ബാറ്റും പന്തും
മറവി തൻ ബാറ്റിൽ തട്ടിത്തടഞ്ഞെന്റെ-
യോർമ്മയാം പന്തു തെറിച്ചീടുന്നു.
ഓടിയടുത്തിട്ടു ചേർത്തുപിടിച്ചെന്നാൽ,
ഹൃത്തിലൊരായിരം പൂക്കൾ കാണാം.
കണ്ണെത്താദൂരത്തു തെന്നിത്തെറിയ്ക്കുകിൽ,
ശൂന്യമായീടും മനസ്സൊന്നു തേങ്ങിടും.
പിന്നാലെയോടി, ചിലപ്പോൾ തളർന്നിടും,
പൊയ്ക്കോട്ടെയെന്നു, മനം, നൊന്തു ചൊല്ലിടും.
കണ്ടുകിട്ടുമ്പോൾ മനസ്സു കുളിർന്നിടും,
നോവിച്ചീടുമ്പോൾ, കുടഞ്ഞൊന്നെറിഞ്ഞിടും.
മനസ്സിന്റെ ചെപ്പിലടച്ചു വയ്ക്കട്ടെ ഞാൻ,
മറവി തൻ ബാറ്റിനെ കാട്ടാതെയീ പന്ത്.
Labels: എനിക്കു തോന്നിയത്
10 Comments:
മറവിയും ഓര്‍മയും ബാറ്റും പന്തും ഈ കളിക്കവിത ഇഷ്ടമായി.
ഇഷ്ടമായി കളിയും കാര്യവും
സുകന്യേച്ചീ :)
ജ്യോതീ :) (ഡോ. എന്നു ചേർക്കണോന്നൊരു “കൺഫ്യൂഷ്യസ്”)
രണ്ടാളും വായിക്കാൻ വന്നതിൽ സന്തോഷം.
enikkum ishtamayi..
സൂ എന്നെ കൊണ്ടു വല്ലതുമൊക്കെ പറയിക്കാനുള്ള പുറപ്പാടാണോ?
മറവിയില്‍ തട്ടി തെറിക്കത്തില്ല പണ്ടാറമടങ്ങത്തെ ഉള്ളൂ
ചുമ്മാ പറഞ്ഞതാ കേടൊ:)
അമ്മാളു :) നന്ദി.
പണിക്കർ ജീ :)
അപ്പോ ഈ പന്ത് കളിക്കാതെ എടുത്തു വെക്കാനുള്ളതാണല്ലേ :)
വല്യമ്മായീ :) മറവിയെന്ന ബാറ്റിനെ കാണിക്കരുത്. അത്രേ ഉള്ളൂ.
വളരെ നല്ല ഭാവന, ചില ഒർമ്മകളെ പിരിയുവാൻ കഷ്ടം :(
സാധു :)
Post a Comment
Subscribe to Post Comments [Atom]
<< Home