രക്ഷപ്പെടൽ
പതിവില്ലാത്ത വിധത്തിൽ ആ അടുക്കളയിലേക്ക് പാലിന്റെ പായ്ക്കറ്റ് കൊണ്ടുവരുന്നതും, അടുപ്പിനു മുകളിലൊരു പാത്രത്തിൽ പാൽ തിളയ്ക്കുന്നതും കണ്ട പൂച്ചയ്ക്ക് സന്തോഷമായെങ്കിലും, പാലിലെന്തോ ചേർത്ത്, ഒറ്റത്തുള്ളി പോലും ബാക്കിവയ്ക്കാതെ കുടിച്ചുതീർത്ത് വീട്ടുകാരു മുഴുവൻ ബോധം കെട്ടുറങ്ങുന്നതു കണ്ടപ്പോൾ കലിവന്ന പൂച്ച വീടുവിട്ടിറങ്ങിപ്പോയി.
പിറ്റേന്നാരോ പറഞ്ഞു.
“ഒരു പൂച്ചയുണ്ടായിരുന്നു ഇവിടെ. അതു രക്ഷപ്പെട്ടോ എന്തോ!”
Labels: കഥ
14 Comments:
മുഴുവന്‍ പാലും കുടിച്ചത് ഭാഗ്യം..അല്ലേല്‍ ഒരു തെറ്റും ചെയ്യാത്ത പാവം പൂച്ചയും..........
സൂ ഒരു പോസ്റ്റെഴുതി.. വായിച്ച് അലപം സന്തോഷിപ്പിക്കാം എന്നു കരുതി ഓടി വന്നപ്പോള്‍ ഇവിടേം വിഷമം തന്നെ!
ആ പൂച്ചയെക്കൊണ്ട് വല്ല മരത്തേല് കയറിക്കളിക്കുകയോ, പന്തുകളുപ്പിക്കുകയോ മറ്റോ ചെയ്തുകൂടായിരുന്നോ സൂ..
(വഴക്കുപറയുന്നെങ്കിലും അല്പം മയത്തില്‍ പറയണേ..)
ജാസ്മിക്കുട്ടി :)
ആത്മേച്ചീ :) പൂച്ച അപ്പുറത്തെ വീട്ടിൽ പോയിക്കാണും.
അവരും രക്ഷപ്പെട്ടു; പൂച്ചയും രക്ഷപ്പെട്ടു!
ഞാൻ ഹാപ്പി!
എനിക്കു് മനസ്സിലാവാത്തതു് ഇതാ.. എന്തെങ്കിലും കലക്കി ബോധം കെട്ടുറങ്ങാനുള്ള പരിപാടിയാണെങ്കി പാല് തിളപ്പിക്കുന്നതെന്തിനാ? അങ്ങ് നേരെ കലക്കി കുടിച്ചാപ്പോരെ?
പണ്ട് നമ്പൂതിരിയും കാര്യസ്ഥനും കുളത്തില്‍ വീണപ്പൊ "ഞാന്‍ കുടിക്കുന്ന വെള്ളം തന്നെ നീയും കുടിക്കുന്നോ? കലക്കിക്കുടിയെടാ!" എന്നുപറഞ്ഞ അതേ ലോജിക്കാവും എന്ന് സമാധാനിക്കുന്നു :)
nalla aashayam
ജയൻ ഏവൂർ :)
ചിതൽ :)
മിസിരിയനിസാർ :)
കഥ വായിക്കാൻ വന്നതിൽ സന്തോഷം. മൂന്നുപേർക്കും നന്ദി.
കുഞ്ഞു കഥ... നന്നായി
[പിന്നെ... ബ്ലോഗിന്റെ പിറന്നാളാശംസകള്‍! ]
:)
എനിക്കും തരൂ ഒരു നന്ദി ..ഞാനും വായിച്ചു ..
ശ്രീ :) ആശംസകൾ കിട്ടിയതിൽ സന്തോഷം.
ഫൈസു മദീന :) കഥ വായിക്കാൻ വന്നതിൽ നന്ദി.
അങ്ങനെ പൂച്ച രക്ഷപ്പെട്ടു .....
ഭൂതത്താൻ :) കഥ വായിച്ചതിനു നന്ദി.
വായിച്ചു, ട്ടോ. വേറെ ഒന്നും പറയാന്‍ തോന്നുന്നില്ല, very touching.
ക്യാപ്റ്റൻ ഹാഡോക്ക് :)
Post a Comment
Subscribe to Post Comments [Atom]
<< Home