ചെമ്പരത്തിപ്പൂക്കൾ
ചെമ്പരത്തിക്കമ്മലിട്ട്... എന്ന പാട്ട് നന്നായിട്ടില്ലേ?
പണ്ട് കണ്ട ചെമ്പരുത്തികളൊക്കെ ഓർമ്മയിലുണ്ടോ?
ഇതാ കുറച്ചെണ്ണം കൂടെ. (ചെമ്പരുത്തിയോ? ചെമ്പരത്തിയോ? രണ്ടും ആയ്ക്കോട്ടെ അല്ലേ?)
ഇത് സാദാ ചെമ്പരത്തിയല്ലേന്നോ? ആണോ?
ഒന്നുംകൂടെ സൂക്ഷിച്ചുനോക്കൂ. സാദാ ചെമ്പരത്തിയിൽ നിന്നും വ്യതാസമില്ലേ?
ഇതു പണ്ടു കണ്ടതുതന്നെ. ഡബിൾഡക്കർ. കുറേ വിരിഞ്ഞുനിൽപ്പുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ലല്ലോ.
ഇത് പണ്ട് കണ്ടിട്ടുണ്ട് അല്ലേ?
ഇത് റോസ് കുലച്ചെമ്പരുത്തി. ചുവപ്പു കണ്ടിട്ടില്ലേ? അതിന്റെ കടും റോസ്.
ഇതാ സൂക്ഷിച്ചുനോക്കൂ.
കണ്ടോ. സാദാ ചെമ്പരത്തിയല്ല അതെന്ന് ഞാൻ പറഞ്ഞപ്പോ വിശ്വസിച്ചില്ലല്ലോ. ഇപ്പോ മനസ്സിലായില്ലേ. “വിശ്വാസം അതല്ലേ എല്ലാം.”
ഇതാ അനസൂയയും പ്രിയംവദയും ശകുന്തളയും.
കടും റോസും കടും ചുവപ്പും കുലച്ചെമ്പരത്തി.
ഇത് രണ്ടുതരം മൊട്ടുചെമ്പരത്തി. ചുവപ്പിനു വലുപ്പമുണ്ട്. മറ്റത് ഒരു ഇളം റോസ്/ ഇളം ഓറഞ്ച് ഒക്കെയുള്ള ഒന്നാണ്. അത് അത്ര വലുതില്ലായിരുന്നു.
ഇതാ എല്ലാംകൂടെ.
അച്ഛന്റേം അമ്മേടേം വീട്ടിൽ നിന്ന്. അമ്മയ്ക്ക് സുഖമില്ലാതിരുന്നപ്പോൾ ചിലതൊക്കെ പോയ്പ്പോയി. ഇപ്പോ പുതുതായിട്ട് വെള്ളച്ചെമ്പരത്തിയും വയലറ്റ് ചെമ്പരത്തിയും ഉണ്ട്. രണ്ടിലും പൂവ് ഇല്ലായിരുന്നു. ഉണ്ടാകുമ്പോൾ ചിത്രം പിടിക്കാം.
ഇതൊക്കെ ചിറ്റയ്ക്ക് ചെവീലു വയ്ക്കാനാണോന്ന് എന്റെ കസിൻ ചേച്ചിയുടെ മോൻ ചോദിച്ചു. നിങ്ങളുടേം അഭിപ്രായം അതായിരിക്കും. ല്ലേ?
Labels: ചെമ്പരുത്തി, പൂക്കൾ
9 Comments:
വിജ്ഞാനപ്രദമായ വിവരങ്ങള്‍..ഹോ ഇത്രയും തരാം ചെമ്പരത്തി ഉണ്ടായിരുന്നു എന്നുള്ളത് ഒരു പുതിയ അറിവാണ് കേട്ടോ..അഭിനദ്ധനങ്ങള്‍..
ചെമ്പരത്തി കമ്മലിട്ടു ... ഇത് ഇതിലെ പാട്ടാ ?
ദുബായിക്കാരൻ :) ബ്ലോഗ് നോക്കാൻ വന്നതിനു നന്ദി.
രാജേഷ് :) ഏയ്...ഇതിലെന്തു പാട്ട്? പാട്ടൊക്കെ സിനിമേൽത്തന്നെ നിന്നോട്ടെ. നന്ദി.
സൂവിന്റെ മൊട്ടു ചെമ്പരു (?)രത്തിയെ ഞങ്ങള്‍ മുളകുചെമ്പരത്തി എന്നാണ് വിളിക്കുക
ഇനിയും കുറെ തരം കൂടി എനിക്കുണ്ടായിരുന്നു വെള്ള നീല ഒക്കെ. ഇനി നാട്ടില്‍ എത്തിയിട്ടു വേണ അവ വീണ്ടും വളര്‍ത്താന്‍
പണിക്കർ ജി :) കുറേ തരം ചെമ്പരത്തി നട്ടുണ്ടാക്കൂ. എന്നിട്ടുവേണം അവിടെ വന്ന് ചെടി കൊണ്ടുപോരാൻ. നാട്ടിൽ വന്നിട്ട് വേണമെന്നൊന്നുമില്ല. അവിടെയുമാകാം.
Nice one
രാഹുൽ :)
ചെമ്പരത്തിപ്പൂക്കളൊക്കെ കൂടി നല്ല രസം കാണാൻ.. കമ്മലു പോലെ തന്നെ. :)
അമ്മടെ കയ്യിൽ കുറച്ചുണ്ടായിരുന്നു, ഇപ്പൊ ഒന്നുമില്ല.
പി. ആർ :) എഴുതുന്നതൊക്കെ വായിക്കാറുണ്ട്ട്ടോ.
Post a Comment
Subscribe to Post Comments [Atom]
<< Home