കടൽ
ആഞ്ഞടിക്കുന്ന ചിന്തകളും,
ആഴത്തിലെവിടെയോ മുങ്ങിക്കിടക്കും മോഹങ്ങളും,
അനുഭവങ്ങളുടെ ഉപ്പുരസവും,
യാഥാർത്ഥ്യത്തിന്റെ പരുക്കൻ മണൽത്തരികളും,
സ്വപ്നത്തിന്റെ പവിഴപ്പുറ്റുകളും,
എത്ര ശ്രമിച്ചാലും പിടിതരാതെയോടുന്ന, ആഗ്രഹത്തിന്റെ ഞണ്ടുകളും
എന്നെയോർമ്മിപ്പിക്കുന്നു.
മനസ്സൊരു കടലാണ്.
എന്നാലും ശാന്തമായിരിക്കണം.
കടലിനെ സ്നേഹിക്കുന്നവർക്കും,
അറിയാൻ ശ്രമിക്കുന്നവർക്കും,
സുനാമിത്തിരകൾ ഒരു ശാപമാവും.
Labels: മനസ്സിൽ നിന്ന്
18 Comments:
മനസ്സൊരു കടലാണ്...പക്ഷേ സുനാമിത്തിരമാലയടിക്കാതിരിക്കട്ടേ.. ഈ മനസ്സിൽ..
നന്നായിരിക്കുന്നു.
നല്ല ആശയം ഉള്‍ക്കൊള്ളുന്ന വരികള്‍!
കടലെപ്പോഴും ഇരമ്പുന്നത് മനസ്സിന്‍റെ ഇരമ്പല്‍ പോലെ പല ഭാവങ്ങളുള്‍ക്കൊണ്ടു കൊണ്ട്. കടലും മനസ്സും .മനസ്സിനെ പ്രകൃതി ചിത്രീകരിച്ചിരിക്കുന്നതു പോലും. ആ ആര്‍ക്കറിയാം.
വിഷാദ മൂകയാം സന്ധ്യേ...നീ എന്‍റെ നിശ്ശബ്ദതയോ,
തീരങ്ങള്‍ തേടും കടലേ....നീ എന്‍റെ മനസ്സാക്ഷിയോ...
ഇങ്ങനെ ഒക്കെ വരികള്‍ വന്നതും.:)
വളരെ അര്‍ത്ഥവത്തായ ചിന്ത, സൂവേച്ചീ...
മനസ്സില്‍ സുനാമിത്തിരമാലകള്‍ ഉണ്ടാകാതിരിയ്ക്കട്ടേ...
നരിക്കുന്നൻ :) അങ്ങനെയെപ്പോഴെങ്കിലുമുണ്ടാവുമോയെന്ന് സംശയമാണ്. സുനാമിത്തിരയില്ലാതെയുള്ള മനസ്സ്.
ആത്മ :) നന്ദി.
വേണുവേട്ടാ :) കടൽ പോലെ മനസ്സ്. മനസ്സുപോലെ കടൽ. ശാന്തമായാലും അല്ലെങ്കിലും. എന്തൊക്കെ നിറച്ചാലും പരാതിയില്ലാതെ.
ശ്രീ :)
സൂപ്പറാണ് സു :)
മനോഹരമായിരിക്കുന്നു
വരികളിലെ അര്‍ത്ഥങ്ങള്‍ ഹൃദ്യം.
ആശയം നന്ന് സൂ, കടലെന്നും കവികള്‍ക്ക് പ്രചോദനമായിട്ടുണ്ട്.
...
ഇപ്പോള്‍ തോന്നുന്നു എന്റെ മനസ്സും ഒരു കടല്‍ ആണെന്ന്....
Nalla kavitha...!!!
പോങ്ങുമ്മൂടൻ :)
ഏറനാടൻ :)
നചികേത് ?
ശിവ :)
തോന്നലുകൾ :)
മുസാഫിർ :)
This comment has been removed by the author.
കവിത ഇഷ്ടപ്പെട്ടു
kadal snehamaanu
athu saapamaakaan vazhiyilla
kollaaam
കുമാരൻ :)
ക്രാക്ക് :)
നീലക്കടലിനോട് പണ്ടാരോ ചോദിച്ചത് ഓര്‍മ്മ വന്നു..
കടലേ... നീലക്കടലേ...
നിന്നാത്മാവില്‍ നീറുന്ന ചിന്തുകളുണ്ടോ????...
നീറുന്ന ചിന്തകളുണ്ടോ???...
പി. ആർ :) അവധിക്കാലമൊക്കെ ആഘോഷിച്ച് തിരിച്ചെത്തിയോ?
Post a Comment
Subscribe to Post Comments [Atom]
<< Home