Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, May 12, 2006

വഴക്കിന്റെ വഴി

ഇലക്ട്രിസിറ്റിക്കാരുടെ പവര്‍ക്കട്ടിനേക്കാള്‍ കൃത്യനിഷ്ഠമായിട്ടായിരുന്നു അവരുടെ വഴക്ക്‌. ഞായറാഴ്ച പവര്‍ക്കട്ടിനു ഒരു ഒഴിവുണ്ട്‌. വഴക്കിനു അതും ഇല്ല.

അന്നു പുലര്‍ന്നപ്പോള്‍ അവള്‍ തീരുമാനിച്ചു. ഇന്നു വഴക്കില്ല. അവനും തീരുമാനിച്ചുകാണും.

ഉച്ചയായി, വൈകുന്നേരമായി, രാത്രിയായി. വഴക്കുണ്ടായില്ല.

അത്താഴം കഴിഞ്ഞ്‌ ജോലിയൊതുക്കി കിടപ്പറയിലെത്തി മുടി മാടിയൊതൊക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി അവളൊന്നു പുഞ്ചിരിച്ചു. വഴക്കില്ലാത്ത ദിവസത്തെ ഓര്‍ത്ത്‌.

അടുത്ത നിമിഷം കറന്റ്‌ പോയി. കൊതുക്‌ മൂളാന്‍ തുടങ്ങി.

കൊതുകുതിരി തിരഞ്ഞിട്ടൊന്നും കാണാത്തതിനെച്ചൊല്ലി അവര്‍ വഴക്കാരംഭിച്ചു.

15 Comments:

Blogger സു | Su said...

രണ്ട് പോസ്റ്റുകള്‍ മായ്ച്ചുകളഞ്ഞു. അപക്വം എന്ന് തുളസിയും അതിനെ ശരിവെച്ച് പെരിങ്ങോടനും പറഞ്ഞതിനെ ഞാന്‍ മാനിക്കുന്നു. ശരിയാവും. ഉമേഷ് പറഞ്ഞതുപോലെ ഞാനൊരു “കോങ്ക്രസ്സ് “ അല്ല. എനിക്ക് പാര്‍ട്ടിയില്ല. തമാശ എന്ന് കരുതി വെച്ച പോസ്റ്റ് ആയിരുന്നു. എല്ലാവരും ഇടതുപക്ഷം ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചതില്‍ സന്തോഷം.

Fri May 12, 06:19:00 pm IST  
Blogger ഉമേഷ്::Umesh said...

ഇതാണു സുവിന്റെ എനിക്കു പിടിക്കാത്ത ഒരു കാര്യം. സുവിന്റെ ഒരു പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഞങ്ങള്‍ക്കു് അതു പറയാനുള്ള സ്വാതന്ത്ര്യമില്ലേ?

കഷ്ടപ്പെട്ടെഴുതിയ പോസ്റ്റു കളയരുതു സു. “അതു നിങ്ങളുടെ അഭിപ്രായം, ഇതു് എന്റെ അഭിപ്രായം” എന്നു തന്റേടമായി പറയണം. അല്ല പിന്നെ!

(പണ്ടു്, സുവിന്റെ ഒരു കഥയിലെ ആശയം വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഒരു കഥാപ്രസംഗത്തിലുണ്ടായിരുന്നു എന്നു പറഞ്ഞപ്പോള്‍ ആ പോസ്റ്റേ എടുത്തുകളഞ്ഞു. ദാ ഇപ്പോ ഇങ്ങനെയും...)

ഞാന്‍ ഇടത്തുപക്ഷമല്ലേ....

Fri May 12, 06:28:00 pm IST  
Blogger aneel kumar said...

ഞാനിങ്ങനെ ഒരു കമന്റിട്ടത് അപ്പോള്‍ വന്നില്ലായിരുന്നോ അവിടെ?
--------

തുളസി പറഞ്ഞതിനോട് യോജിയ്ക്കാനേ കഴിയുന്നുള്ളൂ.
ഗണേശന്‍ നല്ലൊരു മന്ത്രിയായത് അപ്പണി മുമ്പു ചെയ്തിരുന്നതുകൊണ്ടല്ലല്ലോ. അപ്പോള്‍ ‘പരിചസസമ്പന്നരായ പലരും’ എന്നു പറയുന്നത് തികഞ്ഞ മുന്‍‌വിധിയും പക്ഷം ചേരലുമല്ലാതെ ഒന്നുമല്ല.

തെരഞ്ഞെടുപ്പുകാലത്ത് അല്ലെങ്കില്‍ രാഷ്ട്രീയമായ വിവാദങ്ങള്‍ ഉണ്ടാവുന്ന കാലത്ത് അതുമല്ലെങ്കില്‍ കോണ്‍ഗ്രസാദികള്‍ക്ക് കോട്ടമുണ്ടാകുന്ന എല്ലാക്കാലത്തും
‘പരമ്പരാഗത കോണ്‍ഗ്രസുകാര്‍‘ അവലംബിക്കാറുള്ള ഒരു നയമാണ് ‘എനിക്ക് രാഷ്ട്രീയമില്ല, എല്ലാരും ഒരുപോലെയാണ്, കള്ളന്മാരാണ്’ എന്നൊക്കെയുള്ള ഡയലോഗുകള്‍.
അതേ ആള്‍ക്കാര്‍ തന്നെ സ്വയം ഓര്‍ക്കാതെ ഇടയ്ക്കിടെ പറയും കേരളത്തില്‍ എന്തെങ്കിലും നല്ല കാര്യം ഉണ്ടാവാത്തതിനൊക്കെ ചുവപ്പന്മാരാണ് കാരണമെന്നും.

Fri May 12, 06:32:00 pm IST  
Blogger ഉമേഷ്::Umesh said...

ഇടം വലം പക്ഷങ്ങളെപ്പറ്റി ഞാന്‍ അക്ഷരശ്ലോകസദസ്സിനു വേണ്ടിയെഴുതിയ ശ്ലോകം ദാ ഇവിടെ. പഞ്ചചാമരത്തില്‍ ഒരു ശ്ലോകം തിരുകാന്‍ വേണ്ടിയുള്ള ദ്രുതകവനമായിരുന്നു.

അല്ലെങ്കില്‍ വേണ്ട, ഇതാ പിടിച്ചോ:

ഇടത്തുപക്ഷമാകിലും, വലത്തുപക്ഷമാകിലും,
കടുത്ത ഭീതിയേകിടും ജനത്തിനീ നരാധമര്‍;
മടുത്തു നമ്മളെങ്കിലും പ്രതീക്ഷയോടെയത്തെര--
ഞ്ഞെടുത്തിടും ദിനത്തില്‍ വോട്ടു ചെയ്തിടുന്നു പിന്നെയും!

Fri May 12, 06:33:00 pm IST  
Blogger ഉമേഷ്::Umesh said...

അനിലേ,

ആ പോസ്റ്റേ സു എടുത്തുകളഞ്ഞില്ലേ, പിന്നെ കമന്റ് എവിടെക്കിട്ടാന്‍? ദണ്ഡാപൂപന്യായം, അര്‍ത്ഥാപത്തീന്നൊന്നും കേട്ടിട്ടില്ലേ? ഇല്ലെങ്കില്‍ വക്കാരിയോടു ചോദിച്ചാല്‍ മതി....

Fri May 12, 06:35:00 pm IST  
Blogger അഭയാര്‍ത്ഥി said...

വഴക്കടിക്കാതെ വഴക്കടിക്കുന്നോറ്‍ വാഴുന്ന വായ്മൊഴികളില,്‍ ഒരു വായ്താരിയുമായി വന്നപ്പോള്‍ ഇതിനു മുമ്പേ കണ്ടുവെന്നു തോന്നിയ ഒരു കുറിപ്പു പിടിതരാതെ വഴുതിപ്പോയിരിക്കുന്നു.

കാറ്‍ല്‍ മാറ്‍ക്സിന്റെ പാറ്‍ടി ആണു അധികാരത്തില്‍. വെട്ടി നിരത്തല്‍ ഇപ്പോള്‍ വേണ്ട . ഇന്‍ക്കുിലാബ്‌ സിന്ദാബാദ്‌.

എനിക്കു വഴക്കടിക്കാതിരിക്കാന്‍ പറ്റില്ല. ബ്ളോഗ്‌ തിര്‍ച്ചിടു. അഭിപ്റായം ഇരുമ്പുലക്കയല്ല. സഹിഷ്ണതയോടെ എടുക്കുക- നല്ലതു പറയുന്നതും തെറ്റുകള്‍ പറയുന്നതും.

ആത്മാനുഭൂതിക്കാണു ഒട്ടുമിക്കവരും എഴുതുന്നതു. അതു അന്യാനുഭൂതിക്കു രസിച്ചില്ലെങ്കില്‍ പിര്‍ത്തു കളയുന്നതു ശരിയാണ?

കലിപീരുകല്‍ തീരുകില്ല

Fri May 12, 06:57:00 pm IST  
Blogger പാപ്പാന്‍‌/mahout said...

(സൂ, പോസ്റ്റ് എടുത്തുകളയണ്ടായിരുന്നു എന്നാണെന്റെയും അഭിപ്രായം. കാരവന്‍ മുമ്പോട്ടു തന്നെ പോകട്ടെ :) ആളുകളെ ഇത്തിരി ചൊറിഞ്ഞില്ലെങ്കില്‍ പിന്നെ എന്താ ഇതിലൊക്കെ ഒരു രസം?)

Fri May 12, 08:18:00 pm IST  
Blogger Unknown said...

സു ചേട്ടനുമായി തല്ലുണ്ടാക്കി അല്ലേ :-) (ഞാനൊരു തമാശ പറഞ്ഞതാണേ, തല്ലല്ലേ )

Fri May 12, 09:03:00 pm IST  
Blogger aneel kumar said...

"ദണ്ഡാപൂപന്യായം, അര്‍ത്ഥാപത്തീ" എന്താന്ന് ഇനി വക്കാരി ജപ്പാനില്‍ നേരം വെളുത്തിട്ടു വന്നു പറഞ്ഞു തരട്ടെ.
സു പറയാന്‍ തോന്നിയത്, ശരിയെന്നു സുവിനു തോന്നിയത് പറഞ്ഞു. ഏതോ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നപോലെ ശ്ലീലമായത് കമന്റന്മാരും പറഞ്ഞു.

സു പ്ലീസ് ആ പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യൂ. അല്ലെങ്കില്‍
ഈ പോസ്റ്റിന്റെ സന്ദേശം എന്താ?

Fri May 12, 09:24:00 pm IST  
Blogger myexperimentsandme said...

അനില്‍‌ജീ, നമ്മുടെ കട ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുകയല്ലിയോ. "ദണ്ഡാപൂപന്യായം, അര്‍ത്ഥാപത്തീ" ഇതെല്ലാം ഇവിടുണ്ട്. ഉമേഷ്‌ജിയല്ലേ താരം.

ഇനി അതും ഇതും പോസ്റ്റും മറ്റും തമ്മുലുള്ള ബന്ധം ഒന്ന് ശരിയാക്കണമെങ്കില്‍ പിന്നെയും ഉമേഷ്‌ജിതന്നെ ശരണം. അതായതാഹി ധര്‍മ്മസ്സ്യ- പോസ്റ്റേ പോയില്ലേ, പിന്നെ അതിലുള്ള കമന്റിന്റെ കാര്യം പറയണോ എന്നുള്ളതാണ് ദണ്ഡപൂപന്യായം (പൂ കാണുമ്പോള്‍ പൂ മാനമേ എന്ന് പാടാന്‍ തോന്നുന്നു. ഈ കുട്ട്യേടത്തീടെ ഒരു കാര്യം).

സൂ കൊതുകുകഥ കേട്ടപ്പോള്‍ പണ്ട് സൂ-ന്റെ തന്നെ ഞെണ്ടിറുക്കുന്ന കഥ വായിച്ചപ്പോള്‍ തോന്നിയ കവിതാശകലം തന്നെ ഓര്‍മ്മ വരുന്നു:

കൊതുകേ നീ മൂളരുതിപ്പോള്‍
കൊതുകേ നീ കടിക്കരുതിപ്പോള്‍

(കുട്ട്യേടത്തീ.....)

Fri May 12, 09:40:00 pm IST  
Anonymous Anonymous said...

hi su , how r u? :)

Sat May 13, 02:06:00 am IST  
Blogger സു | Su said...

ഉമേഷ് :) സാരമില്ല. മോശം പോസ്റ്റുകള്‍ വായിച്ച് ‘ഉദാത്തം’ എന്ന് പറഞ്ഞ് പോകുന്നതിലും നല്ലത്, അത് മോശമാണന്ന് ഒരാളെങ്കിലും പറയുന്നതാണ്. ഇല്ലെങ്കില്‍ എഴുതുന്ന പോസ്റ്റുകളെയൊക്കെ പൊക്കിപ്പൊക്കിവെച്ചാല്‍ പിന്നെ ഞാന്‍ എവിടെയോ എത്തിപ്പോകും.

അനിലേട്ടാ :) അതെല്ലാം മറന്നേക്കൂ. മോശം ആയിരുന്നു. മായ്ച്ചുകളഞ്ഞു. അത്രേം വിചാരിച്ചാല്‍ മതി. ആ പോസ്റ്റില്‍ ഞാന്‍ പറഞ്ഞതും അതു തന്നെയാ. എന്തും എഴുതാന്‍ സ്വാതന്ത്ര്യം ഇല്ലാന്ന്. എഴുതിയാല്‍ വിമര്‍ശനം ഉറപ്പെന്ന്. ശരിയല്ലേ.

ഗന്ധര്‍വാ :) ചീഞ്ഞ തക്കാളികള്‍ വലിച്ചെറിഞ്ഞു എന്ന് വിചാരിച്ചാല്‍ മതി.

വക്കാരീ :) പാട്ട്. “അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍”....

പാപ്പാനേ :) പൊയ്ക്കോട്ടെ അത്.

കുഞ്ഞേ, കുഞ്ഞന്‍ കുഞ്ഞേ :) വേറാരോടെങ്കിലും പിന്നെ വഴക്കിടാന്‍ പറ്റുമോ?

സിംഗ് :) സുഖം.നന്ദി. അവിടെയോ?

അമ്മൂ‍ന്റമ്മേ :) സന്തോഷം.

Sun May 14, 06:51:00 am IST  
Blogger സു | Su said...

ഈശ്വരാ...

പറഞ്ഞതില്‍പ്പാതി മനസ്സില്‍പ്പോയി...
പറഞ്ഞതില്‍പ്പാതി മനസ്സിലാകാതെ പോയി.

Sun May 14, 09:17:00 am IST  
Blogger ശനിയന്‍ \OvO/ Shaniyan said...

എല്ലാം ഒരു വഴക്കിന്റെ വഴിയാണല്ലോ? അല്ലറ ചില്ലറ മസാല ഇല്ലെങ്കില്‍ കറിക്കെന്താ‍ പിന്നെ സ്വാദ്?

അല്ല സൂ, അത് കളഞ്ഞാ? ഞാനതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊള്ളുന്നു..

Tue May 16, 05:43:00 am IST  
Blogger സു | Su said...

ശനിയാ :) ശക്തി ഒട്ടും കുറക്കേണ്ട. ഹി ഹി

Tue May 16, 02:29:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home