Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, June 13, 2011

മഴപ്പാട്ട്

ഒരു കൊച്ചുകുട്ടിയെപ്പോലെയാമഴയത്ത്,
ഓടിക്കളിക്കുവാൻ മോഹമുണ്ടേ.
ഒരു പക്ഷിയെപ്പോലെ, മഴയുള്ള മാനത്ത്,
പാറിപ്പറക്കുവാൻ മോഹമുണ്ടേ.
ഒരു തോണിപോലെയൊന്നാമഴവെള്ളത്തിൽ,
ഒഴുകിനടക്കുവാൻ മോഹമുണ്ടേ.
തോട്ടത്തിൽ നിൽക്കുന്ന പൂവുപോലെ,
മഴയിൽ കുതിരുവാൻ മോഹമുണ്ടേ.
മോഹിച്ചു മോഹിച്ചു മഴ നനഞ്ഞു,
പനിവരുത്താൻ പക്ഷെ മോഹമില്ലേ.

Labels:

7 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പനി വന്നാല്‍ ഇങ്ങോട്ടു പോന്നാല്‍ മതി :)

Tue Jun 14, 11:33:00 am IST  
Blogger സു | Su said...

പണിക്കർ ജി :) അല്ലെങ്കിൽത്തന്നെ ഇപ്പോ “ഗുളികകാലം” ആണ്. ഇനി പനീം കൂടെ വന്നാൽ കണക്കായി.

Tue Jun 14, 01:48:00 pm IST  
Blogger sunrise said...

കഷ്ടം, ജനാന്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലം, മഴ വന്നാല്‍ നഗ്രമല്ല, നരകമാണ്. ഒരു വര്‍ഷത്തെ മുഴുവന്‍ അഴുക്കും വഴിയിലുണ്ടാകും. അത് പേറി നടക്കണം... മഴ മനസ്സിലെ ഒരു ഓര്മ മാത്രം...ഹും..ഹും..

Thu Jun 16, 07:45:00 pm IST  
Blogger സു | Su said...

സൺ‌റൈസ് :) എന്നാൽ മഴ നനയേണ്ട. വെറുതേ കണ്ടാൽ മതി.

Fri Jun 17, 09:55:00 am IST  
Blogger Vayady said...

പനി വന്നാലും സാരല്യ സൂ. എനിക്ക് മഴ നനയണം. മഴയത്ത് നനഞ്ഞൊലിക്കണം..

Thu Jun 23, 05:13:00 am IST  
Blogger സു | Su said...

വായാടി :) പനി വന്നാൽ‌പ്പിന്നെ മഴ കാണാനേ പറ്റൂ.

Thu Jun 23, 09:08:00 am IST  
Blogger kanakkoor said...

മഴബ്ലോഗുകള്‍ തേടി ഇറങ്ങിയതാണ് ..good one

Mon Jul 11, 11:01:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home