ഇഷ്ടായോ
നവരാത്രിപൂജ കഴിഞ്ഞാൽ വിദ്യാരംഭം ആണ്. അപ്പോ ഞാൻ വിദ്യയാരംഭിക്കാതെ “വീണത്” വിദ്യയാക്കി ഇരിക്കുകയായിരുന്നു. ഒരുവിധം ഭേദമായപ്പോൾ അലസയായി ഇരിക്കാൻ പാടില്ലെന്ന് ഞാൻ എന്നെത്തന്നെ ഉപദേശിച്ചു. നമുക്കാവുന്നത് ചെയ്യുക എന്നതാണല്ലോ കാര്യം! അങ്ങനെ പെയിന്റടിച്ചു. ഇനി ഇതിന്റെ കളറിൽ ഒരു ബെഡ്ഷീറ്റ് കിട്ടുമോന്ന് നോക്കണം. അതും കൂടെ ചെയ്താൽ നന്നായിരിക്കും. കളർ ഒരു പായ്ക്കിൽ സാധാരണ കിട്ടുന്നതേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വേറെ വാങ്ങിയിരുന്നില്ല. പെട്ടെന്ന് തീർക്കാമെന്നു കരുതി ആ നിറങ്ങൾ മതിയെന്നുവെച്ചു. ഡിസൈൻ പുസ്തകം ഞാൻ ബാംഗ്ലൂരിൽ പോയപ്പോൾ വാങ്ങിയതായിരുന്നു. പെയിന്റ് ചെയ്തുകഴിഞ്ഞ് ഇസ്തിരിയിട്ടില്ല. അതിന്റെ ഒരു ചുളിവ് കാണാനുണ്ട്.
അതിന്റെ ജോടി തീരുന്നേയുള്ളൂ.
Labels: എംബ്രോയ്ഡറി, ക്രാഫ്റ്റ്, ഡിസൈന്‍, പില്ലോ, ഹോബി
16 Comments:
ഹായ് !! നന്നായിട്ടുണ്ട്. ഈ വിദ്യ എനിക്കു കൂടി പറഞ്ഞു തരാമോ?
ഇഷ്ടായി
ഇനി എംബ്രോയ്ഡറീം കൂടി പോന്നോട്ടെ... ഇത് നീറ്റ് ആയിട്ടുണ്ട്.
ഇഷ്ടായി ഇഷ്ടായി
പാറുക്കുട്ടി :) നന്ദി. http://suryagayatri.blogspot.com/2008/02/blog-post_19.html
ഈ പോസ്റ്റിൽ ഉണ്ട് വിദ്യ. നോക്കൂ.
alipt :) നന്ദി.
പി. ആർ :) കാണാനില്ലല്ലോ ഇങ്ങോട്ട്! തിരക്കായിരിക്കും അല്ലേ? നന്ദി. എംബ്രോയ്ഡറിയ്ക്ക് കുറച്ചും കൂടെ ക്ഷമ വേണ്ടേ? ചെയ്തിരുന്നു ചെറിയ ഡിസൈൻ. ഇനീം നോക്കാം.
സോണി :) നന്ദി.
ഇഷ്ടായീട്ടോ!
ഇഷ്ടായോന്നോ! എനിക്ക് തര്വോ?
:)
എഴുത്തുകാരിച്ചേച്ചീ :) നന്ദി. കണ്ടതിൽ സന്തോഷം.
ബിന്ദൂ :) തരുന്നതിൽ സന്തോഷമേയുള്ളൂ.
ഏതാ പെയ്ന്റ്?
കരീം മാഷേ :) ഇത് ഫാബ്രിക് പെയിന്റ്. ഫെവിക്രിൽ.
ഇതു പിന്നെ ഭയങ്കര ഇഷ്ടപ്പെട്ടു!
ഹൊ! സൂജി അടുത്തെങ്ങാനും ആയിരുന്നെങ്കില്‍ വന്ന് കണ്ട് പഠിക്കാമായിരുന്നു..
വന്‍ നഷ്ടം!
ആത്മേച്ചീ :) ഞാൻ അവിടെവന്നു പഠിപ്പിക്കാനും തയ്യാറാണ്.
ഇഷ്ടായി
പണിക്കർജീ :) സന്തോഷം.
ഗംഭീരം :-)
ദൈവം പറഞ്ഞാല്‍പ്പിന്നെ വേറെന്തുനോക്കാൻ അല്ലേ? :)
Post a Comment
Subscribe to Post Comments [Atom]
<< Home