ആശംസകള്‍ അമ്മമാരേ...
'മമ്മീ...'
'പിന്റൂ നിന്നോട് പറഞ്ഞത് മനസ്സിലായില്ലേ?'
പിന്റു ഒന്നും മിണ്ടാതെ മമ്മിയുടെ മേക്കപ്പ് വേല നോക്കിക്കൊണ്ടിരുന്നു.
'വരാന്‍ ആവില്ലാന്ന് പലവട്ടം പറഞ്ഞില്ലേ.'
'പക്ഷെ മമ്മീ... ആന്വല്ഡേയ്ക്ക് എല്ലാവരുടേം ഡാഡിയും മമ്മിയും വരും. ഇതിപ്പോ ഡാഡി ഇവിടില്ല. മമ്മിയും കൂടെ വരാതിരുന്നാല്‍ എങ്ങനെയാ?'
'ഇന്ന് വൈകീട്ട് ഡോഗ്ഷോ ഉണ്ടെന്ന് നിന്നോട് എപ്പോഴേ പറഞ്ഞതാ. അത് വിട്ടുകളയാന്‍ ആവില്ല. അവിടിപ്പോ അന്വേഷിച്ചാലും സാരമില്ല. അവര്‍ക്കൊക്കെ അറിയാമല്ലോ നിന്റെ മമ്മിയും ഡാഡിയും തിരക്കിലാണന്ന്. ഒന്നു പോ. എനിക്ക് തിരക്കുണ്ട്. സ്കൂള്‍ബസ് വരും ഇപ്പോള്‍. പോകാന്‍ നോക്ക്.’
വിഷമിച്ച് ഗേറ്റിനടുത്തേക്ക് നടക്കുമ്പോള്‍ കൂട്ടിലേക്ക് നോക്കിയപ്പോള്‍ അവനു നല്ല ദേഷ്യം വന്നു.
*********************************
ജാനു ജോലികള്‍ ഓരോന്നായി തീര്‍ത്തുകൊണ്ടിരുന്നു. തീര്‍ന്നിട്ടും തീരാത്ത ജോലികള്‍. കൊച്ചമ്മ വന്നിട്ട് വേണം ഒന്നിറങ്ങിപ്പോകാന്‍. പതിവും അതു തന്നെ. കൊച്ചമ്മയ്ക്കു തിരക്കുള്ള ദിവസമാണെങ്കില്‍ തനിയ്ക്കും തിരക്കു തന്നെ. എന്തോ പാര്‍ട്ടിയുണ്ടെന്ന് പറഞ്ഞിരുന്നു. സാധാരണദിവസങ്ങളില്‍ സാരമില്ല. ഇന്ന് രാമുവിന്റെ പിറന്നാള്‍ ആണ്. സ്കൂളില്‍ പോകുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണു താനും ജോലിയ്ക്കിറങ്ങിയത്. വന്ന് വിശപ്പുമായി ഇരിക്കുന്നുണ്ടാവും. അമ്പലത്തിലും കൂടെച്ചെല്ലാമെന്ന് ഏറ്റിട്ടുണ്ട്. ജോലിയാണെങ്കില്‍ തീരുന്നുമില്ല. കൊച്ചമ്മയുടെ കാറിന്റെ ശബ്ദം കേട്ടപ്പോഴേക്കും ജാനു ഒരുവിധം ജോലിയൊക്കെ തീര്‍ത്തിരുന്നു. കൊച്ചമ്മയോട് യാത്ര പറഞ്ഞ് ഭക്ഷണപ്പൊതിയുമായി ഇറങ്ങി. ഇവിടെ ജോലിയ്ക്ക് ഒരു വിഷമവും ഇല്ല. ഭക്ഷണം ഉണ്ടെങ്കില്‍ വേണ്ടത് എടുക്കുന്നതില്‍ കൊച്ചമ്മയ്ക്കും പരാതിയില്ല. ഇറങ്ങിയതും വാടിയ കുഞ്ഞുമുഖം മനസ്സിലോര്‍ത്ത് ജാനു ഓടുകയായിരുന്നു. വഴി മുറിച്ച് കടക്കുമ്പോള്‍ ബൈക്ക് തട്ടിയിട്ട് ആശുപത്രിയില്‍ കണ്ണുമിഴിച്ച ജാനു ആദ്യം പറഞ്ഞത് ‘എനിക്കെന്തായാലും സാരമില്ല, വീട്ടിലെത്തിയാല്‍ മതി, മോന് വിഷമിച്ചിരിപ്പുണ്ടാകും’ എന്നായിരുന്നു.
മക്കളേക്കാളും പട്ടിയെ വലുതായിട്ട് കാണുന്ന അമ്മമാരും, സ്വന്തം ജീവനേക്കാളും വലുതായിട്ട് മക്കളെ കാണുന്ന അമ്മമാരും.
വ്യത്യസ്തമായ ലോകം!!!
ഈ മാതൃദിനത്തില്‍, മക്കളെ സ്നേഹിക്കുന്ന, ലോകമെമ്പാടുമുള്ള, എല്ലാ അമ്മമാര്‍ക്കും ആശംസകള്‍.
ഉം.....പാട്ട്....
“നൂറുസരി ഹേളിതരു നന് ആസെ തീരൊല്ലാ,
ജന്മപൂര്ത്തി ഹാഡിതരു നന് ബദുവെ മുഗിയൊല്ലാ...
അമ്മാ അമ്മാ അമ്മാ ഐ ലവ് യൂ.”
58 Comments:
അമ്മ അമ്മ അമ്മ അമ്മയെ ഞാന്‍ ഇഷ്ടപ്പെടുന്നു...-സു-
ഇന്നലെ അറിയാതെ idea star singer എന്ന പരിപാടി കണ്ടു ഏഷ്യാനെറ്റില്‍. ഒരു ഗായകന് "അമ്മാ എന്റുഴാക്കാത ഉയിരില്ലയേ" എന്ന തമിഴ് ഗാനം പാടി. പല്ലവി പാടിക്കഴിഞ്ഞപ്പോള്‍ ജഡ്ജ് ആയിരുന്ന എം. ജയചന്ദ്രന് വരികളുടെ അര്‍ത്ഥമറിയാമോ എന്ന് ചോദിച്ചു. പയ്യന് അറിയില്ലായിരുന്നു. ഓരോ വരികളുടേയും അര്‍ത്ഥം പറഞ്ഞു കൊടുത്തിട്ട് ഒരിക്കല്‍ കൂടി അതുള്‍ക്കൊണ്ട് പാടാന്‍ പറഞ്ഞു. അബോധമായാവാം, എങ്കിലും രണ്ടാമത് പാടിയപ്പോള്‍ ഉണ്ടായ ഭാവവ്യത്യാസം ശരിക്കും പ്രകടം ആയിരുന്നു.
അവിടുത്തെ മുന്പില്.. ഞാനാര്.. ദൈവമാര്..
അമ്മേ...
സു..പട്ടിയെ കുട്ടിയേക്കാളും സ്നേഹിക്കുന്ന അമ്മമാരെ കണ്ടിട്ടുണ്ടോ?
അത്തരം അമ്മമാര്‍ ഒക്കെ വെറും സിനിമാ സീരിയല്‍ സൃഷ്ടികളാണെന്നാണ് എന്റെ അഭിപ്രായം.
പണവും പ്രതാപവും അമ്മമാരുടെ സ്നേഹത്തിനൊട്ടും കുറവു വരുത്തുന്നില്ല. സമൂഹം ആവിശ്യപ്പെടുന്ന റെസ്ട്രിക്ഷന്‍സ് ചില കാര്യങ്ങളില്‍ വേണ്ടി വന്നേക്കും..രാജീവ് ഗാന്ധി മരിച്ചപ്പോള്‍ സോണിയായും പ്രിയങ്കയും “അയ്യോ അങ്ങേരെന്നെ ഇട്ടേച്ചു പോയേ..” എന്നു നെഞ്ചത്തടിച്ച് കരയാതെ കൂളിംഗ് ഗ്ലാസും വച്ച് ഗൌരവത്തില്‍ നിന്നത് കൊണ്ട് അവര്‍ക്ക് ദുഖവും സ്നേഹവും ഇല്ലെന്ന് വരുമോ?
തിരക്കിനിടയില്‍ , വീട്ടുകാരിയായ അമ്മ നല്കുന്ന അത്രയും ലാളന ഒരു പക്ഷേ ബിസിനസ്സ്കാരിയായ ഒരമ്മക്ക് നല്കാന് കഴിഞ്ഞില്ലെന്നു വരാം..എന്ന് വച്ച് കുട്ട്യൊളോട് സ്നേഹമില്ലാ എന്നൊക്കെ പറഞ്ഞാല്‍..
സ്നേഹം പ്രകടിപ്പിക്കുന്നതില്‍ വ്യത്യാസം കാണും. അത്രേയുള്ളൂ.
പക്ഷേ ഡോഗ് ഷോ..അതൊക്കെ സിനിമകളില്‍ മാത്രം സൂ..
അല്ലേ??
ഒത്തിരിപ്പേര് ഒത്തിരിപ്രാവശ്യം ഒത്തിരിരീതിയില് പറഞ്ഞതാ എങ്കിലും...
അമ്മയേയും അച്ഛനേയും അപ്പൂപ്പനേയും ഒക്കെ ഓര്‍ക്കാന്‍ സായിപ്പിനേപ്പോലെ നമുക്കും പ്രത്യേകദിനങ്ങള്‍ വേണോ? നമ്മളും ആ നിലവാരത്തിലൊക്കെയായോ?
ശ്ശോ, ഇന്നു മൊത്തം മറവിദിനമാണല്ലോ..
സൂ, നന്നായി എഴുതിയിരിക്കുന്നു. അച്ഛനമ്മയപ്പൂപ്പദിനങ്ങള്, ദിനങ്ങളായി കൊണ്ടാടുന്ന ഒരു സായിപ്പന് വീരഗാഥയോട് എനിക്ക് യോജിപ്പില്ലെങ്കിലും സൂ രണ്ട് സാമൂഹ്യവൈരുധ്യങ്ങള്‍ (തന്നെ?) നന്നായി അവതരിപ്പിച്ചിരിക്കുന്നു.
അരവിന്ദന് പറഞ്ഞതിനോട്-ഇങ്ങിനെയുള്ള അമ്മമാരും ഉണ്ടാവാം, ഉണ്ടാവാതിരിക്കാം. ഉണ്ടെങ്കില്‍ തന്നെ അത് സാധാരണയുള്ള ഒരു സംഗതി അല്ലാത്തതിനാല്‍ അങ്ങിനെയുള്ള അമ്മമാര്‍ക്ക് വളരെ കണ്‍വിന്‍സിംഗ് ആയിട്ടുള്ള എന്തെങ്കിലും ന്യായീകരണങ്ങളും കാണുമായിരിക്കാം.
R.കറിയാ.M
വക്കാരിയേ, ഞാനും പറയാനൊരുങ്ങിയതാ, ഇപ്പോ എല്ലാം ഡെഡിക്കേഷന്നല്ലയോ ടീവിയിലൂടെ...
ആരാ...
ഞാനാ ജോണീ
എവിടാ സ്ഥലം...
ദുബായിലാ
ഫാമിലി ഒക്കെ ?
ഫാമിലി ഒക്കെ എന്റെ കൂടെ തന്നെ..
അപ്പോ നാട്ടിലാരാ??
നാട്ടിലൊക്കെ അപ്പനും അമ്മച്ചിയും.
അപ്പോ അവര്‍ക്കായിട്ട് എന്തെങ്കിലും
എന്നാ ഒരു പാട്ട് പറയാം,
ലജ്ജാവതിയേ... ലഞ്ജാവതിയേ..
ആര്‍ക്കാ ഈ പാട്ട് ഇഷ്ട്രം,
അതെന്റെ മോള്ക്കീപ്പാട്ട്ന്ന് വച്ചാ ജീവനാ...
അപ്പോ ഫ്യാമിലി ഒക്കെ കൂടെ, നാട്ടിലു അപ്പനും അമ്മയും,
പിന്നെ പാട്ടിഷ്ടപെട്ടത് എന്റെ വാവയ്ക്...
വെള്ളിയാഴ്ച് ഓര്‍മ്മ വന്നാ ഒരു വിളി,
അമ്മേ... ഞാനാ..
കാശയച്ചിട്ടുണ്ട്.. പിന്നെ....
.........
.............
എല്ലാം കംബിളി പൊതപ്പിന്റെ കഥയായി മാറും.
പക്ഷെ അമ്മ എല്ലാം ഓര്‍ക്കും ഇന്നാ പക്ക പെറന്നാള്, നീ സേതു ആ പോണവഴിയ്ക് നമ്പൂരിയോടൊന്ന് പറഞ്ഞിട്ട് പോ...
(എല്ലാരേയും അല്ലാട്ടോ പറഞ്ഞത്, ചിലരൊക്കെ ഇങ്ങനെയാണെന്ന് ലൈവ് ആയിട്ട് ട്ടിവി കാട്ടിതരുന്ന അരിശം തീര്‍ത്തതാ...)
വളരെപ്പണ്ട് മാതൃഭൂമി ഓണപ്പതിപ്പിലോ മനോരമ വാര്‍ഷികപ്പതിപ്പിലോ ഇതുപോലൊരു കഥ വായിച്ചതോര്‍മ്മ വരുന്നു. വിദേശത്തുള്ള മകനേയും പ്രതീക്ഷിച്ചിരിക്കുന്ന, അവനുവേണ്ട ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ ഉണ്ടാക്കിവെക്കുന്ന ഒരു അച്ഛനും അമ്മയും ഒക്കെയായി. കഥ മറന്നുപോയി.ഹൃദയസ്പര്‍ശിയായ ഒരു കഥയായിരുന്നു. പക്ഷേ ആ ജനുസ്സില്‍ ധാരാളം കഥകളും സിനിമകളും സീരിയലുകളും ഉണ്ടെന്നാണ് തോന്നുന്നത്. ഇതുപോലുള്ള അച്ഛനമ്മമാരുടെ ദുഃഖങ്ങളും നൊമ്പരങ്ങളും സിനിമയ്ക്കും സീരിയലിനുമുള്ള വകുപ്പാണല്ലോ ഇപ്പോള്‍.
ഇതൊക്കെ യാഥാര്‍ത്ഥ്യങ്ങളാണെന്ന് മനസ്സിലാക്കി അംഗീകരിക്കേണ്ടി വരും എന്നാണ് തോന്നുന്നത്.
സുനില്‍ :) ഞാനും
കണ്ണൂസേ :) ബ്ലോഗ് സന്ദര്‍ശിച്ചതിനുള്ള സന്മനസ്സിനു നന്ദി. എനിക്കറിയാത്ത കാര്യങ്ങള്‍ എന്റെ ബ്ലോഗില്‍ ഞാന്‍ മിക്കവാറും എഴുതാറില്ല.
“നൂറുസരി ഹേളിതരു നന് ആസെ തീരൊല്ലാ,
ജന്മപൂര്ത്തി ഹാഡിതരു നന് ബദുവെ മുഗിയൊല്ലാ...
അമ്മാ അമ്മാ അമ്മാ ഐ ലവ് യൂ.”
എന്ന് ഞാനെഴുതിയത് മുഴുവന്‍ മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. നൂറുപ്രാവശ്യം പറഞ്ഞാലും എന്റെ ആശ തീരുകയില്ല, ജന്മം മുഴുവന്‍ പാടിയാലും അത് തീര്‍ക്കാന്‍ പറ്റില്ല , തീരില്ല എന്നാണര്‍ഥം.
അറിയാത്തത് പാടാത്തതുപോലെ അറിയാത്തതിനെപ്പറ്റി
അറിഞ്ഞന്വേഷിച്ച് പറയണം എന്നൊരു പോളിസി ഉണ്ടെങ്കില്‍ നന്നായേനെ കണ്ണൂസേ.
അരവിന്ദിന് :) അത്രത്തോളമില്ലെങ്കിലും അങ്ങനത്തെ അമ്മമാരെ കണ്ടിട്ടുണ്ട്. സ്നേഹമില്ലാത്ത അമ്മമാരുടെ കാര്യം പത്രത്തില്‍ വായിച്ചിട്ടുമുണ്ട്. പിന്നെ പണവും പദവിയും വെച്ച് കഥ എഴുതീന്നു മാത്രം.
വക്കാരിയ്ക്ക് :) ദിനം വേണ്ടാത്തവര്‍ ആഘോഷിക്കേണ്ട. ഞാനത് ആഘോഷിക്കാറില്ല എന്ന് പറയുന്നതില്‍ അത് തീര്‍ന്നു. നിങ്ങള്‍ എന്തിനാഘോഷിക്കുന്നു എന്നത് അനാവശ്യചോദ്യം അല്ലേ.
വിമര്‍ശനങ്ങള്‍ക്ക് മൂന്നുപേര്‍ക്കും നന്ദി. ഞാന്‍ നന്നായിപ്പോയാല്‍ ഓര്‍ക്കും കേട്ടോ.
അതുല്യയ്ക്ക് ആശംസകള്‍ :)
അറുപത്തി മൂന്നാം വയസ്സില്‍ ആറ്റു നോറ്റു, നാടും നാട്ടാരും, ബന്ധുമിത്രാതികളും എതിര്‍ത്തിട്ടും, കൃത്രിമ ബീജസങ്കലനത്താല്‍ തനിക്കുണ്ടായ ഉണ്ണി. തനിക്ക് തുണയായി ശേഷം കാലം, തന്നോടൊപ്പം കഴിയേണ്ട ഉണ്ണി.
ഭവാനി ടീച്ചറെ അനാഥയാക്കി, ആ ഉണ്ണി
വെള്ളം കോരിവച്ചിരുന്ന കുട്ടകത്തില്‍ വീണ് ഇഹലോകവാസം വെടിഞ്ഞു.
ഈ അമ്മ ദിനത്തില്‍ , അനാഥയായ ആ ഭവാനി ടീച്ചര്‍ക്ക്, കാപട്യം നിറഞ്ഞ ഈ ലോകത്തില്‍ തനിയെ ജീവിക്കാനുള്ള മനക്കരുത്തും, ശാന്തിയും, സമാധാനവും സര്വ്വേശ്വരന് നല്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
സു, ഞാന്‍ നിങ്ങളുടെ പോസ്റ്റ് ഉദ്ദേശിച്ചല്ല പറഞ്ഞത്. അര്‍ത്ഥം അറിഞ്ഞ് പാടിയപ്പോള്‍, ഒരു അമേച്വര്‍ ഗായകന്റെ പാട്ടിലെ ഭാവത്തിനു പോലും അമ്മ എന്ന നിത്യസത്യം വരുത്തിയ വ്യത്യാസം ചൂണ്ടിക്കാണിക്കാനായിരുന്നു ശ്രമിച്ചത്. ആശയക്കുഴപ്പത്തിന് Sorry.
അയ്യോ സൂ, ഞാനും ക്ഷമ ചോദിക്കുന്നു. ആ ചോദ്യം ഞാന്‍ എന്നോടു തന്നെ ചോദിച്ചതാണ്. മറ്റുള്ളവര്‍ എന്തു ചെയ്യണം, ചെയ്യരുത് എന്നൊക്കെ ഞാനെങ്ങിനെ പറയാന്‍. അങ്ങിനെ പറഞ്ഞപ്പോഴൊക്കെ കണക്കിന് എനിക്കു കിട്ടിയിട്ടുമുണ്ട്.
കണ്ണൂസിനും വക്കാരിക്കും :)
നല്ല നയം. പക്ഷെ ഞാന്‍ നിങ്ങളുടെ കമന്റ് ഉദ്ദേശിച്ച് തന്നെ പറഞ്ഞതാ കേട്ടോ. അതുകൊണ്ട് ക്ഷമയില്ല. നിങ്ങളുടെ ക്ഷമചോദിക്കലിന്റെ ആവശ്യവും ഇല്ല. പോസ്റ്റിനെപ്പറ്റി വിമര്‍ശിക്കാം, അതിന്റെ മറുപടിയും കിട്ടും. അത്രേ ഉള്ളൂ. എന്നോട് ആരും sorry പറയുന്നത് എനിക്കിഷ്ടമില്ല . അതു പറഞ്ഞാല്‍ വക്കാരി പറയും മറ്റുള്ളവര്‍ എന്തു പറയണം, പറയാന്‍ പാടില്ല എന്ന് നമ്മള് പറയാന്‍ പാടുണ്ടോന്ന് ഇപ്പോത്തന്നെ സു അല്ലേ പറഞ്ഞത് എന്ന്. കുഴപ്പമായീ, കുഴപ്പമായീ...
“ഒവ്വൊരു പൂക്കളുമേ സൊല്കിറതേ,
വാഴ്വെന്താല് പോരാടും പോര്ക്കളമേ”
ഞാനും ആ പാട്ട് രണ്ടുദിവസമായി ഏറ്റെടുത്തു.
അയ്യോ ഇപ്പോത്തന്നെ കുറുമാനെ വിട്ടുപോയേനെ. പിന്നെ തന്ന മിട്ടായി ഒക്കെ തിരിച്ചും മേടിക്കും.
കുറുമാനേ, അത് പ്രകൃതിനിയമം ആണ്. അല്ലെങ്കില്‍ ദൈവത്തിന്റെ. അവര്‍ക്ക് അര്‍ഹതയുണ്ടായിരുന്നു. കിട്ടി. കാലം തികഞ്ഞപ്പോള്‍ തിരിച്ചെടുത്തു. അത്ര തന്നെ.
മക്കളെ സ്നേഹിക്കുന്ന അമ്മമാര്‍ക്കു മാത്രമുള്ളൂ ആശംസകള്‍? ;)
പത്തുമാസം ചുമന്ന്, കാക്കത്തോള്ളായിരം ഞരമ്പുകള്‍ മുറിഞ്ഞ് ഒരു കുഞ്ഞിന് ജന്മം
നല്കി ഒരു സ്ത്രീ 'അമ്മ'യാവുമ്പോള്‍ തന്നെ പൂജ്യയായിത്തീരുന്നു.
നോക്കെത്താ മരുഭൂമിയിലൂടെ അമ്മയെ ചുമന്ന്
വര്ഷങ്ങളലഞ്ഞാലും ഗര്‍ഭപാത്രത്തിലെ 10 മാസത്തിനു സമമാവില്ലെന്ന് പ്രവാചകന് പറഞ്ഞതായി വായിച്ചതോര്‍ക്കുന്നു.
അമ്മയെ കുറിച്ചെഴുതുന്ന ഓരോ വാക്കിനും സ്വാഗതം സൂ.
സാക്ഷി :) അമ്മ എന്ന് പറഞ്ഞാല്‍ സ്നേഹം ആണെന്നാ. പക്ഷെ അതില്ലാത്തവരും ഉണ്ട്. സ്നേഹിക്കുന്ന അമ്മമാര്‍ക്ക് മാത്രമേ ഉള്ളൂ ഈ ആശംസ.
സ്നേഹിക്കാത്ത അമ്മയെ കുറിച്ചു പറഞ്ഞപ്പോ, ഒരു നടന്ന സംഭവം ഓര്‍മ്മവന്നു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്നു പടിഞ്ഞാറുവശത്തായി, കണ്ടേശ്വരം എന്ന സ്ഥലത്ത് ശരിക്കും നടന്ന സംഭവമാണിത്. ഒരൊരിപതു വര്‍ഷത്തോളം ആയിക്കാണണം.
സ്നേഹസമ്പന്നനും, സാമ്പത്തികമായി മോശവുമല്ലാത്ത ഭര്‍ത്താവുള്ള ഈ കഥാനായികക്ക്, കുട്ടികള്‍ മൂന്ന്. മുത്ത രണ്ടു പെണ്‍കുട്ടികളുടേയും കല്യാണം കഴിഞ്ഞു. താഴെ ഉള്ള മകന് സ്കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്നു.
മൂത്ത പെണ്ക് കുട്ടിക്ക് വേറെ രണ്ടു കുട്ടികളുമായപ്പോള്‍, ഈ സ്ത്രീ ഒരമ്മൂമ്മയായി.
അങ്ങനെ സകുടുംബം വാഴുന്നതിന്നിടയില് ഒരു ദിവസം കഥാനായികയെ കാണ്മാനില്ല. ഭര്‍ത്താവും, മകനും, മക്കളും, മരുമക്കളും, അന്വോഷിച്ചന്വോഷിച്ച്, ഒടുവില്‍ എന്താണു സംഭവിച്ചതെന്ന് കണ്ടെത്തി.
ഓപ്പോസിറ്റ് വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന, പാലക്കാട് ഭാര്യയും രണ്ട് കുട്ടികളുമുള്ള, സ്ഥലം അസ്സിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടറുടെ കൂടെ പാതിരാത്രിക്ക് പുള്ളിക്കാരി വേലി ചാടി.
സസുഖം പാലക്കാടുള്ള പല പല ലോഡ്ജിലെ, ചപ്രമംഞ്ചത്തിലിരുന്നവര് ആടി തിമിര്‍ത്തു. ആഴ്ചയൊന്നു കഴിഞ്ഞപ്പോള്‍, എക്സൈസേമാന് അമ്മൂമ്മയെ റോഡില്‍ ഉപേക്ഷിച്ചു.
ബന്ധുമിത്രാദികള്‍ നഷ്ടപെട്ട അമ്മൂമ്മ അന്നുമുതല്‍ ഏതോ മഠത്തിലോ,ആശ്രമത്തിലോ കഴിയുന്നുണ്ട്.
സ്നേഹിക്കപെടാന്‍ ആഗ്രഹമോ, അവകാശമോ ഇല്ലെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. നാട്ടുനടപ്പിനെ കുറിച്ചൊന്നവര് ആലോചിച്ചിരുന്നെങ്കില്‍, വിവാഹിതരായ രണ്ടു പെണ്‍കുട്ടികള്‍ക്ക്, അവരുടെ ഭര്‍തൃഗൃഹത്തില്‍ അനുഭവിക്കേണ്ടി വന്നേക്കാവുന്ന അപമാനത്തെകുറിച്ചെങ്കിലും അവര്‍ ഓര്‍ക്കണമായിരുന്നു എന്നു മാത്രം!!
:|
എന്റെ അളിയന് എന്റെ അമ്മായിഅമ്മയ്ക്ക്, മദേഴ്സ് ഡേ പ്രസന്റായി അവരുടെ ഫോട്ടോ ഉള്ള ഒരു കേയ്ക്ക് കൊടുത്തു. അതു കണ്ടിട്ട്, വീണയോട് അവര്‍ പറഞ്ഞ കമന്റ് : “ഒരു പിസ്സായെങ്ങാനും വാങ്ങിക്കൊണ്ട് വന്നിരുന്നെങ്കില്‍ രണ്ട് ദിവസത്തേയ്ക്ക് അവന് വേണ്ടി മാത്രമായി സാന്‍ഡ് വിച്ച് ഉണ്ടാക്കേണ്ടായിരുന്നു“.
അരവിന്ദനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
ഡോഗ്ഷോ അമ്മമാരെ എത്രയോ കാര്‍ട്ടൂണുകളിലും മെലോഡ്രാമകളിലും കണ്ടിരിക്കുന്നു. ജീവിതത്തില്‍ ഒഴിച്ച്.... !
ചില നിമിഷങ്ങളില്‍ ദുര്‍ബലരായി തീര്‍ന്ന് സ്വന്തം മക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അമ്മമാര്‍ ഉണ്ടാവാം. നവജാതശിശുവിനെ ഞെക്കിക്കൊല്ലുന്ന അമ്മമാരെക്കുറിച്ച് പത്രത്തില്‍ വായിക്കാറില്ലേ.
പക്ഷേ, അമ്മ എന്ന് പറയുമ്പോള്‍, കൂടുതലായും ഓര്‍മ്മ വരുന്നത് സ്വന്തം അമ്മയെ അല്ലേ. നമ്മുടെ സകല കുസൃതികള്‍ക്കും വികൃതികള്‍ക്കും ഒപ്പമുണ്ടായിരുന്ന അമ്മ. നമുക്ക് വേണ്ടി പലതും ത്യജിച്ച നമ്മുടെ അമ്മ. ആ ത്യാഗം... അത് ഓര്‍മ്മിപ്പിക്കാനായിരിക്കണം മദേഴ്സ് ഡേ ആഘോഷിക്കുന്നത്. (പ്രായപൂര്‍ത്തി ആയിക്കഴിഞ്ഞാല്‍ അപ്പനെയും അമ്മയെയും മറക്കുന്ന സായിപ്പന്മാര്ക്ക് അതിനൊരു പ്രത്യേക ദിവസം വേണം എന്ന് മാതം, പക്ഷേ, അത് അവരുടെ കള്‍ച്ചര്‍. അവരുടെ അപ്പനും അമ്മയും അതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടാവില്ല.)
ഏതായാലും, അമ്മയുടെയും അപ്പന്റെയും ത്യാഗങ്ങള്‍ക്ക് നന്ദി, ബൊക്കെയും ആശംസാകാര്‍ഡും ഒന്നും കൊടുത്തില്ലെങ്കിലും.
കുറുമാന് :)മക്കളായി, കൊച്ചുമക്കളായി എന്ന് വെച്ചിട്ട് ആ സ്ത്രീക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ പാടില്ലേ? ഇറങ്ങിപ്പോയത് നന്നായി എന്ന് പറയുന്നില്ല. പോറ്റി വളര്‍ത്തി വലുതാക്കി ,ഭര്‍തൃഗൃഹത്തിലേക്ക് പറഞ്ഞയച്ച പെണ്മക്കള്ക്ക്, പിന്നെ, അമ്മയ്ക്ക് എന്തെങ്കിലും ആഗ്രഹമുണ്ടോന്ന് അറിയാന്‍ ഒരു താല്പര്യവും ഇല്ലേന്ന് ഒരു ചിന്ത.
അനിലേട്ടാ ;))
ബിജു വര്‍മ്മയ്ക്ക് സ്വാഗതം.
അരവിന്ദനോട് യോജിച്ചതില്‍ സന്തോഷം. ഇതിനെയാണ് കൂട്ടായ്മ എന്ന് ചിലര്‍ പറയുന്നത്. ഓര്‍ക്കാന്‍ പ്രത്യേകിച്ച് ഒരു ദിവസവും വേണ്ട. ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ. പക്ഷെ ഒരു ആശംസ നേരുന്നത് ഇത്രേം വിഷമം പിടിച്ച കാര്യം ആണോ? ഡോഗ്ഷോയും മറ്റും സിനിമയില്‍ കണ്ടൂ,കണ്ടൂ എന്ന് പറയുന്നതിന്റെ അര്‍ഥം എന്താണാവോ? സിനിമാക്കഥ പോലെ ഇതും ഒരു കഥ തന്നെയല്ലേ. ഇവര്‍ ജീവിച്ചിരിപ്പുണ്ട് എന്നൊന്നും ഞാന്‍ അടിക്കുറിപ്പ് കൊടുത്തില്ലല്ലോ. ഇനിയിപ്പോ എഴുതുന്ന കഥയ്ക്കൊക്കെ ഇതു വെറും സാങ്കല്പ്പികം മാത്രമാണ്... എന്ന് തുടങ്ങുന്ന വാചകം ചേര്‍ക്കണോ?
**********
“ങ്ങള് ദുബായ് കണ്ടിട്ട്ണ്ടാ ?”
“ഇല്ല”
“എന്നാ ദുബായ് ഇല്ലേ”
..........
(കിളിച്ചുണ്ടന്‍ മാമ്പഴമേ...കിളി കൊത്താ തേന്‍പഴമേ..)
ഈ സൂവിന് എത്ര ഭാഷ അറിയാം?മലയാളം, ഹിന്ദി,തെലുഗു,കന്നദ,കൊങ്കിണി,തമിഴ്,മറാത്തി,ഇംഗ്ലീഷ്....എന്റമ്മോ!-സു-
സു പറഞ്ഞതിനോടു യോജിക്കുന്നു. സ്വന്തം അമ്മയേയും സഹോദരങ്ങളെയും കാമുകനു വേണ്ടി കൊന്നു എന്നൊരു കഥ വായിച്ചാല്‍ ഇങ്ങനെ ആരെങ്കിലും ചെയ്യുമോ എന്നു തോന്നും, പക്ഷെ .... സിനിമയേക്കാള്‍ കഷ്ടമായിട്ടാണ് ഇപ്പോള്‍.
ബിന്ദു
സൂ, താമസിച്ചു എന്നറിയാം.. എന്നാലും നല്ലൊരു അമ്മയായ, വീട്ടമ്മയായ സൂവിന് മാതൃദിനത്തിന്റെ ആശംസകള്‍..
മക്കളെ വളര്‍ത്തുക എന്നത് പ്രകൃതിയില്‍ത്തന്നെ കൂടുതലും അമ്മമാരിലാണല്ലൊ നിക്ഷിപ്തമായിരിക്കുന്നത്! ചില എക്സപ്ഷന്‍സ് ഉണ്ടെങ്കില്‍ത്തന്നെയും, അമ്മമാരെല്ലാം തന്നെ മക്കളെ സംബന്ധിച്ചിടത്തൊളം സ്നേഹത്തിന്റെ ഉറവിടമാണ്
ഇവിടൊക്കെ (യൂറൊപ്പില്‍) അമ്മമാരെയാണ് സ്കൂളിലും മറ്റും ആദ്യ കോണ്ടാക്റ്റ് പേഴ്സണായിട്ട് വക്കുന്നത് നമുക്കതില്‍ പ്രതിക്ഷേധം ഇല്ലാതില്ല..
എന്നിരുന്നാലും ഇവിടുത്തുകാര്‍ അപ്പന്മാരുടെ രീതി കാണുമ്പൊ അതാണ് മക്കള്‍ക്ക് നല്ലതെന്നു തോന്നുന്നു.
സുനില്‍ :) എനിക്ക് രണ്ട് ഭാഷയേ അറിയൂ. ഒന്ന് -സ്നേഹത്തിന്റെ. രണ്ട് - വെറുപ്പിന്റെ. ആദ്യത്തേത് കേള്‍ക്കേണ്ടി വരുന്നവര്‍ കുറച്ച് സഹിക്കേണ്ടി വരും. രണ്ടാമത്തേത് കേള്‍ക്കേണ്ടി വരുന്നവര്‍ കുറച്ചേറെ സഹിക്കേണ്ടി വരും.
ബിന്ദു :)അതാണ് ശരി. ഒക്കെ വരുമ്പോഴേ മനസ്സിലാകൂ എന്ന് പറഞ്ഞപോലെ.
വെമ്പള്ളിയ്ക്ക് നന്ദി :) കുട്ടികളോടുള്ള സ്നേഹത്തിന്റെ കാര്യത്തില്‍ അമ്മയ്ക്കും അച്ഛനും പങ്ക് ഒരുപോലെ തന്നെയാണ് വേണ്ടത്.
അമ്മയല്ലെങ്കിലും, നൊന്തുപെറ്റില്ലെങ്കിലും, അമ്മയുടെ സ്നേഹം വാരിക്കോരി കൊടുത്ത്, മറ്റൊരാളുടെ കുഞ്ഞിനെ, സ്വന്തം കുഞ്ഞിനെപ്പോലെ, സ്നേഹിച്ച്,ലാളിച്ചു വളര്‍ത്തുന്ന അമ്മമാര്‍ക്കും, ഇരിക്കട്ടെ ഈ ദിവസത്തിന്റെ ആശംസകള്‍.അതാണു ത്യാഗം, അതാണ് ദൈവീകമായ സ്നേഹം.
[
കുറുമാന് -- മക്കള്‍ വലുതായാല്പ്പിന്നെ അവര്‍ക്കു അവരുടെ വഴി. പിന്നെ അഡീഷനലായിട്ട് എന്തു ത്യാഗമാണ് അമ്മ ചെയ്യേണ്ടത്?
“അമ്മയാണു ഞാന്‍, അക്കാര്യമോര്മ്മി-
ച്ചിന്നോളം ഞാന്‍ നിന്നെപ്പുലര്ത്തി.
നാളിന് നീളം കുറഞ്ഞു. കുറച്ച്
ഞാനും ഞാനായ്ക്കഴിയുവാന് മോഹം”
(“കോഴി” - കടമ്മനിട്ട)
]
സപ്നാ :) എന്ത് പറഞ്ഞാലും അതൊക്കെ സിനിമയിലും സീരിയലിലും മാത്രം കണ്ടിട്ടുള്ള പാവങ്ങളോട് എന്ത് പറയാന്‍?
പാപ്പാനേ :)അതെ. ആരായാലും “ഞാനായി” കഴിയുവാന്‍ മോഹം കാണും.
madam
ഒരു ഉപകാരം ചെയ്യുമോ? പ്ലീസ്?
കഷ്ടകാലത്തിന് ഇവിടെ ഇട്ടു പോയ എന്റെ കമന്റുകള്‍ ഒന്നു ഡിലീറ്റ് ചെയ്യുമോ?
അല്ലെങ്കില്‍ ആ റൈറ്റ് എനിക്ക് തന്നാലും മതി, ഞാന്‍ തന്നെ ചെയ്തോളാം.
താന്ക്സ് ഇന്‍ അഡ്വാന്‍സ്..
(ദൈവേ ഒത്തിരി പേരെ കണ്ടിട്ടുണ്ടേ..പക്ഷേ ഇങ്ങനൊന്നിനെ...)
അരവിന്ദ് :: aravind said...
madam
ഒരു ഉപകാരം ചെയ്യുമോ? പ്ലീസ്?
കഷ്ടകാലത്തിന് ഇവിടെ ഇട്ടു പോയ എന്റെ കമന്റുകള്‍ ഒന്നു ഡിലീറ്റ് ചെയ്യുമോ?
അല്ലെങ്കില്‍ ആ റൈറ്റ് എനിക്ക് തന്നാലും മതി, ഞാന്‍ തന്നെ ചെയ്തോളാം.
താന്ക്സ് ഇന്‍ അഡ്വാന്‍സ്..
(ദൈവേ ഒത്തിരി പേരെ കണ്ടിട്ടുണ്ടേ..പക്ഷേ ഇങ്ങനൊന്നിനെ...)
അരവിന്ദാ എന്നോടാണോ പറഞ്ഞത്? കമന്റുകള്‍ സ്വയം ഡിലീറ്റ് ചെയ്യാമല്ലോ. അവസാനത്തെ വാചകം വേണ്ടായിരുന്നു കേട്ടോ. നിന്റെ വീട്ടില്‍ വന്നു ക്ഷണിച്ചിട്ട് കമന്റിടാന്‍ വന്നതായിരുന്നോ? അല്ലല്ലോ.
അരവിന്ദാ,
നീ ബ്ലോഗ് കാണുന്നതിനു എത്രയോ മുമ്പ് ബ്ലോഗ് തുടങ്ങിയതാ ഞാന്‍. ഒരൊറ്റ ആളും നീ ഇന്ന് പറഞ്ഞപോലെ ഒരു വാചകം പറഞ്ഞിട്ടില്ല.എന്നോട് തമാശയ്ക്ക് വഴക്കിടുന്നവരും,എന്നെ കളിയാക്കുന്നവരും, എന്തിന്, ഒരു അനോണി പോലും. വളരെ മോശമായിപ്പോയി.
FELT BAD.........
VERY BAD......
..............
ഹി ഹി..സൂ വിന്റെ കാര്യം!
ചിരി വരുന്നു...
ദൈവം സഹായിച്ച് എനിക്കത്ര പെട്ടെന്നു ദേഷ്യം വരില്ല..പ്രത്യേകിച്ച് സ്ത്രീകളോട്..
പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ തന്നെ തോന്നി അവസാന വാചകം പ്രശ്നമുണ്ടാക്കുമെന്ന്. തിരക്കില്‍ കൈയ്യില്‍ വന്നപോലെ എഴുതിയതാണ്.ഭയങ്കര തിരക്കാണ്. അഡിക്ഷന് ആയത് കൊണ്ട് കമന്റുകള്‍ എഴുതുന്നു എന്നു മാത്രം. രണ്ടാമതൊര്ന്നു വായിക്കാറില്ല..തിരുത്താന്‍ സമയവുമില്ല.
ശ്രദ്ധിച്ച് കേള്‍ക്കൂ.
ഞാന്‍ അവസാന വാചകത്തില്‍ പറഞ്ഞത് നിന്റെ കഥയിലെ നായികയായ വീട്ടമ്മയെക്കുറിച്ചാണ്. നീ എത്ര പറഞ്ഞാലും, സിനിമയിലും പിന്നെ ഇതുപോലത്തെ പൊട്ടകഥയിലുമല്ലാതെ അങ്ങനെ ഒരു കഥാപാത്രത്തിനെ കണ്ടിട്ടില്ല എന്ന് ഉദ്ദേശിച്ച്.
തിളക്കാതെ..റിലാക്സ്. ലോകത്തിനു മുഴുവനും തന്നോട് ദേഷ്യമാണ് എന്ന നിരാശയില്‍ നിന്നാവും പറയുന്നതൊക്കെയും നിനക്കെതിര് എന്ന് തോന്നുന്നത്. അതു വേണോ?
ആദ്യത്തെ വാചകങ്ങളോട് ചേര്‍ന്നു നില്‍ക്കാത്ത വിധമുള്ള അവസാന വാചകം കണ്ടപ്പോഴെങ്കിലും എടുത്ത് ചാടുന്നതിന് മുന്‍പ് ഒന്നു ചിന്തിച്ചു നോക്കാമായിരുന്നു.
ശരി. അപ്പോ ക്ഷണിക്കാതെ ഇനി ഈ വഴിക്കില്ല.
സൂ വിനോട് ദേഷ്യം തോന്നണ്ട വിധം എനിക്ക് ജീവിതത്തില്‍ നിരാശയൊന്നുമില്ല സൂ..ദൈവത്തിന് സ്തുതി.
Why u guys are taking everything in to heart. That way writing will be reduced to a mere street fight.
U have to fight but not to take it seriously.
If Aravind say something go to his blog and talk the way u like.
All have to keep an etiquette, and avoid vulgarity.
I got a constant enemy (like pi=3.14) in the blog - athulya.
We make frequent fights, but I beleive that she is not taking it serious. Infact I enjoy what she teases. She as well tease Devan, vakkari and others.
They all take it in a positive attitude and she is surely intended so.
If you people get irritated, it will harm yourself only.
We all keep a discretion of people who get agitated easily , and never tease them.
We all want a unity and co-existance for the survival of this blog.
Pleaseeeeeeee.ആശംസകള്‍ അമ്മമാരേ..."
എനിക്ക് ചിരിയല്ല വരുന്നത്, പൊട്ടിച്ചിരിയാ വരുന്നത്.
എന്തൊരു അഭിനയം.
ജോലിത്തിരക്ക്,
ഉദ്ദേശിച്ചത് കഥാപാത്രത്തെ ആണെന്നു പറയല്‍
പിന്നെ ഓരോ പുതിയ കണ്ടുപിടിത്തങ്ങളും.
ജനങ്ങള്‍ എനിക്കു തരുന്ന സ്നേഹം നീയൊന്നും 100 ജന്മം ജനിച്ചാലും കിട്ടില്ല.
പിന്നെ നീ പറഞ്ഞതും ഉദ്ദേശിച്ചതും ഒക്കെ ബ്ലോഗേര്‍സിനൊക്കെ മനസ്സിലായിക്കോളും. ചിലരൊക്കെ നീ വന്നതുമുതല്‍ കാണാന്‍ തുടങ്ങിയതല്ലേ.
(നിന്നെ കണ്ടാല്‍ ശരിക്കും കിണ്ണം കട്ട പോലെ തോന്നൂല കേട്ടോ.)
പിന്നെ ഒന്നുകൂടെ, വഴക്കിടുന്ന അതുല്യച്ചേച്ചി പോലും എന്നെ നീ എന്നു വിളിച്ചിട്ടില്ല.
എന്നെ നീ എന്നു വിളിക്കാന്‍ മാത്രം നീ ആയിട്ടുമില്ല, ആവുകയും ഇല്ല. ഇംഗ്ലീഷ് സംസ്കാരം മലയാളം ബ്ലോഗില്‍ വേണ്ട.
ഉവ്വോ? എന്നാല്‍ ചിരിച്ചോളൂ..മതിയാവും വരേക്കും.
ബ്ലോഗേര്‍സ് എന്തു വിചാരിക്കുന്നു എന്ന് ഞാന്‍ അധികം ചിന്തിക്കാറില്ല..അതു കൊണ്ട് അവര്‍ എന്തു മനസ്സിലാക്കുന്നു എന്നത് അവരുടെ കാര്യം. ഈ സംഭാഷണം നമ്മള് തമ്മിലല്ലേ?
ഏതായാലും തീരെ മനസ്സിലാവാത്ത രണ്ട് പേര് സംസാരിച്ചിട്ട് കാര്യമില്ല. അതു കൊണ്ട് നിര്‍ത്തുന്നു.പിന്നെ ഇത് നിന്റെ ബ്ലോഗ് ആയത് കൊണ്ടും.
എന്നെ നീ ന്ന് വിളിച്ച അധികാരത്തില്‍ ഞാനും വിളിച്ചു എന്ന് മാത്രം. വിളിയൊക്കെ ഒരു വഴിക്കു മാത്രം മതിയോ?
പിന്നെ അല്ലാതെ വിളിക്കാന്‍ വല്യ ബഹുമാനമൊന്നും തോന്നിയുമില്ല.
ഇനിയും കലപില പറയാനുന്ടെങ്കില് മെയിലയക്കൂ..
ഇംഗ്ലിഷ് സംസ്കാരത്തേക്കാള്‍ കേമം ഈ ഗ്രാമീണ മലയാളി സംസാരം.
ഗുഡ് ബൈ.
Enter gandharva ghost.
(whisper) KATTA POKA !!!@###@@%%$$^^^&&***&7))9++_
exeunts
അതും ശരിയാ.
നീ എന്ന് വിളിച്ചത് ഏതോ ഒരു ബ്ലോഗില്‍ ഫോട്ടോ കണ്ടതിന്റെ അധികാരത്തിലാ. പ്രായം കുറഞ്ഞവരെ സ്നേഹിക്കുകയും, തന്നിലും പ്രായം ഉള്ളവര്‍ ഏത് നിലയില്‍ ആയാലും അവരെ ബഹുമാനിക്കുകയും വേണം എന്നത് ഗ്രാമീണസംസ്കാരം ആണെങ്കില്‍ എനിക്ക് എന്നും അതാ ഇഷ്ടം. പിന്നെയുള്ളത് സുഹൃത്തുക്കള്‍ തമ്മിലുള്ളതാ. അത് പ്രായം നോക്കി ആയാലും കുറച്ചൊക്കെ തമാശ ആവാം.
ക്ഷണിക്കാതെ ഇനി ഈ ബ്ലോഗിലേക്കില്ല എന്നും പറഞ്ഞ് പോയ ആളെ ഞാന്‍ എപ്പോഴാണാവോ ക്ഷണിച്ചത്? ഇവിടെ കമന്റടിക്കുന്ന ഒരാളു പോലും വരൂ, എനിക്കൊരു കമന്റ് ചെയ്യൂ എന്നു പറഞ്ഞിട്ട് വരുന്നവരല്ല. ഇവിടെ എനിക്ക് നേരിട്ട് പരിചയം ഉള്ള, എന്നെ നേരിട്ട് പരിചയം ഉള്ള ഒരാള്‍ പോലും ഇല്ല. വായിക്കുന്നു കമന്റ് വെക്കുന്നു. അത്രേ ഉള്ളൂ.
എനിക്കു പിന്നേം ചിരി വന്നു. എല്ലാവരും കാണുന്ന, പലരും വായിക്കുന്ന ബ്ലോഗില്‍ നീ ഇത്രയൊക്കെ പറയുമെങ്കില്‍ ഞാന്‍ മാത്രം വായിക്കുന്ന മെയിലില്‍ നീ എന്തൊക്കെ പറയും?
ഇത്രയൊക്കെ പറയുമെങ്കിലും അത്രയ്ക്കൊരു ധൈര്യം എനിക്കില്ല മിസ്റ്റര്‍. അരവിന്ദന്
(ഈയൊരു വിളിയോടെ എന്നെ സംബന്ധിച്ചിടത്തോളം താങ്കള്‍ വെറുമൊരു ബ്ലോഗറും, കമന്റു ചെയ്യുന്ന ആളും ആയിക്കഴിഞ്ഞു. മലയാളത്തില്‍ പറഞ്ഞാല്‍ തികച്ചും ഒരു അന്യന്. )
താങ്കള്‍ക്ക് എന്റെ ബ്ലോഗിലേക്കും അതിലെ പൊട്ടക്കഥകളിലേക്കും (താങ്കള്‍ തന്നെ മുന്‍ കമന്റില്‍ പറഞ്ഞതാണ്) എന്നും സ്വാഗതം.
ദൈവം എന്നും രക്ഷിക്കട്ടെ.
ഏതായാലും കൈയീന്ന് പോയി. ഇനി ഒരൊറ്റ മാര്‍ഗ്ഗമേ ഞാന്‍ കാണുന്നുള്ളു രമ്യതയ്ക്, അരവിന്ദന് ഒരു വിസിറ്റ് വിസ തരാക്കി സൂനേ അങ്ങട് വിളിക്കോ അല്ലെങ്കില്‍ സൂ, അരവിന്ധനെ കണ്ണുര്‍ക്ക് അടുപ്പിയ്കോ ചെയ്യ്. ശേഷം ഭാഗം സ്ക്രീനില്‍....
ഗന്ധര്‍വോ, ജഡ്ജിയായത് കൊണ്ടാവും ഇല്ലേ ഇംഗ്ലീഷില്‍ പറഞ്ഞത്? ഞാന്‍ കാര്യമായിട്ടു തന്നെയാണെല്ലാം പറയാറു. എനിക്ക് തമാശയറിയില്ലാ. നിങ്ങളുപയോഗിയ്കുന്ന ഭാഷ എനിയ്ക് സഹിയ്കുന്നതിലും അപ്പുറമായത് കൊണ്ടാണത്. എന്ത് കാര്യമാക്കണം എന്ത് തമാശയാക്കണം എന്നൊക്കെ എന്നോട് ഉപദേശിയ്കണ്ട കാര്യം ഗന്ധര്വന് എടുക്കണ്ട. ഔറ്റ് സോര്സിനു ആലോചിയ്കുമ്പോള് ഞാന്‍ നിങ്ങളെ വിളിയ്യ്കാം,
ഉച്കയ്ക് ഉറക്കം വരുമ്പോള്‍ എഴുതുന്നതാണു അതുല്യ എന്നൊക്കെ വായിച്ചു. ഇപ്പോതെയ്ക്ക് സമയം കടയാത് ഒന്നെ ഉതച്ച് പഞ്ചാക്കീ വിടുവേന്‍. ഒഴുങ്കായിരു നീ.
[ലേ ലവടെ തുളസീം അതുല്യേം തമ്മില്‍ ഒരു ചെറിയ കൈയാങ്കളി. അതുകണ്ടിവിടെവന്നപ്പൊ ഇവിടെ കൂട്ടയടി. സ്ത്രീപുരുഷയുദ്ധങ്ങളുടെ ആഴ്ചയാണോ ബ്ലോഗുലത്തില്‍ ഇത്? അങ്ങനെയാണെങ്കി ആരെയെങ്കിലും കണ്ടുവയ്ക്കണമല്ലോ എനിക്കും. കുട്ട്യേടത്തിയ്ക്ക് അടിയുണ്ടാക്കാന്‍ മഞ്ജിത്തുണ്ട്. വേറെ ആക്റ്റീവ് ബ്ലോഗ്ഗര്‍മാരില്‍ സ്ത്രീകള്‍ കുറവ്. അപ്പൊപിന്നെ ഒരു വഴിയേയുള്ളൂ. വിളിച്ചാല്‍ വിളികേള്‍ക്കുന്ന വിശ്വേശ്വ്രയ്യയായ വക്കാരീ, ഒരു മോഹിനീവേഷധാരിയായിവരൂ, നമുക്കും ഉണ്ടാക്കാം ഒരടി :)
വാല്‍ക്കഷ്ണം: എല്ലാത്തിന്റെയും പോസിറ്റീവ് വശം നോക്കണമെന്നാണ് ദേവന്റെ തീട്ടൂരം. ഈ വഴക്കിന്റെ വരികള്‍ക്കിടയില്‍ നോക്കിയാല്‍ സു-വും അതുല്യേം തമ്മിലുള്ള അടി മാറീ ന്നു തോന്നണു. ഇറാഖുയുദ്ധം തുടങ്ങിക്കഴിഞ്ഞപ്പോള്‍ അമേരിക്കയും ലിബിയയും ഒന്നായ പോലെ :)]
അതുല്യക്കു )
ദേ പിന്നേം വന്നു- നിങ്ങള്‍ അതു കാര്യമായി എടുക്കുന്നൂണ്ടൊ എന്ന സംശയം ഉണ്ടായിരുന്നു. എപ്പോഴും ഒരു തമാശ പോലെ തോന്നും. ഒന്നുകില്‍ നിങ്ങള്‍ക്കു അടികൂടാനറിയില്ല. കാര്യമായി എടുത്തതില്‍ തന്തോയം. അതു തന്നെയാണു എന്റേയും ഉദ്ദ്യേശം.
നിങ്ങള്‍ക്കുള്ള വിസ ഞാന്‍ തരാം .എവിടെ പ്പോണം എന്നു പറഞ്ഞാല്‍ മതി.
പൊറുക്കതുല്യ- എല്ലാരും അടി കൂടാത്തപ്പോള്‍ നമുക്കു കൂടാം. പോരെ. ഇപ്പോള്‍ കുറച്ചു പണിയുണ്ടൂ.
സന്തോഷം.
നോ താങ്ക് യൂ.
താങ്ക്സ്. സെയിം ടു യു.
പപ്പാനെ ഞാനിതാ കാലിയായി ഉറക്കമൊഴിഞ്ഞിരിയ്കുന്നു. തുളസീനേ തല്ലാക്ക് തല്ലാക്ക് തല്ലാക്ക്,
വരു കടന്ന് വരൂ കടന്ന് കടന്ന് വരൂ.... കൈയ്യിലലപ്പം ചോക്കുപൊടി തേയ്കണ്ട, കൈയീന്ന് പോവരുതല്ലോ.
ചുരുക്കത്തിലു ശ്രീജിത്തിന്റെ ഒരു പോസ്റ്റ് പോലായി കഥ. അവിടെ അങ്ങ് ദൂരെ പുഴ കാണുമ്പോ ഇവിടുന്നേ മുണ്ടു പൊക്കി നടക്കുന്നു ആളുകളിവിടെ. ഈശവരാ ബ്ലോഗ് കൂട്ടയ്മ എന്നൊക്കെ പറഞ്ഞ് വിളിച്ച് കൂട്ടി വല്ലാ ആര്. ഡി. എക്സ് ബോബും ഒക്കെ പൊട്ടിയ്കുമോ ആവോ കണ്ണുര്‍ ഒക്കെ പെട്ടി കടയിലു പോലും വിക്കുണൂന്നാ കേക്കണേ... പാരേ മാതാവേ കാത്തോണേ..
ബെന്നിയേ, അതൊക്കെ സൂ വിന്റെ ഒരു തമാശയല്ലയോ? കമന്റു കൂട്ടിയെടുക്കാന്‍ സൂ പെടുന്നൊരു പാട്. എല്ലാരും സൂവിന്റെ ദോസ്താ, ഇന്നലെയും കൂടി പറഞ്ഞതാ, ബ്ലോഗെസ് മീറ്റിങ്ങള് ഞാനെത്തിയിലെങ്കിലും, കണ്ണുരു വഴി ആരെങ്കിലും ഒക്കെ പോവുമ്പോ കുടുംബമായിട്ട് വന്ന് രണ്ട് ദിനം കൂടെ താമസിയ്കണമെന്നു. ഗന്ധര്‍വനു സ്പെഷല്‍ പാക്കേജാ, എല്ലാരുക്കും രണ്ട് ദിനം എങ്കില്‍ ഗന്ധര്‍വനു ത്രീ ടെയ്സും എക്സ്റ്റ്രാ പിന്നെ രണ്ട് ദിവസവും. പിന്നെ രണ്ട് ഉച്ചയും, നാലു വൈകുന്നേരവും വേറേം... ബെസ്റ്റ് റ്റൈമാ...
അതുല്യയ്ക്ക്,
ഇത്തരം കമന്റുകള്‍ വേണ്ട കേട്ടോ.
ഇപ്ലാ ഇതിലെ കമന്റെല്ലാം വായിച്ചത്, പക്ഷേ എനിക്കൊരുമാതിരി ഗ്യുന്തര്‍ ഗ്രസ്സിന്റെ നാടകം വായിച്ചതുപോലെ കണ്ഫ്യൂസ് അടിച്ചു പോകുന്നു. (ജഗദീഷ് ചോദിക്കുമ്പ്പോലെ) "ആക്ച്വലി എന്താ നടന്നേ?
അതുല്യേച്ചീ, കണ്ണൂരില്‍ വന്നാല്‍ ആര്.ഡി.എക്സ് വച്ചു അതുല്യേച്ചീനെ രക്തസാക്ഷിയാക്കാന്‍ സു മാത്രമല്ല, ഞാനും ഉണ്ട്. അതുല്യച്ചേച്ചിയുടെ ജീവിതം ഞങ്ങള്‍ പെട്ടെന്ന് ജീവിച്ച് തീര്‍ത്ത ജീവിതം - 1 ആക്കും പറഞ്ഞേക്കാം.
അല്ല, സു ഈ പോസ്റ്റ് ഇതു വരെ ഡിലീറ്റ് ചെയ്തില്ലേ? ഇത് സു വിന്റെ ക്ഷമയുടെ റെക്കോര്‍ഡ് ആണല്ലോ !!!
[
ദേവാ, ബെന്നീ - എന്താ നടന്നേന്നോ? കഥയില്‍ ചോദ്യമില്ല. കഥയറിഞ്ഞേ ആട്ടം കാണുള്ളൂ ന്നുണ്ടോ? ‘കഥയ്ക്കു പിന്നില്‍’ എന്ന സിനിമ കണ്ടിട്ടില്ല, ല്ലേ? (ഞാനും കണ്ടിട്ടില്ല) എല്ലാം ‘കന്യാകുമാരിയില്‍ ഒരു കടങ്കഥ’ എന്നു കരുതിയാ മതി.
അതുല്യേ, ഇങ്ങനെ ‘തല്ല് ആക്കീ’താണു ഇവിടത്തെ പ്രശ്നം മുയ്മനും.
]
മിസ്റ്റര്‍ ദേവന്, ഗ്യുണ്ടര്‍ ഗ്രസ്സിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതു. ഞാനത് സഹിക്കില്ല. കടപ്പാട്: സന്ദേശം എന്ന സിനിമ.
ബംഗ്ളാദേശില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ ഒരു പാടു മീന്‍ കിട്ടുമെന്നു പറഞ്ഞു സന്തോഷിക്കുന്ന ബംഗ്ളാദേശിയാണതുല്യ. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കും പൂന്തുറയില്‍ അര യെത്തി.
ഇയാക്കട ചൂണ്ടേലൊന്നും കിട്ടണ മീനല്ല കേട്ട ഗന്ധറ്‍വന്‍. ഉള്ള കരിപ്പിടി ആവോലി ഒക്കെ കൊണ്ടു പൊക്കോ മാളെ. അല്ലേലു ചീഞ്ഞു പുഴുത്ത മീനിന്റെ മണം വരും കേട്ട. കൊതുമ്പു വള്ളമല്ലേ നിങ്ങാക്കുള്ളു - തുഴ ഞങ്ങാടെ കയ്യിലല്ലേ. പു ഹുീീീ പു ഹുീീീീ- ചാള ആയില്ല വള്ളടു കണവ വരുവ പരവ അറക്ക ചെമ്പല്ലി കൊഞ്ചു തിരണ്ടി.
ഒരു നിമിഷത്തേക്കു ഞാന്‍ കടപ്പുറത്തുകാരനായി
ഐ സ്റ്റില്‍ റെസ്പെറ്റി കറ്ത്തെ ആപ്കോ-
കടപ്പുറത്തു തിര എണ്ണുന്ന എന്നെ മീന്‍ കച്ചവടത്തിനു വിളിക്കേണ്ട മോളെ വെണ്ട മോളേ.
Athulya,
Sulyam.
We will continnue the fight tomorrow. kurkshethram rule.
I will lose job and so you will lose an enemy who can fight with nail and teeth. so bear with me.
ദേവാ അതങ്ങാനെയാ കണ്‍ഫ്യൂഷന്റെ കോണ്ഫിഗറേഷന്. തലയിലേ മസാല ഇസ് ഡയര്ക്റ്റിലി പ്രോപ്പോഷന്റ് റ്റു ദ കണ്ഫ്യൂഷന്, സോ ഒന്ന് കുടഞ്ഞു നോക്കു, എന്തേലും വീഴുമെങ്കില്‍ നാളെയെങ്കിലും അതില്ലാണ്ടാക്കാം നാളെ എന്നെോടു ചോദിഛേക്കരുതി, ബിസ്സിയാ വെരി ബെസ്സി വിത്തൊൌട് വര്‍ക്ക്, ചന്ദ്രശേഖരന് നായര്‍ സ്റ്റേടിയത്തിലു പോകണം. ഞാനെത്തിയാലെ വി.എസ് മൈക്ക് എടുക്കു, കൈ നീട്ടു പ്രതിഞ്ഞ എടുക്കാനെന്നാ ഇന്നലേ പാര്‍ട്ടി ആപ്പീസിന്ന് പറഞ്ഞേ..
ഈ അടിയൊന്നു കാണാനായിട്ടായി ഞാന്‍ ഒരുകണ്ക്കിന് ഒരു പോസ്റ്റ് തട്ടിക്കൂട്ടി. ആര്‍ക്കും അയിത്തമില്ല. എല്ലാവര്ക്കും സ്വാഗതം. എന്നെ ചീത്ത പറയാം, തെറി വിളിക്കാം. നോ പരിഭവം. ആര്‍ക്കും വരാം എപ്പോഴും വരാം. ആരുമായും അടിയുണ്ടാക്കാം. ഇതിന്റെ സുഖം അരസികന്മാര്ക്കുണ്ടോ അറിയുന്നൂ.
കുറെക്കാലം ഒന്നൊതുങ്ങിയതായിരുന്നല്ലോ. പിന്നേം തുടങ്ങിയോ അടി?
സൂ, അരവിന്ദേ,
ഇതില്‍ വന്ന് തലയിടരുത് എന്ന് കരുതിയെങ്കിലും എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല.
അരവിന്ദനും സൂനും ഒരു ഈ-മെയില്‍ അയയ്ക്കാമെന്ന് കരുതിയതാണ്, പിന്നെ വേണ്ടെന്നു വെച്ചു. ഇവിടെ തന്നെ എഴുതിയിടാമെന്ന് കരുതി.
ഒരു വഴക്ക് തീര്‍ക്കാന്‍ ഭാഗഭാഗാക്കാവുമ്പോള്, ഇടനിലക്കാരനും ആവശ്യമില്ലാത്ത കുറേ തെറി കേട്ടേക്കാം എന്ന ഭീതി തലയ്ക്ക് മീതെ നില്പുണ്ടെങ്കിലും ഉള്ള ധൈര്യം സംഭരിച്ച് പറയാനുള്ളത് ഞാന്‍ പറയുന്നിതാ:
അരവിന്ദന് നല്ല പയ്യനാണ്.
എഴുതിയെഴുതി വന്നപ്പോള്‍ രണ്ട് പേരും ഇത്തിരി പറഞ്ഞു.
വിട്ട്വീഴ്ചയ്ക്ക് അരവിന്ദനും സൂവും തയാറാകണം.
മൂല്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള ഉരസല്‍ അല്ലിത്. ചിന്തിക്കുന്നത് പറയാനും ഒപ്പം എഴുതാനും , വായിച്ചവയും കേട്ടതും അപഗ്രഥിക്കുന്നതിനുമിടയില് വരുന്ന ചെറിയ ഭാവവ്യത്യാസങ്ങളുമാണ് നിങ്ങളുടെ ഇടയില്‍ എന്ന് എന്റെ തോന്നല്‍.
വലുതും ചെറുതുമില്ല ഒരു വഴക്കില്‍, രണ്ട് പേരും താഴാന്‍ തയ്യാറാകണം.
രണ്ട് പേരും പൊറുക്കാനും ക്ഷമിക്കാനും തയാറാവണമെന്ന് താത്പര്യപ്പെടുന്നു.
ഈയെഴുത്തിനു പിന്നില്‍ ഒരു പക്ഷെ, എന്റേത് മാത്രമായ ഒരു താത്പര്യവുമുണ്ട്. അരവിന്ദനേയും എനിക്കിഷ്ടമാണ്, സൂനേം എനിക്കിഷ്ടമാണ്.
എനിക്ക് ഒരുപാടിഷ്ടമുള്ള രണ്ടാളുകള്‍ തമ്മില്‍ വഴക്കാവുമ്പോള് എനിക്കുള്ള വിഷമം, അത്ര മാത്രം.
ഉള്ള സ്വാതന്ത്ര്യം വെച്ച് ഞാനിത്രയും പറഞ്ഞ് നിര്‍ത്തട്ടേ.
നന്ദി.
Disgusting!!!
It is high time that we shutdown the pimozhi comment collection system
KP said...
Disgusting!!!
It is high time that we shutdown the pimozhi comment collection system
കെ.പി താങ്കള്‍ പറഞ്ഞതത്രയും കാര്യം. പിന്മൊഴി അധിക കാലം നിലനിര്‍ത്തുവാന്‍ ഞങ്ങളും ആലോചിച്ചിട്ടില്ല. പല വിഭാഗം ബ്ലോഗുകളും ബ്ലോഗ് കൂട്ടായ്മകളും വരുവാനധികം താമസമില്ല, അപ്പോള്‍ പിന്മൊഴികളും സ്വയമേ ഭിന്നിച്ചുപോകും.
ഏവൂ :)
നന്ദി. വഴക്കില്ല. മിസ്റ്റര്‍ അരവിന്ദന് എന്തോ പറഞ്ഞു. എനിക്കിഷ്ടപ്പെട്ടില്ല. പറഞ്ഞു. തെറ്റിദ്ധാരണയില്‍ വഴക്കായി. അത് തീര്‍ന്നു എന്നാണ് എനിക്കു തോന്നുന്നത്.
മിസ്റ്റര്‍ അരവിന്ദന്,
തെറ്റിദ്ധാരണ ആയാലും ശരിയായ ധാരണ ആയാലും താങ്കള്‍ക്ക് ഇഷ്ടപ്പെടാത്തത് എന്തെങ്കിലും പറഞ്ഞെങ്കില്‍ മാപ്പ്. പോസ്റ്റിനെപ്പറ്റിയുള്ള സത്യസന്ധമായ കമന്റുകള്‍ ഇനിയും പ്രതീക്ഷിച്ചു കൊള്ളുന്നു. :)
ഹലോ :-)
എനിക്കും ദേഷ്യമൊന്നുമില്ല. സങ്കടമുണ്ട് താനും. ഒരു പക്ഷേ ക്ഷമ ഞാനാദ്യം ഇട്ടേനെ.എവിടെയിടും എന്നത് പ്രശ്നമായിരുന്നുവെങ്കിലും (ചില പരാമര്‍ശ്ശങ്ങള്‍ എനിക്കൊഴിവാക്കാമായിരുന്നു). മൂന്നര മണിക്കൂര്‍ പിറകിലാണ് ആഫ്രിക്കയില്‍ സൂര്യനുദിക്കുക എന്നത് കൊണ്ട് വൈകി.
ക്ഷണനത്തിന് നന്ദി. അതിനാലാണ് ഈ പോസ്റ്റ്. എങ്കിലും താങ്കള്‍ക്ക് വീണ്ടും അരവിന്ദാ എന്നഭിസംബോധന ചെയ്യാറാവട്ടെ (എനിക്ക് തിരിച്ച് സൂ എന്നും), എന്നിട്ട് കമന്റിടാം. ചിലപ്പോള്‍ പെട്ടെന്നു കഴിഞ്ഞെന്നു വരാം, ഇല്ലെങ്കില്‍ താമസ്സിക്കാം, ചിലപ്പൊള്‍ ഒരിക്കലും നടന്നില്ലെന്നുവരാം..എങ്കിലും എത്ര ചെറിയ ബന്ധമാണെങ്കിലും ആത്മാര്‍ത്ഥത കാത്തു സൂക്ഷിക്കാനാണെനിക്കിഷ്ടം. അത് കൊണ്ട് കുറച്ചു വെയിറ്റ് ചെയ്യാം. കാലം ഉണക്കാത്ത മുറിവുകളുണ്ടോ?
നീ എന്ന് വിളിച്ചതിന് ക്ഷമ. പക്ഷേ ഇപ്പോളും പ്രായം എനിക്കൊരു പിടിയുമില്ല. പോസ്റ്റുകളില്‍ വായിച്ച അറിവ് വച്ച് ചെറുപ്പമാണെന്ന് തോന്നി അങ്ങനെ തോന്നിയതാണ്. ഞാനൊക്കെ താമസ്സിച്ചെത്തിയവരല്ലേ, തെറ്റിപ്പോകാം. ക്ഷമിക്കൂ.
നന്ദി മാഡം :-). ഈ പോസ്റ്റോടെ എന്റെ മനസ്സ് ശരിയായി. താങ്കളുടെയും എന്ന് വിശ്വസിക്കുന്നു.
ഇനി ഞാന്‍ ജോലി നോക്കട്ടെ. ഇന്നലത്തെ പെന്‍ഡിംഗ് കിടക്കുന്നു. :-)
have a wonderful day!
This comment has been removed by a blog administrator.
അര വിന്ദന്റേയും സൂവിന്റേയും മുറിവുണങ്ങി. പാടു മാത്റം ബാക്കി. പക്ഷേ അര എത്തിയുടേയും എന്റേയും യുദ്ധം അവസാനിക്കില്ല.
വാറ് വാറ് പീസ് ഈസ് ടു മി വാറ്.
ജൂതനായ എനിക്കു കുത്തിയാല്‍ മുറിയുകയില്ലേ?. ചോര ചുവന്ന്തു തന്നേ അല്ലേ?. തമാശ പറഞ്ഞാല്‍-ഇക്കിളീയിട്ടാല് ചിരിക്കില്ലേ, കരയാന്‍ തോന്നിയാല്‍ കരയില്ലേ.
അതുകൊണ്ടു അജുക്കു എന്നാല്‍ അജുക്കുടാ ധുമുക്കു എന്നാല്‍ ധുമുക്കുടാ,
നാന് ആടോക്കാരന് ആട്ടോക്കാരന് നാലും തെരിഞ്ച റൂട്ടുക്കാരന്‍ നല്ലവങ്ക കൂട്ടൂക്കാരന്‍ നന്നായി പാടും(ഇല്ല) പാട്ടുക്കാരന്
ഗാന്ധി പുറന്ത നാട്ടുക്കാരന്‍, അതുല്യക്കുള്ള മരുന്തുക്കാരണ്ടാ
ഇന്നേക്കിതേ ഉള്ളു. ബാക്കി വാരാദ്യത്തില്‍....
മിസ്റ്റര്‍ അരവിന്ദ് എന്നോക്കെ കേക്കുമ്പോ, അമ്രേഷ് പുരിയുടെ ഹിന്ദി സിനിമ കാണുപോലെ തോന്നുന്നു സൂ. ഇങ്ങനെയോക്ക് ക്ഷമിയ്കാനായിരുന്നെങ്കില് അടിച്ചിട്ടെന്ത് കാര്യം? ഛേ... അരവിന്ദ് പറഞ്ഞതാ ശരി, സൂന്റെ പ്രായമോ ദേശമോ ജോലിയോ ഒക്കെ വിവരിച്ച് പറഞ്ഞിരുന്നാല്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ ഒരു നീക്ക് പോക്കു അരവിന്ദന് കാട്ടിയേനേ. ഇനിയും സമയുണ്ട് സൂ, പ്രൊഫെല്‍ ഒന്ന് ഗിണ്ണസ്സ്യ ആക്കു, ഒരു ഫോട്ടം വയ്കു.
എല്ലാം തമാശയാ സൂ, ആരും ആരെയും നോവിയ്കാന് ഉദ്ദേശിച്ചൊന്നും പറയുന്നില്ലാ. ആ രീതിയിലു തന്നെ അങ്ങട് എടുക്കു. എല്ലാര്ക്കും സൂവിനെ ഒരുപാടിഷടപാണു. സൂ എളുപ്പം ചൊടിയ്കും എന്ന ധാരണ ഇനിയെങ്കിലും മാറ്റു. എല്ലാം തന്നെ ഒരു തമാശ എന്ന് കരുതു. പറക്കും തളിക സിനിമ കണ്ടെറിങ്ങി പോയീന്നും കരുതു. സൂ ഒരുപാട് ഹൂമര്‍ കൈകാര്യം ചെയ്യുന്ന ആളല്ലേ, എന്തടാ ന്ന് ചോദിയ്കുമ്പോ ഏതടാന്ന് ചോദിയ്കു അതെ നാണയത്തില്‍.
ഗന്ധര്‍വരേ.. ഞാന്‍ സൂ വല്ലാട്ടോ, ആ പറഞ്ഞ കുരുക്കില്‍ ഞാന്‍ വീഴില്ല. അല്പം മരുന്ന് ഞാനും എടുത്ത് വച്ചിട്ടുണ്ട്. പക്ഷെ ത്ലയും നെറ്റിയും നിങ്ങളുടെ രണ്ട് ദിവസത്തേയ്ക് കിട്ടണം, അല്പം ഉലുവ അരച്ച് പശയാക്കിയതുm, എണ്ണ ഒഴുകു കണ്ണീ പോകരുതല്ലോ.
su chirikkunnu :) :) :) :) :) :) :) :) :) :) :) :)
ഹാ, എന്തു മനോഹരമായ അടി. ഇങ്ങനെയും വഴക്കു കൂടാം എന്ന് ഇപ്പോഴാണ് മനസിലായത്. ഞാനിതിന്റെ പ്രിന്റൌട്ട് എടുത്തു വയ്ക്കുന്നുണ്ട്. വഴക്കുകള്‍ ഉണ്ടാകുന്ന വഴി എന്ന പേരില്‍ ആരെങ്കിലും ഗവേഷണം നടത്തുന്നുണ്ടെങ്കില്‍ ഏല്‍പ്പിക്കാം. ചുമ്മാ...
:-) പിന്മൊഴികള് നിര്‍ത്തും എന്നു പറഞ്ഞപ്പൊഴെ എല്ലാരും സേന്ഹമായല്ലൊ? :)
Post a Comment
Subscribe to Post Comments [Atom]
<< Home