Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Tuesday, December 01, 2009

തോന്നാത്തത്

മരമുണ്ട്
മൈതാ‍നവുമുണ്ട്

പകൽ
മരക്കൊമ്പിലിരുന്നൊന്ന്
ഇലകൾക്കുള്ളിലൂടെ ആകാശം നോക്കണം.
ഒരു കഷണം ആകാശം
ഒരു ചീന്ത് വെയിൽ
സൂര്യന്റെ തെളിച്ചത്തിന്റെ ഒരു പങ്ക്
ഒരു പഞ്ഞിത്തുണ്ട് മേഘം
ഒരിത്തിരി നീലനിറം

രാത്രി
മരക്കൊമ്പിലിരുന്നൊന്ന് ഇലകൾക്കിടയിലൂടെ നോക്കണം
പക്ഷിക്കൊക്കുപോലെ അമ്പിളിയമ്മാവന്റെ കാഴ്ച
ഒരു കൂട്ടം നക്ഷത്രത്തിൽനിന്ന് അല്പം
ഇരുട്ടിന്റെ ഒരിത്തിരി

ഇത്തിരിക്കാഴ്ചയിലൊരുപാട് സന്തോഷം
ചുരുങ്ങിക്കൂടലിലെ സുഖം.

അപ്പോഴാണ് വിശാലമായ മൈതാനം ഓർമ്മ വരുന്നത്
അവിടെനിന്ന് ആകാശക്കാഴ്ച ഓർമ്മ വരുന്നത്
സ്വാതന്ത്ര്യത്തിന്റെ സന്തോഷം കിട്ടുന്നതായി അനുഭവിക്കുന്നത്
മനസ്സ് അങ്ങോട്ട് ചായുന്നത്

അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!

Labels:

10 Comments:

Blogger ശ്രീ said...

"അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!"

തോന്നേണ്ട സമയത്ത് തോന്നാതിരിയ്ക്കുന്നതാണല്ലോ കുഴപ്പം... അതു തോന്നിത്തുടങ്ങുമ്പോഴേയ്ക്കും വേറെന്ത് തോന്നിയിട്ടും കാര്യമില്ലാത്ത അവസ്ഥ ആയിട്ടുണ്ടാകും :)

Tue Dec 01, 10:24:00 am IST  
Blogger വല്യമ്മായി said...

കാഴ്ച കാണുമ്പോള്‍ മിഥ്യയാണൊ സത്യമാണോ എന്ന് തിരിച്ചറിയാനുള്ള ശക്തിയാണ് വേണ്ടതല്ലെ,അതാണ് ഇല്ലാത്തതും :(

Tue Dec 01, 02:11:00 pm IST  
Blogger സു | Su said...

ശ്രീ :) അപ്പുറത്താണ് പച്ചയെന്ന് തോന്നേണ്ടെന്ന് വിചാരിച്ചാലും തോന്നും. അതു വെറും തോന്നലെന്ന് തോന്നിക്കുകയുമില്ല. അതാണ് കുഴപ്പം.

വല്യമ്മായി :) അതാണ് വേണ്ടത്. തിരിച്ചറിഞ്ഞാലും ചിലപ്പോൾ അപ്പുറത്താണ് പച്ചയെന്ന് വീണ്ടും തോന്നിക്കും, മനസ്സ്.

Tue Dec 01, 03:06:00 pm IST  
Blogger വിരോധാഭാസന്‍ said...

"അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ!"

കൊള്ളാം..അക്കരപ്പച്ചകള്‍ തോന്നല്‍ മാത്രമല്ലേ..

Tue Dec 01, 11:58:00 pm IST  
Blogger ആത്മ/പിയ said...

ഇക്കരെയുള്ള മരുഭൂമിയിൽ നിന്നും ഒരു താൽക്കാലികാശ്വാസത്തിനായി, ‘അക്കരെപച്ച’വെറുമൊരു തോന്നൽ മാത്രമാണെന്നു ശരിക്കും അറിഞ്ഞുകൊണ്ടുതന്നെ, വെറുതെ, ദൂരെനിന്ന്, നിരുപദ്രവമായി; നിർദ്ദോഷമായി; സാങ്കൽ‌പ്പികമായി; നോക്കുന്നതിൽ തെറ്റുണ്ടോ സൂജീ?

‘സ്വപ്നങ്ങളേ.. നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ..’

ഇനി നാട്ടീന്ന് തിരിച്ചെത്തിയിട്ട് കാണാം ട്ടൊ,

Wed Dec 02, 04:32:00 am IST  
Blogger സു | Su said...

ലക്ഷ്മി :) തോന്നലാണ്.

ആത്മേച്ചീ :) അവസ്ഥകളുടെ കാര്യമാണ്. രണ്ടിലും സന്തോഷം തന്നെ. എന്നിട്ടും ഒന്നിലിരിക്കുമ്പോൾ അപ്പുറത്താണ് കൂടുതൽ പച്ചയെന്ന് തോന്നിക്കൊണ്ടിരിക്കും.
യാത്രയൊക്കെ സുഖമായിരിക്കട്ടെ എന്നാശംസിക്കുന്നു.

Wed Dec 02, 09:27:00 am IST  
Blogger ദൈവം said...

വെറും തോന്നലല്ലാത്തതുകൊണ്ട് :)

Thu Dec 03, 07:49:00 pm IST  
Blogger സു | Su said...

ദൈവമേ :) തോന്നൽ അല്ലെന്ന് ദൈവം പറയുമ്പോൾ വിശ്വസിച്ചേക്കാം.

Fri Dec 04, 11:10:00 am IST  
Blogger ചേച്ചിപ്പെണ്ണ്‍ said...

അക്കരകളിലാണ് പച്ചയെന്നത്
വെറും തോന്നലാണെന്ന്
തോന്നാത്തതെന്താണാവോ..

അതറിയില്ലേ ... സിമ്പിള്‍ ...
സു - ചേച്ചീടെ മനസ്സില്‍ നിറയെ പച്ചയാണ് ...
അതോണ്ട് തന്നെ ....

നല്ലത് ...

Fri Dec 04, 11:23:00 am IST  
Blogger സു | Su said...

ചേച്ചിപ്പെണ്ണേ :)

Fri Dec 04, 03:00:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home