നിന്നെയോർമ്മിപ്പിച്ചത്
ഇന്നലെ ഞാനൊരു പുഴ കണ്ടു.
ഓളങ്ങളായ് ഇളകിമറിയാതെ,
ഹൃദയമിടിപ്പു മാത്രമുള്ള പുഴ.
നിന്നെയോർമ്മിപ്പിച്ച പുഴ.
ഇന്നലെ ഞാനൊരു പൂവു കണ്ടു.
പൂർണ്ണമായും വിടരാൻ മടിച്ച്,
വാടിക്കൊഴിയാൻ കാത്തുനിൽക്കുന്നതുപോലെയൊരു പൂവ്.
നിന്നെയോർമ്മിപ്പിച്ച പൂവ്.
ഇന്നലെ ഞാനൊരു മേഘം കണ്ടു.
ഒന്നിലും ശ്രദ്ധയില്ലാതൊഴുകിയൊഴുകി,
ലക്ഷ്യം മനസ്സിലുറപ്പിച്ച് പോകുന്ന പോലെയൊരു മേഘം.
നിന്നെയോർമ്മിപ്പിച്ച മേഘം.
ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു.
മേഘത്തിനു കീഴിൽ,
പുഴയ്ക്കരികിൽ,
പൂവും പിടിച്ച്,
എന്നെക്കാത്തെന്നപോലെ നീ.
Labels: വെറുതേ
8 Comments:
സ്വപ്നദര്ശനം
അവസാന ഭാഗം കൂടിയായപ്പോ മനോഹരമായ ഒരു ചിത്രമായി :)
നന്നായിട്ടുണ്ട്
ഒരു സുന്ദര സ്വപ്നംപോലെ.... ആഖ്യാനം നന്നായിരിക്കുന്നു!
ആ പൂവുതന്നിട്ട്, “അജപാലബാലികേ നിന്നെയും തേടി ഞാൻ അടവികൾതോറും അലഞ്ഞിരുന്നു, പലപല ജന്മത്തിൻ പവിഴത്തുരുത്തുകൾ പകലുകൾ രാത്രികൾ ഞാനലഞ്ഞു” വെന്നു പറഞ്ഞോ, സൂ?
സ്വപ്നങ്ങൾ നമ്മെ എവിടെയെല്ലാം എത്തിക്കില്ല, അല്ലേ?
ഇതു പറഞ്ഞപ്പോഴാണൊരു കാര്യം ചോദിക്കണമെന്നു തോന്നിയത്: സൂ, “ല്യൂസിഡ് ഡ്രീം” എന്നു കേട്ടിട്ടുണ്ടോ?
അതായത്, ഒരു സ്വപ്നത്തിലായിരിക്കുമ്പോൾതന്നെ, അതു സ്വപ്നമാണെന്നു തിരിച്ചറിയാൻ പറ്റുകയാണ് ഇതിന്റെ മുഖമുദ്ര.
ഈയിടെ ചില “ല്യൂസിഡ് ഡ്രീമിങ് ഡിവൈസു” കളും കിട്ടാൻ തുടങ്ങിയിട്ടുണ്ട്. ഇവ ഉപയോഗിച്ച്, ഓരോ സ്വപ്നങ്ങളെയും നമ്മുടെ മനോരഥത്തിലേയ്ക്ക് കയറ്റാം,ഓടിച്ചുപോകാം. അങ്ങനെ, “അകലെ വീനസ്സിൻ രഥത്തിലും, അമൃതവാഹിനീതടത്തിലും“ ഒക്കെ നമുക്ക് പോയിവരാനും പറ്റും!
കാരണം, ഇവ സ്വപ്നലോകത്തുവെച്ചുതന്നെ, അത് സ്വപ്നമാണെന്ന പൂർണബോധത്തോടെയുള്ള തിരിച്ചറിവുതരുന്നു. പിന്നെ, നമ്മൾ ആഗ്രഹിക്കുന്ന രീതിയിലാവും ബാക്കി “എപ്പിഡോസ്”! :D
സ്വപ്നം സത്യമാകട്ടെ :)
aduthanu ee blog shradhayil pettath nalla blog
aashamsakal
അജിത്ത്/ത് :)
ശ്രീ :)
ഷാഹിദ് :)
സഹ :) അങ്ങനെയൊക്കെ സംഭവിക്കുമോ? ല്യൂസിഡ് ഡ്രീമിനെക്കുറിച്ച് അറിയില്ല. ഇനി അറിയാൻ ശ്രമിക്കാം.
വല്യമ്മായി :) സ്വപ്നങ്ങൾ എന്നും സ്വപ്നങ്ങൾ എന്ന ലേബലും കെട്ടിപ്പിടിച്ച് ഇരിക്കുന്നു.
artof :) ആശംസകൾക്ക് നന്ദി.
Post a Comment
Subscribe to Post Comments [Atom]
<< Home