മകൾ
ഉച്ച കഴിഞ്ഞ് അവൾ കയറിച്ചെല്ലുമ്പോൾ ശാന്തതയായിരുന്നു അവിടെ. അവൾ പ്രതീക്ഷിക്കാത്ത വിധത്തിൽ.
മദറിന്റെ മുമ്പിൽ എത്തിയപ്പോൾ അവൾ ആദ്യം പറഞ്ഞത് “ഒരു കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്ക് വേണം“ എന്നാണ്.
മദർ അവളെ സൂക്ഷിച്ചുനോക്കി.
“ദത്തെടുക്കാൻ ചില ചടങ്ങുകളുണ്ട്.”
“ദത്തെടുക്കാനല്ല. എന്റെ മോന് വിവാഹം കഴിക്കാൻ ഒരു കുട്ടിയെ ആണ് വേണ്ടത്. എന്താണ് അതിനുവേണ്ടത്?”
മദറിന് അത്ര വിശ്വാസം വന്നില്ല. എന്താണ് ഇവിടെനിന്നുതന്നെ വേണമെന്ന്? ആദ്യം ആരും വിളിച്ചന്വേഷിച്ചിട്ടും ഇല്ല. നേരിട്ട് വരുന്നതാണ്. കാലം വിശ്വസിക്കാനാവാത്തതാണ്.
“നല്ല കാര്യം. പക്ഷെ, എന്താ ഇവിടുന്നുതന്നെ വേണമെന്ന്?”
“വളർന്നുവലുതായ വീട്ടിൽ നിന്നുതന്നെ മകന് വധുവിനെ കണ്ടെത്തുകയെന്നത് നല്ല കാര്യമല്ലേ? അധികം ആലോചിക്കേണ്ടിവരില്ലല്ലോ.”
മദർ അവളെ വീണ്ടും സൂക്ഷിച്ചുനോക്കി. അവരെ പറ്റിച്ചപോലെ അവൾ ചിരിച്ചു. മദറിന് മനസ്സിലായപ്പോൾ അവൾ പറഞ്ഞു. “ഇടയ്ക്ക് വരാറുണ്ടായിരുന്നു. മദർ ഇവിടെ ഉണ്ടാവാറില്ല.”
അവളുടെ കണ്ണിലേക്ക് നോക്കിയ മദറിനു തോന്നിയത്, അവളെ ഈ വീടിനുമുന്നിൽ കണ്ടെത്തുമ്പോഴും ഉണ്ടായിരുന്നു, കണ്ണീർ നിറഞ്ഞ കണ്ണ് എന്നാണ്.
കാര്യങ്ങളൊക്കെ പരസ്പരം പറഞ്ഞ്, അവൾ പോയപ്പോൾ, മദർ പുറത്തിറങ്ങിനിന്ന് ആ വീടിനോടു പറഞ്ഞു.
“അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും കണ്ട, അവളുടെ സ്വപ്നങ്ങളും, സങ്കടങ്ങളും ഒക്കെ കണ്ടറിഞ്ഞ വീടേ നീ ഭാഗ്യവതിയാണ്. ഞങ്ങളും. അവൾ നമ്മളെയാരെയും മറന്നില്ല. അവളുടെ അമ്മയ്ക്ക് വലിയൊരു നഷ്ടം തന്നെ ഈ സ്നേഹം.”
Labels: കഥ
12 Comments:
നല്ല ആശയം.
കൊള്ളാം
ഇതൊരു നല്ല കഥ. വളരെ ഇഷ്ടപ്പെട്ടു.
ഇഷ്ടപ്പെട്ടു.....
എനിക്കും ഇഷ്ടപ്പെട്ടു...
ആരെങ്കിലും ഇങ്ങിനെ ചിന്തിച്ചെങ്കില്‍..
ശ്രീ :)
അഭി :)
ചിതൽ :)
രമണിക :)
ആത്മേച്ചീ :)
മെയ്ഫ്ലവേഴ്സ് :)
എല്ലാവർക്കും നന്ദി.
അതെ .നഷ്ട്ടം തന്നെ ആണ് ..
ഫൈസു :) കഥ വായിക്കാൻ എത്തിയതിൽ നന്ദി.
കഥ ഇഷ്ടപ്പെട്ടു :)
നന്നേ ഇഷ്ടപ്പെട്ടു സൂ....
സസ്നേഹം
സലില്‍ | ദൃശ്യന്‍
നിശാസുരഭി :) കഥ വായിക്കാനെത്തിയതിൽ നന്ദി.
ദൃശ്യൻ :) ഇടയ്ക്കു വായിക്കാനെത്തുന്നതിൽ നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home