Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Thursday, November 03, 2005

പപ്പായ കൊണ്ട് ഒരു വിഭവം.

പപ്പായയുടെ പിന്നാലെ എല്ലാവരും കറങ്ങാൻ തുടങ്ങിയിട്ട്‌ കുറച്ചു ദിവസം ആയി. അതുകൊണ്ടു തന്നെ പപ്പായ ഉപയോഗിച്ച്‌ നല്ലൊരു വിഭവം ഉണ്ടാക്കുന്നത്‌ എങ്ങനെ എന്ന് പറഞ്ഞു തരേണ്ടത്‌ ഒരു വീട്ടമ്മ എന്ന നിലയ്ക്ക്‌ എന്റെ കടമയാണ്. ഇത്‌ പുരുഷന്മാർ മാത്രം ഉണ്ടാക്കേണ്ടതാണ്. നിങ്ങളുടെ കൈപ്പുണ്യം നിങ്ങളുടെ വീട്ടിലിരിക്കുന്ന സ്ത്രീകളെ അറിയിക്കാൻ ഉള്ള ഒരു അവസരം ആണ് ഇത്‌. ഈ വിഭവത്തിനു പ്രത്യേകിച്ച്‌ ഒരു പേരും ഇല്ല. നിങ്ങൾ എല്ലാവരും എന്റെ പേരു ഇടും എന്നെനിക്ക്‌ പണ്ടേ അറിയാം. എന്തോ ചെയ്യ്‌.

ഇതിലേക്ക്‌ വേണ്ടുന്ന വസ്തുക്കൾ.

ഒന്ന്-- പഴുത്ത പപ്പായ. എത്ര എണ്ണം വേണമെങ്കിലും എടുക്കാം. നിങ്ങളുടെ വയർ, പരീക്ഷണം എത്ര താങ്ങും എന്ന് നിങ്ങൾക്കല്ലേ അറിയൂ. ഞാൻ നിങ്ങളുടെ വീട്ടിൽ വരുന്നുണ്ടെങ്കിൽ കുറിപ്പടി മുൻപേ അയക്കും.

പിന്നെ പച്ചക്കറികൾ-- ഒരു വിധം എല്ലാ പച്ചക്കറികളും വേണം. പിന്നെ പച്ചമുളക്‌ , കറിവേപ്പില, ഉപ്പ്‌, ഇഞ്ചി, ഒക്കെ വേണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആദ്യം തന്നെ പപ്പായ നല്ല സ്റ്റൈലിൽ ഫൈവ്‌ സ്റ്റാർ ഹോട്ടലിൽ അരിയുന്നതുപോലെ അരിയുക. നീളൻ കഷണങ്ങൾ ആക്കി ഒരു പ്ലേയിറ്റിൽ വെക്കുക. കുറച്ച്‌ പച്ചവെള്ളവും ഒരു പാത്രത്തിൽ എടുത്തു വെക്കുക.

അടുത്തത്‌ തക്കാളിയാണ്. ചീഞ്ഞതൊക്കെ മാറ്റി വെക്കണം. ഞാൻ വരുമ്പോൾ തന്നാൽ ഈ ബ്ലോഗിൽ വെക്കാം. എനിക്കൊരു ഉപകാരം ആയിരിക്കും. തക്കാളി പച്ചടിക്ക്‌ അരിയുന്നതുപോലെ കുനുകുനാ അരിഞ്ഞ്‌ മാറ്റി വെക്കുക. കുറച്ച്‌ പച്ചമുളകും അതിൽ അരിഞ്ഞു ചേർക്കുക.

പിന്നെ കുമ്പളങ്ങ എടുത്ത്‌ മോരു കറിയുടെ പാകത്തിൽ മുറിക്കുക. നിങ്ങൾക്ക്‌ അതൊന്നും മുറിച്ച്‌ ശീലം ഇല്ല എന്നല്ലേ പറഞ്ഞുവരുന്നത്‌? മുന്നിൽ കിട്ടിയപ്പോളൊക്കെ വെട്ടിവിഴുങ്ങിയ ശീലം ഉണ്ടല്ലോ. അതുകൊണ്ട്‌ ആ കഷണങ്ങൾ എങ്ങനെ എന്ന് ഓർത്തെടുത്ത്‌ മുറിച്ചു വെക്കുക.

അടുത്തത്‌ ചേനയും കായയും എടുക്കുക. കൂട്ടുകറിയ്ക്ക്‌ അരിയുന്ന പോലെ മുറിക്കുക. എന്നിട്ട്‌ മാറ്റി വെക്കുക. ചേന മുറിക്കുമ്പോൾ നിങ്ങളുടെ കൈ ചൊറിഞ്ഞുവെന്ന് വരും. പക്ഷേ നിങ്ങളുടെ നാക്ക്‌ ചൊറിയാതിരിക്കാൻ ശ്രദ്ധിച്ചാൽ നിങ്ങൾക്ക്‌ തന്നെ നല്ലത്‌. കാരണം നിങ്ങളുടെ വീട്ടുകാരിയുടെ അഥവാ വീട്ടിലെ സ്ത്രീകളുടെ സ്വഭാവം എനിക്കെങ്ങനെ അറിയാം?

പിന്നെ എടുക്കേണ്ടത്‌ മുരിങ്ങാക്കായ, ഉരുളക്കിഴങ്ങ്‌, ഉള്ളി, മത്തങ്ങ, വഴുതനങ്ങ ഒക്കെയാണ്. മുരിങ്ങാക്കായ മുഴുവൻ എടുക്കണം. കാരണം ആയുധങ്ങൾ കഴിയുന്നതും നശിപ്പിച്ചാൽ നിങ്ങൾക്ക്‌ തന്നെ നല്ലത്‌.

അടുത്തത്‌ ഒരു കോഴിയെ വെട്ടി ശരിപ്പെടുത്തി നിങ്ങൾക്ക്‌ ഇഷ്ട വിഭവത്തിനു വേണ്ടി തയ്യാറാക്കി വെക്കാം. പിന്നെ കുറച്ച്‌ മീൻ ശരിയാക്കി വറുക്കാൻ പാകത്തിൽ വെക്കണം. പിന്നെ അവസാനമായി കുറച്ച്‌ തേങ്ങ പൊതിച്ച്‌ ചിരവി വെക്കുക.

ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾ ആദ്യം മുറിച്ചു വെച്ച പപ്പായയുടെ പ്ലെയിറ്റ്‌ എടുക്കുക. എന്നിട്ട്‌ നിങ്ങൾക്ക്‌ ഇഷ്ടമുള്ളിടത്ത്‌ പോയി ഇരുന്ന് , വേണമെങ്കിൽ പാട്ടും കേട്ട്‌ ഓരോ കഷണങ്ങൾ ആയി തിന്നാം. പച്ചക്കറികൾ ഒക്കെ അരിഞ്ഞു വെച്ചതിൽ നിന്നും നിങ്ങൾക്ക്‌ മനസ്സിലായിക്കാണും വീട്ടിലെ സ്ത്രീകൾ ഓരോ വിഭവം ഉണ്ടാക്കാൻ പെടുന്ന പാട്‌. മനസ്സിലായില്ലെങ്കിൽ പച്ചക്കറി അരിയുന്നതിനു പുറമേ പാചകവും പരീക്ഷിക്കാം. അപ്പോഴാ ഒറ്റയ്ക്ക്‌ തിന്നാൻ പറ്റുന്ന പപ്പായ കൊണ്ട്‌ വിഭവം. പല്ലുകൊണ്ട്‌ കടിച്ച്‌ മുറിച്ച്‌ തിന്ന് പച്ചവെള്ളവും കുടിച്ച്‌ മിണ്ടാതെ ഇരുന്നോണം. അല്ല പിന്നെ.

30 Comments:

Anonymous gauri said...

happy diwali SUUUUU !!! ..ee sweets okke kazhichu matthu pidichu irikunnathu kondu eniku post onnum manasilayilya.. njan pinne subhodhathode vannu comment cheyyan ;) .. lol

Thu Nov 03, 01:02:00 pm IST  
Blogger കേരളഫാർമർ/keralafarmer said...

പഴുത്ത പപായ തുടക്കത്തിൽ കണ്ടപ്പോഴെ തൊന്നി പായസമായിരിക്കുമെന്ന്‌. ആകപ്പാടെ നിരാശപ്പെടുത്തിക്കളഞ്ഞല്ലോ സു.

Thu Nov 03, 02:59:00 pm IST  
Anonymous ബെന്നി said...

കളി ജെയ്സിയോട് വേണ്ടാ! അവള്‍ക്കെന്നെ ശരിക്കറിയാവുന്നതു കൊണ്ടു സൂവിന്‍റെ ഇക്കളിയൊന്നും ഇവിടെ ചെലവാവില്ല. ആണുങ്ങളെ പട്ടിണിക്കിട്ട് കൊല്ലാന്‍ നോക്കുന്നോ! ഉം...

Thu Nov 03, 03:12:00 pm IST  
Blogger Adithyan said...

ഒതുക്കി ഒതുക്കി...

സൂ നമ്മളെ ഒക്കെ ഒതുക്കി :_(

Thu Nov 03, 03:15:00 pm IST  
Blogger Thulasi said...

:)
മിണ്ടാതെയിരിക്കുകയാണേ..

Thu Nov 03, 03:44:00 pm IST  
Blogger ദേവന്‍ said...

ഇതൊരുമാതിരി "ചേരുവകള്‍ ഒന്നും രണ്ടും നല്ലതുപോലെ വെള്ളത്തില്‍ കലക്കി ഉപ്പും ചേര്‍ത്തു തെങ്ങിന്റെ മൂട്ടില്‍ ഒഴിക്കുക, എന്നിട്ട്‌ 6 മാസം കാത്തിരിക്കുക, ഒന്നാന്തരം രുചികരമായ ശീതളപാനീയം തെങ്ങിന്റെ മുകളിലായി ഉണ്ടാവും, തെങ്ങില്‍ കയറി കുലയോടെ വെട്ടി താഴെ ഇട്ട്‌ കുടിക്കുക" എന്ന പാചകക്കുറിപ്പുപോലെ ആയല്ലോ സൂ...

Thu Nov 03, 03:54:00 pm IST  
Blogger കലേഷ്‌ കുമാര്‍ said...

ഈ വിഭവത്തിന്റെ പേരാണ് പപ്പായ കാളാകൂളി ആ ലാ സൂ ദാദാ. (ദാദാഗിരി കാണിക്കുന്ന സൂ വിന്റെ പപ്പായ കാളാകൂളി എന്നർത്ഥം)

Thu Nov 03, 06:13:00 pm IST  
Blogger kumar © said...

നന്നായി. എനിക്കീ പോസ്റ്റ് ഇഷ്ടമായി. ക്ലൈമാക്സ് അതിലേറേ ഇഷ്ടമായി. കൊതിയൂറിവന്ന രസചരട് മുറിച്ച് നിർത്തിയ രീതി അതീവ രസകരം. ഇളനീര് ഉണ്ടാക്കുന്ന തമാശ ഇതിനുമുൻപു കേൾക്കാത്തതുകൊണ്ട് ശരിക്കും രസിച്ചു. for me its really a creative joke.
su, keep it up.

Thu Nov 03, 10:03:00 pm IST  
Blogger Achinthya said...

ഒവ്വ ഒവ്വ എന്തു വിശിഷ്ട വിഭവാണെൻകിലും കത്തി എടുത്തു പച്ചക്കറി മുറിക്കാൻ പറഞ്ഞാ ആ കത്തി സ്വന്തം നെഞ്ഞത്തു (അല്ലാണ്ടെ എന്റെ നെഞ്ഞത്തു ഇറക്കാൻ ഞാൻ നിന്നു കൊടുത്തിട്ടു വേണ്ടേ)കുത്തി ഇറക്ക്യാലും കൊഴപ്പല്യ,ഒരു ഉള്ളിടെ തോൽ പോലും അങ്ങേരടെ കയ്യോണ്ട് സ്ഥാനം തെറ്റില്യാന്നു ശപഥം ചെയ്ത മെനങ്ങാമടിയനാ ഇവടെ.ഒരു പപ്പായ മുറിച്ചാഅൽ കയ്യിലെ വള ഊരിപ്പോവൊന്നുല്യല്ലോ ന്നുള്ള “റ്റ്രഡീഷനൽ“ ചോദ്യം ചോദിക്കാന്നു വെച്ചാ ഇപ്പഴത്തെ ചുന്ദരന്മാരെപ്പോലെ മാലേം വളേം, കമ്മലും, പാദസരോം, അരഞ്ഞാണോം ഒക്കെ അണിഞ്ഞോണ്ടു നടക്കണ കൂട്ടത്തിലല്ലാത്തോണ്ടൂ അതിനും നിവ്റിത്തില്യ.എന്തായാലും ഈ പപ്പായ രസികൻ പപ്പായ

Fri Nov 04, 03:31:00 pm IST  
Anonymous gauri said...

hahahaha lo SU.. njan vayichu... eni papaya kazhikumbol SU de orma varum .. hihihi

Fri Nov 04, 04:19:00 pm IST  
Anonymous rocksea | റോക്സി said...

നിങ്ങടെ പപ്പായ എല്ലാം ഞങ്ങടെ പക്ഷികള്‍ കൊത്തിക്കോണ്ടു പോയേ, പൂയ് പൂയ്.. ഹി..ഹി.. മധുരപ്രധികാരം.

Fri Nov 04, 06:53:00 pm IST  
Blogger aathira said...

dear su
su vinte ella postum njan vayichu,
its really wonderfull, i feel jeolosy on u, good writhing keep writhing as well, if u dont mind give me ur email id

Sat Nov 05, 12:08:00 am IST  
Blogger aathira said...

my id aathiraonline2005@yahoo.com

Sat Nov 05, 12:17:00 am IST  
Blogger kickassso said...

check out your profile!

# Location: കേരളം. kerala. : India
karelam? hahahaha!

Sat Nov 05, 06:19:00 am IST  
Blogger .::Anil അനില്‍::. said...

:))
ഇതിൽ അടുക്കളയിൽ കയറാത്ത എല്ലാ ആൺ‌പ്രജകൾക്കും ചേട്ടനുമാത്രമായും ഒരു സന്ദേശം ഇല്ലേ?

Sat Nov 05, 01:45:00 pm IST  
Blogger ഗന്ധര്‍വ്വന്‍ said...

Oru Vedikku 2 Pakshi

Su:-


Informing u my strong protest for wasting lot of vegetables and ultimately got nothing to eat.
I trusted u su, and so when I so the recipe one by one I brought all the things stated. Later I found all wasted and nothing to eat. No vegetable left on my garden. Three days I am starving.

U exploited Gandharvan's dearth of knowledge in cooking and trust. Next time gandharvan vowed not to follow ur recipe.

Gandharvan put all together in earthen vessel allowed decaying. It will become wash or-koda. Tomorrow it will be sublimated and make out pure arrack.

Dear buddies of blog. Gandharvan going to drink arrack and going haywire. It is purely because he doesn't like wastage of material and protest against deluding recipe. oru vedikku 2 pakshi.

Sat Nov 05, 03:59:00 pm IST  
Blogger Thulasi said...

gandharvaaa,if you're not able to get arrack,call me.last years "parnkimanga"(made from cashewfruit)arrack stock is still with me.

Sat Nov 05, 04:19:00 pm IST  
Blogger ഗന്ധര്‍വ്വന്‍ said...

venda thulasi venda

Neeleshwaramalle, endosulphan aduthalle. Gandharvanu pedi->

Gandharvanu thalakoru kick maathram mathy. Chaavanda.

Pinne swathave viklangananu gandharvan. kaaranam Vikalyamulla chinthakal. Kooduthal vaikalyam thaangan vayya.

Engilum thulasiyude offer kondu gandharvanu happy jam. Santhosham kondu erikkan vayya.

Sat Nov 05, 04:59:00 pm IST  
Blogger സു | Su said...

Gauriiiiiiiii :) post ishtam aayi ille? kurachu sweets ingottum ayakkoo.

ചന്ദ്രേട്ടാ, പായസമൊക്കെ വെക്കാം :)
ബെന്നി :) ആണുങ്ങൾ എന്തിനാ ചാവാൻ നിൽക്കുന്നത്? സ്വയം പാചകം ആയ്ക്കൂടേ?

ആദി :)

തുളസി :)
ദേവൻ :) അതെ അതെ. കാത്തിരിക്കൂ കിട്ടും.
കലേഷേ, ഇതിന്റെ പേരു കാളാകൂളി കലേഷ് ആ ലാ ദാദാ എന്നാ നല്ലത്.
കുമാർ :) നന്ദി.
അചിന്ത്യ :) നന്ദി
റോക്സി :)

aathira :) thanks for reading.
kick :) anything wrong?

അനിൽ :) സന്ദേശം എത്ര വേഗം മനസ്സിലായി.
ഗന്ധർവാ :) പച്ചക്കറി ഒക്കെ മുറിച്ചിരുന്നേൽ ഞാൻ വന്ന് സദ്യയുണ്ടാക്കി കഴിച്ചേനേ. മുൻ കൂട്ടി പറയാഞ്ഞിട്ടല്ലേ. ഗന്ധർവൻ ഒരു തൃശ്ശൂർക്കാരൻ ആണുല്ലേ. സത്യം പറയൂ. ആ ഉണ്ടാക്കി വെച്ചത് കഴിച്ച് ഉണർന്നിട്ടൊക്കെ പറഞ്ഞാ മതി .

Sat Nov 05, 06:48:00 pm IST  
Blogger ഗന്ധര്‍വ്വന്‍ said...

Su:-
Gandharvaante address


You are 100% correct.
Gandharvan proud to be a thrissurian. Athayathu thumbiyaayi gandharvan alayunnathu Thekkin kadu maithanathil.athanu thattakam.
Poovalan thumbikku paari nadakkan kerala varma college,ST.Thomas college, St.Maries college, Sacred Heart Conventt, CMS, Ennu venda oru paadu kalalayangal. Mattu prantha pradheshathe collegeil pokendavarude transit pointum ethu.

Kannukalku ennum Thrissur pooram. Oru Gandharvalokathilum ellatha varna sabalima. Ennum Gandharvante manassil varnangal vaari vitharunna vedikkettu mazha.

Pinne deva saannidhyam oru padu.
Kizhakkottu nokiyal paramekavu devi. alpam vadkku maari mithunampilli siva kshthram. Vadakke standinaduthu Thirumbadi kannan, cherumukku ambalam. Gandharvante thekkin kadu Vadakkum naathanaya sivante jada mudi.
Athukondu Gandharvanu gandharvalokathe kurichulla nostalgia ella.

Eppozhengilum su ethile poyal- thuvanathumbiyile gaanam ormikkuka
vannuvallo... vadkkum nathante mumbil. Gandharva dharsnamundakum.

Adikurippu:- kalesh enne kuppiyilaaaki. Su etha location kandu pidichirikkunnu. Avasanam gandharvan manushyanakendi varumo?.

Sun Nov 06, 09:52:00 am IST  
Blogger സു | Su said...

ഉം... ശരി തന്നെയാണോ? ഒരു ചോദ്യം കൂടെ ഗന്ധർവന്റെ പേരു തുടങ്ങുന്നത് ‘അ’ യിൽ ആണോ?

Sun Nov 06, 10:08:00 am IST  
Blogger കേരളഫാർമർ/keralafarmer said...

:}

Sun Nov 06, 10:24:00 am IST  
Blogger ഗന്ധര്‍വ്വന്‍ said...

aa alle alla.
a vachu thudangunna oralundaayirunnu Gandharvane jokerennu vilicha- pakshe veedippol nissabdhamaanu.

Gandharvan pranayathuramaayi avarude joker vilikkayi kaathirikkunnu. Athulya-blogile erivum puliyum aayirunnu. Kaanmanillennu parasyam koduthalo?.

Kalesh avar vaccationilaanennu ezhuthi kandathu kondu kooduthal ezhuthunnilla. Ellathavare kurichu parayunnathu apavaadham aavumallo?.

Sun Nov 06, 10:36:00 am IST  
Blogger സു | Su said...

:( പച്ചക്കള്ളം. ‘അ’ യിൽ തുടങ്ങുന്ന പേര് പലരോടും പറഞ്ഞിട്ടില്ലേ. ഓർത്തുനോക്കൂ :(

Sun Nov 06, 10:58:00 am IST  
Blogger .::Anil അനില്‍::. said...

ഇതെന്താ സു-ഗന്ധർവ പൊട്ടൻ കളിയോ?
ഗന്ധർവൻ ഇമെയിൽ ഐ.ഡിയും പേരും വിലാസവും ഫോൺ-ഫാക്സ് നമ്പരുകൾ ഒക്കെ വച്ചാണല്ലോ കമന്റെഴുതുന്നത്. പിന്നെന്താ ഇവിടെ ഒരു തർക്കം?

Sun Nov 06, 11:22:00 am IST  
Blogger സു | Su said...

അനിലേട്ടന് ഇപ്പോ എന്തിനാ അരിശം വരുന്നത്? ഞാൻ അതൊന്നും പോയി നോക്കി കണ്ടില്ല.
:( ഇല്ലെങ്കിൽ ചോദ്യമൊന്നും ചോദിക്കില്ലായിരുന്നു. ഇപ്പോഴാ നോക്കിയത്. :(

Sun Nov 06, 11:54:00 am IST  
Blogger .::Anil അനില്‍::. said...

അരിശം? എനിക്ക്? ഇക്കാര്യത്തിൽ? :))
ബോറഡിച്ചെന്നതു സത്യം.
ഒരു പ്രൊഫൈലും ബ്ലോഗുമുണ്ടാക്കി ഗന്ധർവൻ ഇവിടെ എഴുതുമ്പോ അതൊന്നും കാണാൻ നോക്കാതെ ഒറ്റനമ്പർ ലോട്ടറിയെടുത്തുകളിയ്ക്കുന്നതു കണ്ടിരിക്കാനുള്ള ക്ഷമ ഇല്ലാതെപോയി. അത്രേള്ളൂ. സു ക്ഷമി :)

Sun Nov 06, 12:09:00 pm IST  
Blogger സു | Su said...

അതൊന്നും കണ്ടില്ല ആദ്യം. കുറേ ദിവസം പോയി നോക്കി ക്ഷമ കെട്ടു. ഇനി പ്രൊഫൈലും ബ്ലോഗും വെക്കുമ്പോൾ വെക്കട്ടെ എന്നു കരുതി. ഇപ്പോ പുലി വരുന്നേ എന്നു പറഞ്ഞ മാതിരി ആയി.വന്നപ്പോൾ കണ്ടില്ല. എന്നാലും അനിലേട്ടന് അരിശം വന്നത് മോശമായിപ്പോയി.

Sun Nov 06, 12:26:00 pm IST  
Blogger ഗന്ധര്‍വ്വന്‍ said...

Ayyo su- Anil paranjathil vishamikkanonnumilla.
Saadharana Magicians stageil vannal parayum ee technic ariyunnavar dhayavu cheydhu kshamikkuka. athu manassil vakkuka.
Soothram ariyaavunna Anilinu bore adichathu swabhavikam. Ethu pole bore adicha ellavarodum rasicha ellavarkum vendi Gandharvan maapu..... Allengil venda

Sun Nov 06, 12:48:00 pm IST  
Blogger കലേഷ്‌ കുമാര്‍ said...

ഗന്ധർവാ, ഞാൻ വാ‍ക്ക് പാലിച്ചിട്ടുണ്ട് - ഞാൻ വായ തുറന്നില്ല. സു, തൃശൂർ ആണോ സ്ഥലം എന്ന് ചോദിച്ചപ്പം ഞാൻ വായ തുറന്നോ?

അതുല്യേച്ചി തിരികെ എത്തിയിട്ടുണ്ട് ഇന്ദ്രപ്രസ്ഥവും ലാ‍ലൂലാന്റും ഒക്കെ കറങ്ങിയിട്ട്!

Sun Nov 06, 02:18:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home