Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, August 08, 2005

സിനിമയ്ക്കു ശേഷം.

ഒരു സിനിമ കണ്ടിറങ്ങിയതിനു ശേഷം ആണ് അയാൾക്ക്‌ ഇത്തരം ചിന്തകൾ വന്നത്‌. വേറൊന്നുമല്ല, ഒരാൾ ആത്മഹത്യ ചെയ്തതിനു ശേഷം പരേതൻ വിവാഹം കഴിക്കാൻ ഉദ്ദേശിച്ചിരുന്ന, അതായത്‌ പെണ്ണുകാണൽ ചടങ്ങ്‌ നടത്തി വെച്ചിരുന്ന ഒരു പെണ്ണ് അയാളുടെ വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ച്‌ അയാളെപ്പറ്റി കൂടുതൽ അറിയുന്നു. ഇത്‌ സിനിമയിൽ ഉണ്ടായിരുന്നതാണ്.
അയാൾക്കു രസം തോന്നി. ഇങ്ങനെയൊക്കെ ഞാൻ മരിച്ചാലും ചെയ്യുമായിരിക്കുമോ? നാട്ടുകാർ പോയിട്ട്‌ വീട്ടുകാർ പോലും നല്ലത്‌ പറയാനും മാത്രം നല്ല കാര്യങ്ങളൊന്നും ചെയ്തതായി അയാൾക്ക്‌ ഓർമ്മയിൽ വന്നില്ല. എന്നാലും മരിച്ച ആളെപ്പറ്റി നല്ലതു മാത്രം പറയും എന്നൊരു നാട്ടുനടപ്പ്‌ ഉണ്ടെന്ന് അയാൾക്കറിയാം. പല തല്ലിപ്പൊളികളും മരിച്ചതിനു ശേഷം അയാൾ തന്നെ അവരെയൊക്കെ പുകഴ്ത്തിപ്പറയേണ്ടി വന്നിട്ടുണ്ട്‌. തനിക്കാണെങ്കിൽ ധാരാളിത്തം എന്നൊരു ദുസ്വഭാവം മാത്രമെയുള്ളൂ. അത് ആൾക്കാർക്കൊക്കെ സഹിക്കാവുന്നതേയുള്ളൂ. അവർക്കൊന്നും ഒരു ദ്രോഹവും അതുകൊണ്ടില്ല്ലല്ലൊ. പിന്നെ കാമുകി കല്ല്യാണശേഷവും സ്വന്തം വീട്ടിൽ വന്നു നിൽക്കുന്നു. അവൾക്കും വീട്ടുകാർക്കും അയാളിൽ ഒരു കണ്ണുണ്ട്‌. പണ്ട്‌, തെക്കുവടക്കു നടക്കുന്നവനേയാണോ നീ കല്ല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നത്‌ വീട്ടുകാർ അവളോട്‌ ചോദിച്ചതിന്റെ ഒറ്റ വാശിയിലാണ് അയാൾ ഏജന്റിനു ആവശ്യപ്പെട്ട പണം കൊടുത്ത്‌ ഗൾഫിലേക്ക്‌ കടന്നത്‌. അത്യാവശ്യം പൈസ ഉണ്ടാക്കി നാട്ടിൽ വരുമ്പോളേക്കും അവളുടെ കല്ല്യാണവും മോചനവും കഴിഞ്ഞിരുന്നു. മുഴുക്കുടിയൻ ഭർത്താവിനെപ്പറ്റി അവൾ പറഞ്ഞപ്പോൾ അയാൾ ക്ക്‌ ചിരിയാണു വന്നത്‌. ഇതിലും ഭേദം തെക്കുവടക്കു നടന്നിരുന്നവൻ തന്നെ ആയിരുന്നെന്ന് അവളുടെ അച്ഛൻ പറഞ്ഞത്രെ.
നാട്ടിൽ വന്നതിനു ശേഷം പെണ്ണ് കാണൽ ബഹളം ആയിരുന്നു. കണ്ട പന്ത്രണ്ട്‌ പെൺകുട്ടികളിലും അയാൾക്ക്‌ ഒരു കുറ്റവും തോന്നിയില്ല. പക്ഷെ കൂട്ടുകാരും വീട്ടുകാരും ഓരോ കാരണങ്ങൾ നിരത്തി വീണ്ടും വീണ്ടും പെണ്ണുകാണലിനു അയാളെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. അയാൾ മരിച്ചാൽ ഇക്കണ്ട പെൺകുട്ടികളിൽ ആരു അയാളെപ്പറ്റി അന്വേഷിച്ച്‌ ഇറങ്ങും എന്നു മാത്രമേ അറിയാതെയുള്ളൂ. അതൊക്കെ അവർക്ക്‌ വിട്ടേക്കാം എന്ന് അയാൾക്ക്‌ തോന്നി. മരിക്കാൻ പോവുന്ന താൻ ഇതൊക്കെ എന്തിനു ആലോചിക്കണം? നല്ല കാര്യങ്ങൾ എന്തെങ്കിലും ചെയ്തിട്ടു പോവണോ? വേണ്ട എന്തെങ്കിലും ഉണ്ടാക്കിപ്പറഞ്ഞോളും. ആൾക്കാർക്ക്‌ സ്വഭാവം മാറാൻ എന്തെങ്കിലും കാരണം വേണോ? ഗൾഫിൽ നിന്ന് സമ്പാദിച്ച്‌ കൊണ്ടുവന്ന പൈസ മുഴുവൻ തീർന്നപ്പോൾ കാണാത്ത ഭാവത്തിൽ നടന്ന സുഹൃത്തുക്കൾ അയാളെപ്പറ്റി കരഞ്ഞ്‌ പിഴിഞ്ഞ്‌ നല്ല കാര്യങ്ങൾ പറയുന്നത്‌ ഓർക്കാൻ തന്നെ അയാൾക്കൊരു സുഖം തോന്നി.
വീട്ടിലെത്തി, കുളിച്ച്‌ ഭക്ഷണം കഴിച്ച്‌ പതിവുപോലെ ഉറങ്ങാൻ തന്റെ മുറിയിലേക്ക്‌ പോയി. രാത്രിയിൽ കുറേക്കഴിഞ്ഞ്‌ എല്ലാവരും ഉറങ്ങിയപ്പോൾ പതുക്കെ കയറെടുത്ത്‌ ഫാനിൽ കെട്ടി കഴുത്തിലും ഇട്ടു.
സ്വർഗരാജ്യത്തേക്ക്‌ കണ്ണുതുറന്നു എന്ന് വിചാരിച്ച്‌ നോക്കുമ്പോൾ ചുറ്റും നിൽക്കുന്നു, വീട്ടുകാരും കൂട്ടുകാരും പിന്നെ ചില നാട്ടുകാരും. മേലൊക്കെ വേദനയെടുക്കുന്നു. പതുക്കെ അയാൾക്ക്‌ കാര്യം മനസ്സിലായി. ആത്മഹത്യയ്ക്ക്‌ ശ്രമിക്കാൻ ഉണ്ടായ കാരണം താൻ ഒറ്റയാൾ ബോധിപ്പിക്കേണ്ടി വരുമല്ലോന്നോർത്തപ്പോൾ സിനിമ കാണാൻ തോന്നിയ നേരവും അതുകണ്ട്‌ ഓരോ വിഡ്ഡിത്തം ചെയ്യാൻ തോന്നിയ മനസ്സിനേയും അയാൾ ശപിച്ചു.

8 Comments:

Blogger aneel kumar said...

:)
ഏതു ഗൾഫുകാരനെയാ സു ദുർബലമായ സിനിമാച്ചരടിൽ കെട്ടി ത്തൂക്കിപ്പൊട്ടിച്ചിട്ടത്?

Tue Aug 09, 02:44:00 am IST  
Anonymous Anonymous said...

yyO...

Tue Aug 09, 09:56:00 am IST  
Anonymous Anonymous said...

kathavaseshante rantam bhagamo?:)
-rathri

Tue Aug 09, 01:30:00 pm IST  
Anonymous Anonymous said...

:( nghe????????

Tue Aug 09, 02:01:00 pm IST  
Blogger Kalesh Kumar said...

സൂ... സത്യമായും എനിക്കൊന്നും മനസ്സിലായില്ല. അവാർഡ്‌ പടം പോലെ . മൂഡ്‌ ശരിയല്ലേ?
ചിലപ്പം ഞാൻ വായിച്ചതിന്റെ കുഴപ്പമായിരിക്കും. കുറച്ചൂടെ കഴിഞ്ഞിട്ട്‌ ഒന്നൂടെ വായിച്ച്‌ നോക്കാം. :)

Tue Aug 09, 02:46:00 pm IST  
Blogger ചില നേരത്ത്.. said...

su...
''പണ്ട്‌, തെക്കുവടക്കു നടക്കുന്നവനേയാണോ നീ കല്ല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്നത്‌ വീട്ടുകാർ അവളോട്‌ ചോദിച്ചതിന്റെ ഒറ്റ വാശിയിലാണ് അയാൾ ഏജന്റിനു ആവശ്യപ്പെട്ട പണം കൊടുത്ത്‌ ഗൾഫിലേക്ക്‌ കടന്നത്‌. അത്യാവശ്യം പൈസ ഉണ്ടാക്കി നാട്ടിൽ വരുമ്പോളേക്കും അവളുടെ കല്ല്യാണവും മോചനവും കഴിഞ്ഞിരുന്നു.''
ഹാവൂ! എത്ര പെട്ടെന്നാണ്‌ ഗള്‍ഫുകാരന്‍ പണക്കാരനായത്‌!!ഗംഭീരം. അവസാനം തൂക്കികൊല്ലാന്‍ ഒരു ശ്രമം,എന്നാല്‍ പിന്നെ കൊന്നുവോ അതുമില്ല!!. നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നില്‍ ആ പാവം ഗള്‍ഫുകാരനെ നാണവും കെടുത്തി..എന്താ സൂ!!!. ഗള്‍ഫുകാരന്‍ കഥകാരിയുടെ ഒരു പരീക്ഷണ വസ്തുവോ?.അതോ ഗിനിപന്നിയോ?.
-ഇബ്രു-

Tue Aug 09, 03:29:00 pm IST  
Blogger സു | Su said...

അനിൽ :) ആ.. ആർക്കറിയാം? ഏതോ ഒരു പാവം ഗൾഫുകാരൻ.

സുനിൽ :) ന്താ ഒരു യ്യോ?

രാത്രി :) ഹിഹി അതെ അതെ.

Gauri :( onnulleda.

കലേഷ് ,
മൂഡ് മഹാപോക്കാ.. ഈ വിഡ്ഡിക്കഥ മനസ്സിലായില്ലേ?
ഛെ. ഒന്നുകൂടെ വായിക്കൂ. എന്നിട്ടും മനസ്സിലായില്ലെങ്കിൽ ഇതു വിട്ട് അടുത്ത പോസ്റ്റ് വായിക്കൂ.

ഇബ്രുവേ,
:( ഞാൻ ആരേം നാണം കെടുത്തിയില്ല. ആ ഗൾഫുകാരൻ തനിയെ തൂങ്ങിച്ചത്ത് നാണം കെടാൻ ഒരുങ്ങിയതാ. ചാകലിൽ നിന്ന് ഞാൻ രക്ഷിച്ചെടുത്തതും പോര, ഇബ്രൂന്റെ വഴക്കും കേൾക്കണോ? :(

Tue Aug 09, 04:31:00 pm IST  
Blogger സു | Su said...

Inspiring :) fine. thank u . athoru paavam gulfukaaran anutto. njaan rakshichetuththu. How r u?

Tue Aug 09, 04:38:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home