Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, December 06, 2020

ഒരു വർഷം കൂടെ കഴിയാൻ പോവുന്നു

 പ്രിയപ്പെട്ട കൂട്ടുകാരേ, 


എല്ലാവർക്കും സൗഖ്യമെന്നു കരുതുന്നു. ജോലിയും വീടും കുടുംബവുമൊക്കെയായി എല്ലാവരും പഴയപോലെ അടിച്ചുപൊളിച്ചു ജീവിക്കുകയാണെന്ന് വിശ്വസിക്കുന്നു. കൊവിഡ് - 19 നിങ്ങളുടെ ജീവിതത്തിൽ വല്യ മാറ്റമൊന്നും വരുത്തീട്ടുണ്ടാവില്ലല്ലോ അല്ലേ? 

പുതിയൊരു വർഷം വരാൻ പോവുകയാണ്. ഈ വർഷം ചെയ്യാമെന്നുറപ്പിച്ച എല്ലാ കാര്യങ്ങളും അടുത്ത വർഷം ചെയ്യാൻ നീക്കിവെക്കാൻ പറ്റിയില്ലെങ്കിലും ചിലതൊക്കെ നടപ്പാക്കാം അല്ലേ?

അപ്പോ എല്ലാവർക്കും വരാൻ പോകുന്ന പുതുവർഷത്തിൽ നല്ലതുമാത്രം വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 

പുതുവർഷതീരുമാനങ്ങൾ എടുത്തുതുടങ്ങിയോ? ഞാൻ അങ്ങനെ വല്ല തീരുമാനോം എടുക്കുന്നുണ്ടേൽ ഇവിടെ വന്ന് പറയാംട്ടോ. ഇപ്പോ പോട്ടെ. അടുക്കളേൽ കുറച്ച് തിരക്കുണ്ട്. 


Labels:

Sunday, November 08, 2020

നവംബർ!

 എല്ലാർക്കും സുഖമെന്നു കരുതുന്നു. എനിക്ക് സുഖം തന്നെ. നവംബറായി. ഇനി കുറച്ചുദിവസം കൂടെ കഴിഞ്ഞാൽ പുതിയ വർഷം വരും. നല്ല ദിവസങ്ങളാവട്ടെ എന്നുതന്നെയാണ് പ്രതീക്ഷ. ഓരോ വർഷം തുടങ്ങുമ്പോഴും അങ്ങനെയൊക്കെയാണ്. പക്ഷേ, 2020 എന്തൊക്കെയോ ആയിപ്പോയി. ആരും പ്രതീക്ഷിക്കാതെ തന്നെ കൊറോണ വന്ന് എല്ലാവരേയും വിഷമിപ്പിച്ചു. എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുക. അവരവരുടേയും മറ്റുള്ളവരുടേയും ആരോഗ്യകാര്യത്തിൽ ശ്രദ്ധിച്ചുകൊണ്ട് നടക്കുക. 

Labels:

Thursday, October 15, 2020

പ്രാർത്ഥന

 കൊറോണവൈറസ് ലോകത്തെ മുഴുവൻ ഇങ്ങനെ  ഉപദ്രവിക്കാതെ ഒന്നു പോയിത്തരണേന്നാണ് ഇപ്പോ പ്രാർത്ഥന. പഠിപ്പ്, പരീക്ഷ, ജോലി, മറ്റ് പ്രധാനകാര്യങ്ങൾ. ഇതൊക്കെ മുടക്കീട്ടും തടസ്സം വരുത്തീട്ടും ആളുകളെയൊക്കെ ഇത്രേം വിഷമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

എല്ലാവരും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുക. 


അല്ല, ഒരുകാര്യം ചോദിക്കാൻ മറന്നു. നിങ്ങളൊക്കെ നന്നായോ? ;)

നിങ്ങളെന്തേലും ചോദിച്ചോ? ഞാൻ കേട്ടില്ല. :))



Labels:

Sunday, September 06, 2020

ഓണം വന്നു പോയി

 പ്രത്യേകിച്ചൊന്നും പറയാനില്ല. പറയണം പറയണംന്ന് വിചാരിക്കും. ഇവിടെയെത്തുമ്പോ പിന്നെപ്പറയാംന്നു വിചാരിക്കും. സിനിമകളൊക്കെ കാണുന്നുണ്ട്. പുറത്തിറങ്ങാറില്ല. 

എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു. വേറൊന്നും ചെയ്യാനില്ല. 

ഓണം എപ്പോഴും പതിവുള്ളപോലെ ആഘോഷിച്ചില്ല. കൊറോണയൊക്കെ പോയിട്ട് എല്ലാവർക്കും എല്ലാ ആഘോഷങ്ങളും നടത്താം.

Labels:

Saturday, July 11, 2020

മഴയാണ്

എല്ലാവർക്കും സുഖമല്ലേന്ന് ചോദിക്കുന്നില്ല. എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാർത്ഥിയ്ക്കാനേ പറ്റൂ.

ഇനി ബ്ലോഗിലെഴുതുമ്പോൾ എഴുതണം എന്നു വിചാരിച്ചുവയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. പക്ഷേ, പിന്നെയാവാംന്നു വിചാരിക്കും. അങ്ങനെയങ്ങനെ കടന്നുപോകും. ആ..അതാണ് നല്ലത് എന്ന് നിങ്ങളും വിചാരിക്കുംന്ന് എനിക്കറിയാം. ഹിഹിഹി.

Labels:

Friday, June 19, 2020

മഴ

മഴ വന്നു തുടങ്ങി. പുറത്തിറങ്ങിയിട്ട് ഒരുപാടുനാളായി എന്നതൊഴിച്ചാൽ വേറൊരു മാറ്റവും ഇല്ല.

എല്ലാവരും എന്തു പറയുന്നു?

Labels:

Tuesday, May 19, 2020

സ്നേഹം

വേനൽക്കാലം എങ്ങനെ കടന്നുകിട്ടാം എന്നായിരുന്നു പണ്ടൊക്കെ എന്റെ ചിന്ത. ഇപ്പോ എല്ലായിടത്തും കൊറോണക്കാലം ആയതുകൊണ്ട് ചൂടുകാലത്തെ വിഷമങ്ങളൊന്നും അറിയാതെ പോയി. ഇനി മഴ വരുന്നുണ്ട്. കൊറോണ സ്ഥലം വിടണേയെന്നൊരു പ്രാർത്ഥനയാണിപ്പോഴുള്ളത്. അത് ലോകത്തിനു മുഴുവൻ നഷ്ടമേ വരുത്തിയിട്ടുള്ളൂ.

എല്ലാവർക്കും സ്നേഹം.

Labels:

Sunday, March 15, 2020

അല്പം കരുതൽ

വീട്ടിലിരിപ്പാണ്. ഒഴിവുദിവസങ്ങളിൽ പതിവുള്ള അലഞ്ഞുതിരിയൽ ഇല്ല. അത്രേ ഉള്ളൂ. വേറെ പ്രത്യേകിച്ചൊന്നുമില്ല.  എല്ലാവർക്കും വേണ്ടി പ്രാർത്ഥിയ്ക്കുന്നു.

Labels:

Sunday, February 23, 2020

ഗ്രാമം കണ്ടു വന്നു

ഗ്രാമങ്ങളിലൂടെ, ഗ്രാമത്തിന്റെ അരികിലൂടെ രണ്ടു ദിവസം സഞ്ചരിച്ച് വീട്ടിൽ ചേക്കേറിയതിന്റെ നേരമാണ് ഇത്. വളരെ ലളിതമായി, പഴയ കാലത്തിൽ, അല്ലെങ്കിൽ ഇനിയും മാറ്റങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന ചിലരെയൊക്കെ കണ്ടു. നല്ല യാത്രയായിരുന്നു.

അല്ലറച്ചില്ലറ പ്രശ്നങ്ങൾ നേരിട്ടുവെന്നതൊഴിച്ചാൽ, തിരക്കുപിടിച്ച ഓട്ടത്തിൽ നിന്നും, ഓട്ടം കാണുന്നതിൽ നിന്നും ഒരു മാറ്റം കിട്ടി. അല്ലെങ്കിലും നമ്മളൊക്കെ എന്തിനാണിങ്ങനെ ഓടുന്നത്? (തല്ലരുത്. വെറുതെ ഒന്നു തുറിച്ചുനോക്കിയാ മതിയാവും;))

പ്രതി പൂവൻ‌കോഴിയും, അയ്യപ്പനും കോശിയും കണ്ടു. ഇനി ട്രാൻസിനു പോകും. എന്നെപ്പോലെയുള്ള സിനിമാരാധകരുടെ കയ്യിലാണ് മലയാളസിനിമയുടെ നിലനില്പ് എന്ന് മനസ്സിലായില്ലേ? ;)

അപ്പോശ്ശരി. യാത്രയുടെ ബാക്കിയിലേക്ക് കൊറേ പണിയുണ്ട് വീട്ടിൽ. അതുകഴിഞ്ഞു കാണാം.

Labels:

Friday, January 24, 2020

പുതിയ കൊല്ലമാണത്രേ

പുതുവർഷം പ്രതീക്ഷകളുമായി കടന്നുവരുന്നു എന്നാണ് പലരും പറയുന്നത്. അത് അംഗീകരിക്കുന്നു. പക്ഷേ, ബാക്കിയുള്ള മാസങ്ങൾക്ക് എന്താ പ്രതീക്ഷയും കൊണ്ട് കടന്നുവന്നൂടേ? പുതുവർഷം എന്നു പറയുന്ന ജനുവരി മാത്രം അതെന്തിനു കൊണ്ടുവരണം. ആലോചിച്ചോളീൻ. എനിക്കിപ്പോ ഓരോ ദിവസവും പ്രതീക്ഷയും കൊണ്ടാണ് കടന്നുവരുന്നത്. നല്ല രസാണ്.

അങ്ങനെ, ദൈവാനുഗ്രഹത്താലും, പാരയും, പരിഹാസവും, അസൂയയും ഒന്നുമില്ലാത്ത കുറേ സുഹൃത്തുക്കളാലും എന്റെ ഓരോ ദിവസവും കടന്നുപോകുന്നു. 

അപ്പോ, സ്ത്രീകൾ അവകാശങ്ങൾക്കു വേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടണമെന്നാണോ മഹാന്മാരുടേയും മഹതികളുടേയുമൊക്കെ അഭിപ്രായം. ആയിരിക്കും. ;) ആവാതെ തരമില്ലല്ലോ. ;)

ഒരുകുന്ന് പുസ്തകങ്ങളുണ്ട് വായിച്ചുകൂട്ടാൻ. അതുകഴിഞ്ഞാ ഓഡിയോ ബുക്ക്സിലേക്കു മാറിയാലോന്നാലോചിക്കുന്നു. അതാവുമ്പോ കഞ്ഞി വെക്കുമ്പഴും കേക്കാലോ. ഏയ്...ഇല്ല ചമ്മന്തിയരയ്ക്കുമ്പോ പറ്റില്ല. മിക്സിയ്ക്ക് ഭയങ്കര ഒച്ചയാണ്. ;)

പ്രതീക്ഷിച്ചിരിക്കുന്ന സിനിമകൾ വരുന്നുണ്ട്. അതൊക്കെ കാണാൻ എന്തായാലും പോവും. അതിനു മുമ്പ് ഏതുകാണും എന്നാണ് ആലോചിച്ചോണ്ടിരിക്കുന്നത്.

യാത്ര....അതെപ്പഴും ഉണ്ടല്ലോ.

അപ്പോശ്ശരി. അടുക്കളയിൽ നിന്ന് നേരത്തെ എറങ്ങ്യപ്പോ ബ്ലോഗിലെത്തിനോക്കാംന്നു വെച്ചു.

Labels: