Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 05, 2019

രാമായണം

“വനദേവതമാരേ! നിങ്ങളുമുണ്ടോ കണ്ടു
വനജേക്ഷണയായ സീതയെ? സത്യം ചൊൽ‌വിൻ?
മൃഗസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു?
മൃഗലോചനയായ ജനകപുത്രിതന്നെ?”
പക്ഷിസഞ്ചയങ്ങളേ! നിങ്ങളുമുണ്ടോ കണ്ടു?
പക്ഷ്‌മളാക്ഷിയെ മമ ചൊല്ലുവിൻ പരമാർത്ഥം?
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോ കണ്ടൂ?”
ഇത്ഥമോരേന്നേ പറഞ്ഞെത്രയും ദുഃഖം പൂണ്ടു
സത്വരം നീളെത്തിരഞ്ഞെങ്ങുമേ കണ്ടീലല്ലോ
സർവദൃക്‌ സർവേശ്വരൻ സർവജ്ഞൻ സർവാത്മാവാം
സർവകാരണനേകനചലൻ പരിപൂർണ്ണൻ
നിർമ്മലൻ നിരാകാരൻ നിരഹങ്കാരൻ നിത്യൻ
ചിന്മയനഖണ്ഡാനനന്ദാത്മകൻ ജഗന്മയൻ
മായയാമനുഷ്യഭാവേന ദുഃഖിച്ചീടിനാൻ
മായാമാനുഷൻ മൂഢാത്മാക്കളെയൊപ്പിപ്പാനായ്
തത്ത്വജ്ഞന്മാർക്കു സുഖദുഃഖഭേദങ്ങളൊന്നും
ചിത്തേ തോന്നുകയുമില്ലജ്ഞാനമില്ലായ്കയാൽ.

(അദ്ധ്യാത്മരാമായണത്തിൽ നിന്നും ഈ കർക്കടകമാസത്തിൽ)


Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home