Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, August 24, 2008

ചിമ്മിനി വിളക്ക്


കറന്റ് കട്ടെന്നു കേൾക്കുമ്പോൾ മെഴുകുതിരി, എമർജൻസി വിളക്ക്, അങ്ങനെ പുതിയ പുതിയ വസ്തുക്കളൊക്കെ എടുത്ത് തയ്യാറായിരിക്കും. അല്ലേ? എന്നാൽ മണ്ണെണ്ണവിളക്ക് കത്തിക്കാറുണ്ടോ? അതൊക്കെ പൊടിതുടച്ച് മണ്ണെണ്ണയൊക്കെ ഒഴിച്ച് കത്തിക്കാനൊക്കെ ആർക്ക് നേരം അല്ലേ? എന്നാൽ പണ്ടൊക്കെ ഈ വിളക്ക് തന്നെയായിരുന്നു കത്തിച്ചിരുന്നത്.

ഈ വിളക്കിന്റെ ചിമ്മിനി എന്തിനാണ്? കാറ്റുവരുമ്പോൾ തീ കേടാതിരിക്കാൻ എന്നാവും എല്ലാവരും പറയുക. പക്ഷെ ശരിക്കും എന്താണ് കാര്യം? തീനാളത്തിന്റെ പ്രകാശം കൂട്ടാനും, അത് കത്തുന്നത് വേഗത്തിലാക്കാനും ആണ്. ഈ ചിമ്മിനിപ്പരിപാടി ആദ്യമായി കൊണ്ടുവന്നത് ലിയൊനാർഡൊ ഡാവിഞ്ചി ആണ്. അദ്ദേഹം, ലോഹമായിരുന്നു ഉപയോഗിച്ചത്. ഇന്നത്തെ ചില്ലുകുഴലിനു പകരം. അതിനുശേഷം മൂന്നു നൂറ്റാണ്ടു കഴിഞ്ഞാണ് ചില്ലുകുഴൽ പ്രചാരത്തിൽ വന്നത്.

തീ കത്തുമ്പോൾ കുഴലിന്റെ ഉള്ളിലെ വായു, പുറത്തുള്ളതിനേക്കാൾ കൂടുതൽ ചൂടായിരിക്കുമല്ലോ. അങ്ങനെ ചൂടായതും അതുകൊണ്ട് ഭാരം കുറഞ്ഞതും ആയ വായുവിനെ വിളക്കിന്റെ കുഴലിന്റെ താഴെയുള്ള തുളകളിലൂടെ വരുന്ന തണുത്തതും ഭാരമുള്ളതുമായ വായു മേലോട്ട് തള്ളും. (ആർക്കിമിഡീസിന്റെ തത്വം ആണ്). അങ്ങനെ തുടർച്ചയായി, മുകളിലേക്ക് പോകുന്ന തണുത്ത വായു, തിരി കത്തുമ്പോൾ ഉണ്ടാവുന്ന കാർബൺ ഡയോക്സൈഡും നീരാവിയും പുറത്തേക്ക് തള്ളുകയും ശുദ്ധവായുവിനെ അകത്ത് കടത്തുകയും ചെയ്യും. വലിയ ചിമ്മിനി ആണെങ്കിൽ ചൂടുവായുവും തണുപ്പ് വായുവും തമ്മിലുള്ള ഭാരവ്യത്യാസം കൂടുകയും കൂടുതൽ നന്നായി വിളക്ക് കത്തുകയും ചെയ്യും. ഇതേ രീതിയിലാണ് ഫാക്ടറിയുടെ പുകക്കുഴലിലും നടക്കുന്നത്.

നമ്മൾ വിളക്ക് ഊതിക്കെടുത്തുമ്പോൾ, വിളക്ക് പുറത്തേക്ക് വിടുന്ന അശുദ്ധവായുവിനെ തിരിച്ച് അതിന്റെ തീനാളത്തിലേക്ക് വിടുന്നതുകൊണ്ടാണ്, തിരി വേഗം കെടുന്നത്.
ലിയൊനാർഡോ ഡാവിഞ്ചിയുടെ കയ്യെഴുത്തുപ്രതിയിൽ കുറിച്ചുവെച്ചിട്ടുണ്ടത്രേ. “തീ എവിടെയുണ്ടാകുന്നോ അവിടെ അതിനു ചുറ്റുമായി വായുപ്രവാഹമുണ്ടാവുന്നു. അതാണ് തീയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നത്” എന്ന്.

ഇനി വൈദ്യുതി പോകുമ്പോൾ വിളക്കും കത്തിച്ചുവെച്ച് അതിന്റെ മുകളിൽ വന്നുവീഴുന്ന പ്രാണിയേയും നോക്കിയിരിക്കാതെ ഇതൊക്കെ ഒന്നു ശ്രദ്ധിക്കുമല്ലോ. നമ്മുടെ നാട്ടിലേ പറ്റൂ. അല്ലാതെവിടെ കറന്റ് പോകുന്നു!

നിങ്ങൾക്കിതൊക്കെ അറിയാമെന്നോ. എന്നാൽ നല്ല കാര്യം. ഞാനിതൊന്നും ശ്രദ്ധിച്ചില്ലായിരുന്നു. ഇപ്പോഴാണ് സമയം കിട്ടിയത്. ;)

വിളക്കിന്റേയും ചിമ്മിനിയുടേയും ഈ വിവരങ്ങൾക്ക് കടപ്പാട് :- യാക്കൊവ് പെരെൽമാൻ - ഭൗതികകൗതുകം - ഭാഗം 2 - പ്രോഗ്രസ്സ് പബ്ലിഷേഴ്സ്, മോസ്കോ.

Labels: ,

33 Comments:

Blogger Joker said...

എന്റെ വീട്റ്റിലും ഉണ്ടായിരുന്നു ഇത്.എന്നും വൈകിട്ട് തുണി കഷ്ണമിട്ട് തുടക്കുമ്പോള്‍ അബദ്ധത്ഥില്‍ പൊട്ടിപോകുന്ന കലാപരിപാടികളും ഉണ്ടാവാറുണ്ട്.

നല്ല പോസ്റ്റ്.

------------------------------.
ഇനി ഒരു പരിപൂര്‍ണ ഓ.ടോ.

“നമ്മുടെ നാട്ടിലേ പറ്റൂ. അല്ലാതെവിടെ കറന്റ് പോകുന്നു!“

കരണ്ടു പോവാതിരിക്കാനല്ലേ പെങ്ങളേ ‘ആണവ കരാര്‍’. ഉടന്‍ നടപ്പിലാകട്ടെ.അപ്പോള്‍ പിന്നെ ചിമ്മിനി വിളക്കുകള്‍ മ്യൂസിയത്തില്‍ എത്തും.’പുരാതന മനുഷ്യന്‍ വെളിച്ചത്തിനായ് ഉപയോഗിച്ചിരുന്ന ‘സാധനം’ എന്ന്.

Sun Aug 24, 04:48:00 pm IST  
Blogger smitha adharsh said...

എല്ലാ വീട്ടിലെയും,പഴയ ചിമ്മിനി വിളക്കുകള്‍ക്കു ഒരുപാടു പഴങ്കഥകള്‍ പറയാനുണ്ടാവും അല്ലെ?ഈ ചിമ്മിനി വിലക്കിനെ കുറിച്ചു ഓര്‍ക്കുന്നത് തന്നെ ഒരു രസം..

Sun Aug 24, 04:58:00 pm IST  
Blogger smitha adharsh said...

ശോ ! അക്ഷര പിശാച് വന്നു.."ചിമ്മിനി വിലക്ക്" അല്ല...ചിമ്മിനി വിളക്ക്...

Sun Aug 24, 05:00:00 pm IST  
Blogger നന്ദു said...

ഓർമ്മകളെ പഴയകാലത്തിലേയ്ക്ക് കൂട്ടീകൊണ്ടു പോയി
ഈ വിളക്കുകൾ.

സൂ, വശങ്ങളിൽ ഇരിക്കുന്നത് “റാന്തൽ” എന്ന പേരിൽ അറിയപ്പെടൂന്ന വിളക്കല്ലേ?

Sun Aug 24, 05:22:00 pm IST  
Blogger Sarija N S said...

വീണ്ടും ഒരു കുട്ടിക്കാല ഓര്‍മ്മ. :)

Sun Aug 24, 06:00:00 pm IST  
Blogger കാന്താരിക്കുട്ടി said...

എന്റെ വീട്ടില്‍ ഇപ്പോഴും ഉണ്ട് ഈ വിളക്ക്.ഇതിന്റെ വേറെ ഒരു വേര്‍ഷന്‍ ഉണ്ട്. അരിക്കിലാമ്പ് എന്നു പറയും.ട്യൂബ് ലൈറ്റിനെക്കാളും വെട്ടം ഉണ്ട് അതിന്.പക്ഷേ ഈ വിളക്കിനു പിന്നിലെ ചരിത്രം ഒക്കെ എനിക്ക് പുതുമ ഉള്ളതായിരുന്നു.നല്ല പോസ്റ്റ് സൂ ചേച്ചീ
ഓ .ടോ . : സ്മിത ഇനിയും അക്ഷരം പഠിക്കേണ്ടി ഇരിക്കുന്നു അല്ലേ.. ഹ ഹ ഹ എല്ലാ പോസ്റ്റിലും പോയി ഇതു പോലെ അക്ഷരതെറ്റ് ഇടും..എന്നിട്ട് ഉറക്കെ വിളിച്ചു പറയും ..യ്യോ അക്ഷരതെറ്റാ‍ന്നേ എന്ന്..സ്മിതകുട്ടിക്ക് ഒരു ഉമ്മ

Sun Aug 24, 07:50:00 pm IST  
Blogger Babu Kalyanam | ബാബു കല്യാണം said...

This comment has been removed by the author.

Sun Aug 24, 07:57:00 pm IST  
Blogger ശിവ said...

ഇതു പോലെ ഒരുപാടെണ്ണം എന്റെ വീട്ടില്‍ ഉണ്ട്...ശരിക്കും പറഞ്ഞാല്‍ ഇതിന്റെ ഒരു ശേഖരം...

Sun Aug 24, 08:47:00 pm IST  
Blogger പാനൂരാന്‍ said...

വസ്തുതാ പരമായ ചില തെറ്റുകള്‍ പോസ്റ്റിലുള്ളത് ചൂണ്ടി കാണിക്കട്ടെ.
ഒന്നമാത്തത് തണുത്ത വായു മുകളിലേക്ക് കയറുന്നതല്ല ചൂട് വായു മുകളിലേക്ക് പോകാന്‍ കാരണം. മരിച്ചു ചൂട് കൂടിയ വായു സാന്ദ്രത കുറയുന്നത് കാരണം മുകളിലേക്ക് പോകുകയും ആ സ്പൈസിലേക്ക് തണുത്ത വായു അടിയിലൂടെ കയരുകയുമാണ് സംഭവിക്കുന്നത്. പിന്നെ ഇതു ആര്‍ക മിടീസ് തത്വവുമല്ല. റോബര്‍ട്ട് ബോയല്‍ ആണ് ഈ പ്രതിഭാസം ശാസ്ത്ര പരമായി തെളിയിച്ചത് എന്നാണ് അറിവ്. |(ആളിന്റെ കാര്യത്തില്‍ എനിക്കും ചെറിയ ഒരു സംശയമുണ്ട്. എന്തായാലും ആര്‍ക മിടീസ് തത്വം ഇതല്ല,)

Sun Aug 24, 09:17:00 pm IST  
Blogger സു | Su said...

പാനൂരാൻ :) ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് ഞാനിന്നലെ ഗവേഷണം നടത്തി കണ്ടുപിടിച്ചതല്ല. ആ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് എന്റെ വാക്കുകളിൽ എഴുതിയതാണ്. ആർക്കിമിഡീസിന്റെ തത്വം ആണെന്നുള്ളതും ആ പുസ്തകത്തിൽ ഉണ്ട്. അതുകൊണ്ട് വ്യക്തമായി അറിയാതെ എന്തെങ്കിലും അഭിപ്രായം പറഞ്ഞ് മറ്റുള്ള വായനക്കാരെ വഴി തെറ്റിക്കാതിരിക്കുക. അറിയുമെങ്കിൽ വ്യക്തമായി എഴുതുക.


“മരിച്ചു ചൂട് കൂടിയ വായു സാന്ദ്രത കുറയുന്നത് കാരണം മുകളിലേക്ക് പോകുകയും ആ സ്പൈസിലേക്ക് തണുത്ത വായു അടിയിലൂടെ കയരുകയുമാണ് സംഭവിക്കുന്നത്.”

തണുത്ത വായു വരുന്നതുകൊണ്ട് ചൂടുവായു മുകളിലേക്ക് തള്ളപ്പെടുക തന്നെയാണ്.

Mon Aug 25, 08:02:00 am IST  
Blogger ശ്രീ said...

പഴയ ചിമ്മിനി വിളക്കിനെ ഓര്‍മ്മിപ്പിച്ചതിനു നന്ദി, സൂവേച്ചീ... ഇക്കാലത്ത് ഇതൊന്നും കാണാന്‍ കിട്ടുന്നതു പോലുമില്ല

Mon Aug 25, 08:42:00 am IST  
Blogger ബൈജു സുല്‍ത്താന്‍ said...

സുഹൃത്ത് ശ്രീ പറഞ്ഞതുപോലെ, ഇതൊക്കെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു്‌ നന്ദി

Mon Aug 25, 11:47:00 am IST  
Blogger Muneer said...

ചിമ്മിനി വിളക്ക് ഉണ്ടായിരുന്നു, ഒരു പാടു തവണ കൈ പോള്ളിയിട്ടുമുണ്ട്, അത് പക്ഷെ പണ്ടു.... ഇപ്പോ ഇന്‍വെര്‍്ട്ടരാ...ഇന്‍വേര്ട്ടര്‍.

Mon Aug 25, 01:00:00 pm IST  
Blogger Areekkodan | അരീക്കോടന്‍ said...

ആ ചിമ്മിനി വിളക്കിന്റെ പടം കണ്ടപ്പോഴേ കുട്ടിക്കാലം മനസ്സിലോടിയെത്തി.താഴെ അറിവു പകരുന്ന ഒരു പോസ്റ്റും.വളരെ നന്നായി.

Mon Aug 25, 01:07:00 pm IST  
Blogger nayana said...

നല്ല പോസ്റ്റ്...

പാനൂരാന്‍ പറഞ്ഞ ഒരു കാര്യം ശരിയാണ്..(തണുത്ത വായു മുകളിലേക്ക് കയറുന്നതല്ല ചൂട് വായു മുകളിലേക്ക് പോകാന്‍ കാരണം. മറിച്ചു ചൂട് കൂടിയ വായു സാന്ദ്രത കുറയുന്നത് കാരണം മുകളിലേക്ക് പോകുകയും ആ സ്പൈസിലേക്ക് തണുത്ത വായു അടിയിലൂടെ കയരുകയുമാണ് സംഭവിക്കുന്നത്.)...ആര്‍ക്കമിഡീസ് തത്വം ഇതല്ല എന്നതും ശരിയാണ്..ആര്‍ക്കമിഡീസ് തത്വം എന്ന് അറിയപ്പെടുന്നത് ഇതല്ല.. ആര്‍ക്കമിഡീസിന്‍റെ തത്വം ആണെന്നേ ഇവിടെ പറഞ്ഞിട്ടുള്ളൂ.. ആര്‍ക്കമിഡീസ് ഒരു കണ്ടുപിടിത്തമേ നടത്തിയുള്ളൂ എന്നു കരുതുന്നത് കഷ്ടമല്ലേ?

Mon Aug 25, 01:31:00 pm IST  
Blogger സു | Su said...

ജോക്കർ :) അങ്ങനെയാണെങ്കിൽ ആണവകരാർ പണ്ടേ ഉണ്ടായിരുന്നെങ്കിൽ ! ഈയൊരു പോസ്റ്റ് ഉണ്ടാവുമായിരുന്നില്ലല്ലോ.

സ്മിത :)

നന്ദുവേട്ടാ :) റാന്തൽ എന്നു പറയുന്നത് കുറച്ചും കൂടെ വലുപ്പമുള്ള ഒരു വിളക്കല്ലേ? എന്നെനിക്ക് തോന്നുന്നു. ഇത് ബാക്കിയുള്ള വിളക്ക് പോലെത്തന്നെ. കുറച്ച് വലുത്.

സരിജ :)

കാന്താരിക്കുട്ടീ :)

ബാബു കല്യാണം :) വിവരത്തിനു നന്ദി.

ശിവ :) ഇപ്പോ ആവശ്യമുണ്ടല്ലോ അല്ലേ?

ശ്രീ :)

ബൈജു സുൽത്താൻ :)

മുനീർ :)

അരീക്കോടൻ :)

നയന :) ഞാൻ പുസ്തകം നോക്കി വായിച്ച് പഠിച്ച് എഴുതിയതാണ്. അതിൽ ചൂടുവായുവിനെ തണുത്ത വായു വന്ന് റീപ്ലേസ് ചെയ്യുകയാണ് എന്നു തന്നെയാണ്. അതെ, ആർക്കിമിഡീസിനു കുറേ തത്വം ഉണ്ട്. ഒന്നേ ഉള്ളൂ, അതിതല്ല എന്നൊന്നും പറയാൻ പറ്റില്ല.

കൂടുതൽ അറിയുന്നവർ ആരെങ്കിലും പറയും എന്നു വിശ്വസിക്കുന്നു.

വായിച്ചവർക്കൊക്കെ നന്ദി. അഭിപ്രായം പറഞ്ഞവർക്കും.

Mon Aug 25, 02:39:00 pm IST  
Blogger Typist | എഴുത്തുകാരി said...

എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഇതുപോലെയുള്ള വിളക്കുകള്‍.

Mon Aug 25, 06:44:00 pm IST  
Blogger നരിക്കുന്നൻ said...

കറണ്ട്‌ കൃത്യം പന്ത്രണ്ട്‌ വർഷം മുമ്പാണ്‌ എന്റെ നാട്ടിലെത്തുന്നത്‌. അതിനു മുമ്പ്‌ ഉപയോഗിച്ചിരുന്ന വിളക്കുകൾ ഇന്നും ഉപയുക്തമായി വീട്ടിലുണ്ട്‌. ഇടക്ക്‌ [ഇടക്കെന്ന് ചുമ്മാ പറഞ്ഞതാ, എന്നും] പവർക്കട്ട്‌ വരുമ്പോൾ കത്തിച്ച്‌ വെക്കാൻ.

ഈ മണ്ണെണ്ണ വിളക്ക്‌ കത്തിച്ച്‌ വെച്ചാൽ ഒരു കുഴപ്പമുണ്ട്‌, രാവിലെ എണീക്കുമ്പോൾ മൂക്കിലും, വായയിലുമൊക്കെ നിറയേ കരിനിറഞ്ഞിരിക്കും....

ഓർമ്മിപ്പിച്ചതിനും, ഒരുപാട്‌ നല്ല വിവരങ്ങൾ തന്നതിനും നന്ദി.

ആശംസകളോടെ,
നരിക്കു

Mon Aug 25, 09:49:00 pm IST  
Blogger പാനൂരാന്‍ said...

സു വായിച്ച ആ പുസ്തകം ഏതാ??
"“മരിച്ചു ചൂട് കൂടിയ വായു സാന്ദ്രത കുറയുന്നത് കാരണം മുകളിലേക്ക് പോകുകയും ആ സ്പൈസിലേക്ക് തണുത്ത വായു അടിയിലൂടെ കയരുകയുമാണ് സംഭവിക്കുന്നത്.”തണുത്ത വായു വരുന്നതുകൊണ്ട് ചൂടുവായു മുകളിലേക്ക് തള്ളപ്പെടുക തന്നെയാണ്."

ഈ തണുത്ത വായു എങ്ങനെയാ കയറിവരുന്നത്?
വെളിച്ചം കണ്ടു ചായ പീടികയാണ്‌ എന്ന് കരുതിയാണോ?? :)
പിന്നെ ആര്‍ക്കാമിടീസ് തത്വം.. എന്തിനാ നമ്മള്‍ തമ്മില്‍ തല്ലു കൂടുന്നത്? ഒന്ന് google ചെയ്തു നോക്കരുതോ ?

Mon Aug 25, 10:04:00 pm IST  
Blogger പാനൂരാന്‍ said...

പിന്നെ നന്ദി പറഞ്ഞ കൂട്ടത്തില്‍ എന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ വികാരപരം,ആയി പ്രതി ഷേധിക്കുന്നു :)

Mon Aug 25, 10:07:00 pm IST  
Blogger സു | Su said...

പാനൂരാൻ,

തണുത്ത വായു വരുമ്പോൾ ചൂടുവായു മുകളിലേക്ക് തള്ളപ്പെടുന്നു എന്ന ഞാൻ പുസ്തകത്തിൽ വായിച്ചത്. ഏതു പുസ്തകം എന്നോ? വിമർശിക്കുന്നതിനുമുമ്പ് പോസ്റ്റ് ഒന്ന് വായിക്കുകയെങ്കിലും വേണം. ആർക്കിമിഡീസിന് കുറേ തത്വം ഉണ്ട്. അതറിയാൻ എനിക്കു ഗൂഗിളിൽ തപ്പണ്ട. ഏതൊക്കെയാണെന്നും എങ്ങനെ ആണെന്നും അറിയാൻ ചിലപ്പോൾ പോകേണ്ടിവന്നേക്കും. ഞാനിപ്പോ പോകുന്നില്ല. കാരണം ഇത് ഞാൻ പുസ്തകത്തിൽ വായിച്ചുമനസ്സിലാക്കിയത് ഇവിടെ എഴുതിയതാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

തണുത്ത വായു ചിലപ്പോൾ പാനൂരാനിൽ നിന്നു രക്ഷപ്പെടാൻ കയറിപ്പോകുന്നതാവും. അല്ല പിന്നെ. ;)
അല്ലാതെ ഞാൻ മുകളിലേക്ക് മാറുന്നു നീ വേണേൽ വന്നോന്ന് ചൂടുവായു തണുത്തവായുവിനെ വിളിക്കുന്നതൊന്നും ആവില്ല എന്തായാലും. ;)

എനിക്ക് തല്ലുകൂടാൻ ഒട്ടും നേരമില്ല. പോരാത്തതിന് കടുത്ത പനിയാണു താനും.

അപ്പോ പാനൂരാൻ പോയി ആർക്കിമിഡീസ് തത്വം ഒക്കെ ഒന്ന് നോക്കിയിട്ട് വാ. പിന്നെ ഒരു ബോയലിന്റെ കാര്യം പറഞ്ഞല്ലോ. അതും കൂടെ ഒന്ന് നോക്ക്. എന്നിട്ട് ഒക്കെപ്പഠിച്ച് എനിക്കും കൂടെ പറഞ്ഞുതരൂ. അങ്ങനെയൊക്കെയല്ലേ വേണ്ടത്.

അല്ലാതെ, മാടമ്പിയിൽ മോഹൻലാൽ ആയിരിക്കില്ല, ചെലപ്പോ മമ്മൂട്ടി ആയിരിക്കും എന്ന മട്ടിൽ പറഞ്ഞാൽ ഇത് എവിടേം എത്തില്ല.

Mon Aug 25, 10:21:00 pm IST  
Blogger ഇട്ടിമാളു said...

ഞാന്‍ അഞ്ചില്‍ പഠിക്കുമ്പൊഴാ എന്റെ വീട്ടില്‍ കറന്റ് വന്നത്.. അതു വരെ കമ്പ്രാന്തല്‍, ചിമ്മിനി വിളക്ക്, മൂട്ട വിളക്ക്.. പിന്നെ ബ്രില്‍ മഷികുപ്പികൊണ്ട് കരുവാന്‍ ഉണ്ടാക്കിതരുന്ന സ്പെഷല്‍ വിളക്ക് ഇതിലെല്ലാം മണ്ണെണ്ണ ഒഴിക്കലും തിരിമാറ്റലും ഒക്കെ എന്റെ ജോലിയായിരുന്നു.. സ്കൂള്‍ വിട്ടു വന്നാല്‍ സന്ധ്യാദീപം കൊളുത്തും മുമ്പ് ഇതൊക്കെ ചെയ്യണം എന്നതാ അമമയുടെ കല്പന..

എന്നാലും മണ്ണെണ്ണ വിളക്കിനുമുന്നില്‍ പഠിക്കാനിരിക്കുമ്പോള്‍ തീയില്‍ പെട്ടു വീഴുന്ന പ്രണികളെ എണ്ണുക, തീനാളത്തില്‍ വിരല്‍ ഓടിക്കുക, വളപ്പൊട്ടുകള്‍ ഉരുക്കി വളക്കുക തുടങ്ങിയ കലാപരിപാടികള്‍ തന്നെ രസകരം.. അപ്പോള്‍ പുറകിലെ ഇരുട്ടില്‍ കൂടി വന്ന് തലക്ക് കിഴുക്കുന്ന ഓപ്പോള്‍ മാത്രമാണ് പ്രശ്നം..

ഇറയത്തെ വിട്ടത്തില്‍ തൂക്കിയിട്ടിരുന്ന കമ്പിറാന്തലിന്റെ വെളിച്ചം വഴിയോളം നീളുന്നപോലെ.. പഴമയുടെ മറവിയിലേക്ക് ഒരു തിരി വെളിച്ചം .. :)

Tue Aug 26, 10:20:00 am IST  
Blogger സു | Su said...

പാനൂരാൻ :) ഇനി നന്ദി കിട്ടിയില്ലെന്ന് വിചാരിക്കേണ്ട. വല്യൊരു നന്ദി. പോസ്റ്റ് വായിച്ച് അഭിപ്രായം പറഞ്ഞതിനും, ഇനി കൂടുതൽ പഠിച്ച് എനിക്ക് പറഞ്ഞുതരാൻ പോകുന്നതിനും. പോരേ?

എഴുത്തുകാരി :) ഇപ്പോ ഉണ്ടെങ്കിൽ സമയം ഉള്ളപ്പോൾ അതൊക്കെയൊന്ന് പൊടിതുടച്ചെടുത്ത് ഫോട്ടോയെടുത്ത് ബ്ലോഗിലിടുമെന്ന് കരുതിക്കോട്ടേ?

നരിക്കുന്നൻ :) വീട്ടിലുണ്ട്. അച്ഛന്റേം അമ്മേടേം അടുത്ത്. പണ്ടൊക്കെ എപ്പോഴും കത്തിക്കും. കറന്റ് ഇല്ലാത്തപ്പോൾ. ഇപ്പോൾ അമ്മയ്ക്ക് പേരക്കുട്ടികളെപ്പേടിച്ച് ഇത് പുറത്തിറക്കാൻ മടിയാണ്. അതുകൊണ്ട് പുതിയ പുതിയ വിളക്കുകൾ.

ഇട്ടിമാളു :) പോസ്റ്റ് വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി.

Tue Aug 26, 01:09:00 pm IST  
Blogger Babu Kalyanam | ബാബു കല്യാണം said...

This comment has been removed by the author.

Tue Aug 26, 03:54:00 pm IST  
Blogger സു | Su said...

“ചൂടായതും അതുകൊണ്ട് ഭാരം കുറഞ്ഞതുമായ വായുവിനെ ബർണറിന്റെ തുളകളിലൂടെ അടിയിൽനിന്നു കയറുന്ന കൂടുതൽ തണുപ്പും ഭാരവുമുള്ള വായു, ആർക്കിമിഡീസ് തത്വമനുസരിച്ച്, മേലോട്ടു തള്ളുന്നു. ഇപ്രകരം അടിയിൽനിന്നു മുകളിലേക്ക് അനുസ്യൂതമായി വായുവൊഴുകിക്കൊണ്ടിരിക്കുന്നു.”

(യാക്കൊവ് പെരെൽമാൻ - ഭൗതികകൗതുകം - ഭാഗം 2 - പേജ് നമ്പർ - 167)

Tue Aug 26, 04:55:00 pm IST  
Blogger Babu Kalyanam | ബാബു കല്യാണം said...

This comment has been removed by the author.

Tue Aug 26, 07:21:00 pm IST  
Blogger ViswaPrabha വിശ്വപ്രഭ said...

Dear Panooran, Nayana, Babu Kalyanam and other friends,


Think of a cubical section of air, (a column) and consider it as a hot air balloon. This will be the easiest way to analyze such, seemingly trivial, yet rather interesting aerodynamic issue.


An air column has two major forces working upon it.

1. The gravity - this is proportional to the density (number of molecules within a specific volume) of the column.

The density itself is inversely proportional to the temperature of the column. (Charles' Law pv=nRt). So the more warm / hot the particles, the more 'loose' (less in number) they tend to be.

2. The force of buoyancy - Just like water, the air too tries to push up 'other things' immersed within it. However, since the 'other things' (like us) are almost always heavier than the air, (i.e. more gravitational pull downward than the byuont force upward), they remain still immersed.

Now, when an 'enclosed' column of air is heated, its density is reduced. The air column (not the whole chimney) acts like a hot air balloon. That brings in an imbalance of forces. The combined gravity (or mass) is RELATIVELY LESSER now than the surrounding air. In effect, the buyont lower cold air can now push this 'thing' up.

It is in fact the same reason for the hot air balloons to float and go up in the atmosphere.


So, though it may seem very trivial, we may indeed say that it is the cold air down below that 'pushes from down' than the hot air up (or the lack of it) 'pulling from up'.

Another simple analogy is a crowded KSRTC bus. If one area of the bus becomes less crowded, the cold (more dense - more in numbers) passengers would naturally 'flow' to that area. It is the people who pushes, not the space that pulls!


The laminar flow of air in a hurricane Lamp design or chimney becomes much combustion-efficient for this reason. Without a chimney, there will be more TURBULENT (eddy) currents than LAMINAR (streamlined) ones.

It is interesting to note that the cold air above the lamp could have 'settle' down through the column. But it does not happen because, the lower cold air has a positive force-tensor with the force of buoyancy in the aiding direction.

This is also the principle of laminar flow chambers used in scientific laboratories.

Have you ever thought why the Freezer compartment in most refrigirators are designed to be at the upper part rather than the other way?

In any case, nice to see that an interesting scientific discussion just bloomed up quite unexpectedly from rather a casual post!

:-)

Tue Aug 26, 07:32:00 pm IST  
Blogger Babu Kalyanam | ബാബു കല്യാണം said...

This comment has been removed by the author.

Tue Aug 26, 10:20:00 pm IST  
Blogger സു | Su said...

ബാബു കല്യാണം :) എന്റെ ബ്ലോഗിൽ പോസ്റ്റ് ഇടുന്നതിനുമുമ്പ് ഒരാളോടും ഒരു അഭിപ്രായവും ഞാൻ ചോദിക്കാറില്ല. വീട്ടിലുള്ളവർ വായിക്കും പലപ്പോഴും. അത്രേ ഉള്ളൂ. അതുകൊണ്ടുതന്നെയാണ് ആദ്യമേ പറഞ്ഞത് പുസ്തകത്തിൽ ഉള്ളതേ ഇവിടെ എഴുതിയിട്ടുള്ളൂ എന്ന്. അത് എന്റെ വാക്കുകളിൽ. അർത്ഥം തെറ്റിച്ചിട്ടില്ല. അതല്ല, ഇതല്ല എന്നു പറയുന്നത് തെളിവോടെ ആയിരിക്കണം. അതല്ല നിങ്ങളൊന്നും ചെയ്തത്. ഞാൻ എഴുതിയത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കുന്നപോലെ കുറേ കമന്റുകൾ. എന്താ പിന്നെ ശരിയെന്ന് നിങ്ങൾക്കൊന്നും തീർച്ചയില്ല താനും. ഇനി മുതൽ ശ്രദ്ധിക്കുമായിരിക്കും അല്ലേ?


വിശ്വം ജി :) നന്ദി. അങ്ങനെയൊരു കമന്റിന്. ഞാൻ പുസ്തകത്തിൽ വായിച്ചുപഠിച്ചത് ഇവിടെ എഴുതിവച്ചു എന്നേ ഉള്ളൂ. കൂടുതൽ എനിക്കറിയില്ല.

Wed Aug 27, 02:20:00 pm IST  
Blogger Babu Kalyanam | ബാബു കല്യാണം said...

അത് അങ്ങിനെ എടുത്തോ? നിര്ത്തി. മുന്‍പിട്ട കമന്റ് എല്ലാം ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്റെ പിഴ. ക്ഷമിക്കൂ സഹോദരീ ക്ഷമിക്കൂ [ഈ ലാസ്റ്റ് കമന്റ് കൂടി] ഇനിമേല്‍ ശ്രദ്ധിക്കുന്നതാണ്.

ഓടോ:
"തവള കിണറിനു കുറുകെ ഒന്നു ചാടി; എന്നിട്ട് ചോദിച്ചു...."

Sun Aug 31, 09:21:00 pm IST  
Blogger ViswaPrabha വിശ്വപ്രഭ said...

Su, Babu Kalyanam,

:(

Shouldn't have deleted those comments.

very unbecoming of both of you!
Is this how you discuss and learn science?
Each, intelligent, sincere and creative in their own rights, should have shown up some prudence and mutual allowance!
:(

Sun Aug 31, 11:28:00 pm IST  
Blogger സു | Su said...

ബാബു കല്യാണം, കമന്റ് മായ്ച്ചത് മോശമായിപ്പോയി. :( ഒന്നുമില്ലെങ്കിലും ഞാൻ പറഞ്ഞതൊക്കെ ശരിയാണെന്നും പറഞ്ഞ് ഞാൻ പിടിച്ചുനിന്നില്ലേ? പുസ്തകത്തിലുള്ളതേ എഴുതിയുള്ളൂ എന്ന് ആദ്യമേ ഞാൻ പറഞ്ഞു. പോസ്റ്റിൽ കടപ്പാട് ഇടുകയും ചെയ്തു.


മായ്ക്കേണ്ടായിരുന്നു കമന്റ്. നിങ്ങളൊക്കെ എന്നോട് പറഞ്ഞത് പോലെ ഞാനും പഠിച്ചത് സ്ഥാപിച്ചെടുത്തു എന്നല്ലേയുള്ളൂ.

Tue Sep 02, 10:43:00 am IST  
Blogger തോന്നലുകള്‍...? said...

Naan ithorennathinu anweshichivide kore nadannu tto... pakshe bhayankara kathi aaa....:( Ippo ithine puravasthu laa kootteerikkunne athre...:(

Tue Sep 02, 06:42:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home