ദൈവങ്ങള്‍ തിരക്കിലാണ്
അങ്ങനെ, അമ്മയും അച്ഛനും സഹോദരീസഹോദരന്മാരും, കാമുകീകാമുകന്മാരും, വില്ലന്‍- വില്ലത്തികളും, ഒക്കെയായുള്ള വേഷങ്ങള്‍ ചിരിച്ചും, ചിരിപ്പിച്ചും, കരഞ്ഞും കരയിപ്പിച്ചും മലയാളികളുടെ സ്വീകരണമുറികളിലേക്ക് എത്തിക്കൊണ്ടിരുന്ന മലയാളപരമ്പരകളിലേക്ക് ദൈവങ്ങളും കഥാപാത്രങ്ങളായി ചേക്കേറി.
ഭക്തന്മാര് മുഴുവന്‍ തങ്ങളെ മറന്ന് പരമ്പരകളില്‍ മുഴുകിയത് കണ്ട് മനസ്താപമുണ്ടായ ദൈവം, പരമ്പര നിര്‍മ്മാതാക്കളുടെ മനസ്സില്‍ ഇങ്ങനെയൊരു ആശയം തോന്നിപ്പിച്ചതാണോന്ന് സംശയിക്കണം. എന്തായാലും ഇനി ഭക്തന്മാര്ക്കും പേടിക്കാനില്ല. ദൈവത്തെയോര്‍ത്ത് പ്രാര്‍ത്ഥിക്കേണ്ട സമയത്ത് പരമ്പരകളില്‍ ശ്രദ്ധയര്‍പ്പിച്ച് ഇരിക്കേണ്ടിവരുന്നതില്‍ പശ്ചാത്തപിക്കേണ്ടതുമില്ല. കുത്തക കമ്പനികളാല്‍ സ്പോണ്സര് ചെയ്യപ്പെട്ട് ദൈവങ്ങള്‍ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ട്, ഭക്തന്മാര്ക്ക് കൂടുതല്‍ അടുത്തെത്തി.
ചാനലുകള്‍ മത്സരിച്ചാണ് ദൈവകഥകള് ഇറക്കുന്നത്. പണ്ട് ആകെ ഒന്നോ രണ്ടോ ദൈവകഥകള് ഉണ്ടായിരുന്നതുപോലെയല്ല ഇപ്പോള്‍. ചാനലുകള്‍, വേളാങ്കണ്ണിമാതാവും, തോമാശ്ലീഹയും, ഗുരുവായൂരപ്പനും, എന്നുവേണ്ട, സകല ദൈവങ്ങളേയും മുന്നില്‍ നിര്‍ത്തി റേറ്റിംഗ് മഹായുദ്ധത്തില്‍ മുന്നേറിക്കൊണ്ടിരിക്കാന്‍ മത്സരിക്കുകയാണ്. ഇനിയിപ്പോള്‍ അമ്പലത്തിലും പള്ളിയിലും ഒന്നും പോകണമെന്നില്ല. റിമോട്ടെടുത്ത് വിരലമര്‍ത്തിയാല്‍, സര്വാഭരണവിഭൂഷിതരായിട്ട് ദേവന്മാരും ദേവിമാരും പ്രത്യക്ഷപ്പെട്ടോളും. ഓരോ ചാനലുകളും ഓരോ ദൈവങ്ങളെ ഏറ്റെടുത്തുകഴിഞ്ഞു.
അല്ലെങ്കില്‍ത്തന്നെ ദൈവത്തിനിപ്പോള്‍ വിളികേള്‍ക്കാന്‍ സമയമില്ല. ഇനി ദൈവങ്ങളൊക്കെ, ഡേറ്റില്ലെന്ന് പറയുന്നതും കൂടെ ഭക്തന്മാര് കേള്‍ക്കേണ്ടി വരുമോ?
സീരിയലോ രക്ഷതുഃ
9 Comments:
അല്ലെങ്കില്‍ത്തന്നെ ദൈവത്തിനിപ്പോള്‍ വിളികേള്‍ക്കാന്‍ സമയമില്ല. ??
സീരിയലോ രക്ഷതുഃ
ഹി,ഹി..
കൊള്ളാം, ഹി,ഹി...ഹീ
അപ്പൊ കുട്ടിച്ചാത്തന് വന്നത് അറിഞ്ഞില്ലെ..
ബഷീറേ... ദൈവം ഞാന്‍ വിളിച്ചിട്ട് കേള്ക്കുന്നില്ലെന്നേ. :)
പി. ആര് :)
ഹരീഷ് :) സ്വാഗതം.
ഇട്ടിമാളൂ :) അറിഞ്ഞു. പക്ഷെ എന്താ കാര്യം? വിളിച്ചാല്‍ ഏറ് തുടങ്ങും.
ഈ സീരിയലൊക്കെ വരുമ്പൊ റിമോട്ടുമേ കൈ അമര്‍ത്താന്‍ ഒരു ഇദ്...ഇനി ഇത് കണ്ടില്ലെങ്കില്‍ പാപത്തിന്റെ അളവ് കൂടോന്നൊക്കെ. മനുഷ്യന് മനസ്സമാധാനം കൂടി പോയി.
‘പമഗരിസ’ യില്‍ എന്നെക്കൂടി ചേര്‍ക്കൂ..........പരീക്ഷണം നന്നായി ചേച്ചി............എന്റെ കണ്ണു പതിച്ചതിവിടെ ഇപ്പോഴാണ്് എന്നെയുള്ളു.ഈ ബ്ലൊഗും നന്നായി........
ഇഞ്ചി :)
സപ്ന :)
ചാത്തനേറ്: വിളിച്ചില്ലേലും ഏറ് ഫ്രീയാ.
ഓടോ: തിരക്കിലാ രണ്ട് ചാനലില്‍ ഓടി എത്തണ്ടേ?
Post a Comment
Subscribe to Post Comments [Atom]
<< Home