മാർഗരറ്റ്
മാർഗരറ്റിന് ഈ ലോകത്ത് ഏറ്റവും ഇഷ്ടം വല്യമ്മയെ ആണ്. അവർ മാർഗരറ്റിന്റെ വീട്ടിലല്ല താമസിക്കുന്നത്. സ്വന്തത്തില്‍പ്പെട്ടതാണൊന്ന് ചോദിച്ചാൽ, സ്നേഹം നോക്കിയാൽ ഏറ്റവും ബന്ധം വല്യമ്മയോടു തന്നെ. മാർഗരറ്റ് രാവിലത്തെ പരിപാടികളൊക്കെക്കഴിഞ്ഞ് വല്യമ്മയെ കാണാൻ ഇറങ്ങും. പിന്നെ ഒരുപാട് നേരം കഴിഞ്ഞെത്തുമ്പോൾ വീട്ടുകാരിൽനിന്ന് വഴക്കും കിട്ടാറുണ്ട്. എന്നാലും വല്യമ്മയുടെ വീട്ടില്‍പ്പോക്ക് മുടക്കാറില്ല. അവിടെയുള്ളവർക്കും മാർഗരറ്റിനെ വല്യ ഇഷ്ടമില്ല. വല്യമ്മ കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം തന്നെ കാരണം. പേരക്കുട്ടികളെപ്പോലും ശാസിക്കുന്ന വല്യമ്മയുടെ മുറിയിൽ ഒന്നും ചിന്തിക്കാതെ കടന്നുചെല്ലാൻ മാർഗരറ്റിനേ അവകാശമുള്ളൂ. ഭക്ഷണക്കാര്യത്തിലും മാർഗരറ്റിനു മുൻഗണനയുണ്ട്. സ്പെഷലൊക്കെ കൊടുക്കുകയും ചെയ്യും. വയസ്സായ വല്യമ്മയ്ക്കും മാർഗരറ്റിനും എന്തോ ഒരു മുൻജന്മബന്ധമുണ്ടെന്ന് എല്ലാവരും കളിയാക്കും. എന്നാലും ഒരു ദിവസം പതിവുപോലെ പോയി നോക്കുമ്പോൾ വല്യമ്മയുടെ വീടു നിറയെ ആൾക്കാർ. എന്തെങ്കിലും വിശേഷമുണ്ടെങ്കിൽ മാർഗരറ്റ് അറിയാറുണ്ട്. തലേന്നു തന്നെ തിരക്കും ബഹളവും തുടങ്ങും. ഇതിപ്പോ അങ്ങനെയൊന്നും ഉണ്ടായില്ല. എത്തിനോക്കിയപ്പോൾ വല്യമ്മ നിലത്തു കിടക്കുന്നുണ്ട്. ചുറ്റും ആൾക്കാർ നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നുണ്ട്. മാർഗരറ്റ് അടുത്തെത്തിയപ്പോൾ സ്വതവേ ഇഷ്ടക്കേടു കാണിക്കുന്ന ആ വീട്ടിലെ പേരക്കുട്ടി മാർഗരറ്റിനെ ശകാരിക്കുകയും പിടിച്ചു പുറത്തു തള്ളുകയും ചെയ്തത് ഒരുമിച്ചായിരുന്നു. ഗേറ്റിനു പുറത്തെ വാഹനങ്ങൾക്കരികിലിരിക്കുമ്പോൾ ശകാരിച്ചതു കണ്ടിട്ടും പുറത്താക്കിയതു കണ്ടിട്ടും വല്യമ്മ ഒന്നും പറഞ്ഞില്ലല്ലോന്നുള്ള സങ്കടത്തിൽ മാർഗരറ്റ് ഉറക്കെക്കരഞ്ഞു. ‘മ്യാവൂ...മ്യാവൂ...മ്യാവൂ....’
Labels: കഥ
14 Comments:
വായിച്ചു കഴിഞ്ഞപ്പോള്‍ വായനയ്ക്ക് ഒരു പുഞ്ചിരി. :)
സൂനും ഒന്ന് - :)
ഇനി മാര്‍ഗരറ്റിനോ?
ശ്ശൊ!!
മാർഗരറ്റ് തനിച്ചായല്ലോ? ഇനി എന്ത് ചെയ്യും?
ഇത്തിരി പറ്റിപ്പ് കൈയില്‍ ഉണ്ട് അല്ലെ?
വല്യമ്മ ഒന്നും പറഞ്ഞില്ലല്ലോന്നുള്ള സങ്കടത്തിൽ മാർഗരറ്റ് ഉറക്കെക്കരഞ്ഞു. ‘മ്യാവൂ...മ്യാവൂ...മ്യാവൂ....’
ഇതൊരുമാതിരി കോപ്പിലെ ഇടപാടായിപ്പൊയി
കൊള്ളാം.. ആന്റി-ക്ലൈമാക്സ് നന്നായി!
ആ അവസാന വരിയില്‍, കഥയങ്ങ് മാറിപോയല്ലോ.
(വളരെക്കാലമായി ഇവിടെ വന്നിട്ട്. മറുമൊഴിയില്‍ ഇല്ലാത്തതുകൊണ്ടാവും)
:(
കള്ളി മാര്‍ഗരറ്റ്,കഥയുടെ ക്ലൈമാക്സ് കട്ടുതിന്നു !
മാര്‍ഗരറ്റ് പൂച്ചയായതു കൊണ്ടു വല്യമ്മയുടെ മരണം ദു:ഖമല്ലാതെയായി മാറുന്നില്ല.
നന്നായി.
മ്യാവൂ!
:)
പി ആർ :) പുഞ്ചിരി ആവശ്യമുണ്ടായിരുന്നു. സന്തോഷത്തോടെ എടുത്തു.
സ്മിത :) ഹിഹി. കഥയിൽ അല്പം പറ്റിപ്പ് വേണ്ടേ?
ടോംകിഡ് :) കോപ്പിലെ ഇടപാട്! ഈശ്വരാ...നീയിതു കാണുന്നില്ലേ?
കിഷോർ :)
കൃഷ് :) നേരമുള്ളപ്പോൾ വന്നാലും വായിച്ചാലും സന്തോഷം.
ധ്വനി :)
കരീം മാഷേ :) അതെ.
മുസാഫിർ :)
ശ്രീ :) മ്യാവൂ.
വായിച്ച എല്ലാർക്കും അഭിപ്രായം പറഞ്ഞ എല്ലാർക്കും നന്ദി.
യ്യോ..പാവം മാർഗരെറ്റ്
പാവം മാര്‍ഗ്രെറ്റ്..
ലക്ഷ്മി :)
മേരിക്കുട്ടീ :)
പാവം മാര്‍ഗരറ്റ് .
Post a Comment
Subscribe to Post Comments [Atom]
<< Home