പുതിയ കൊല്ലമാണത്രേ
പുതുവർഷം പ്രതീക്ഷകളുമായി കടന്നുവരുന്നു എന്നാണ് പലരും പറയുന്നത്. അത് അംഗീകരിക്കുന്നു. പക്ഷേ, ബാക്കിയുള്ള മാസങ്ങൾക്ക് എന്താ പ്രതീക്ഷയും കൊണ്ട് കടന്നുവന്നൂടേ? പുതുവർഷം എന്നു പറയുന്ന ജനുവരി മാത്രം അതെന്തിനു കൊണ്ടുവരണം. ആലോചിച്ചോളീൻ. എനിക്കിപ്പോ ഓരോ ദിവസവും പ്രതീക്ഷയും കൊണ്ടാണ് കടന്നുവരുന്നത്. നല്ല രസാണ്.
അങ്ങനെ, ദൈവാനുഗ്രഹത്താലും, പാരയും, പരിഹാസവും, അസൂയയും ഒന്നുമില്ലാത്ത കുറേ സുഹൃത്തുക്കളാലും എന്റെ ഓരോ ദിവസവും കടന്നുപോകുന്നു.
അപ്പോ, സ്ത്രീകൾ അവകാശങ്ങൾക്കു വേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടണമെന്നാണോ മഹാന്മാരുടേയും മഹതികളുടേയുമൊക്കെ അഭിപ്രായം. ആയിരിക്കും. ;) ആവാതെ തരമില്ലല്ലോ. ;)
ഒരുകുന്ന് പുസ്തകങ്ങളുണ്ട് വായിച്ചുകൂട്ടാൻ. അതുകഴിഞ്ഞാ ഓഡിയോ ബുക്ക്സിലേക്കു മാറിയാലോന്നാലോചിക്കുന്നു. അതാവുമ്പോ കഞ്ഞി വെക്കുമ്പഴും കേക്കാലോ. ഏയ്...ഇല്ല ചമ്മന്തിയരയ്ക്കുമ്പോ പറ്റില്ല. മിക്സിയ്ക്ക് ഭയങ്കര ഒച്ചയാണ്. ;)
പ്രതീക്ഷിച്ചിരിക്കുന്ന സിനിമകൾ വരുന്നുണ്ട്. അതൊക്കെ കാണാൻ എന്തായാലും പോവും. അതിനു മുമ്പ് ഏതുകാണും എന്നാണ് ആലോചിച്ചോണ്ടിരിക്കുന്നത്.
യാത്ര....അതെപ്പഴും ഉണ്ടല്ലോ.
അപ്പോശ്ശരി. അടുക്കളയിൽ നിന്ന് നേരത്തെ എറങ്ങ്യപ്പോ ബ്ലോഗിലെത്തിനോക്കാംന്നു വെച്ചു.
Labels: 2020
1 Comments:
:)
Post a Comment
Subscribe to Post Comments [Atom]
<< Home