മഴപ്പാട്ട്
ഒരു കൊച്ചുകുട്ടിയെപ്പോലെയാമഴയത്ത്,
ഓടിക്കളിക്കുവാൻ മോഹമുണ്ടേ.
ഒരു പക്ഷിയെപ്പോലെ, മഴയുള്ള മാനത്ത്,
പാറിപ്പറക്കുവാൻ മോഹമുണ്ടേ.
ഒരു തോണിപോലെയൊന്നാമഴവെള്ളത്തിൽ,
ഒഴുകിനടക്കുവാൻ മോഹമുണ്ടേ.
തോട്ടത്തിൽ നിൽക്കുന്ന പൂവുപോലെ,
മഴയിൽ കുതിരുവാൻ മോഹമുണ്ടേ.
മോഹിച്ചു മോഹിച്ചു മഴ നനഞ്ഞു,
പനിവരുത്താൻ പക്ഷെ മോഹമില്ലേ.
Labels: മഴ
7 Comments:
പനി വന്നാല്‍ ഇങ്ങോട്ടു പോന്നാല്‍ മതി :)
പണിക്കർ ജി :) അല്ലെങ്കിൽത്തന്നെ ഇപ്പോ “ഗുളികകാലം” ആണ്. ഇനി പനീം കൂടെ വന്നാൽ കണക്കായി.
കഷ്ടം, ജനാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, മഴ വന്നാല്‍ നഗ്രമല്ല, നരകമാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ അഴുക്കും വഴിയിലുണ്ടാകും. അത് പേറി നടക്കണം... മഴ മനസ്സിലെ ഒരു ഓര്മ മാത്രം...ഹും..ഹും..
സൺറൈസ് :) എന്നാൽ മഴ നനയേണ്ട. വെറുതേ കണ്ടാൽ മതി.
പനി വന്നാലും സാരല്യ സൂ. എനിക്ക് മഴ നനയണം. മഴയത്ത് നനഞ്ഞൊലിക്കണം..
വായാടി :) പനി വന്നാൽപ്പിന്നെ മഴ കാണാനേ പറ്റൂ.
മഴബ്ലോഗുകള് തേടി ഇറങ്ങിയതാണ് ..good one
Post a Comment
Subscribe to Post Comments [Atom]
<< Home