വില
ബോംബ് പുറത്തിറങ്ങി.
മനുഷ്യനും.
പൊട്ടിത്തെറിച്ചത്
അല്പം സമയവ്യത്യാസത്തിൽ.
അവശിഷ്ടങ്ങൾ ചിതറിക്കിടന്നു.
അല്പം മുമ്പ് വരെ രണ്ടിനും ജീവനുണ്ടായിരുന്നു.
ഇപ്പോ കുറേ നിർജ്ജീവ കഷണങ്ങൾ.
എന്നാലും ബോംബ് ഭാഗ്യം ചെയ്തതായിരുന്നു.
അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുണ്ടായി.
ബോംബിനൊക്കെ എന്താ വില!
പാവം മനുഷ്യൻ!
ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത വില മരിക്കുമ്പോഴോ?
വെറുമൊരു ഹൃദയത്തിൽ അല്പം തുടിപ്പ്.
അതു തീർന്നാൽ വെറും ശവം!
Labels: എനിക്ക് തോന്നിയത്
15 Comments:
പരമാര്‍ത്ഥം...മനുഷ്യന് പുല്ലുവില
ഏറ്റവും വിലകുറഞ്ഞത് മനുഷ്യന്‍ തന്നെയല്ലേ ഈ ലോകത്ത്. എല്ലാ അര്‍ത്ഥത്തിലും :)
അതു തന്നെ സൂ ചേച്ചി.മനുഷ്യനു പുല്ലു വില..വില ഒക്കെ ഇപ്പോള്‍ ബോംബിനാണ്.
“വെറുമൊരു ഹൃദയത്തിൽ അല്പം തുടിപ്പ്.
അതു തീർന്നാൽ വെറും ശവം!“
പരമമായ സത്യം!
:)
തികച്ചും വാസ്തവം.
വിലയില്ലാത്തതും ആർക്കും വേണ്ടാത്തതും മനുഷ്യനെ മാത്ര മാണ്...
വെറുമൊരു ഹൃദയത്തിൽ അല്പം തുടിപ്പ്.
അതു തീർന്നാൽ വെറും ശവം!
അതേ..ഈ വരികളിലെല്ലാമുണ്ട്....
ആശംസകള്‍
'''എന്നാലും ബോംബ് ഭാഗ്യം ചെയ്തതായിരുന്നു.
അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുണ്ടായി.'''
ഈ വരികള്‍ കലക്കി.
അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആളുണ്ടായി.
ബോംബിനൊക്കെ എന്താ വില!
പാവം മനുഷ്യൻ!
-----------------------
ഈ വരികള്‍ ശരിക്കും മനസ്സില്‍ ഉടക്കി.ആളുകളെ തീയിട്റ്റു കൊല്ലുമ്പോഴും, ഗര്‍ഭിണികളെ വയര്‍ കുത്തിക്കീറി ചാപ്പിള്ളയെ തീയിലിട്ട് കൊല്ലുമ്പോഴുമെല്ലാം മനുഷ്യന്‍ വെറും വിറകു മാത്രമാവുന്നു.
മനുഷ്യന് വിലയില്ലെന്നത് ‘കള്ളം’ തന്നെ. വിലയുണ്ട് , കയ്യില്‍ വിലയുള്ളവര്‍ക്ക് മാത്രമാണ് എന്നതാണ് കഷ്ടം.
നല്ല ചിന്ത തന്നെ സൂവേച്ചീ.
കൊള്ളാം സു ചേച്ചി...
പക്ഷെ,
ജീവിച്ചിരിക്കുമ്പോള്‍ വിലയില്ലാത്ത ചില മനുഷ്യര്‍ക്ക് ,
ചിലപ്പോള്‍ ബോംബുകള്‍ നല്ല വിലയിടാറുണ്ട്
ബോംബിനു നിറമുണ്ടെങ്കില്‍ മരികുന്നവര്‍ക്ക് നല്ല വില കിട്ടും,
ഓരോ നിറത്തിന് ഓരോ നിരക്കില്‍,
ചുവപ്പിനു, കാവിക്ക്, പച്ചക്ക് , അങ്ങനെ അങ്ങനെ ...
ഓ ടോ : തെറ്റ് തിരുത്തിയതൊന്നുമല്ല കേട്ടോ. ബോംബുകളുടെ നാട്ടില്‍ നിന്ന് വരുന്നത് കൊണ്ട് പറഞ്ഞു എന്ന് മാത്രം.
(കഴിഞ്ഞ പോസ്റ്റിനു ഞാന്‍ ഒന്ന് കമെന്റിയത്തിനു സു വല്ലാതെ ക്ഷൊഭിചതായി തോന്നി. ഞാന്‍ വികാരമായി പ്രതിക്ഷെധിക്കുന്നു എന്നൊക്കെ തമാശ പറഞ്ഞെന്കിലും സു വളരെ വികാരപരമായി തന്നെ എന്നെ അടിചിരുത്തികളഞ്ഞു. ഞാന്‍ പഠിച്ച , ശരിയായെനെന്നു വിശ്വസിച്ച കാര്യം പറഞ്ഞെന്നെ ഉണ്ടായിരുന്നുള്ളൂ . അല്ലാതെ സു പറഞ്ഞതൊക്കെ തെറ്റാണെന്ന് വാദിച്ചതല്ല . തല്ലു കൂടാന്‍ വന്നതുമായിരുന്നില്ല. തല്ലിലും തര്‍ക്കത്തിലുമൊക്കെ ഞാന്‍ പണ്ടേ വളരെ മോശമാണ്. :-)
വിശ്വ പ്രഭ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് കൂടെ വായിച്ചു നോക്കണം. എന്നിട്ട് വേണമല്ലോ എന്റെ ധാരണ തെറ്റായിരുന്നോ എന്ന് ആലോചിക്കാന്‍. പിന്നെ സു പറഞ്ഞ ആ പുസ്തകം ഒന്ന് കിട്ടുമോന്നും നോക്കട്ടെ. ഇപ്പൊ എന്തായാലും കൊറച്ചു തിരക്കിലാണ്. എല്ലാം കൂടെ ഒന്ന് കൂടെ നോക്കി പിന്നെ വരാം. )
പഥികൻ :) മനുഷ്യർക്ക് പുല്ലുവില എന്നു പറയുന്നത് പുല്ല് കേൾക്കണ്ട. പുല്ലിനൊക്കെ നല്ല വിലയാ.
ഇത്തിരിവെട്ടം :) വിലയില്ലാത്തത് മനുഷ്യർ മാത്രം
കാന്താരിക്കുട്ടീ :) പാവം മനുഷ്യർ അല്ലേ?
മയൂര :) വെറും സത്യം.
പിൻ :) ആർക്കും വേണ്ടാത്തതു തന്നെ.
നരിക്കുന്നൻ :) തുടിപ്പ് തീർന്നാൽ തീർന്നു. അതുണ്ടെങ്കിലും വലിയ കാര്യമൊന്നുമില്ല.
കുമാരൻ :) ബോംബിനൊക്കെ വിലയല്ലേ!
ജോക്കർ :) കയ്യിൽ ‘വില’ ഇല്ലാത്തവർക്കു വിലയില്ലല്ലോ. എന്നാലും വില ആ കയ്യിൽ ഉള്ളതിനാണ്. മനുഷ്യനല്ലല്ലോ.
ശ്രീ :)
പാനൂരാൻ :) അങ്ങനെ ഏതെങ്കിലും നിറത്തിന്റെ കൂടെ നിന്നാൽ അവരെങ്കിലും വിലയിടും.
പോസ്റ്റ് വായിച്ച എല്ലാവർക്കും നന്ദി.
:)
മനുഷ്യന് തന്നെയാണ് മനുഷ്യന്റെ വില കുറയ്ക്കുന്നതെന്നാ എന്റെ തോന്നല്‍!!
അത് ശരിയാവണമെന്നില്ല അല്ലെ സു..
അനൂപ് :)
മിർച്ചീ :) ആവും.
Su chechi, ee naan eppozhum late aa...:(
Meaningful thoughts tto Su chechee....Iniyum sakthamaaya thonnalukal undaavattee....:)
Post a Comment
Subscribe to Post Comments [Atom]
<< Home