ആപേക്ഷികം
തീരം പറഞ്ഞു.
“അല്‍പ്പം കൂടെ നിന്നിട്ടു പോകൂ. എന്നാല്‍ സന്തോഷമായേനെ. എപ്പോഴും വന്ന് ഉള്ളം കുളിര്‍പ്പിച്ച്, മതിയാവുന്നതിന് മുമ്പ് തിരിച്ച്പോക്ക് നടത്തുന്നല്ലോ.”
ആകാശം പറഞ്ഞു.
“എന്നും ഇവിടെത്തന്നെ ഇരിക്കാതെ ഒന്ന് മാറിയിരുന്നെങ്കില്‍, ഒളിഞ്ഞുകിടക്കുന്ന മുത്തുകളും ചിപ്പികളും എന്റെ കണ്ണിനുകൂടെ സ്വന്തമാവുമായിരുന്നു, സന്തോഷവും.”
തിര പറഞ്ഞു.
“എല്ലാം ആപേക്ഷികം. തീരത്തിനുവേണ്ടി നില്‍ക്കാതെ, ആകാശത്തിനുവേണ്ടി വഴിമാറാതെ, എനിക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തിലാണ് എന്റെ സന്തോഷം.”
31 Comments:
ആപേഷികത്തിന്റെ വെറ്റിലയില്‍ സൂര്യഗായത്രി എന്തോ ദര്‍ശനം പൊതിഞ്ഞു വച്ചിരിക്കുന്നു. ചിത്രകാരന് അത്രക്കങ്ങ് മനസ്സിലായില്ല. വീണ്ടും ശ്രമിച്ചു നോക്കാം.
ചിത്രകാരാ,
ഓരോ കാര്യത്തിലും, കാഴ്ചപ്പാട് വ്യത്യാസം വരും. തിരയുടേതാവില്ല, തീരത്തിന്റേത്, തീരത്തിന്റേതാവില്ല, ആകാശത്തിന്റേത്. അതാണ് എന്റെ ഈ ആപേക്ഷികം.
എന്റെ ബ്ലോഗിന്റെ പേരാണ് സൂര്യഗായത്രി.
:)
തിര (സു) പറഞ്ഞത് എനിക്ക് മനസ്സിലായീട്ടോ.കൊള്ളാം,ഇഷ്ടപ്പെട്ടു
സു പറയാനുള്ളതെന്തു ലളിതമായി പറഞ്ഞു. അഭിനന്ദനങ്ങള്‍.
നമ്മുടെ കര്‍മ്മങ്ങള്‍ എല്ലാര്ക്കും രസിച്ചെന്നും രസിച്ചില്ലെന്നും വരണമെന്നില്ലല്ലൊ. ‘കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം........’
-സുല്‍
തിരയെക്കുറിച്ച് തീരവും ആകാശവുമായി ബന്ധിപ്പിച്ച ആപേക്ഷികതകള്‍ ഇഷ്ടമായി..അവസാനം കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി...:)
തിര ഇങ്ങനെ വന്നുപോവുന്നതുകൊണ്ടാണ് തീരം കാത്തിരിക്കുന്നത്. കൂടുതല്‍ നേരം നിന്നാല്‍ ചിലപ്പോള്‍ മടുത്തു എന്നു വരാം.
തിര പറഞ്ഞ മറുപടി നന്നായി. എനിക്ക് ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. തിരകളൊഴിയാത്ത കടല്‍ കാണാന്‍ എന്നും ഇഷ്ടമായതുകൊണ്ടാവാഒ.
നന്നായി ആ ആപേക്ഷിക സിദ്ധാന്തം!
വരു,ഉണര്‍ത്തൂ,വഴിമാറൂ...
മറയാകാതെ, മതിലാകാതെ, മലയാകാതെ,
-ഒരു പ്രഹേളികയാകതെ!
ഓം ഭൂര് ഭുവസ്യ...‘സൂ...‘
ഓരോ വരവിനും തീരത്തെ അലിച്ചാണ് തിര മടങ്ങാറെന്നത് ആകാശമെന്തേ പറഞ്ഞു കൊടുക്കാത്തേ ?
സു, ഇപ്പോള്‍ മനസിലായി(വക്കാരിമിഷ്ടാ)!!! സുവിന്റെ ആ "ക്ലു" ഉപകാരപ്പെട്ടു. വ്യത്യസ്ത കാഴ്ച്ചപ്പാടുകള്‍... മനോഹരം.
സുല്‍ :) നന്ദി.
ലാപുട :) നന്ദി. എങ്ങനെ ആവാമായിരുന്നു എന്നുംകൂടെ പറയൂ. വിരോധമില്ലെങ്കില്‍.
ശാലിനി :) നന്ദി. എനിക്കും ഇഷ്ടം കടല്‍.
കൈതമുള്ളേ :) നന്ദി. പ്രഹേളികയാകുന്നുണ്ടോ കടല്‍? ;)
തോണീ :) ഓരോരുത്തരും ഓരോരുത്തരുടെ കാഴ്ചപ്പാടല്ലേ പറഞ്ഞത്. നന്ദി.
താരേ :)നന്ദി. അതെ അതെ. ;)
ചേച്ചിയമ്മേ :)മനസ്സിലായതില്‍ സന്തോഷം. നന്ദി.
ചിത്രകാരനു മനസ്സിലായതില്‍ സന്തോഷം. :)
തീരവും ആകാശവും പറഞ്ഞതു കൊള്ളാം.
പക്ഷേ, തിര 'ആപേക്ഷികം' എന്നു പറഞ്ഞിടത്തു ഒരു കല്ലുകടി പോലെ.:)
സു ചേച്ചി... ആഗ്രഹങ്ങളും വീക്ഷണവും കൊള്ളാം...
സൂ,
ആകാശത്തിന്റെയും തീരത്തിന്റെയും അപേക്ഷകള്‍ കേട്ട് മടുത്ത തിര ഒരു ദിവസം വികാരക്ഷോഭത്താല്‍ പാഞ്ഞു.അങ്ങിനെയാണു സുനാമി ഉണ്ടായത് !
ആപേക്ഷികം ഇഷ്ടമായി സൂ.. തിര വളരെ സ്ട്രോങ്ങ് ആയ ഒരു ഡോസ് ആണല്ലൊ കൊടുത്തത്. :-)
അതു വായിച്ചപ്പോല് ഗീതോപദേശം ഓര്‍മ്മ വന്നു.
നവന് :) അവര്‍ രണ്ടും തിരയെക്കുറിച്ച് ചിന്തിച്ചതാ. ചിന്ത രണ്ടായതുകൊണ്ട് ആപേക്ഷികം എന്നിട്ടു. നന്ദി.
സൂര്യോദയം :) നന്ദി
മുസാഫിര്‍ :) സു എന്ന നാമി ;)
സാരംഗീ :) നന്നായി അല്ലേ? നന്ദി.
ഈ തീരം ഭര്‍ത്താവും ചക്രവാളം മക്കളുമല്ലേ,നല്ല ചിന്ത
തിരയെയും.. സുര്യനെയും പോലെ ഞാനും അഗ്രഹിച്ചുപൊകുന്നു................
വളരെ നന്നായിട്ടോ.................
ഒരു പാട്ടില്ലെ, തീരത്തിനറിയില്ല, മാനത്തിനറിയില്ല, തിര തല്ലും .... ( ഇങ്ങനെ തന്നെ ആണോ എന്തൊ?):)
ഒരു ഓഫ്: എനിക്ക് നാലുകെട്ടിലേക്കൊന്നും കയറാന്‍ പറ്റുന്നില്ലല്ലൊ.
സൂവേച്ചീ, അത് തികച്ചും വൈയക്തികമായ ഒരു അഭിപ്രായ പ്രകടനമായിരുന്നു.പോസ്റ്റിന്റെ തലക്കെട്ട് പോലെ ആപേക്ഷികമായ ഒന്ന്.
അവസാനഭാഗത്തോടൂള്ള എന്റെ വിയോജിപ്പ് ‘കര്‍മ്മം’എന്ന വാക്കുമായി ബന്ധപ്പെട്ടതാണ്.ആ വാക്കിനോട് എനിക്ക് എന്തൊക്കെയോ അസഹിഷ്ണുത തോന്നാറുണ്ട്. Destined to do something എന്ന ആശയം അതു വഴി പങ്കുവെയ്ക്കപ്പെടുന്നില്ലേ എന്ന് എപ്പോഴും തോന്നാറുണ്ട്. എഴുത്ത് എന്നത് മനുഷ്യന് സാധ്യമായ ഏറ്റവും അര്‍ത്ഥവത്തായ ഒരു innovation ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ എഴുത്തില്‍ തന്നെ innovation ന്റെ സാധ്യതകളെ അസാധുവാക്കുന്ന തരത്തിലാണ് ‘കര്‍മ്മം’ എന്ന വാക്ക് നിലനില്‍ക്കുന്നതെന്ന് എനിക്ക് തോന്നി...:)
[ഈ തോന്നലുകള്‍ക്ക് യാതൊരുവിധ ആധികാരികതയും ഇല്ല. ഇത് എന്റെ വായനയുടെ പ്രശ്നമായിരിക്കാം എന്ന് ഊന്നി ഊന്നി പറയുന്നു...:-)]
qw_er_ty
ഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യൂ എന്ന് ഗീതയില്‍ പറഞ്ഞതിനു ഒരു പുതിയ കുപ്പായം കൊടുത്തതാണാല്ലേ..
സൂ ചേച്ചീ എനിക്കു മനസ്സിലായിത്തുടങ്ങിയോ?
വല്യമ്മായീ :) അങ്ങനെ വിചാരിക്കാം. നന്ദി.
ബിന്ദൂ :)അതൊന്നും ബിന്ദുവിന് പറഞ്ഞിട്ടുള്ള പാട്ടല്ല. ;)
മഹേശ്വരനു സ്വാഗതം :) നന്ദി.
വൈക്കന് :) നന്ദി. കര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം.
കുട്ടിച്ചാത്താ :) അതൊന്നുമല്ല ഇത്. ഇതും ഗീതയുമായി യാതൊരു ബന്ധവുമില്ല. കുട്ടിച്ചാത്തനു ഒക്കെ അറിയാം.
ലാപുട :) നന്ദി. തിര ആകാശത്തിനും, തീരത്തിനും ഇടയില്‍ വന്നപ്പോള്‍ ഇടയില്‍ ഒരു കര്‍മ്മം കിടക്കട്ടെ എന്ന് കരുതി. തിരയ്ക്ക് ആകാശവും, തീരവും പറയുന്നത് കേള്‍ക്കാന്‍ നേരമില്ലയെന്ന് വരുമ്പോള്‍ എന്തെങ്കിലും ഒരു ജോലി കൊടുത്തതാ.
ലാപുട,
കര്‍മ്മം എന്ന വാക്ക് എഴുത്തിനെ എങ്ങനെയാണ് സ്വാധീനിക്കുന്നത്? പുതിയതായി ഒരു വാക്ക് വരുന്നതിനെ അത് തടയുന്നുണ്ടോ? തീര്‍ച്ചയായും ചെയ്യേണ്ടത് എന്നൊരു അര്‍ത്ഥം വരും. എന്നാലും, ഇവിടെ അത് ആവശ്യം തന്നെയല്ലേ. തീരത്തിനേയും, ആകാശത്തിനേയും, അപേക്ഷിച്ച് നോക്കുമ്പോള്‍ തിരയ്ക്ക് കര്‍മ്മം ഉണ്ട്. ചെയ്യാനുള്ളത് ഉണ്ട്. അതുകൊണ്ട് അങ്ങനെ വന്നു. ലാപുട പറഞ്ഞത് ഇനി എനിക്ക് മനസ്സിലായില്ല എന്നുണ്ടോ?
സൂ, താങ്കളുടെ വരികള്‍ തന്നെ “എനിക്ക് നിശ്ചയിച്ചിട്ടുള്ള കര്‍മ്മത്തിലാണ് എന്റെ സന്തോഷം” എന്നാണല്ലോ. അതായത് ലാപുട പറഞ്ഞതുപോലെ “കര്‍മ്മം” എന്നത് മുന്‍,കൂട്ടി നിശ്ചയിച്ചതാകുന്നു, എങ്കില്‍ അതു തീര്‍ച്ചയായും innovation നെ ബാധിക്കും എന്നതായിരിക്കണം ലപുട പറഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്.
I am expecting next "blog book" release from Su. With a intro from KGS or somebody.
Nice to hear hat Su. Try for it. Select 10-20 articles. You have variety and deepness with transperancy.
Thanks Su and sorry for english. no malayalam in this computer and in a hurry.
-S-
വിമതന് :) നന്ദി. മനസ്സിലായി. ആദ്യമായിട്ടാണോ ഇവിടെ? കാര്യമായിട്ട് എന്തെങ്കിലും വായിക്കാന്‍ വേണ്ടേ? അല്ലേ?
സുനില്‍ :) അതെ. അടുത്ത ബുക്ക് എന്റേതാ. ഞാന്‍ തന്നെ എഡിറ്റിങ്ങും പബ്ലിഷിങ്ങും ഒക്കെ. അച്ഛനും അമ്മയ്ക്കും കൂടെ ഒരു കോപ്പി, ചേട്ടനും എനിക്കും കൂടെ ഒരു കോപ്പി. പിന്നെ സുനില്‍ പറഞ്ഞതുകൊണ്ട്, തീര്‍ച്ചയായും ഒരു കോപ്പി അടിച്ചേല്‍പ്പിക്കും. ഹിഹിഹി.
No, i am serious Su.
(Sure we can sell more than 4 copies.)
-S-
സൂ, ആദ്യമായിട്ടൊന്നുമല്ല. ബൂലൊഗത്തെപറ്റി പത്രവാര്‍ത്ത വായിച്ച ദിവസം മുതല്‍ തന്നെ താങ്കളുടെ ബ്ലൊഗ് സ്ഥിരമായി വായിക്കാറുണ്ട്. കമ്മെന്റാറില്ലാ എന്ന് മാത്രം.
വിമതാ :) അപ്പോ പത്രത്തില്‍ വന്നാലും കുഴപ്പമില്ല അല്ലേ. എല്ലാരും വായിക്കും.
സുനില്‍ :)
qw_er_ty
സുചേച്ചി...കൊള്ളാം.നല്ല ഉപമ..വളരെ നല്ല ഒരു സന്ന്ദേശം!
സൂ.. ആപേക്ഷികവും വ്യത്യസ്തം.
വിഷയങ്ങളുടെ വ്യത്യസ്ഥത. സൂവിനെ സൂവാക്കുന്നത് അതാണ്. ആശംസകള്‍.
സോന :)
വിശാലാ :) അതെ അതെ.
Post a Comment
Subscribe to Post Comments [Atom]
<< Home