നറുപുഞ്ചിരി
"വേണോ?" അയാള്‍ ചോദിച്ചു.
അമ്പരന്ന കണ്ണുകളോടെ അയാളെ നോക്കി, ചുരിദാറിന്റെ ഷാളില്‍ ഒന്ന് മുറുക്കെപ്പിടിച്ചു.
"എല്ലാം മറക്കാന്‍ ആണിത്. കുടിച്ച് കുടിച്ച് മറന്ന് മറന്ന് താന്‍ ആരാണെന്ന് ഓര്‍മ്മിക്കുന്നതിനു മുമ്പേ രക്ഷപ്പെടാം."
അയാള്‍ കൈയിലിരുന്ന ഗ്ലാസ് ഒന്ന് ശ്രദ്ധിച്ച് നോക്കി.
അവള്‍ക്ക് ഒട്ടും താല്‍പര്യം തോന്നിയില്ല. ഉറക്കവും വരുന്നുണ്ട്. പരിഭ്രമം ഒട്ടും മാറുന്നില്ല.
"നീയെപ്പഴാ ഇത് തുടങ്ങിയത്?"
അവള്‍ ഞെട്ടി.
"എന്ത്?"
"അതു തന്നെ. ജീവിതങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നാളായി എന്ന്?”
അവളുടെ കണ്ണ് പണ്ടത്തേതിന്റെ തുടര്‍ച്ചയെന്നോണം നിറഞ്ഞുവന്നു.
"ഞാനെവിടേം പോയിട്ടില്ല."
"പിന്നെ ഇതോ?"
"ജീവിക്കാന്‍ വേണ്ടി...വേറെ ഒരു നിവൃത്തിയുമില്ലാതെ...”
"ജീവിയ്ക്കാന്‍. ഹ ഹ...” അവളുടെ പരിഭ്രമത്തിനു മീതെ അയാളുടെ ചിരി ഉയര്‍ന്നു.
"ജീവിതം. ഏറ്റവും സുന്ദരമായ പദം. രണ്ട് നോവുകള്‍ക്കിടയിലെ മറ്റൊരു വലിയ നോവ് മാത്രമാണ് അത്. ജനിക്കുമ്പോള്‍ അമ്മയ്ക്ക് ഉണ്ടാവുന്ന നോവും, മരിക്കുമ്പോള്‍ ലോകത്തിനു കൊടുക്കുന്ന നോവും. ഇതിന്റെ ഇടയില്‍ ജീവിയ്ക്കാന്‍ പാടുപെടുന്ന നമ്മുടെ നോവും".
അവള്‍ക്ക് ശരിക്കും വിരസത തോന്നി. വീട്ടിലാണെങ്കില്‍, ചെറുതുങ്ങളെ ഉറക്കി, കിടന്നുറങ്ങുന്ന സമയമായി. അവര്‍ കരയുന്നുണ്ടാവുമോ എന്തോ.
“എന്താ നിന്റെ പ്രശ്നം?”
“അമ്മയ്ക്ക് സുഖമില്ല ഒട്ടും. എന്തോ ഓപ്പറേഷന്‍ വേണം. എട്ട് ദിവസമായി വല്യ ആസ്പത്രിയില്‍. അവിടെത്തന്നെ പോകാന്‍ പറഞ്ഞത് അറ്റന്‍ഡറാ. സാറിന്റെ അടുത്ത് വന്നാല്‍ സഹായിക്കുമെന്ന് അയാള്‍ പറഞ്ഞു. ഞങ്ങളുടെ കോളനിയില്‍ ആണയാള്‍.”
"ശപ്പന്‍" അയാള്‍ മനസ്സിലോര്‍ത്തു. പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി.
"കൊല്ലണം അവനെയൊക്കെ."
അയാള്‍ ആഷ്ട്രേ എടുത്ത് ശക്തിയോടെ നിലത്തേക്കെറിഞ്ഞു. അതിലും വലിയ ശബ്ദത്തിലാണ് അവളുടെ മനസ്സ് ഞെട്ടിയതെന്ന് അവളറിഞ്ഞു.
"കൊല്ലണം. കളകള്‍ പറിച്ചുകളഞ്ഞാലേ വിളവ് നന്നാവൂ. പിഴുതെറിയണം. ഉണ്ടായിരുന്നെന്നെ സൂചന പോലും നിലനില്‍ക്കരുത്."
അവള്‍ക്ക് അയാളോട് ആദ്യമായി ഒരു യോജിപ്പ് തോന്നി. പണമുണ്ടാക്കാന്‍ കൂടെച്ചെന്നാല്‍ മതി എന്ന് പറഞ്ഞപ്പോള്‍ അമ്മൂമ്മ മാത്രമാണ് ഇങ്ങനെ പ്രതികരിച്ചത്. കണക്കിന് കിട്ടുകയും ചെയ്തു. അച്ഛന്‍, പതിവുപോലെ മദ്യലഹരിയില്‍ വീണുകിടപ്പുണ്ടായിരുന്നു.
തൂണുവീണാല്‍ പന്തലെങ്ങനെ നില്‍ക്കും എന്നാണു അമ്മൂമ്മ എന്നും ചോദിക്കാറ്. ഓര്‍മ്മവഴിയിലൂടെ വീണ്ടും അവള്‍ വീട്ടിലെത്തി. സങ്കടവും വന്നു. ഒന്ന് വേഗം നേരം വെളുത്താല്‍ മതിയായിരുന്നു.
"നിനക്ക് ബോറടിക്കുന്നുണ്ട് അല്ലേ?"
അവള്‍ ഒന്നും മിണ്ടിയില്ല.
"നിനക്ക് എന്തെങ്കിലും കഴിക്കണോ? "
"വേണ്ട." പെട്ടെന്നായിരുന്നു ഉത്തരം.
“എന്നാല്‍ അങ്ങോട്ട് പോയ്ക്കോ.”
മുറിയുടെ വാതില്‍ തുറന്ന് എതിരെയുള്ള മുറിയ്ക്ക് നേരെ വിരല്‍ ചൂണ്ടി അയാള്‍.
"പോയിക്കിടന്നുറങ്ങ്."
അവള്‍ക്ക് മനസ്സിലാവാന്‍ കുറച്ച് നേരം വേണ്ടി വന്നു. കളിപ്പിക്കുകയായിരിക്കും. കെട്ടിയിട്ടിരിക്കുന്ന മൃഗമല്ലേ. നായാട്ടുകാരന്റെ മനസ്സിന്റെ ഇച്ഛയ്ക്കൊത്ത് ഹൃദയം മിടിയ്ക്കുന്ന മൃഗം.
അയാള്‍ ഉറക്കെപ്പറഞ്ഞു.
“ജീവിതം. അത് വലിച്ചുകൊണ്ടുപോകാന്‍ ഒരാളെത്തുന്നതുവരെ നമുക്ക് മാത്രം അവകാശപ്പെട്ടതാണ്. മറ്റുള്ളവര്‍ക്ക് കളിക്കാനുള്ളതല്ല. പോ...”
ആശ്വാസം എന്നൊരു വാക്കിന്റെ അര്‍ത്ഥത്തിനു കണ്ടെത്താനാവാത്ത ആഴമുണ്ടെന്ന് അവള്‍ ആദ്യമായിട്ട് മനസ്സിലാക്കി. അയാളെ കടന്ന്, അമ്പരപ്പോടെ, എന്നാല്‍ വേഗം നടന്ന് പോയി അവള്‍. മുറിയുടെ വാതില്‍ തുറക്കുന്നതിനുമുമ്പ് തന്നെ പിന്നിലെ മുറിയുടെ വാതില്‍ അടയുന്നത് അവള്‍ അറിഞ്ഞു. പിന്നെ അവള്‍, മറ്റേ മുറി തുറക്കാന്‍ നിന്നില്ല. വീട്ടിലേക്കാണവള്‍ ഓടിയത്. ഇരുട്ടവള്‍ക്കൊരു പ്രശ്നമായില്ല. ഉള്ളിലിത്തിരി വെളിച്ചം കിട്ടിയിരുന്നു.
വീട്ടിലെത്തി, ആശ്വാസത്തോടെ വാതില്‍ തള്ളിത്തുറക്കുമ്പോള്‍ കണ്ടു. അച്ഛന്‍. ഉമ്മറക്കോലായില്‍. ജീവനുണ്ടെന്ന് ഹൃദയം മാത്രം അറിയുന്ന അവസ്ഥയില്‍ ബോധം കെട്ട് കിടക്കുന്നു. അകത്ത് ചെന്ന് കൂടപ്പിറപ്പുകള്‍ കിടക്കുന്ന പായയിലേക്ക് ചെരിഞ്ഞു. ഒന്നും ഓര്‍ത്തെടുക്കാന്‍ നേരമില്ലാതെ ഉറക്കത്തിലാണ്ടു.
പിറ്റേന്ന്, വീട്ടില്‍ ഉണ്ടായിരുന്ന പൊന്നും പൊടിയും വിറ്റ്, ആസ്പത്രിയിലെ പണം കൊടുത്ത്, അമ്മയേയും, അമ്മൂമ്മയെയും വീട്ടില്‍ കൊണ്ടുവിട്ട്, ജോലിയ്ക്കിറങ്ങിയപ്പോള്‍, വീട്ടിലെ ഉത്തരവാദിത്തമുള്ള പെണ്ണായി മാറിയിരുന്നു അവള്‍. പഴയപോലെ.
ആദ്യം ചെന്ന വീട്ടില്‍ അടിച്ചുവാരാന്‍ വേണ്ടി പേപ്പറുകള്‍ എടുത്തപ്പോള്‍ അവള്‍ കണ്ടു. ധനാഢ്യന്റെ വീട്ടില്‍ കലഹമുണ്ടാക്കി കവര്‍ച്ച നടത്താന്‍ ശ്രമിച്ചതിനു പോലീസ് അറസ്റ്റ് ചെയ്ത അറ്റന്‍ഡറുടെ ഫോട്ടോ.
ആദ്യം ഹൃദയം ഒന്ന് വല്ലാതെ മിടിച്ചു. പിന്നെ, അവള്‍ക്ക് ചിരി വന്നു. കൂലി ചോദിച്ച് പോയതായിരിക്കും പാവം. നല്ല കൂലി കിട്ടി.
അവളുടെ മനസ്സ് പുഞ്ചിരിച്ചു. എവിടെയൊക്കെയോ നന്മ ഇനിയും ബാക്കിയുണ്ടെന്ന അറിവിന്റെ വെളിച്ചം തൂകുന്ന നറുപുഞ്ചിരി.
23 Comments:
രണ്ടു നോവുകള്‍ക്കിടയിലെ വലിയ നോവാണ് ജീവിതം. വളരെ അര്‍ത്ഥപൂര്‍ണ്ണം.:)
ഇപ്രാവശ്യം ഞാന്‍ തേങ്ങ കൊണ്ടുവന്നു. ഇവിടെയൊക്കെ ഒരു നല്ല തേങ്ങ കിട്ടാന്‍ എന്താ ഒരു പാട്.
മനസ്സില്‍ നിന്നു ഒരു നറുപുഞ്ചിരി
(ഒപ്പ്)
സു ചേച്ചീ, :)
ഹലോ, പോസ്റ്റിനുവേണ്ടി എന്തെങ്കിലും വെറുതെ എഴുതല്ലേ സൂ...കഥയാണെങ്കില്‍ അങ്ങിനെ, അതല്ല നുറുങ്ങുചിന്തകളാണെങ്കില്‍ അങിനെ, ഇനി ചുമ്മാ ചിലത് കുത്തിക്കുറിക്കാണാണെങ്കില്‍ അതും ശരി. ഇതിപ്പോ ഒരു കഥയായി തുടങ്ങി ഒരു കഥയില്ലയ്മയായി വെറുതെ ഒരു സ്റ്റേറ്റ്മെന്റായി അവസാനിച്ചു പോയല്ലോ....പറഞ്ഞ് പറഞ്ഞും കേട്ട് കേട്ടും മടുത്ത ഒരു പ്രമേയം...അതിനെ ആഖ്യാനം കൊണ്ട് ഭംഗിയാക്കാം. പക്ഷേ നന്നായി തുടങ്ങി, ഒടുവില്‍ എങ്ങുമെത്താതെ അവസാനിച്ചു.
ഫൈസല്‍ പറഞ്ഞത് ശരിയാണ് സൂ.പക്ഷേ നിങ്ങള്‍ എഴുത്തിനു വേണ്ടി കാത്തിരിക്കണമെന്നൊന്നും ഞാന്‍ പറയില്ല.എന്നാല്‍ ഒരു കാര്യം പറയാം.നിങ്ങളുടെ ഉള്ളില്‍ പ്രതിഭയുടെ ഒരു ‘സ്പാര്‍ക്’ ഇടയ്ക്കൊക്കെ കാണുന്നുണ്ട്.നിങ്ങളതിനെ തീരെ പരിഗണിക്കുന്നില്ലെന്നു തോന്നുന്നു...ഈ കഥയിലും ബിന്ദു എടുത്തെഴുതിയ വരികളില്‍ അതുണ്ട്.വിഷമിക്കല്ലേ.ഇതാ ഒരു സൂ:)
തൂണുവീണാല്‍ പന്തലെങ്ങനെ നില്‍ക്കും എന്നാണു അമ്മൂമ്മ എന്നും ചോദിക്കാറ്.
ഞാന്‍ അനുഭവിച്ചിട്ടുള്ളതിങ്ങനെ ...
ആണില്ലാത്താടെത്തു് തൂണും ആണു്.
രണ്ടു നോവുകള്‍ക്കിടയിലെ വലിയ നോവാണ് ജീവിതം.
ഒത്തിരി ഒത്തിരി നോവുകള്‍ക്കിടയിലെ
വലിയ ഒരു നൊമ്പരമല്ലെ ജീവിതം.
സൂ പറയാന്‍ ശ്രമിക്കുന്നതു മുഴുവന്‍
കേള്‍ക്കാന്‍ പറ്റുന്നില്ലാ എനിക്കു്.ഒത്തിരി പറയുന്നുണ്ടെന്നറിയാമെങ്കിലും
ഞാന്‍ കേള്‍ക്കാന്‍ ശ്രമിക്കുന്നു.
'കുടിച്ച് കുടിച്ച്' അനുഭവം ഗുരു.ബൈക്ക് നിര്‍ത്തുമ്പോള്‍ സാധാരണ നമ്മളൊക്കെ കാലു നിലത്തു കുത്തി ഇറങ്ങാറാണു പതിവ്.പക്ഷേ രണ്ടു ദിവസം മുന്‍പ് ഞാന്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ ഒരു കാറിന്റെ മുകളിലൂടെ പറന്ന് പോകുകയാണു ചെയ്തത്.[ഇടിച്ചതാണെന്ന് പിറ്റേ ദിവസം ആണു എനിക്ക് മനസ്സിലായത്]അതു കൊണ്ട് എന്ത് സംഭവിച്ചു, കാലില്‍ പ്ലാസ്റ്റര്‍..മാഷിന്റെ പോസ്റ്റുകളൊക്കെ കാണാനും വൈകി.
ബിന്ദു :) തേങ്ങയ്ക്ക് നന്ദി. അഭിപ്രായത്തിനും. ഒന്നൂടെ മാറ്റിവെച്ചു കഥ.
അതുകൊണ്ട് ഇനീം തേങ്ങയുണ്ടെങ്കില്‍ ഉടയ്ക്കാം. ഹി ഹി
പച്ചൂ :) ഇവിടെ നിന്നും ഒരു നറുപുഞ്ചിരി.
ഫൈസല്‍ :) വിമര്‍ശനത്തിന് നന്ദി. ഇതൊരു കഥയില്ലായ്മയാണെന്ന് പറഞ്ഞതിനും.
വിഷ്ണൂ :)പ്രതിഭയുടെ സ്പാര്‍ക്ക് എന്നൊന്നും പറഞ്ഞ് ഉള്ളതും കൂടെ ഇല്ലാതാക്കല്ലേ. ഹി. ഹി.
രാജാവേ :) കുറേക്കാലമായല്ലോ കണ്ടിട്ട്. പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ ഇടയ്ക്ക് വരണ്ടേ? ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ശ്രമിക്കുന്നതില്‍ നന്ദി.
സാന്‍ഡോസ് :)ബൈക്ക് കാറിനെ തട്ടി ഇല്ലേ? ;) പിന്നെ സു, സുച്ചേച്ചീ എന്നൊക്കയാണ് ബൂലോഗര്‍ വിളിക്കാറ്. മാഷ് എന്ന് വിളിച്ചത് ആരേയാ?
സൂ,
ജീവിതത്തിന്റെ കയ്യൊപ്പ് പതിഞ്ഞ കഥ.
ഇതില്‍ പച്ചാളമിട്ടപോലെ എന്റെ ഒപ്പുകൂടി ഇടുന്നു..
സൂ എനിക്കിഷ്ടായി ഈ കഥ. കഥ നെയ്തപ്പോള്‍, കണ്ണികള്‍ കൂട്ടീമുട്ടിക്കുന്നതില്‍ ചെറിയ ഒരു പിഴവ് വന്നില്ലേ എന്ന സംശയം എനിക്കും ഭാക്കി.
പിന്നെ ഫൈസലും, വിഷ്ണുപ്രസാദ് മാഷും ഒക്കെ പറയുന്നതില്‍ കാര്യം കാണും, അതിനാല്‍ നാം (ഒന്നുമില്ലെങ്കില്‍ ഞാന്‍) നമ്മുടെ ഭാഷയെ, അല്ലെങ്കില്‍ എഴുതുന്ന രീതിയെ ഇനിയും കീറി മുറിക്കേണ്ടിയിരിക്കൂന്നു എന്ന് തോന്നുന്നു.
നല്ല രീതിയിലുള്ള വിമര്‍ശനം നല്ലതാണെന്ന എന്റെ അഭിപ്രായം മാത്രമാണിത്, പക്ഷെ സൂവിന്റെ കമന്റ് കണ്ടപ്പോള്‍ സൂ ഇതിനെ കാര്യമായിട്ടെടുത്തില്ല എന്നു തോന്നിയതിനാല്‍ എഴുതിയതാണ്. അല്ലാതെ, എപ്പോഴും പറയുന്നതുപോലെ എന്തെങ്കിലും എഴുതാന്‍ അല്ല.
ഇക്കാസ് :) നന്ദി.
കുറുമാനേ :) നന്ദി. എല്ലാവരും പറയുന്നതൊക്കെ കാര്യമായിത്തന്നെ എടുക്കുന്നുണ്ട്. എന്നാലും എനിക്ക് താങ്ങാന്‍ പറ്റണ്ടേ. ഇത്രയൊക്കെയേ എനിക്കെഴുതാന്‍ അറിയൂ എന്ന് എനിക്കറിയാം. ഇനീം നന്നായി എഴുതാന്‍ പറ്റുമോ? അറിയില്ല. ഈ കഥ ഞാന്‍ മാറ്റിയെഴുതുകയും ചെയ്തു.
സൂ.. കഥ എനിക്കിഷ്ടമായി.
രണ്ട് നോവുകള്‍ക്കിടയിലെ മറ്റൊരു വലിയ നോവ് മാത്രമായ ജീവിതത്തിന്റെ അര്‍ത്ഥതലങ്ങളിലൂടെയുള്ള യാത്ര. എങ്കിലും കഥാന്ത്യം പതറുനാതായി തോന്നി.
കുട്ടമ്മേനോന്‍ :) നന്ദി. കഥ ശരിയായില്ല അല്ലേ?
ഒരു പുതുമുഖമാണ്. അതുകൊണ്ട് അഭിപ്രായം വെട്ടിത്തുറന്നു പറയുന്നില്ല. എഴുതാനുള്ള - പോരല്ലോ മലയാളത്തില്‍ ടൈപ്പു ചെയ്യനുള്ള - കഴിവ് തുരുമ്പെടുക്കാന്‍ വിടരുതെന്നപേക്ഷ.
സുധീഷേ :) സ്വാഗതം. പറഞ്ഞ അഭിപ്രായത്തിനു നന്ദി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ജീവിതം തന്നെ തുരുമ്പെടുത്ത് പോവില്ലേ?
അയ്യോ... പ്രൊഫൈല്‍ കണ്ടത് ഇപ്പോഴാണ്. സുധീഷ്‌ജീ :) എന്ന് വിളിക്കാം. സോറി.
qw_er_ty
ആദ്യം വായിച്ചപ്പോള്‍ കണ്ട പലതും ഇപ്പോഴില്ലല്ലൊ.എഴുതിയത് നന്നായി പക്ഷെ എനിക്ക് ഇങ്ങനത്തെ കഥയൊന്നും ഇഷ്ടമല്ല.
സൂവിന്റെ പഴയ പോസ്റ്റുകള്‍ വായിച്ചിട്ടുള്ളതുകൊണ്ടു ഇതൊരു വളരെ നല്ല കഥയാണെന്നു ഞാന്‍ പറയുകയില്ല.വായിച്ചു പോകാവുന്ന ഒരു ആവറേജ് കഥ.പിന്നെ സൂ ഉദ്ദേശിക്കുന്ന സന്ദേശം വായനക്കാരില്‍ എത്തിച്ചിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു.
നന്നായിരിക്കുന്നു.
ഒ.ടോ: എനിക്കിഷ്ടം സൂവിന്‍റെ നുറുങ്ങുകളാ... ഒരുപാടര്‍ത്ഥങ്ങള്‍ പേറുന്ന കുഞ്ഞു വരികള്‍.
വല്യമ്മായീ :) കഥ മാറ്റി എഴുതി. ഇത്തരം കഥകള്‍ ഇഷ്ടമില്ലാത്തതില്‍ കുഴപ്പമില്ല. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടമാണല്ലോ. നന്ദി.
അഗ്രജാ :) നന്ദി.
മുസാഫിര്‍ :)നന്ദി.
Soo,
Computer il Mozhi piNangi raavile mozhi cholli yathu kaarnam manglish il typuunnu.
Kathayude Poraaymakal palarum choondikkaattiyallo? Kurachu koodi sradhikkendiyirunnu. enkilum kathayude marmmam ishttamaayi.
vettayaadappetaan thudangunna maaninte nissangatha.. pinthirinju nokki nokki rakshappettodumpol manassinullile bheethi. avasaanam
kooli (atho commission ?) vaangaanethiya pimp nu kittiya duranubhavam okke koode nokkumpol varikalkkidayil vaayichedukkenda palathum soo kooduthal vivarikkathe vittathu kondu kadha manoharamaayi ennu ente abhipraayam.
nandu.
ജീവിതം..:):):)
സൂ,
:)
നന്ദൂ :) നല്ല വാക്കിന് നന്ദി .
പീലിക്കുട്ടീ :) :) :)
മിന്നാമിനുങ്ങേ :) നന്ദി.
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home