ഒരുപാടില്ലെങ്കിലും ഒരല്പം പറയാം
അടുത്തകാലത്തായി സംഭവിക്കുന്നതെന്താണെന്നുവെച്ചാൽ ഇറങ്ങുന്ന പല മലയാളസിനിമകളും കാണാൻ പോകുന്നുണ്ട് എന്നതാണ്. വായന കുറഞ്ഞു. എന്നാലും അങ്ങനെ ഉപേക്ഷിച്ചില്ല. ചെറിയ ചെറിയ യാത്രകൾക്കിടയിൽ വായന. വേനൽക്കാലം എനിക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാലമാണ്. അതെങ്ങനെയൊക്കെയോ കഴിച്ചുകൂട്ടുന്നു.
ഉയരെ എന്ന സിനിമ എനിക്കിഷ്ടപ്പെടാൻ കാരണം പലതുമുണ്ട്. ശരിക്കും പ്രചോദനപരമായ ഒരു സിനിമയാണത്. പാർവതി തിരുവോത്ത് എന്ന നടിയെ എനിക്കിഷ്ടമാണ്. പാർവതി നല്ലൊരു വായനക്കാരിയും ആണെന്നു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ആ വകേലും ഇഷ്ടമാണ്. ആ സിനിമ കാണാത്തോരുണ്ടെങ്കി പോയി കാണൂ. നല്ലതാണ്. (ചെലരൊന്നും ഇപ്പറഞ്ഞത് കാണണ്ട. കാരണം ഞാൻ മിക്ക സിനിമേം നല്ലതാന്നു പറയുംന്നാണ്.)
ഇനിയിപ്പം മഴ വരുന്നുണ്ട്. മഴക്കാലത്ത് നെറച്ചും വായിക്കണമെന്നു കരുതുന്നു. പുസ്തകങ്ങളൊക്കെ വാങ്ങിവെക്കുന്നുണ്ട്. എപ്പോഴും.
അപ്പോശ്ശരി. കാണാം. എല്ലാർക്കും സുഖല്ലേ?
Labels: 2019
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home