Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 26, 2013

വീണ്ടും മഴ വന്നു


വീണ്ടും മഴക്കാലം. യാത്രയോടു യാത്ര ആയിരുന്നതിനാൽ വേനൽക്കാലം എങ്ങനെയൊക്കെയോ കഴിച്ചുകൂട്ടി. ഇനിയെന്റെ പ്രിയപ്പെട്ട മഴക്കാലം വരുന്നുണ്ട്. വന്നു എന്നും പറയാം. ഞങ്ങളുടെ സ്വന്തം  കുളം നിറഞ്ഞുകവിയും, റോഡുകൾ വെള്ളവും ചെളിയും കൊണ്ടു നിറയും. പ്രകൃതി പച്ചച്ചു നിൽക്കും. ഒപ്പം അസുഖങ്ങൾ വരും, നല്ല വീടില്ലാത്തവർക്ക് വീട്ടിനുള്ളിലും മഴ നിറയും. എന്തു കുന്തം ആയാലും എനിക്കിപ്പോ ഒന്നുമില്ല എന്നൊരു മട്ടിൽ ഞാനിരിക്കുന്നു. 

ഒരു കഥ പറഞ്ഞിട്ട് എന്റെ പാട്ടിനു പൊയ്ക്കോളാം. എല്ലാരും വായിക്കണേ. :)

പണ്ട് പണ്ട് ഒരു രാജ്യത്ത് രണ്ടു കൂട്ടുകാരികൾ ഉണ്ടായിരുന്നു. അവർ തമ്മിൽ നല്ല അടുപ്പം ആയിരുന്നു. സന്തോഷവും ദുഃഖവും പങ്കുവെച്ച് അവർ മിടുക്കികളായി കഴിഞ്ഞു. അങ്ങനെ കുറേ നാൾ കഴിഞ്ഞപ്പോൾ പല കാരണങ്ങളാലും രണ്ടാൾക്കും വേർപിരിയേണ്ടി വന്നു. ഇടയ്ക്ക് കാണാൻ വന്നോളാംന്ന് നാടുവിട്ടുപോയ കൂട്ടുകാരി ഉറപ്പുനൽകി. അങ്ങനെ ഇടയ്ക്കൊക്കെ ആ കൂട്ടുകാരി വന്നു. മറ്റേ കൂട്ടുകാരിയെ കാണാൻ. കൂട്ടുകാരികൾ രണ്ടും തമ്മിൽ കണ്ടുമുട്ടുമ്പോൾ അവർ സന്തോഷത്താൽ  നൃത്തം ചെയ്തു. പിരിയുമ്പോൾ, വീണ്ടും കാണാംന്ന് പറഞ്ഞു പിരിഞ്ഞു. ആ കൂട്ടുകാരികളാണ് മഴയും മയിലും.

കഥ നിങ്ങൾക്ക് ഒട്ടും പിടിച്ചില്ലെങ്കിൽ പോയി മഴ നനഞ്ഞോ. അല്ല പിന്നെ!

Labels: ,

13 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മഴ യെ കുറിച്ചു പറഞ്ഞു കൊതിപ്പിക്കല്ലെ സൂ
ഇവിടെ ചുട്ടുപൊള്ളി ഇരിക്കുവാ

Sun May 26, 09:00:00 pm IST  
Blogger ajith said...

മഴയും മയിലും പണ്ട് കൂട്ടുകാരായിരുന്നെന്നോ?

ഹേയ്...ഞാന്‍ വിശ്വസിക്കില്ല

Mon May 27, 12:58:00 am IST  
Blogger ശ്രീ said...

കഥ ഇഷ്ടായി... എന്നാലും മഴ നനഞ്ഞാല്‍ കൊള്ളാം ന്നുണ്ട് :)‌

Mon May 27, 09:50:00 am IST  
Blogger ബഷീർ said...

മഴ വന്ന സന്തോഷത്തിൽ കുറിച്ച വരികൾ അല്ലേ സഹിച്ചു :)

Tue May 28, 03:28:00 pm IST  
Blogger lekshmi priya said...

ചേച്ചിയു ടെ വീട് എവിടാ ?

Tue May 28, 03:56:00 pm IST  
Blogger Kalesh Kumar said...

മഴ മഴ മഴ മഴ മഴ മഴ മഴ മഴ

Tue May 28, 06:03:00 pm IST  
Blogger മായാവിലാസ് said...

മഴപെയ്യട്ടേ…… പെയ്തുപെയ്തങ്ങെനെ മണ്ണിന്റെ മാംസം കുളിര്‍ക്കട്ടേ……

Mon Jun 03, 09:05:00 pm IST  
Blogger കരീം മാഷ said...

മഴ പെയ്യുന്നതു വരെ മയിലുകള്‍ നൃത്തം ചെയ്യും. മഴ കൊണ്ടാല്‍ അവ പായ്യാരം പറയും :)

Tue Jun 11, 03:30:00 pm IST  
Blogger കരീം മാഷ said...

This comment has been removed by the author.

Tue Jun 11, 03:31:00 pm IST  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

പെയ്യട്ടേ മഴ പെയ്യട്ടേ...

Fri Jun 14, 11:28:00 pm IST  
Blogger സു | Su said...

പണിക്കർ ജീ :) മഴ വന്നല്ലോ അല്ലേ?

അജിത് :) പ്ലീസ്... ഒന്നു വിശ്വസിക്കൂ.

ശ്രീ :) മഴ നനയൂ. പനി പിടിക്കരുത്.

ബഷീർ :) സഹിച്ചതു നന്നായി.

കലേഷ് :) മഴയോ മഴ.

മായാവിലാസ് :)പെയ്യട്ടെ മഴ.

കരീം മാഷ് :)മഴ പെയ്യട്ടെ, മയിലുകൾ സന്തോഷിക്കട്ടെ.

ജ്യോതി :) പെയ്യട്ടങ്ങിനെ പെയ്യട്ടേ.

Sun Jun 23, 05:48:00 pm IST  
Blogger Unknown said...

koottukaarikal aano??? Kamuki kaamukanmaar alle..
Mazha enna sundariye kaanumpol ahladam kondu Nrutham veykkunna sundaran Mayil..
Kannil ashrukkalode thante kaamukane thedi ethunna sundari aaya mazha

Sat Jun 29, 04:12:00 am IST  
Blogger Rajeesh Raghavan said...

nannaayitund.. :)

http://jeevithayathra.wordpress.com/

Wed Jul 10, 11:43:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home