Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, August 24, 2006

ഒരുമ

ശ്രീധരനും സോമനും നല്ല കൂട്ടുകാരായിരുന്നു.

രണ്ടുപേരും താമസിക്കുന്നത് ഒരുമിച്ച്.

ജോലിക്ക് പോകുന്നത് ഒരുമിച്ച്.

ലോട്ടറി ടിക്കറ്റ്‌ എടുത്തത് ഒരുമിച്ച്‌.

ടിക്കറ്റിനു ഒന്നാം സമ്മാനം കിട്ടിയത്‌ അറിഞ്ഞത് ഒരുമിച്ച്‌.

നാട്ടിലെ മുന്തിയ ബാറില്‍ കയറിയത് ഒരുമിച്ച്‌.

ഒടുവില്‍, ശ്രീധരന്‍ പരേതനും, സോമന്‍ കൊലപാതകിയും ആയതും
ഒരുമിച്ച്.

16 Comments:

Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,

എന്താ കഥ, ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്നല്ലേ, ബാറിലും കുടിക്കാം എന്നല്ലല്ലോ, ഇതാണു പഴഞ്ചൊല്ലു ശരിയ്ക്കുപഠിച്ചില്ലെങ്കിലത്തെ കുഴപ്പം:-(
നന്നായീ ട്ട്വോ സൂവേ:-)

Thu Aug 24, 11:25:00 pm IST  
Blogger വളയം said...

പണ്ട് പാക്കനാര്‍ “അയ്യോ, ആളെക്കൊല്ലീ “ എന്ന് പേടിച്ചോടിയില്ലേ?

Thu Aug 24, 11:43:00 pm IST  
Blogger അനംഗാരി said...

ഞാന്‍ കരുതി അവര്‍ രണ്ട് പേരു ചേര്‍ന്ന് ഒരു പെണ്ണിനെ കെട്ടി എന്നായിരിക്കുമെന്ന്!ഹ!ഹ!

Fri Aug 25, 07:01:00 am IST  
Blogger myexperimentsandme said...

ഹ...ഹ... അതുകൊള്ളാം.

കനകമ്മ മൂലവും കാമിനിച്ചേച്ചി മൂലവും കലഹങ്ങള്‍ ഉലകില്‍ സുലഭ, പലവിധാ എന്നല്ലേ

ജ്യോതിടീച്ചറേ, ഒരുമയുണ്ടെങ്കില്‍ മൈതാനത്തും കിടക്കാമെന്നു, എരുമയുണ്ടെങ്കില്‍ തൊഴുത്തിലും കിടക്കാമെന്നുമൊക്കെയാണ് ഇപ്പോഴത്തെ വെര്‍‌ഷന്‍. മേലപ്പറമ്പ് വീട്ടിലെ ജയറാമേട്ടന്‍ ഒരു രാത്രി തൊഴുത്തില്‍ കിടന്ന സീന്‍ ഓര്‍മ്മ വന്നു.

Fri Aug 25, 08:26:00 am IST  
Blogger വല്യമ്മായി said...

നല്ല കഥ..

Fri Aug 25, 09:15:00 am IST  
Blogger സു | Su said...

ജ്യോതീ :)പഴഞ്ചൊല്ല് മാത്രമല്ല, ഞാന്‍ പലതും ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

വളയം :)

കുടിയാ:) കടന്ന് ചിന്തിക്കല്ലേ.

വക്കാരീ :)ജയറാം ശാന്തിമുഹൂര്‍ത്തം സ്വപ്നം കണ്ടതല്ലേ ;)

വല്യമ്മായീ :) നന്ദി.

Fri Aug 25, 09:24:00 am IST  
Blogger സു | Su said...

പല്ലീ :) സത്യമേവ ജയതേ.

Fri Aug 25, 02:57:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ശ്രീധരനും സോമനും പഴഞ്ചൊല്ലു ശരിയ്ക്കുപഠിയ്ക്കാത്തതിന്‌ സൂ എന്തിനാ വിഷമിയ്ക്കണേ?
സസ്നേഹം
ജ്യോതി

Fri Aug 25, 06:09:00 pm IST  
Blogger സു | Su said...

ഞാന്‍ പഠിക്കാത്തേന്റെ വിഷമം പറഞ്ഞതാ ജ്യോതീ.

:(


qw_er_ty

Fri Aug 25, 06:17:00 pm IST  
Blogger ബിന്ദു said...

വണ്ടി സഡന്‍ ബ്രേക്കിട്ടു നിന്നതു പോലെ. ഇവിടുങ്ങോട്ട് ഒന്നിച്ചു പറ്റില്ലല്ലൊ. :)

Fri Aug 25, 06:49:00 pm IST  
Blogger Satheesh said...

ശ്രീധരനെ കുഴിയിലടച്ചതും സോമനെ ജയിലിലടച്ചതും ഒരുമിച്ച്!
സൂ..കഥ ഇഷ്ടപ്പെട്ടില്ല! സോറി! ചില സമയത്ത് സൂ സുഖമില്ലാത്ത കഥകള്‍ എഴുതുന്നു! :-)

പ്രതീക്ഷയോടെ..

Fri Aug 25, 08:20:00 pm IST  
Blogger സു | Su said...

അനുച്ചേച്ചീ :)അതെ ലോട്ടറി കാരണം.

ബിന്ദൂ :) ഉം. വണ്ടി നിന്നു പോയി.

സതീഷ് :) നല്ല കഥകള്‍ എഴുതാന്‍ ശ്രമിക്കാം.

Fri Aug 25, 10:17:00 pm IST  
Blogger Rasheed Chalil said...

ഒരുമ വേണം ... എന്നാല്‍ ഇത് ഇത്തിരി കൂടിയില്ലേ എന്നു ഒരു സംശയം... സംശയമാണേ...

Sat Aug 26, 01:11:00 pm IST  
Blogger സു | Su said...

ഇത്തിരിവെട്ടം :) അതൊന്നും സാരമില്ല. കഥയില്‍ വെറും ഭാവനയല്ലേ.

Sun Aug 27, 10:30:00 am IST  
Blogger Kumar Neelakandan © (Kumar NM) said...

അപ്പോള്‍ ആ കാശ് ആരുകൊണ്ടു പോയി. വേഗം പറഞ്ഞോ!

Sun Aug 27, 04:13:00 pm IST  
Blogger സു | Su said...

തക്ക സമയത്ത് കാശുചോദിക്കാന്‍ എത്തിയല്ലോ കുമാറേ ;)

Mon Aug 28, 04:11:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home