ഒക്കെ ഒരുപോലെയാണോ?
എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്.
എണ്ണാന്‍ പഠിച്ചുവരുന്ന കുട്ടിയെപ്പോലെ, തുടക്കം എവിടെ ഒടുക്കം എവിടെ എന്നറിയാതെ കുഴങ്ങുന്നു.
എന്നാല്‍ പറയണ്ടായെന്ന് വെച്ചാലോ?
പഴുത്ത മാങ്ങയുടെ മണം കിട്ടിയ കിളികളെപ്പോലെ അടങ്ങിയിരിക്കാത്ത മനസ്സ്.
എന്തെങ്കിലും പറയാമെന്ന് വെച്ചാലോ?
ഉത്തരക്കടലാസ്സിലെ മാര്‍ക്ക് കണ്ട അക്ഷരവൈരിയെപ്പോലെ ഒരു ചമ്മല്.
പറയുന്നത് മനസ്സിലായില്ലെങ്കിലോ എന്നോര്ത്തപ്പോഴോ?
പ്രൊമോഷന് ട്രാന്‍സ്ഫര്‍ കിട്ടി നാടിനു വെളിയിലെത്തിയ ഭാഷയറിയാത്തവനെപ്പോലെ ഒരു നാണം.
പറയുന്നത് മനസ്സിലായി, ഇനി ഒന്നും തിരിച്ചു പറഞ്ഞില്ലെങ്കിലോ എന്നോര്ത്തപ്പോളോ?
വണ്‍വേ ആയിപ്പോയ ഫോണ്‍ സംഭാഷണം പോലെ ഒരു വൈക്ലബ്യം.
ഇനി എന്തെങ്കിലും തിരിച്ചു പറഞ്ഞാലോന്നോര്ത്തപ്പോഴോ?
ഇന്ത്യന്‍ ടീമില്‍ സെലക്ഷന് കിട്ടിയ നവാഗതനായ ക്രിക്കറ്റ് കളിക്കാരനെപ്പോലെ ഒരു രോമാഞ്ചം.
വിചാരിച്ച മറുപടി കിട്ടിയില്ലെങ്കിലോന്നോര്ത്തപ്പോഴോ?
വോട്ടേര്‍സ് ഐ ഡി കാര്‍ഡിലെ തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള സ്വന്തം ഫോട്ടോ കണ്ട വോട്ടറെപ്പോലെ ഒരു ഞെട്ടല്‍.
വിചാരിച്ച മറുപടിയാണ് കിട്ടുന്നതെങ്കിലെന്നോര്ത്തപ്പോഴോ?
അത്താഴപ്പട്ടിണിക്കാരന് അരിച്ചാക്ക് വീണുകിട്ടുന്ന പോലെയൊരു ആഹ്ലാദം.
ഇതൊക്കെത്തന്നെയല്ലേ പ്രണയംന്ന് ആരെങ്കിലും ചോദിച്ചാലോ?
തോളുവെട്ടിച്ച് ചമ്മിച്ചിരിച്ച് കണ്ണിറുക്കുന്ന ലാലേട്ടനെപ്പോലെയൊരു ഭാവം.
38 Comments:
'വോട്ടേര്‍സ് ഐ ഡി കാര്‍ഡിലെ തിരിച്ചറിയാന്‍ കഴിയാത്ത വിധമുള്ള സ്വന്തം ഫോട്ടോ കണ്ട വോട്ടറെപ്പോലെ ഒരു ഞെട്ടല്‍'
നൈസ് പോസ്റ്റ്.
സൂവിന്റെ ഓരോ പോസ്റ്റുകളുടെയും വൈവിദ്ധ്യം, സമ്മതിക്കുന്നു സു ഹോദരി.
എല്ലാ ഉപമകളുടേയും പേറ്റന്റ് സു വിനു സ്വന്തം.
ഒന്നും കോപ്പി റൈറ്റു കൊടുക്കേണ്ടാത്തവ.
സത്യസന്ധത ഉള്ള വരികള്‍
yes. this is the way how Chandrababu Naidu and Abdul Kalam have been created. Gandarv and Vishal, keep it up!
:-) ഇഷ്ടപ്പെട്ടു. Simple but Intelligent.
കമലവിലോചനാ അനോണി, നിന് നയനങ്ങളില്‍ മുള്ളോ ,കെറുവും, ഈറ്ഷ്യയും, അറക്കപൊടിയുമോ?.....
All aware Su writes flop things, and all dear near rise her to roof top and put mud as anony, so they are happy what they wanted to say is said, and write hurray hurray with their IDs. B4, gandharvan was like this, he said, it is all rubbish, now he knows the tactics of taking suu to his side. Su grow up and write good pieces.
anony (t)
Gandharva tactics:-
Gandharvan very well identified u anony, but he will not point u out.
He will only spit you out. Do you want that?. Silence is golden because we all got face and u r acreature without face and spine.
Wipe out the spit on your face u cheap pimp, puppet.
What I want to say more. Sorry su- I used this blog but I have to say this.
നായ്ക്കള്‍ കുരയ്ക്കുന്നതുകേട്ട് പാലൊളിതൂകി നില്ക്കുന്ന ചന്ദ്രിക പേടിച്ച് മറയുമോ?
സമ്മതിക്കുന്നു സു-ന്റെ സര്‍ഗ്ഗവൈഭവം!
സുപമ!
ഈ ഭുമുഖത്ത് എന്തെങ്കിലുമൊക്കെ ബാക്കിവച്ചേയ്ക്കുക, ഞങ്ങള്‍ക്കും കൂടി തരം കിട്ടുമ്പോള്‍ എടുത്ത് ഉപമിക്കാന്‍!
അല്ലെങ്കില്‍ ക്ലാസിഫൈഡ്സില്‍ ഞങ്ങള്‍ക്ക് ഒരു പരസ്യം കൊടുക്കേണ്ടിവരും “ അവസരത്തിനൊത്തുപയോഗിക്കാന് വേണ്ടി ഉപമകളെ ആവശ്യമുണ്ട്. പുതുമയുള്ള ഉപമകള്‍ക്ക് മുന്‍ഗണന” എന്ന തലക്കെട്ടില്‍.
Atleast learn some gud english first and write. Malayalam suits u well gandharvan. If you have to spit, make sure, it can reach Karama, (near Lulu). i had given clues enough, you can spit on my name now. but happy wishu. Hope to see you with better english after vishu.
when did u come to dubai dear anony.
or somebody else wrote the places for u. u form an international cament mafia.
Please refrain from eunuch attitude.
come and say I am so and so and I want to tell this rather than just hiding the face.
I stop talking to u becuase I feel it is not appropriate. Please try to understand I very well got ur IP adress and know the location. Gods sake please refrain from such things. U could have understood this even my english is poorer than u.
Fools tread where wise stumbles.
Bye bye anony. I stop talking with u.
സൂവിനും ചേട്ടനും എന്റെയും കുടുംബത്തിന്റെയും വിഷു ആശംസകള്‍!
--
അനോണിയേ..
എന്തിറ്റാ ഗഡീ ഇത്!
നമ്മളൊരു കുടുബം പോലെ നേരമ്പോക്കുകളും ചിരിയുമായി നീങ്ങുമ്പോള്‍, വെറുതെ ഒരു ആവശ്യവുമില്ലാതെ അരവണപ്പായസത്തിലെ കല്ലുപോലെ കമന്റടിക്കണേ...!
സൂ, അപാര ഉപമകള്‍.... ഇഷ്ടപ്പെട്ടു.
വിഷു ആശംസകള്‍
ദ് നമ്മടെ പ്രിയന് വെള്ളയാണി അല്ലേ???
ഗന്ധര്‍വ്വരേ..ഇതിനൊക്കെ മറുപടി കൊടുക്കാന്‍ പോയാ..വേണ്ടാരുന്നു.
അനോണീ..സുഹൃത് ബന്ധങ്ങളും വിശാലമായ ഹൃദയവുമാണ് ബൂലോഗത്തില്‍ മുഖ്യം.
അതില്ലായിരുന്നെങ്കില്‍ എന്തിന് സൂ, എനിക്കെന്റെ ബ്ലോഗില്‍ ഞാനെഴുതുന്ന ചവറിനു കിട്ടുന്ന പ്രോത്സാഹനങ്ങളുടെ
സ്ഥിതി എന്താകുമായിരുന്നു! അങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് ബൂലോഗത്തിന്റെ നന്മയാണ്, സന്തോഷമാണ്.
സാഹിത്യകൃതികളെ നാരിഴ കീറി വിമര്‍ശ്ശിച്ച് അവാര്‍ഡ് നിശ്ചയിക്കാന്‍ ഇത് സാഹിത്യകാരന്മാരുടെ കൂട്ടായ്മ അല്ല.
ജോലിത്തിരക്കിനിടയിലും ചില വാസനകള്‍ നഷ്ടപ്പെടാതെ കൊണ്ട് നടക്കുവാനാഗ്രഹിക്കുന്നവരും, അത് വായിച്ച്,
പ്രോത്സാഹിപ്പിച്ച്, പ്രത്യേകിച്ച് വിദേശമലയാളികള്‍ക്കിടയില്‍ മലയാളം ഇഷ്ടപ്പെടുന്നവരുടെ ഒരു സുഹൃത് വലയമാണ്.
താങ്കളുടെ കമന്റൊന്നും കേട്ട് ആരും ഈ സ്ഥലം മദ്രാസ്സിലെ പാരീസ് ചേരികളെപ്പോലെ കലപില അടിപിടി സ്ഥലമാക്കാന്‍ പോകുന്നില്ല.
everyone knows where they stand.
അനോനിമസേ ചൊറിയാത്തവൻ ചൊറിയുമ്പോ അറിയാത്തവനും ചൊറിയും
Anonymous said...
"Su grow up and write good pieces."
നല്ല കാര്യങ്ങള്‍ ആരും പറയുന്നത് എനിക്കിഷ്ടമാണ്. എങ്ങനെയാ നല്ല “pieces“ എഴുതുന്നത് എന്ന് ഒരു ബ്ലോഗ് തുടങ്ങി, ഉദാഹരണത്തിനു വേണ്ടി ഒരു പോസ്റ്റ് എഴുതിക്കാണിച്ച് തന്നാല്‍ സന്തോഷമായേനെ.
സൂ.
എത്രായിരം മനോഹരമായ ‘പോലെകള്‘.
ഹൃദ്യമായ വിഷു ആശംസകള്‍ നേരുന്നു!!
നല്ലത് സൂ -സു-
എനിക്കിഷ്ടായി ഇത്!
കൊടും ചൂടത്ത് നടന്ന് വന്ന് ഒരു നാടന്‍ മാങ്ങ കടിച്ച് തിന്നുന്ന പോലെ ലളിതം, സുന്ദരം. വാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നര്‍മ്മവും രസിച്ചു.
ellavarkkum ente vishu aasamsakal !!!!
bindu
സൂവിനും കുടുംബത്തിനും വിഷു ആശംസകള്‍
സൂനും കുടുംബത്തിനു വിഷു ഈസ്റ്റര്‍ ആശംസകള്‍ നേരുന്നു.
ഈ കണ്ട ഉപമയെല്ലാം വായിച്ച് ഞാന്‍ നിലാവത്തഴിച്ചു വിട്ട വക്കാരീനെപ്പോലെ... ;-)
സൂനും കുടുംബത്തിനു വിഷു ഈസ്റ്റര്‍ ആശംസകള്‍.
താങ്കളുടെ ബ്ലൊഗ് വായിച്ചു വരുന്നതേ ഉണ്ടായിരുന്നൊളൂ. പക്ഷെ ഈ വരികള്‍ക്കു കമന്റ് എഴുതാതെ പൊകാന്‍ എനിക്കാവില്ല. വളരെ ഇഷ്ടപ്പെട്ടു. എല്ലാവരും പറഞ്ഞ പോലെ മനൊഹരമായ ഉപമകള്‍, പ്രണയത്തിന്റെ സത്യസന്ധമായ വരികള്‍. :-)
ആരെങ്കിലും വിഷുന്റെ പടക്കം ബാക്കിയുള്ളത് ഒന്ന് കൂട്ടിയിട്ട് പൊട്ടിയ്ക്. സൂ ഒന്ന് കേള്‍ക്കട്ടെ, എന്നിട്ട് ഈ ബൂലോഗത്തിലേയ്കു നോക്കട്ടെ...
സൂ വിഷുത്തിരക്ക് കഴിഞ്ഞില്ലേ? അല്ലാ നാട്ടീ പോയോ? വിഷു വിശേഷങ്ങള്‍ക്കായി ഞങ്ങള്‍ കാത്തിരിയ്കുന്നു.
സൂന്റെ അസാന്നിദ്ധ്യം വളരെയേറെ എല്ലാരും അറിയുന്നു. വേഗം ജോലിയ്കോക്കെ തീര്‍ത്ത് ഞങ്ങളോടൊപ്പം വന്നിരിയ്കൂ.
Aadyamaayanu e blog il..
kollam , valare valare nannayi ttunudu. Su nu ezhuthann ulla oru kazhivu undu( Read some other posts tooo)
Lipiyude athe peru aanu enikum
-Anjali
സൂ,
എവിടെ? അനക്കമൊന്നുമില്ലല്ലോ?
സൂ, സുഖം തന്നെ?
ഡും ഡും ഡും...
ഹലോ..ഹലോ..
സൂവും ചേട്ടനും എവിടേപ്പോയി?
സു.. എവിടെപ്പൊയ്
അതു തന്നെ. ആളെവിടെ പോയി?
ആരേലും ഉണ്ടോ?
ഹല ഹലോ ഹല ഹല
സു:- എവിടെ?.
എന്തെങ്കിലും ഒക്കെ പറയണമെന്നുണ്ട്.
എണ്ണാന്‍ പഠിച്ചുവരുന്ന കുട്ടിയെപ്പോലെ, തുടക്കം എവിടെ ഒടുക്കം എവിടെ എന്നറിയാതെ കുഴങ്ങുന്നു.
എന്നാല്‍ പറയണ്ടായെന്ന് വെച്ചാലോ?
പഴുത്ത മാങ്ങയുടെ മണം കിട്ടിയ കിളികളെപ്പോലെ അടങ്ങിയിരിക്കാത്ത മനസ്സ്.
എന്തെങ്കിലും പറയാമെന്ന് വെച്ചാലോ?
മേലെ എഴുതിയതൊക്കെ സു എഴുതിയതാണേ. അപ്പോള്‍ ആ കണ്ഫൂഷനിലാണു. പൊരട്ടെ ബ്ളൊഗിലെല്ലാവരും കാത്തിരിക്കുക അല്ലെ.
ചിലറ് പടക്കവുമായി, ചിലറ് ലാത്തിരി പൂത്തിരി കമ്പി പൂത്തിരി മത്താപ്പുമായി കാതിരിക്കുന്നു.
എല്ലാവറ്ക്കും വിഷുക്കൈ നീട്ടവുമായി വന്നാട്ടെ. വൈകിയാലും ഞങ്ങള്‍ക്കു വിഷ്ക്കൈ നീട്ടം വാങ്ങാന്‍ മടിയില്ല.
ആരുമില്ലെ ഇവിടെ?
വളരെ നന്നായി !
ntസുവിനു-
വിഷുവിനു മുപു നടന്ന ബ്ളോഗ് സംഗ്രാമത്തിന്റെ പരിണിത ഫലമായി ആണു മൌനം എന്നു ഗന്ധറ്‍വനു തോന്നുന്നു. അതില്‍ അറിയാതെ ആയാലും ഒരു പാടു കാടു കയറി പറയേണ്ടി വന്നതില്‍ ക്ഷമിക്കുക. സുവിന്റെ ബ്ളോഗില്‍ ഇത്തരം ഒരു തരം തഴ്ന്ന വിവാദത്തില്‍ ഏറ്പ്പെടെണ്ടി വന്നതില്‍ എന്റെ സംഭാവനകളും ഉണ്ടൂ എന്നതില്‍ ലജ്ജിക്കുന്നു. ഒരു പക്ഷേ ഇതുമൂലമാണു എഴുതാതിരിക്കുന്നതു എന്ന ശങ്കയിലാണു ഈ ഖേദ പ്റകടനം.
ഈ ബ്ളോഗിനെ നെഞ്ചിലേറ്റി താലോലിക്കുന്ന ആറ്ക്കും സുവിന്റെ അഭാവം നന്നായി അനുഭവപ്പെടും. അവറ്ക്കെല്ലാം വേണ്ടി ഞാന്‍ പറയട്ടെ ഇനിയും എഴുതുക.
ഇതു കണ്ടപ്പോള്‍,
കളഞ്ഞുപോയ മയില്‍ പീലിത്തുണ്ട് തിരിച്ചുകിട്ടിയ
കുട്ടിയുടെ സന്തോഷം,എനിക്ക്
...
നന്ദി
എല്ലാവര്ക്കും നന്ദി.
മുല്ലപ്പൂവിനും അഞ്ജലിക്കും മായയ്ക്കും _a_ യ്ക്കും ഗൌളിക്കും, ചാത്തുണ്ണിയ്ക്കും സ്വാഗതം.
വെലക്കം ബാക്കു !!!
Post a Comment
Subscribe to Post Comments [Atom]
<< Home