Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, May 10, 2006

പാവം ബ്ലോഗുകള്‍

മനുഷ്യമനസ്സിലേക്ക്‌ ചിന്തയ്ക്ക്‌ സ്ഥാനം കൊടുത്തുകൊണ്ടും അറിവുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ടും എത്തിച്ചേരുന്നത്‌ മാദ്ധ്യമങ്ങള്‍ ആണ്. അതില്‍ പത്രങ്ങളും ടി.വി ചാനലുകളും ഒരു പരിധിവരെ ബ്ലോഗുകളും വിജയം കൈവരിച്ചുകൊണ്ട്‌ നില്‍ക്കുന്നു. പത്രങ്ങള്‍ ചാനലുകളേക്കാള്‍ പഴക്കം ചെന്ന വാര്‍ത്തകള്‍ ആണ് കൊണ്ടുവരുന്നതെങ്കിലും പത്രങ്ങളെ ഒഴിച്ചു നിര്‍ത്താന്‍ പറ്റില്ല. ചാനലുകള്‍ അപ്പപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണിച്ച്‌ അതിശയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്നു. ചില വാര്‍ത്തകള്‍, കണ്ടിരിക്കുന്നവരെ രോഷാകുലരും ആക്കിത്തീര്‍ക്കുന്നു. വാര്‍ത്തകളെ സത്യം സത്യമായിട്ട്‌ കാണിക്കുന്നതിലും ചാനലുകാര്‍ കുറേയൊക്കെ വിജയിക്കാറുണ്ട്‌.

ബ്ലോഗുകളിലും വാര്‍ത്തകളും വര്‍ത്തമാനങ്ങളും ഒക്കെയാവാം. പക്ഷെ സമകാലീന സംഭവങ്ങള്‍ തുറന്നുകാട്ടുന്നതില്‍ പത്രങ്ങളും ചാനലുകളും നേടുന്ന വിജയം ബ്ലോഗിനു നേടാന്‍ കഴിയില്ല എന്നത്‌ ബ്ലോഗുകളുടെ ഒരു പോരായ്മയാണ്. പത്രങ്ങള്‍ക്കും ചാനലുകള്‍ക്കും അധികാരമുണ്ട്‌, പിന്‍ബലമുണ്ട്‌. ബ്ലോഗുകള്‍ക്ക്‌ അതുണ്ടോ? നല്ലതായാലും ചീത്ത ആയാലും വാസ്തവം ആയാലും സമൂഹത്തിലെ കാഴ്ചകള്‍ അതേ പടി പകര്‍ത്തിയാലും ബ്ലോഗില്‍ വിമര്‍ശനം അപ്പപ്പോള്‍ ഉറപ്പ്‌. പത്രത്തില്‍ വരുന്ന സെന്‍സേഷനല്‍ വാര്‍ത്തകള്‍ക്കായി ദിവസവും രാവിലെ പൂമുഖവാതിലും തുറന്നുവെച്ച്‌ ആകാംക്ഷയില്‍ ഇരിക്കുന്ന വായനക്കാര്‍ക്ക്‌ വേണ്ടി പത്രക്കാര്‍ക്ക്‌ എന്തു വേണമെങ്കിലും അടിച്ചിറക്കി അയയ്ക്കാം, വായിപ്പിക്കാം. വാസ്തവമല്ലെങ്കില്‍ക്കൂടെ എത്രയാള്‍ പ്രതികരിക്കും? ചാനലുകാര്‍ക്കും ഏകദേശം ഇതൊക്കെ തന്നെ നടത്താം. പക്ഷെ ബ്ലോഗില്‍ അങ്ങനെയൊന്നു പറ്റില്ല. ബ്ലോഗ്‌ വായനക്കാര്‍ തന്നെ രണ്ട്‌ പക്ഷം ആവും. എഴുതിയ ആള്‍ മൂന്നാം പക്ഷവും.

പത്രങ്ങള്‍ സമൂഹത്തിനു വേണ്ടി നല്ല കാര്യം വല്ലതും ചെയ്യുന്നുണ്ടോന്ന് ചോദിച്ചാല്‍ ആര്‍ക്കും പെട്ടെന്നൊരുത്തരവും ഉണ്ടാകില്ല. വാര്‍ത്തകള്‍ ഇപ്പോള്‍ ടി.വി. യില്‍ കാണാമല്ലോ. ലൈവ്‌ ആയിട്ട്‌ പോലും. ജനങ്ങള്‍ക്ക്‌ വേണ്ടി പത്രങ്ങളും ചാനലുകളും പ്രത്യേകിച്ച്‌ എന്താണു ചെയ്യുന്നത്‌? അവരുടെ ലാഭേച്ഛയില്‍ കാര്യങ്ങള്‍ നീക്കുന്നു അത്ര മാത്രം. കുറെ പരസ്യങ്ങളും കാണിച്ച്‌ ലാഭമുണ്ടാക്കുന്നു, അതിനിടയില്‍ കുറച്ച്‌ വാര്‍ത്തകളും ജനങ്ങള്‍ക്ക്‌ കിട്ടുന്നു. പിന്നെ, വല്ല അപകടവും വരുമ്പോള്‍ ഫണ്ടുപിരിവും നടത്തി ഞങ്ങളിത്ര ഉണ്ടാക്കി നിങ്ങളെത്ര ഉണ്ടാക്കി എന്ന മട്ടില്‍ ലേലം വിളി നടത്തുന്നു. പിന്നെ അവാര്‍ഡ്‌ വാങ്ങി പത്രത്തിന്റെ മൂല്യം കൂട്ടാന്‍ കൊണ്ടുപിടിച്ച്‌ ഫീച്ചറുകള്‍ക്കുള്ള വക കണ്ടെത്തുന്നു. സമൂഹത്തിനു നേരെ തുറന്നുപിടിച്ച കണ്ണും കണ്ണാടിയും എന്നൊക്കെയുള്ള സങ്കല്‍പം തന്നെ മാറി. പത്രക്കാരും ചാനലുകാരും തമ്മിലുള്ള മത്സരത്തില്‍ വായനക്കാരും കാണികളും അറിയാതെ പങ്കെടുക്കുന്നു അത്ര മാത്രം.

ബ്ലോഗുകളില്‍ ഓരോരുത്തരുടേയും സ്വന്തമായ സ്വതന്ത്രമായ ചിന്താഗതികള്‍ പങ്കുവെക്കാം എന്നൊക്കെപ്പറയും.പക്ഷെ ആ സ്വാതന്ത്ര്യത്തിനു പരിധിയുണ്ട്‌. പ്രൈവറ്റ്‌ ഹോസ്പിറ്റലുകാരുടെ പണം പിടുങ്ങലിനെപ്പറ്റിയോ, "മേടിക്കല്‍" ഡോക്ടര്‍മാരുള്ള മെഡിക്കല്‍കോളേജുകളുടെ ശോചനീയാവസ്ഥയെക്കുറിച്ചോ, സ്ഥാപനങ്ങളുടെ ആദ്യം കൂലി പിന്നെ വേല എന്ന നയത്തെപ്പറ്റിയോ, റെയില്‍വേക്കാരുടെ കാത്തിരുന്ന് കാത്തിരുന്ന് നിങ്ങള്‍ "ലേറ്റ്‌" ആയി മാറൂ എന്ന ചിന്താഗതിയെപ്പറ്റിയോ ഒക്കെ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ തികച്ചും വാസ്തവികമായ, ജനങ്ങള്‍ക്ക്‌ അറിയാന്‍ അത്യാവശ്യമായ കാര്യങ്ങള്‍ അക്കമിട്ട്‌ നിരത്തി എഴുതാന്‍ ഒരു ബ്ലോഗര്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടോ? ഇല്ല. അവിടെയാണ് പത്രങ്ങളും ബ്ലോഗുകളും തമ്മിലുള്ള പ്രധാന വ്യത്യാസം. പത്രങ്ങള്‍ക്ക്‌ എന്തും എഴുതിപ്പിടിപ്പിക്കാം. അടുത്ത ദിവസം അതേ കോളത്തില്‍, തിരുത്ത്‌, ഖേദിക്കുന്നു, പത്രാധിപര്‍ എന്നും പറഞ്ഞ്‌ കൈകഴുകാം. സത്യസന്ധമായ വിവരങ്ങള്‍ പോലും എഴുതാന്‍ ഒരു ബ്ലോഗര്‍ക്ക്‌ പക്ഷെ സ്വാതന്ത്ര്യമില്ല, അവകാശമില്ല. പത്രം ഒരു പ്രസ്ഥാനം ആണ്. ബ്ലോഗ്‌ വെറും ഒരു മഴത്തുള്ളിയും. അതും ചേമ്പിലയില്‍ വീണത്‌. ചേമ്പിലയ്ക്കനുസരിച്ച്‌ അതിന്റെയും ഗതി മാറും.

ബ്ലോഗില്‍ വാസ്തവം എഴുതിയാല്‍ തന്നെ എത്ര ജനങ്ങള്‍ അത്‌ വായിക്കും, എന്നൊക്കെയുള്ള വിചാരം കൊണ്ട്‌ നമുക്ക്‌ തൃപ്തിപ്പെടാം. പണ്ട്‌ ചാനലുകള്‍ വന്നപ്പോഴും പലരും ചോദിച്ചത്‌ ഇത്‌ തന്നെയാണ്. ഇപ്പോള്‍ ജനങ്ങള്‍ ചാനലുകള്‍ മാറി മാറി നോക്കി തൃപ്തികരമായത്‌ കണ്ടറിയുന്നു. അതുപോലെ ബ്ലോഗുകളും എല്ലാ വീട്ടിലേക്കും കടന്നു ചെല്ലുന്ന ഒരു ദിവസം ഉണ്ടാവില്ലെന്ന് പറയാന്‍ പറ്റുമോ? ലാഭേച്ഛ നോക്കിയുള്ളത്‌ അല്ലാത്തതുകാരണം ആത്മാര്‍ഥത കൂടുതല്‍ പ്രതീക്ഷിക്കാനും സാധിക്കും എന്ന് തോന്നുന്നു.

നിങ്ങള്‍ എനിക്കു ധൈര്യം തരൂ, സത്യസന്ധമായ വാര്‍ത്തകള്‍ പകരം തരാം എന്നത്‌ ഒരു പരസ്യവാചകം പോലെ ഇരുന്നോട്ടെ. രണ്ടും ഒരുമിച്ചു നടന്നാലേ ഗുണമുള്ളൂ. നിങ്ങള്‍ക്ക്‌ ആവില്ല, എനിക്കും.

അതുകൊണ്ട്‌ പുലര്‍ച്ചെ പത്രങ്ങള്‍ക്കായി കാത്തിരിക്കാം.

അതുകഴിഞ്ഞ്‌ ടി. വി. ചാനലുകള്‍ മാറി മാറി കാണാം.

സീരിയല്‍ കണ്ട്‌ കരഞ്ഞുപിഴിയാം.

ലൈവ്‌ പ്രോഗ്രാമുകളിലേക്ക്‌ ഫോണ്‍ ചെയ്യാം.

ക്രിക്കറ്റ്‌ കാണാം, കിടന്നുറങ്ങാം.

നാടോടുമ്പോള്‍ നാണം കെട്ടോടാം.


വാര്‍ത്തകള്‍ അറിഞ്ഞിട്ട്‌ ലോകം നന്നാവുന്നുണ്ടോന്ന് സമയം കിട്ടുമ്പോള്‍ സ്വയം ചോദിച്ച് ആശ്വസിക്കാം.


(ഈ പോസ്റ്റ് സുവിനെ വഴക്കു പറയുന്ന എല്ലാ അനോണികള്‍ക്കും വേണ്ടി ചുമ്മാ ഡെഡിക്കേറ്റ് ( ചാനല്‍ ഭാഷ ) ചെയ്യുന്നു.)

"हे अजनबी तू भी कभि
आवास दे कही से"

14 Comments:

Anonymous Anonymous said...

:( .. paavam blogs ... SUUUU ...hows u SU..kanan ilyalo rediffil onum eppo ??? busy kya???

Wed May 10, 11:25:00 am IST  
Anonymous Anonymous said...

Nice post.

an ajnabi like Su

Wed May 10, 02:35:00 pm IST  
Blogger SunilKumar Elamkulam Muthukurussi said...

സൂവിനു സൂവിന്റെ നാട്ടിലെ വിശേഷങള്‍ കാച്ചിക്കൂടേ ബ്ലോഗില്‍? ആരാ സ്വാതന്ത്ര്യമില്ലാന്ന്‌ പറഞേ? ബ്ലോഗില്‍ സ്സൊവിന് എന്തും എഴുതാന്‍ സ്വാതന്ത്ര്യമുണ്ട്‌. (കമന്റ്‌ വെയ്കെണ്ടെങ്കില്‍ അത്‌ ഡിസേബ്‌ള്‍ ചെയ്യാം.)അപ്പോള്‍ എഴുതുന്നവും വായിക്കുന്നവുന്ം സ്വാതന്ത്ര്യം വന്നു. സൂവിന്റെ ലേഖനം വായിച്ച് രസിക്കാനും എനിക്കായി -സു-

Wed May 10, 03:32:00 pm IST  
Blogger സു | Su said...

Gaurii :) busy onnum alla. manassoru seri illayirunnu. ippo seri aayi ketto. Mumbaiyilekku ticket book cheythirunnu. cancel cheythu. Ini varumpol ariyichittu varam.
Gaurii ee paatt enikkuvendi kelkkuu
" hey ajnabi...thu bhi kabhi aavaas de kahin se..
thu tho nahin hei lekin thera muskuraahat hei..."

Ithaayirunnu rantu divasam. ippo maari paatt ketto. athu parayoola ;)


anony :) njan ajnabi ano?

സുനില്‍ :) ഉം. കണക്കായി. ഏറുപടക്കം വരും, ചിലതൊക്കെ എഴുതിയാല്‍. ഇത്രയൊക്കെ മതി എഴുത്ത്. ഒരു എഴുത്തുകാരിയാവാന്‍ ജനിച്ചതൊന്നുമല്ലല്ലോ ;)

Wed May 10, 07:42:00 pm IST  
Blogger Manjithkaini said...

എന്തുമെഴുതാന്‍(തോന്ന്യാസങ്ങളല്ല) പത്രങ്ങളെക്കാളും ചാനലുകളേക്കാളും സ്വാതന്ത്ര്യം ബ്ലോഗിലുണ്ടെന്നാണെന്റെ തോന്നല്‍. ബ്ലോഗിന്റെ ഏറ്റവും ഗുണപരമായ സവിശേഷതയും അതുതന്നെ.

നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് എഴുതാന്‍ കഴിയാത്ത(പേടിച്ചിട്ട്) ഒരുപാടു വിഷയങ്ങളുണ്ട് പത്രങ്ങള്‍ക്ക്. തെറ്റായ ഒരു കോടതിവിധിതന്നെ ഉദാഹരണം. കോടതിവിധിയെ വിമര്‍ശിച്ച് സര്‍വ്വസ്വതന്ത്രമായി ബ്ലോഗര്‍ക്കെഴുതാം, തല്‍ക്കാലത്തേക്കെങ്കിലും.

മറ്റൊന്ന്, പത്രങ്ങളില്‍ എഴുതുന്നതിഷ്ടപ്പെടുന്നില്ലെങ്കില്‍ വായനക്കാരന് ഒന്നും ചെയ്യാനൊക്കുന്നില്ല. വേണമെങ്കില്‍ ഒരു പ്രതികരണമെഴുതാം. അതു പരിഗണിക്കപ്പെടാനോ പ്രസിദ്ധീകരിക്കപ്പെടാനോ സാധ്യതയുണ്ടാവില്ലെന്നുമാത്രം.

ഇതൊന്നും ചെയ്യാനാവാത്ത വായനക്കാരന്‍, പണ്ട് മൊബൈല്‍ ഫോണില്‍ ഇന്‍‌കമിംഗ് കോളുകള്‍ക്ക് ചാര്‍ജുണ്ടായിരുന്ന കാലത്ത് നമ്മുടെ പൈസക്ക് മറ്റുള്ളവന്റെ തെറിവിളി കേട്ടിരുന്നപോലെ, ഇഷ്ടമില്ലാത്ത വിഭവങ്ങള്‍ വിഴുങ്ങാന്‍ നിര്‍ബന്ധിതനാകുന്നു.

അവിടെയാണ് ബ്ലോഗിന്റെ പ്രസക്തി. എഴുത്തിനോട്, ക്രിയാത്മകമായും വിമര്‍ശനപരമായും, അപ്പോള്‍ത്തന്നെ പ്രതികരിക്കാം.

ഈ പ്രതികരണങ്ങള്‍ എഴുത്തിനും സ്വാതന്ത്ര്യത്തിനും തടസമാകുന്നെങ്കില്‍, സുനില്‍ പറഞ്ഞതുപോലെ പ്രതികരണങ്ങള്‍ ആവശ്യമില്ല എന്നു തീരുമാനിച്ചാല്‍ മതി. അത്രതന്നെ.

(അതുമല്ലെങ്കില്‍ പ്രതികരണങ്ങള്‍ കുട്ടയില്‍ത്തള്ളുന്ന പത്രാധിപരെപ്പോലെ, കിട്ടുന്ന പ്രതികരങ്ങളില്‍ ഇഷ്ടമില്ലാത്തവ ഡിലിറ്റാനും ബ്ലോഗില്‍ സൌകര്യമുണ്ടല്ലോ!)

Wed May 10, 07:42:00 pm IST  
Blogger സു | Su said...

മഞ്ചിത് :)

ഇവിടെയുള്ള നൂറ്- നൂറ്റൊന്ന് ബ്ലോഗര്‍മാരും കുറച്ച് അനോണികളും പ്രതികരിക്കുന്ന കാര്യമല്ല ഞാന്‍ ഉദ്ദേശിച്ചത്. ഞാന്‍ വിചാരിക്കുന്നതൊക്കെ(തോന്ന്യാസങ്ങളല്ല, വാസ്തവങ്ങള്‍) എഴുതിയാല്‍ വിമര്‍ശനം ആയിരിക്കില്ല, വെട്ടായിരിക്കും കിട്ടാന്‍ പോകുന്നത്. അതുകൊണ്ടല്ലേ ഫ്ലോപ്പുകളൊക്കെ എഴുതി തടി സംരക്ഷിച്ചു നടക്കുന്നത്. എഴുതിയാലും ഇല്ലെങ്കിലും ആരും നന്നാവില്ല എന്നൊരു പൊട്ട വിചാരവും ഭാവിക്കാം അത്ര തന്നെ.

Wed May 10, 07:53:00 pm IST  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഇന്നത്തെ കാലത്ത്‌ പത്രം കൊണ്ട്‌ ഗുണപരമായ അധിക കാര്യങ്ങളൊന്നും കിട്ടാനില്ല.
ആസനമുറപ്പിക്കാന്‍ നെട്ടോട്ടമോടുന്ന, ഓന്തിന്റെ ചൂരുള്ള രാഷ്ട്രീയക്കാരന്റെ കുലുക്കിക്കുത്തു കളിയും, അതിലധികം പച്ച മലയാളത്തില്‍ നുണ,കൊതി, കണ്ണുകടി, കയ്യിട്ടു മാന്തല്‍ എന്നീ പേരിട്ടു വിളിക്കാവുന്ന അധ:കൃത വാര്‍ത്തകളും അരങ്ങു തകര്‍ക്കുമ്പോള്‍ ശരാശരി വായനക്കാരന്‌ തല നിറയെ ഗ്യാസല്ലാതെ യാതൊന്നും കിട്ടുന്നില്ല .പിന്നെ കാശെറിഞ്ഞു കൊടുക്കുന്നവന്റെ, ശീലത്തരങ്ങള്‍ മുഴുപ്പിച്ചു കാട്ടുന്ന പരസ്യങ്ങളും, ആ പത്രത്തെക്കാള്‍ ഇത്ര തോന്ന്യാസങ്ങള്‍ കൂടുതല്‍ എന്ന മട്ടിലുള്ള പോപ്പുലാരിറ്റി കണക്കുകളും കൂടിയാകുമ്പോള്‍ പത്ര ധര്‍മം പരിപൂര്‍ണം.
ഈ വാര്‍ത്താ വികൃതിയേക്കാള്‍ എന്തുകൊണ്ടും ഉത്തമം തോന്നുന്നതെഴുതിയാല്‍ തോന്നുന്നത്‌ കിട്ടുന്ന ബ്ലോഗ്‌ തന്നെ.ഒന്നുമില്ലെങ്കിലും കാശ്‌ കൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങണ്ടല്ലോ.

Wed May 10, 08:15:00 pm IST  
Blogger aneel kumar said...

സ്വാഗതം സു. :)


പത്ര-ദൃശ്യമാധ്യമങ്ങള്‍ സാമാന്യ ജനങ്ങളിലേയ്ക്കെത്തിത്തുടങ്ങിയിട്ട് കാലങ്ങളായി. അവ മിക്കപ്പോഴും വരിക്കാരാവാത്തവര്‍ക്കു പോലും ഉപയോഗപ്പെടുകയും ചെയ്യുന്നു.
ഇന്റര്‍നെറ്റിന്റെ ലഭ്യതയും ഉപയോഗവും അങ്ങനെയല്ലല്ലോ. അതുകൊണ്ട് ഇക്കാര്യത്തില്‍ ബ്ലോഗുകള്‍ വിജയിക്കുന്നില്ല എന്നത് തല്‍ക്കാലമെങ്കിലും ഒരു പോരായ്മയാണെന്നു പറയാന്‍ പറ്റില്ല എന്നു തോന്നുന്നു.

Wed May 10, 08:26:00 pm IST  
Blogger Santhosh said...

ഓരോ മാധ്യമത്തിന്‍റെയും പോരായ്മ മുതലെടുത്താണല്ലോ അടുത്ത മാധ്യമം രംഗത്ത് വരുന്നത്. വിദൂരമല്ലാത്ത ഭാവിയില്‍ ബ്ലോഗുകള്‍ മാറി മറ്റൊരു മാധ്യമം വന്നുകൂടായ്കയില്ല. പിന്നെ, നല്ലത്, ചീത്ത എന്നീ വേര്‍തിരിവുകളൊക്കെ ആപേക്ഷികമല്ലേ?

ബെന്നി പറഞ്ഞ ആ ‘കാണായ്ക’ഞാന്‍ സൂ-ന്‍റെ ബ്ലോഗില്‍ മാത്രമേ അനുഭവിച്ചിട്ടുള്ളൂ. കോപ്പി ചെയ്ത ശേഷം നൊട്ട്പാഡില്‍ പേയ്സ്റ്റ് ചെയ്ത ശേഷമാണ് ഞാന്‍ ഈ ബ്ലോഗ് വായിക്കുന്നത്.

സസ്നേഹം,
സന്തോഷ്
പിന്‍‍കുറിപ്പ്: ആ ‘ഫ്ലോപ്പ്’ അങ്ങ് വിട്ടേക്ക്, സൂ.

Thu May 11, 04:58:00 am IST  
Blogger സു | Su said...

ബെന്ന്യേ,
എന്താ കുഴപ്പം എന്നെനിക്കറിയില്ല. ആരെങ്കിലും പറയുമായിരിക്കും.
ബ്ലോഗിന്റെ ഭാരം?
ഈ ടെമ്പ്ലേറ്റ് എനിക്ക് മാറ്റണ്ടാ...മാറ്റണ്ടാ...മാറ്റണ്ടാ. :((

വര്‍ണം :) എന്നാലും... രാവിലെ പത്രം വന്നില്ലെങ്കില്‍...

അനിലേട്ടാ :) വന്നിട്ട് പിന്നേം പോവാന്‍ ആവുമ്പോഴാണോ സ്വാഗതം ;)

സന്തോഷ് :)ആവും. ഇനി വേറെ വരുമായിരിക്കും. വാസ്തവം മാത്രം അറിയിക്കുന്ന മാദ്ധ്യമങ്ങള്‍.

ഫ്ലോപ്പിനെ വിട്ടു. എന്നാലും.....

Thu May 11, 10:31:00 am IST  
Blogger reshma said...

"ഞാന്‍ വിചാരിക്കുന്നതൊക്കെ(തോന്ന്യാസങ്ങളല്ല, വാസ്തവങ്ങള്‍) എഴുതിയാല്‍ വിമര്‍ശനം ആയിരിക്കില്ല, വെട്ടായിരിക്കും കിട്ടാന്‍ പോകുന്നത്."വെട്ടൊന്നുണ്ടാവൂല്ല സൂ, കാച്ചാനുള്ളത് കാച്ച്. പറയാനൊത്തിരി കാര്യങ്ങളുണ്ടെന്ന് ആ കമന്റ്...

Thu May 11, 04:06:00 pm IST  
Blogger സു | Su said...

രേഷ് :) ഒക്കെ പറയാം.

Thu May 11, 06:22:00 pm IST  
Blogger പാപ്പാന്‍‌/mahout said...

(“അയ്യോ കുരങ്ങന്മാരെന്തറിഞ്ഞൂ...”. ഇതല്ലേ സു-വിന്റെ പുരാണപ്രസിദ്ധമായ ‘പുള്ളിമാന്‍’ ബ്ലോഗ് റ്റെമ്പ്ലേറ്റ്? ഒരിക്കല്‍ നഷ്ടപ്പെട്ടിട്ട് 2 ദിവസം കഴിഞ്ഞ് തിരികെക്കിട്ടിയത്? ഇതെങ്ങനെ മാറ്റാന്‍? ല്ലേ സൂ?)

Fri May 12, 12:13:00 am IST  
Blogger സു | Su said...

പാപ്പാന്‍ വീണ്ടും വന്നതില്‍ സന്തോഷം.

Fri May 12, 11:24:00 am IST  

Post a Comment

Subscribe to Post Comments [Atom]

<< Home