Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Wednesday, March 28, 2007

പുരാണകഥ. പുതിയതും.

രാവണന്‍, സീതയെ കട്ടുകൊണ്ടുപോയി. ശ്രീരാമന്‍, വാനരസൈന്യത്തിന്റെ സഹായത്തോടെ, സീതയെ, ലങ്കയില്‍ നിന്ന് മോചിപ്പിച്ച്‌ കൊണ്ടുവന്നു. ഇത്‌ പഴയ കഥ. പുരാണകഥ.

പക്ഷെ ഇന്നും പ്രസക്തിയുണ്ട്‌. ശ്രീരാമനും, സീതയും, രാവണനും, ലങ്കയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

ഇവിടെ അതൊന്നുമല്ല കാര്യം. നമുക്ക്‌ ആ പുരാണകഥയെ, ബൂലോഗവുമായി കൂട്ടിയോജിപ്പിക്കാം.

ശ്രീരാമന്‍, നമ്മുടെ കേരളമാണ്‌‍. സീതയെ സ്നേഹിക്കുന്ന ശ്രീരാമന്‍.

സീതയോ? സീത മലയാളമാണ്‌‍.

രാവണന്‍, കാലവും. നമ്മുടെ കൈപ്പിടിയിലൊതുങ്ങാത്ത കാലം. നമുക്ക്‌ പോരാടി നില്‍ക്കാനേ പറ്റൂ.

കേരളമാകുന്ന ശ്രീരാമനു നഷ്ടമായത്‌, കാലത്തിന്റെ കൈപ്പിടിയില്‍പ്പെട്ട്‌, അവഗണനയുടെ ലങ്കയില്‍ പാര്‍പ്പിച്ച മലയാളമെന്ന സീതയെ ആണ്‌‍.

കാലത്തിന്റെ ഇടപെടലില്‍, മലയാളം അന്യമാവുന്നു. മോചിപ്പിച്ചുകൊണ്ടു വന്ന്, കേരളത്തോട്‌ ചേര്‍ക്കേണ്ടത്‌, ആദരിച്ച് വാഴിക്കേണ്ടത്, നമ്മുടെ, പ്രജകളുടെ, ആവശ്യമാണ്‌‍.

ശ്രീരാമനു സീതയെ മതി. ശൂര്‍പ്പണഖയെ വേണ്ട.

നമ്മള്‍ ആരാണ്‌ ഈ കഥയില്‍? ശ്രീരാമനെ സഹായിച്ച വാനരസൈന്യം തന്നെ. നമുക്ക്‌ ഒരുമിച്ച്‌ നീങ്ങാം, ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധം കണ്ടില്ലെന്ന് നടിക്കാം. അവരെ ശ്രീരാമനു വിട്ടുകൊടുക്കാം. കാലമാകുന്ന രാവണന്റെ, ഏതോ വഴിയില്‍, മോക്ഷം കാത്ത്‌ കിടക്കുന്ന മലയാളമെന്ന സീതയെ മോചിപ്പിച്ചെടുക്കാം.

സീതയുള്ളിടത്ത്‌ എത്തുന്നതുവരെയുള്ള തടസ്സങ്ങളെയും, അപകടങ്ങളേയും ഒരുമിച്ച്‌ നേരിടാം.

അണ്ണാറക്കണ്ണന്മാരായി, നമ്മുടെ ബൂലോഗം, നില്‍ക്കട്ടെ. വഴി കെട്ടിക്കെട്ടിപ്പോകാം. അനുഗ്രഹം ചേര്‍ക്കാം.

കേരളം നമ്മോടൊപ്പമുണ്ട്‌.

അവസാനം, കണ്ടെത്തി, ശ്രീരാമനും സീതയും ഒരുമിച്ചിരിക്കുമ്പോള്‍ - കേരളവും മലയാളവും ഒരുമിച്ച്‌ ഇരിക്കുമ്പോള്‍- പ്രജകളായ നാം, സന്തോഷിച്ചിരിക്കുമ്പോള്‍, അപവാദം പറഞ്ഞ്‌, തെറ്റിക്കാനെത്തുന്ന, വിഴുപ്പലക്കികളായ അസൂയക്കാരെ, നമുക്കൊരുമിച്ച്‌ തുരത്തിവിടാം. സീതയെ, രാമനുപേക്ഷിച്ച രീതിയില്‍ ആവാതെ നോക്കാം. പിന്‍‌തലമുറയ്ക്ക്, അതൊരു കഥ മാത്രമായി പാടി നടക്കാന്‍ ഇടവരുത്താതിരിക്കാം.

ഹൃദയത്തിനുള്ളില്‍, കേരളത്തേയും, മലയാളത്തേയും, കാട്ടിക്കൊടുക്കാം.

നമ്മുടെ മലയാളം എന്നും മനോഹരമാവട്ടെ.

24 Comments:

Blogger പാവാടക്കാരി said...

സൂച്ചേച്ചി,
സംഗതി സ്റ്റൈലന്‍!!!

ഒരു സംശയം,

കൂട്ടത്തിലാരാ ഹനുമാന്‍???

Wed Mar 28, 11:49:00 am IST  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

:)

Wed Mar 28, 11:56:00 am IST  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

അവരുടെ മക്കളെ കുറിച്ചെന്താണൊന്നും പറയാത്തത്‌?
കോഴിക്കോടന്‍ മലയാളം
മലപ്പുറം മലയാളം
തൃശ്ശൂര്‍ മലയാളം
തിരുവനന്തപുരം മലയാളം....

(നന്നായിരിക്കുന്നു)

Wed Mar 28, 12:34:00 pm IST  
Blogger സാജന്‍| SAJAN said...

നല്ല ചിന്തകളായിരിക്കുന്നു..
:)

Wed Mar 28, 12:42:00 pm IST  
Blogger സുല്‍ |Sul said...

കാടുകയറുന്ന ചിന്തകള്‍ നാടും കാടും താണ്ടി ലങ്കയിലെത്തിയിരിക്കുന്നു. ഇപ്പോള്‍ രാവണനാണ്‍് വിജയം. അവര്‍ സൂപര്‍ 8 ല്‍ എത്തി. രാമന്‍ ദു:ഖിച്ചിരിപ്പാണ്‍് വാനര സൈന്യവും. ഇതിനിടയില്‍ സീതയെവിടെപോയെന്നാര്‍ക്കും അറിയില്ല.

ഞാനൊരണ്ണാറകണ്ണനാവാമെന്നേറ്റിരുന്നതാ. ഇനിയിപ്പൊ എന്തോ ആവൊ.

സു ഇഷ്ടായി :)

-സുല്‍

Wed Mar 28, 12:56:00 pm IST  
Blogger അനിയന്‍കുട്ടി | aniyankutti said...

സ്വാമി ശരണം....നന്നായിട്ട്ണ്ട്... ഇഷ്ടായി...

Wed Mar 28, 01:09:00 pm IST  
Blogger G.MANU said...

എനിക്കു തോന്നുന്നു നമ്മള്‍ ഹനുമാന്‍ ആണെന്നു..
ലങ്കാദഹനത്തിനു റെഡിയായി..

പക്ഷെ വാലു കത്തിക്കാനും "നോക്കടാ നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കട നീയൊന്നു മാറിക്കിടാ ശടാ" എന്നു പറയാനും ലങ്കായാഹുക്കള്‍ പ്രശ്നമാണല്ലൊ...

Wed Mar 28, 01:13:00 pm IST  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: തിരിച്ച് പിടിച്ചോണ്ട് വന്നാലും മോഡേണ്‍ ശ്രീരാമനും സീതയെ ഉപേക്ഷിക്കൂലാന്നെന്താ ഉറപ്പ്?

Wed Mar 28, 01:50:00 pm IST  
Blogger Kaithamullu said...

ശ്രീലങ്ക നമ്മളെ തൊല്‍പ്പിച്ച അന്നുമുതല്‍ തുടങ്ങിയതാ, ഇതൊരു രോഗമാണോ ഡോക്റ്റര്‍?

Wed Mar 28, 01:52:00 pm IST  
Blogger ചേച്ചിയമ്മ said...

:-) ഇതുകൊള്ളാലോ...

Wed Mar 28, 03:23:00 pm IST  
Blogger sandoz said...

ഹ.ഹ.ഹ...മനസ്സിലായി...മനസ്സിലായീ...ഒരു ഉല്‍പ്രേക്ഷാലങ്കാരത്തിലൂടെ ബ്ലോഗറുമ്മാരെ കുരങ്ങുകള്‍ എന്നു വിളിച്ചതാണല്ലേ.......

പറഞ്ഞതില്‍ കാര്യം ഇല്ലാതില്ലാ...

[കുരങ്ങുകളുടെ കാര്യം അല്ലാട്ടോ..പോസ്റ്റിന്റെ വിഷയത്തില്‍ കാര്യം ഇല്ലാതെ ഇല്ലാ എന്ന്]

Wed Mar 28, 08:33:00 pm IST  
Blogger ബിന്ദു said...

സംശയമെന്ത്? സീതയെ ലങ്കയില്‍ ചെന്നു കണ്ടുപിടിച്ച ആളു തന്നെ ഹനുമാന്‍.( ഇവിടെ ഒരാളല്ല ഉള്ളത് അല്ലെ? ;))
നല്ല ആശയം ട്ടൊ.

Wed Mar 28, 09:26:00 pm IST  
Blogger കരീം മാഷ്‌ said...

സീതയെ വീണ്ടെടുക്കാന്‍ രാമനോടൊപ്പം പടചേരേണ്ടതു അനിവാര്യം.
പക്ഷെ ഒരു സംശയം!
രാമ-രാവണ,ബാലി-സുഗ്രീവ,കീരി-പാ‍മ്പോടു, ചേര-മാക്രി ഇണങ്ങുമോ?
എന്നോരു സംശയം.

പക്ഷെ പൊതുവായ ഒരു ലക്ഷ്യത്തിനു വേണ്ടി ഇവരോക്കെ ശണ്ഠ വെടിയും എന്നോരു മോ‍ഹം.

വെടുതെയീ മോഹങ്ങളെന്നറിയുമെങ്കിലും
വെറുതെ മോഹിക്കുവാന്‍ മോഹം!

(പ്രിയപ്പെട്ട ഓ.എന്‍.വി. സാറിനെ ഓര്‍ത്തു പോയി.)

Wed Mar 28, 09:47:00 pm IST  
Blogger സു | Su said...

പാവാടക്കാരീ :) ആദ്യത്തെ കമന്റിന് നന്ദി. ഹനുമാന്‍ ആര്‍ക്കും ആവാം. പക്ഷെ ഹനുമാന് കൂടുതല്‍ ജോലിയുണ്ട്.

ഇട്ടിമാളൂ :)

പടിപ്പുര :) അതൊക്കെ പറയേണ്ടിവരും.

സാജന്‍ :)

സുല്‍ :) ലങ്കയില്‍, സമാധാനമായി ജീവിക്കാം എന്നു വിചാരിച്ചു.

അനിയന്‍ കുട്ടീ :) സ്വാമീ ശരണം.

മനു :) എല്ലാവരും ഹനുമാന്‍ ആവാന്‍ പറ്റില്ല. ആരെങ്കിലും ഒരാള്‍ ആയാല്‍ മതി.

കുട്ടിച്ചാത്തന്‍ :) എനിക്കുറപ്പുണ്ട്. ശ്രീരാമന്‍ അത്രയ്ക്ക് മോഡേണ്‍ ആയോ? വാനരന്മാര്‍, ആ സീത പോയെങ്കില്‍ പോട്ടെ, നമുക്ക് ശൂര്‍പ്പണഖയെ നോക്കാം എന്ന് പറയാതിരുന്നാല്‍ മതി.

ചേച്ചിയമ്മേ :) കുറേ നാള്‍ കണ്ടില്ലല്ലോ. തിരക്കിലായോ?

കൈതമുള്ളേ :) ആണോ? ആര്‍ക്കറിയാം.

സാന്‍ഡോസ് :) അതെ. അതില്‍ ഞാനും പെടും.

ബിന്ദൂ :) ഹനുമാന്‍ ആവാന്‍ അടി നടക്കുമോ?

കരീം മാഷേ :) അതെ. അങ്ങനെയൊക്കെ മോഹിക്കാം.

Thu Mar 29, 08:41:00 am IST  
Blogger ആഷ | Asha said...

എന്നാലും ഞങ്ങളെ കുരങ്ങെന്നു വിളിച്ചു കളഞ്ഞല്ലോ സു
ങീ...ഹീ

Thu Mar 29, 08:53:00 am IST  
Blogger Rasheed Chalil said...

സൂ... :)

Thu Mar 29, 09:00:00 am IST  
Blogger Haree said...

ഹെന്തേ ഇപ്പോഴിങ്ങനെയൊരു ചിന്ത? :)
രാമായണമെല്ലാം വായിച്ചു കഴിഞ്ഞ് സീതയാരാ എന്നു ചോദിക്കുന്ന അവസ്ഥയിലാവുമോ എന്നാണ്‍ എന്റെ ഡൌട്ട്... :(
--

Thu Mar 29, 09:16:00 am IST  
Blogger മുല്ലപ്പൂ said...

ഹഹ നമ്മളെല്ലാം വാനരപ്പട ആയോ ?

Thu Mar 29, 09:42:00 am IST  
Blogger സു | Su said...

ആഷ :) ഞങ്ങള്‍ എന്നു പറയാതെ നമ്മള്‍ എന്നു പറയൂ.

ഇത്തിരിവെട്ടം :)

ഹരീ :) അവസാനം അങ്ങനെയാവുമോ?

മുല്ലപ്പൂ :) ആയി.

Thu Mar 29, 12:26:00 pm IST  
Blogger ഏറനാടന്‍ said...

സുചേച്ചീ, ഒരാവര്‍ത്തി വായിച്ചു. വാനരപ്പടയാര്‌? സംശയമായി വീണ്ടും വായിച്ചു. ഇപ്പോ മനസ്സിലായി. വാനരന്മാരാര്‌ എന്നത്‌. വര്‍മ്മപടയിലുള്ളവരല്ല. എന്നാലും വാനരപ്പടയുടെ തലൈവര്‍ ഹനുമാനെ പരാമര്‍ശിച്ചീലല്ലോ? ശ്രീലങ്കയോട്‌ തോറ്റുതുന്നംപാടിയ ഇന്ത്യന്‍ താരങ്ങളില്‍ ആരാവാം?

Thu Mar 29, 12:44:00 pm IST  
Blogger ഉണ്ണിക്കുട്ടന്‍ said...

അങ്ങനെ ആണെങ്കില്‍ ഈ സീത രാമന്റെ ആരായിട്ടു വരും ...?
അല്ല ചുമ്മ ചോദിക്കാല്ലോ...?

അപ്പോ സീത ഈസ് മിസ്സിങ്ങ് അതാണു പ്രെശ്നം ...
ഊം ..കുണ്ഠിതപ്പെടേണ്ട വിഷയം തന്നെ...

Thu Mar 29, 08:56:00 pm IST  
Blogger സു | Su said...

ഏറനാടന്‍ :) ഹനുമാന്‍, ഏറ്റവും കൂടുതല്‍ പ്രയത്നിച്ചയാള്‍ ആവും.

ഉണ്ണിക്കുട്ടന്‍, വന്നതിലും, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

qw_er_ty

Fri Mar 30, 08:59:00 am IST  
Blogger Sona said...

ചേച്ചിടെ ചിന്തകള്‍ കൊള്ളാംട്ടൊ..

Sat Mar 31, 12:09:00 pm IST  
Blogger സു | Su said...

സോന :)

qw_er_ty

Mon Apr 02, 03:04:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home