സമയം കളയരുത്
ഇഷ്ടം പോലെ സമയമുണ്ട്. ഒന്നിനും സമയമില്ല എന്ന പരാതിയില്ല. അതിനു സമയമില്ല, ഇതിനു സമയമില്ല എന്ന് ഓരോ കാരണങ്ങളെ ബന്ധിപ്പിച്ച് വേണമെങ്കിൽ പറയാം.
24 മണിക്കൂറുണ്ട്. അതിലെത്ര സമയം നന്നായി വിനിയോഗിക്കുന്നു എന്നേ നോക്കാനുള്ളൂ. ടൈം മാനേജ്മെന്റ് (അതല്ലേ വാക്ക്?) കടലിന്റെ തീരത്തുനിൽക്കുന്ന കുട്ടിയല്ല. പഠിച്ചുപോയി. ഇപ്പോ തരം കിട്ടുമ്പോ മറ്റുള്ളവരേം ഉപദേശിക്കുന്നു. “എന്ത് സമയമില്ലാന്നാണ് നീയിപ്പറയുന്നത്? 24 മണിക്കൂറാണ് ഒരു ദിവസം,” എന്ന രീതിയിൽ.
ഇതിനൊക്കെ കടപ്പാടുണ്ട്. ഇവിടെ രേഖപ്പെടുത്തുന്നില്ല തൽക്കാലം. ഹിഹിഹി.
അതുകൊണ്ട് ഇത്രയേ പറയാനുള്ളൂ. ആഗ്രഹമില്ലാഞ്ഞിട്ടല്ല. കഥേം പറഞ്ഞു നിൽക്കാൻ സമയമില്ല.
ഈയെഴുതിയതൊക്കെ വായിച്ച് സമയം പോയി എന്നു മാത്രം പറേരുത്. ഹിഹിഹി. പിന്നെക്കാണാം.
ദീപാവലി ആഘോഷിക്കുന്നവർക്കൊക്കെ ആശംസകൾ.
Labels: 2019
0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home