രണ്ടായിരം
സെബിൻ എ ജേക്കബിന്, (മറ്റു സുഹൃത്തുക്കൾക്കും...)
സെബിൻ എ ജേക്കബിന്റെ ഒരു പോസ്റ്റ് കിട്ടി. പുതിയതുതന്നെ അല്ലേ? എന്താണാവോ അതിന്റെയൊക്കെ അർത്ഥം? അറിയാത്തതൊക്കെ പറഞ്ഞുണ്ടാക്കലാണോ പണി?
രണ്ടായിരം രൂപ തന്നിട്ട് ആരെങ്കിലും കറിവേപ്പില യാഹൂ കേസ് അവസാനിപ്പിക്കാൻ ശ്രമിച്ചുവെന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എങ്ങനെ അവസാനിച്ചു എന്നും അറിഞ്ഞിട്ടുണ്ടാവണമല്ലോ. അറിഞ്ഞിട്ടില്ലെങ്കിൽ സെബിനോടും അങ്ങനെ കറിവേപ്പിലക്കേസ് എങ്ങനെ അവസാനിപ്പിച്ചു എന്നറിയാഞ്ഞിട്ട് ഉറക്കം വരാത്ത മറ്റു സുഹൃത്തുക്കളോടും എനിക്കു പറയാനുള്ളത് ഇത്രയേ ഉള്ളൂ. കട്ടു കൊണ്ടുപോയവർ ഖേദം പ്രകടിപ്പിച്ചു. ഞാൻ അതു ശരി വച്ചു. എനിക്കാ ഖേദപ്രകടനം ആവശ്യമുണ്ടായിരുന്നു. ഒരു വീട്ടമ്മ എന്നു പ്രൊഫൈലിൽ വച്ചതുകൊണ്ട് പൈസ എവിടുന്നെങ്കിലുമൊക്കെ അടിച്ചെടുക്കാനാണ് ഞാൻ ബ്ലോഗ് തുടങ്ങിയത് എന്നൊക്കെയുള്ള തരത്തിൽ ആരെങ്കിലും ചിന്തിക്കുന്നത് എനിക്ക് അപമാനമാണ്. എന്റെ ബ്ലോഗിൽ നിന്നു കട്ടുകൊണ്ടുപോയാൽ എന്റെ സുഹൃത്തുക്കൾ പ്രതികരിക്കും. അവരൊക്കെ പേരെടുക്കാനാണെന്നൊക്കെ പറഞ്ഞുപരത്തിയാൽ സൌഹൃദങ്ങൾക്കൊക്കെ എന്താണ് വില? ബ്ലോഗ് തുടങ്ങി ഇത്രയും കാലമായിട്ടും പരസ്പരം എത്രയൊക്കെ അറിയാം എന്ന് എല്ലാവർക്കും അറിയാം. വിശാലമനസ്കൻ, എന്റെ ബ്ലോഗ് പത്തുവർഷമായപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് വച്ചു എന്നും മറ്റു സുഹൃത്തുക്കൾ പറഞ്ഞാണ് ഞാൻ അറിഞ്ഞത്. (വിശാലാ, ഞാനിന്നേവരെ അതുകണ്ടിട്ടില്ല. മാപ്പ്.) വിശാലനേം കണ്ടിട്ടില്ല.
ഒരു പൈസ പോലും വിലയുള്ളതാണ്. പക്ഷേ എനിക്ക് പൈസയേക്കാൾ വലുതാണ് എന്റെ ബ്ലോഗുകൾ. അതു ഞാൻ പൈസയുണ്ടാക്കാനെഴുതിവയ്ക്കുന്നതല്ല സെബിനേ...സെബിനെപ്പോലെ ചിന്തിക്കുന്നവരേ....അതുകൊണ്ട്...
കറിവേപ്പിലയിലെ കേസ് പൊക്കിക്കൊണ്ടു നടക്കുന്നത് എല്ലാവരും അവസാനിപ്പിക്കുക. ഖേദപ്രകടനം നടത്തിയിട്ടാണ് അത് അവസാനിച്ചത്. എല്ലാവരും കണ്ടതുപോലെ. അല്ലാതെ അതിന്റെ പിന്നിലും മുന്നിലും ഒന്നുമില്ല. ഇനി എന്നെ അപമാനിക്കാൻ ആരും ശ്രമിക്കരുത്. പൈസ വാങ്ങി എന്നൊക്കെയുള്ള ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് എത്ര വൃത്തികേടാണ്? ഞാൻ ആരോടും ഒന്നും വാങ്ങിയിട്ടില്ല. ഇല്ലാത്തതു പറഞ്ഞുണ്ടാക്കുന്നതൊക്കെ തെറ്റാണ് എന്നു ഞാൻ നിങ്ങൾക്കൊക്കെ പറഞ്ഞുതരണ്ടല്ലോ അല്ലേ? ഇനി ആവർത്തിക്കരുത്. ഉപദേശമാണെന്നു കൂട്ടിയാ മതി.
സെബിനേ അതുകൊണ്ട് എന്നെക്കുറിച്ചും എന്റെ ബ്ലോഗിനെക്കുറിച്ചും എന്റെ കൂട്ടുകാരെക്കുറിച്ചും അനാവശ്യം പറയുന്നത് നിർത്തുക. എന്തൊക്കെയുണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ? എന്നിട്ട് ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെയാണോ സമയം പാഴാക്കുന്നത്? അതിശയം തന്നെ!
എന്നാലും രണ്ടായിരം രൂപ! എന്റെ ദൈവമേ...
Labels: ...എന്റെ ദൈവമേ...
5 Comments:
സു കാശുവാങ്ങി കയ്ച്ചിലാക്കി എന്നു ഞാൻ ഉദ്ദേശിച്ചിട്ടുകൂടിയില്ല. നഷ്ടപരിഹാരം കിട്ടുമായിരുന്നിട്ടും യാഹൂവിനെ മുട്ടുകുത്തിച്ചേ തീരു എന്ന മട്ടിൽ നീണ്ട സമരം ഒടുവിൽ ഒന്നും തൊടാതെയുള്ള ഇമെയിലിൽ തീർക്കേണ്ടി വന്നതു് എന്തുകൊണ്ടു്? ആട്രിബ്യൂഷനില്ലാതെ കണ്ടന്റ് നൽകിയതുകൊണ്ടു ബ്ലോഗിങ് കമ്മ്യൂണിറ്റിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദിക്കുന്നു എന്ന വാചകം എങ്ങനെ ക്ഷമ പറച്ചിലാകും? ഈ ചോദ്യം അന്നും ഉയർന്നിരുന്നില്ലേ?
സൂ,
പ്രശ്നം ഇപ്പോൾ പൊന്തി വന്നതിന്റെ കോണ്ടക്സ്റ്റ് പറയാം.
ഒരു സ്ത്രീയെ കുറച്ച് പേർ തെറിയഭിഷേകം നടത്തുന്നു. അതിനെതിരെ ഞാൻ സപ്പോർട്ടുന്നു. അത്രേയുള്ളൂ. അത്രമാത്രം മതിയല്ലോ. ഉടനേ സെബിൻ എന്റെ "പബ്ലിസിറ്റി" സ്റ്റണ്ട് മുതൽ കുറേ കാര്യങ്ങൾ അങ്ങട് ആരോപിക്കുന്നു. കാര്യം സ്ത്രീകളുടേതാണല്ലോ, അപ്പോ വഴിയേ ഇരുന്ന് കലുങ്കിൽ ഇരുന്നു കമന്റടിച്ച് പാസ്സാക്കാം, അതുകഴിഞ്ഞ് അയ്യോ സ്ത്രീകളെ പ്രതികരിക്ക്കൂ എന്നും പറയാം.
അപ്പൊ അതിനൊരു ബലത്തിനു പണ്ടത്തെ യാഹൂ കാര്യം എടുത്ത് ഇടുന്നു. കരിവേപ്പില ബ്ലോഗിനെക്കുറിച്ച് പറയുന്നു. രണ്ടായിരം രൂപ കൊടുത്തിട്ടും സമരനേതൃത്വം അതു സ്വീകരിച്ചില്ലാത്രെ. അതായതു ഇനി മുതൽ വല്ലവനും കട്ടോണ്ട് പോവുമ്പോൾ നമ്മുടെയൊക്കെ വീട്ടിൽ കൊണ്ടോന്ന് പൈസ തരും, മിണ്ടാണ്ട് വാങ്ങിച്ചോണം. ഈ പെണ്ണുങ്ങൾക്ക് രണ്ടായിരം രൂപ കിട്ടീട്ടും മിണ്ടാതിരുന്നില്ലല്ലോ എന്ന് സെബിൻ! എങ്ങിനെയുണ്ട്? ആത്മാഭിനാത്തിനു രണ്ടായിരം രൂപ അങ്ങട് വിലയിട്ടു.
യാഹൂ സമരത്തിനു സമരക്കാരുടെ ഡിമാന്റ്സ് എല്ലാം യാഹൂ മീറ്റ് ചെയ്തു. പക്ഷെ അവിടെങ്ങും ഇല്ലാതിരുന്ന ഓരോരുത്തർക്ക് ഇപ്പൊ അതിന്റെ പ്രശ്നം ആണ് അതിഭയങ്കര കോമഡി!!
<>
ഒന്നും തൊടാതെയുള്ള എനൊക്കെ ഇവരോട് ആരു പറഞ്ഞാവോ? ചുമ്മാ വെച്ച് കാചാണ്. എന്നാലല്ലേ ഇതിന്റെ ഇടയിൽ അലങ്കോലമിടാൻ പറ്റൂ. ആത്മാർത്ഥമായ അവരുടെ ചോദ്യങ്ങൾക്ക് ഞാൻ വിശദമായി ഉത്തരം കൊടുത്തോളാം. എനിക്കിഷ്ടം പോലെ സമയമുണ്ട്. സൂവേച്ചി വിഷമിക്കണ്ട!
നാണം ഇല്ലാത്തവന്റെ ആസനത്തിൽ ആള് കിളുർത്താൽ അതും തണലാകി അവന് ആഘോഷിക്കും
പഴയ കാല ബ്ലോഗര്മാര്ക്ക് കാര്യം അറിയാം സൂ പോട പുല്ലേ എന്ന പറയാൻ അറിയുമോ? ഇല്ലെങ്കിൽ ഇപ്പൊ പഠിച്ചൊ കാലം മാറി
BTW which is the post u referred? link pl
സെബിനേ, യാഹൂ എന്റെ പൊരേലുവന്നു മാപ്പു പറയും എന്നുവിചാരിച്ചിട്ടാണല്ലോ “രണ്ടായിരം (എറിഞ്ഞു) തരാമെന്നു” പറഞ്ഞിട്ടും ഞങ്ങളൊന്നും സമ്മതിക്കാതിരുന്നത്. നട്ടെല്ല് നിവർത്തിവെച്ച് തല ഉയർത്തിപ്പിടിച്ച് അങ്ങോട്ട് ചോദിക്ക് ”അവളുടെ അനുവാദം ഇല്ലാണ്ട് എടുത്ത് സ്വന്തം ജോലിക്ക് കുറുക്കുവഴി നോക്കീട്ടല്ലേടോ തന്റെയൊക്കെ ജോലി പോയത്” എന്ന്. പിന്നെ സെബിന് ചോദ്യോം ഉണ്ടാവില്ല, ഉത്തരോം വേണ്ടിവരില്ല. സെബിനു ആലോചിച്ചാൽ അറിയാമല്ലോ കാര്യങ്ങളൊക്കെ. കട്ടവരും കൊണ്ടോയോരും ആരാന്നു പോലും പലർക്കും അറിയില്ല. പരാതി പറഞ്ഞ ഞാനും എനിക്ക് കൂട്ടുനിന്നവരും തെറി കേൾക്കാൻ മാത്രം ബാക്കി. സെബിൻ എന്റെ ഭാഗത്തോട്ട് മാറിനിൽക്ക്. അപ്പോ കാര്യങ്ങളൊക്കെ ശരിക്കും മനസ്സിലാകും. ഇഞ്ചി പറഞ്ഞതുപോലെ സ്ത്രീകളേം അപമാനിച്ചു നടക്ക്വാണോ? അയ്യയ്യേ...
പണിക്കർ ജീ :) ലിങ്ക് ഇല്ല. സ്ക്രീൻ ഷോട്ട് കണ്ടു. പോസ്റ്റ് വായിച്ചു. ഞെട്ടി.
ഇഞ്ചീ :) അതാണോ കാര്യം? ഇഞ്ചിയും വെഷമിക്കണ്ട. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോട്ടേന്നുവെക്കാം. വേറെ പണിയൊന്നുമില്ലെങ്കിൽ നമ്മളെന്തു ചെയ്യാനാ? എനിക്ക് വെഷമിക്കാൻ നേരം കിട്ടുന്നില്ല :)) രാമായണം വായന നാലഞ്ചു ദിവസം കൊണ്ടു തീർക്കണം, അതുകഴിഞ്ഞ് ഓണം ഷോപ്പിങ്ങിനു പോണം. ;) എന്നാലും ഒരു വെഷമം ഇല്ലാതില്ലാതില്ലാതില്ല. :|
Post a Comment
Subscribe to Post Comments [Atom]
<< Home