അല്ല ഇതാര് ?
ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ കുങ്കുമരാഗം കരുതിവെച്ചൂ...
തൊഴുതുമടങ്ങുമ്പോള്‍ കൂവളപ്പൂമിഴി മറ്റേതോ ദേവനെ തേടി വന്നൂ...
മാറണിക്കച്ച കവര്‍ന്നൂ കാറ്റു നിന് അംഗപരാഗം നുകര്ന്നൂ...
ആ..ആ..ആ...അയ്യോ...അയ്യോ..അയ്യയ്യോ....
ഗാനമേള കഴിഞ്ഞു ,ഗായകനോട് കേള്‍വിക്കാര്‍ ചോദിച്ചു ആ അവസാന വരിയില്‍ ആ... എന്നുള്ളതില്‍ അയ്യോ അയ്യോ എന്നൊന്നും ഇല്ലല്ലോ, പിന്നെ നിങ്ങള്‍ എന്താ അങ്ങനെ പാടിയതെന്ന്. അത് പാടുന്ന എനിക്കല്ലേ അറിയൂ. കടിക്കുന്ന കട്ടുറുമ്പിന് അറിയില്ലല്ലോ എന്ന് ഗായകന്.
നിങ്ങളെല്ലാവരും കുറച്ചു ദിവസമായി സ്വര്‍ഗത്തില്‍ ആയിരുന്നു എനിക്കറിയാം. സ്വര്ഗമാവുമ്പോള് കട്ടുറുമ്പും വരും. അതുകൊണ്ടല്ലേ ഞാന്‍ വന്നത്. (ഞാന്‍ പിന്നേം വന്നത് ). എല്ലാവരും മഹത്തായ കൃതികള്‍ മാത്രം വായിച്ച് ആഹ്ലാദപുളകിതരായി ഇരുന്നുല്ലസിക്കയാണെന്ന് എനിക്കറിയാം. അതുകൊണ്ട് ഇനി കുറച്ച് ഫ്ലോപ്പുകളും വായിക്കൂ. ( an(t)ony പറഞ്ഞല്ലോ സു ഒക്കെ ഫ്ലോപ്പ് എഴുതും എന്ന്).
ഉം... പിന്നെ ഒഴിവുകാലം നന്നായി ആഘോഷിച്ചു. രസതന്ത്രം എന്ന ലാലേട്ടന് ചിത്രം കണ്ടു. ഇഷ്ടപ്പെട്ടു. പിന്നെ നമ്മുടെ രാജൂട്ടന്റെ പെരിങ്ങോടുകാരുടെ പഞ്ചവാദ്യം കേട്ടു,കണ്ടു. പരിചയപ്പെടാന്‍ പോയില്ല. പിടിച്ചതിലും വലുതുണ്ട് മാളത്തില്‍ എന്ന സ്ഥിതി ആയിപ്പോയാലോ എന്നൊരു പേടി. ഇതുപോലെ കുറേ അവധിക്കാല കഥകള്‍ പറയാന്‍ ഉണ്ട്. ഒക്കെ പറഞ്ഞ് നിങ്ങളെ സ്വൈര്യം കെടുത്താതെ വിടുമോ? ഞാനാരാ മോള് ...
പിന്നെ, എന്നെ കാത്തിരുന്ന ( വഴക്കു പറയാന്‍ ആളെക്കിട്ടാഞ്ഞിട്ടാണെങ്കില്ക്കൂടെ) എല്ലാവര്ക്കും നന്ദി. വീടൊക്കെ ഒന്ന് തലതിരിച്ച് വെയ്ക്കാന്‍ ഉണ്ട്. അതുകഴിഞ്ഞ് ഫ്ലോപ്പുകള്‍ അടിച്ചിറക്കാം.
പിന്നെ, എനിക്ക് ഇത്രേം ദിവസം ചുമ, പനി, തലവേദന ആയിരുന്നു എന്ന, നിങ്ങള്‍ക്ക് സന്തോഷം പകരുന്ന, ഒരു വാര്‍ത്തകൂടെ ഉണ്ട്. ആയിരുന്നു എന്നല്ല ആണ് എന്നും പറയാം.
ഇനി വായിക്കുവാന്‍ ബ്ലോഗുപോസ്റ്റുകള്‍ എത്ര, കമന്റുകള്‍ എത്ര എന്നു പോലും നിശ്ചയമില്ല. എന്നാലും ഇനി ഞാന്‍ ഇവിടെയൊക്കെത്തന്നെ കാണുമേ...
16 Comments:
"അല്ല ഇതാര് ?"
welcome back.
Blog was having floppy days without ur presence.
So ur writings are not flop.
സൂ വന്നല്ലോ...
ചേട്ടനും സൂ-വിനും സുഖമെന്ന് കരുതുന്നു.
സൂ, കലേഷിന്റെ കല്യാണത്തിന് പോയിരുന്നോ?
-സു-
സൂ സു സ്വാഗതം. ഇപ്പഴാ സുനിലിന്റെ കമന്റ് വഴി ഞാന്‍ ലിങ്കില്‍ പോയപ്പോഴാ അറിഞ്ഞത്, സൂ എത്തിയ വിവരം. സുഖം എന്നു വിശ്വസിയ്കട്ടെ. സൂവിനു വേണ്ടി ഞാനെത്ര പടക്കം പൊട്ടിച്ചു വിഷു കഴിഞ്ഞിട്ട്. എന്തേ ഒന്ന് എത്തിനോക്കിയില്ല??
സുവിനും കുടുംബത്തിനും ഒക്കെ സുഖം എന്നു കരുതുന്നു.
അവിടെയും സുഖം ഇവിടെയും സുഖം അപ്പൊഴാര്ക്കാണസുഖം?
നല്ല നല്ല രസകരമായ് എഴുത്തുകുത്തുകള്‍ ഇനിയും പ്രതീക്ഷിയ്കുന്നു.
സുനിലേ... കലേഷിനേ കുടുക്കാനുള്ള കയറിനു പിരിയിടാന് അവിടെ നമ്പൂരി തുടങ്ങിേയേയുള്ളു. ഒരു രണ്ടു ദിനം കൂടി ചെമി. ജീവിതത്തിന്റെ സുഖകരമായ ദിനങ്ങളുടെ അവസാന നാഴികയ്ക് ഇനിയുമുണ്ട് പത്തിരുപത്തിയഞ്ച് വിനാഴിക ബാക്കി.
ഹായ്. വന്നല്ലോ വനമാല. സു-വിന് സുസ്വാഗതം. ഒരു കലക്ക് കലക്കെന്റെ ചെച്ചീ ഇനി ഇവിടെ.
സൂ വെല്‍ക്കം ബാക്ക് :)
വണക്കം! ആ വീട് തിരിച്ച് വെച്ചു കഴിയുമ്പോള്‍ ആ കമ്പ്യൂട്ടറും കണക്ഷനും അങ്ങനെതെന്നെ വിട്ടേക്കണേ! ഇപ്പൊ തന്നെ പോലീസ് സ്റ്റേഷനില്‍ പോയി ബ്ലോഗെഴുതു സു വിനെ കാണാനില്ല (എന്തോന്ന് ശൂ എന്നു പറഞ്ഞ് ആട്ടു കിട്ടൂല്ലേ?) എന്ന് പറയുന്നതെങ്ങനെ എന്ന് കരുതി മിണ്ടാതിരുന്നതാ.. ആ കാരണവും പറഞ്ഞ് മുങ്ങിയേക്കരുത് ട്ടാ..
;-)
:)
അവധിക്കാലവിശേഷങ്ങള്‍ പോരട്ടേ സു. ആ ചുമയും പനിയുമൊക്കെ പോയി പണി നോക്കാന്‍ പറ... വീട് തലതിരിച്ചു വയ്ക്കാന്‍ ആളെ വേണമെങ്കില്‍ പറഞ്ഞാല്‍ മതി
"അല്ല ഇതാര് ?" ...
'സു' അല്ലേ?
സുഖം അല്ലേ?
ഗന്ധര്വന് നന്ദി :)
ഏവൂ :) സുഖം....
സുനില്‍ :) ഒരുപാട് ആശിച്ചതായിരുന്നു. പോകാന്‍ പറ്റിയില്ല.
അതുല്യ :) മരിച്ചാല്‍ പടക്കം പൊട്ടിക്കുന്ന ഏര്‍പ്പാട് ഉണ്ട്. തിരക്കണ്ട. അറിയിക്കാം. അപ്പോള്‍ പൊട്ടിച്ചാല്‍ മതി. സ്വാഗതത്തിനു നന്ദി.
ശ്രീജിത്തേ :) ഉം.
തുളസീ :) എനിക്കും സന്തോഷം.
പെരിങ്ങ്സ് :) തേങ്ങാസ്.
ശനിയാ :) എന്തോന്ന് ശൂ എന്ന് ചോദിച്ചാല്‍ സാരമില്ല. എന്തോന്ന് ബ്ലോഗ് എന്ന് ചോദിച്ചാലാണ് കുഴപ്പം.
ചന്ദ്രേട്ടാ :) സന്തോഷ് :)
കുഞ്ഞാ, കുഞ്ഞാ , കുഞ്ഞാ :) ഉം. ഒക്കെ പോവും.
മുല്ലപ്പൂവേ പൂവേ പൂവേ :) അതെ.
സ്വാഗതം(back!) സഖാവെ! ഭവദാഗമത്തെ വാനും പാരുമുദീക്ഷ ചെയ്വൂ.
ഞാനിത്തിരി ലേറ്റ് ആയല്ലേ, എന്നാലും ലേറ്റസ്റ്റ് ഞാനാ... ;)
ഹായ് , ഞാനും എത്തി. ഇവിടെ എത്തിയപ്പോള്‍ ആകപ്പാടെ ഒരു പരിചയക്കേട്.. പിന്നെ രസതന്ത്രം ഞാനും കണ്ടു,(എന്റെ നാട്ടില്‍ ആയിരുന്നു അതിന്റെ ഷൂട്ടിംഗ്). ഇനി എല്ലാ ബ്ലോഗും കയറിയിറങ്ങട്ടെ, എപ്പോള്‍ തീരുമൊ എന്തോ?
ബിന്ദു
കുട്ടപ്പായീ :)
ബിന്ദൂ... :) വേഗം തിരിച്ചുവന്നത് നന്നായി. ചക്ക വറുത്തതും ചക്കവരട്ടിയതും ഒക്കെ എടുത്തുവെച്ച് കഴിഞ്ഞോ?
ബിന്ദു, വായിച്ച് ഒരു വഴി ആവുമ്പോള്‍, ഒരു കാര്യം പറഞ്ഞിരുന്നു, പോണേനു മുന്‍പ്.. അല്ല, ഒന്നോര്മ്മിപ്പിച്ചതാണേ! :)
ശനിയാ, :) ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം എന്നല്ലെ ;).
ബിന്ദു
Post a Comment
Subscribe to Post Comments [Atom]
<< Home