നിങ്ങളും ഞാനും അല്‍പ്പം പോസിറ്റീവും
നിങ്ങള്‍ :- എനിക്ക് ഭയങ്കര ടെന്‍ഷന്‍ ആണ്.
ഞാന്‍ :- ടെന്‍ഷനു പെന്ഷന് കൊടുക്കൂ. നിങ്ങള്‍ക്കുള്ള സൌഭാഗ്യത്തെയെടുത്ത് സര്‍വ്വീസിലിരുത്തൂ.
നിങ്ങള്‍:- കുട്ടികള്‍ പഠിക്കാന്‍ മഹാമടി കാണിക്കുന്നു.
ഞാന്‍ :- മടിയുണ്ടെങ്കിലും പഠിക്കാനും പഠിപ്പിക്കാനും പറ്റുന്നുണ്ടല്ലോ. പഠിക്കാന്‍ കഴിയാത്ത എത്രയോ കുട്ടികളുണ്ട് ഈ ലോകത്തില്‍. പഠിച്ചോ എന്ന് പറയാന്‍ പോലും കഴിയാത്ത രക്ഷിതാക്കളും.
നിങ്ങള്‍:- എന്റെ മകനു പ്രൊഫഷണല്‍ കോഴ്സിനൊന്നും സീറ്റ് കിട്ടിയില്ല.
ഞാന്‍ :- പത്താം ക്ലാസ്സ് പോലും പാസാവാത്ത ആള്‍ക്കാരുണ്ട് ഈ നാട്ടില്‍. മകനെ വേറെ എന്തെങ്കിലും നല്ല കോഴ്സിനു ചേര്‍ക്കൂ.
നിങ്ങള്‍:- ജോലിയില്ലാത്തൊരുത്തന്‍ എന്റെ മകളെ കെട്ടണമെന്നും പറഞ്ഞ് പിറകെ നടക്കുന്നു.
ഞാന്‍:- മകളെ തട്ടിക്കൊണ്ട്പോയില്ലല്ലോ എന്ന് ആശ്വസിക്കൂ. ജോലി നേടാന്‍ അയാളെ സഹായിക്കൂ.
നിങ്ങള്‍ :- അയല്‍വക്കത്ത് കാറു വാങ്ങി. ഞാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ എന്നും എന്നെ കടന്നുപോകുന്നു.
ഞാന്‍ :- കാറു വാങ്ങിയവര്‍ ആദ്യം കടന്നുപോകും. പിന്നെ കിടന്നു പോകും. നടത്തം ആരോഗ്യത്തിനു നല്ലതാണ്.
നിങ്ങള്‍:- എന്നും കഞ്ഞി കുടിച്ച് കഴിയാനാണോ എന്റെ വിധിയെന്നോര്‍ക്കും.
ഞാന്‍ :- പച്ചവെള്ളം കുടിച്ച് കഴിയുന്നവരും, എല്ലാ ദിവസവും അതുപോലും കിട്ടാത്തവരും ഈ ലോകത്ത് ഉണ്ടെന്ന് ഓര്‍ക്കുക.
നിങ്ങള്‍ :- എന്റെ ഭാര്യ ഒരു ധാരാളിയാണ്. എന്നും പൈസയും ചോദിച്ച് വരും.
ഞാന്‍ :- പൈസ ചോദിക്കാനെങ്കിലും നിങ്ങളുടെ മുന്നില്‍ എത്തുന്നുണ്ടല്ലോ. തിരക്ക് കൊണ്ട് മുഖാമുഖം കാണാന്‍ സാധിക്കാത്ത പലരും ഈ ലോകത്തുണ്ട്. നിങ്ങളുടെ പണം, ഭാര്യക്കും ഉള്ളതല്ലേന്ന് വിചാരിക്കുക.
ധാരാളിത്തം കൊണ്ടുണ്ടാവുന്ന പ്രശ്നം അവരെ പറഞ്ഞു മനസ്സിലാക്കുക.
നിങ്ങള്‍:- എന്റെ ഭര്‍ത്താവ് എന്നും കുടിച്ച് വീട്ടില്‍ വരുന്നു.
ഞാന്‍ :- വീട്ടില്‍ വരുന്നുണ്ടല്ലോ. കുടിച്ച് വഴിയില്‍ കിടക്കുന്നവരും, വേറെ വഴിക്ക് പോകുന്നവരും ഉണ്ടെന്ന് ഓര്‍ക്കുക. കുടി നിര്‍ത്താന്‍ ഭര്‍ത്താവിനെ സഹായിക്കുക.
നിങ്ങള്‍ :- കല്യാണങ്ങള്‍ക്ക് പോകുമ്പോള്‍ ഒരു നല്ല മാല പോലും ഇടാന്‍ ഇല്ലല്ലോ എന്ന് സങ്കടം.
ഞാന്‍ :- കല്യാണവീട്ടില്‍ വരുന്ന കള്ളന്മാര് കല്യാണം കഴിഞ്ഞ്, നിങ്ങളുടെ വീട്ടില്‍ വരില്ലല്ലോ എന്ന് ആശ്വസിക്കുക. പുഞ്ചിരി കട്ടുകൊണ്ടുപോകാന് പറ്റില്ല. നമ്മള് കൊടുത്താലേ മറ്റുള്ളവര്‍ക്ക് കിട്ടൂ. അതാണു ഏറ്റവും നല്ല ആഭരണവും.
നിങ്ങള്‍:- എന്റെ കൂട്ടുകാരികള്‍ക്കൊക്കെ വല്യ വീടാണ്.
ഞാന്‍ :- വല്യ വീട് വൃത്തിയാക്കാനും പാട്. വല്യ വീട്ടിലുള്ളവര്‍ തമ്മില്‍ കാണണമെങ്കില്‍ സമയം എടുക്കും. വീടല്ല, ഉള്ളടക്കമാണ് നന്നാവേണ്ടത്. സ്നേഹവും സമാധാനവും കൂടുതല്‍ ഉണ്ടാവട്ടെ.
നിങ്ങള്‍:- എന്റെ മകള്‍ എന്നും രണ്ടാം സ്ഥാനത്താണ്.
ഞാന്‍ :- ഒന്നാം സ്ഥാനത്ത് എത്തുന്നത് സ്വപ്നം കാണാം. അതിനുവേണ്ടി പ്രയത്നിക്കാം. സ്ഥാനത്തിലല്ല, അറിവിലാണ് കാര്യമെന്നോര്‍ക്കുക.
നിങ്ങള്‍:- ഐശ്വര്യാറായ് ഏപ്രിലില്‍ കല്യാണം കഴിക്കും.
ഞാന്‍ (ദുഃഖത്തോടെ) :- ഷാരൂഖ് ഖാന് എപ്പോഴേ കല്യാണം കഴിച്ചു.
ഹി ഹി ഹി.
45 Comments:
പുഞ്ചിരി കട്ടുകൊണ്ടുപോകാന് പറ്റില്ല. നമ്മള് കൊടുത്താലേ മറ്റുള്ളവര്‍ക്ക് കിട്ടൂ. അതാണു ഏറ്റവും നല്ല ആഭരണവും.
:-)
ഞാന്‍ ;-)
:)
this is positive attitude..great sul
.......വീട്ടില്‍ വരുന്നുണ്ടല്ലോ. കുടിച്ച് വഴിയില്‍ കിടക്കുന്നവരും, വേറെ വഴിക്ക് പോകുന്നവരും ഉണ്ടെന്ന് ഓര്‍ക്കുക.
:-)
സൂ,
എന്റെ ഇന്നു് ഒരുഷാറുമില്ലാതെ തുടങ്ങുകയായിരുന്നു. പലപ്പോഴും അകാരണമായി അങ്ങനെ ഉണ്ടാകാറുണ്ടല്ലോ. ഈ പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍, അതെ ‘ആര്‍ക്കും കട്ടു കൊണ്ടു പോകാനൊക്കാത്ത’ ഒരു ചെറു പുഞ്ചിരി എനിക്കു ലഭിച്ചു. അതു നല്കിയതിനു് നന്ദി.:)
:-)
ഓ...
എന്റെ ബ്ലഡ് ഗ്രൂപ്പ് ഓ പോസിറ്റീവാ..
ചേച്ചീടെ ബ്ബB + ve ആണല്ലെ :D
qw_er_ty
നിങ്ങള്‍-എനിക്ക് വട്ടാണെന്ന് എല്ലാവരും പറയുന്നു....
ഞാന്‍[സന്തോഷത്തോടെ]-അതിനെന്ത്...എന്നെ നോക്കൂ..എനിക്ക് മുഴുവട്ടാണു എന്നാണു എല്ലാവരും പറയുന്നത്....
സു... :)
പുഞ്ചിരിതന്നെ ഏറ്റവും നല്ല ആഭരണം.
ഒത്തിരി ഇഷ്ടമായി ഈ പോസ്റ്റ്.
ഈയിടെയായി ഞാനും കൂടുതല്‍ പോസിറ്റീവ് ആയി ചിന്തിക്കാന്‍ തുടങ്ങി. സൂ പറഞ്ഞതുപോലെ, എല്ലാറ്റിനും ഒരു നല്ല വശംകൂടി കാണും അതു കാണാന്‍ നമ്മുടെ ഉള്‍ക്കണ്ണുകള്‍ തുറക്കണം എന്നുമാത്രം.
ഷാരൂഖിന്റെ ആരാധികയാണോ?
പോസ്റ്റ് നന്നായിട്ടുണ്ട്.
ഞാന്‍:) ചേച്ചീ ഭയങ്കര മടിയാ, എന്തെങ്കിലും എഴുതാന്‍. എല്ലാവരുടെയും പോസ്റ്റുകള്‍ വായിക്കാനാ എനിക്കിഷ്ടം.
സു:) ശിശു എഴുതാതിരിക്കുകയാ നല്ലത്. ബാക്കിയുള്ളവര്‍ക്ക് ജോലി കുറഞ്ഞിരിക്കും.
ഞാന്‍:) നല്ല നാല് കമന്റുകിട്ടുവാനെന്ത് ചെയ്യണം?
സു:) കറിവേപ്പിലയില്‍ വരുന്ന തെറിവിളികള്‍ കുറിപ്പുകളിലേക്ക് forward ചെയ്യാം.
ഞാന്‍:) ദൈവമേ..!
സു:) ഹി. ഹി. ഹി.
ന്റെ ബ്രമാണ്ടമായ തല- "നീ ഒരു വിഡ്ഡിയാണ"്.
ഞാന്‍ - "അതേ "
തല - "നീ എന്തിനിങ്ങനെ വെറുതേ ജീവ്ക്കുന്നു".
ഞാന്‍- "വെറുതെ ഒരു തമാശക്ക്".
തല- "നീ എന്തിന് ബ്ലോഗെഴുതുന്നു".
ഞാന്‍- "അറിയില്ല ഉള്‍വിളി".
സൂവിന്റെ ചോദ്യോത്തരങ്ങള്‍ക്ക് നല്ല ചാര്‍ജുണ്ട് കേട്ടൊ.
ഒന്നു വായിച്ചാല്‍ ഒരു ദിവസത്തേക്കെങ്കിലും ചാര്‍ജ് ചെയ്യേണ്ട.
ദിവസം നല്ല വേഗതയില്‍ പൊയ്ക്കോളും.
വളരെക്കാലമായി അറിയാമെങ്കിലും , ഇന്നെനിക്ക് ഏറെ സന്തോഷമുള്ള
ഒരു മെയില്‍ കിട്ടി. ഇന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ ഈ ആനന്ദത്തിലാന്.
അതില്‍ നിന്നുള്ക്കൊണ്ടെഴുതട്ടെ.
നല്ലവരായ , നല്ലത് ചിന്തിക്കുന്ന ഒരു പാട് പേരെ അറിയാനാകുന്നു
ബ്ലോഗെന്ന ഈ സൗഹൃദം വഴി.
കാശിനും, കായിക ബലത്തിനും നേടിത്തരനാകാത്തത്.
എന്നിലെ അസംസ്കൃതനെ
അത് സംസ്കൃതം പഠിപ്പിക്കുന്നു.
ധന്യമുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു.
എഴുതുക സൂ കള്‍ എഴുതുക.......
തരക്കേടില്ല സൂ
നിങ്ങള്‍: ഇങ്ങനെ നുറുങ്ങുകള്‍ കൂട്ടിത്തുന്നി എന്റെ പട്ടം ഉയരത്തില്‍ പറപ്പിക്കും
ഞാന്‍: വരും, കാണും, നല്ലതിനെ നല്ലതെന്നു തന്നെ പറയും, ഇതു പോലെ.
alwaye
can i use any other tool instead of "ilamozhi".......which one you are using.
മനുഷ്യന്റെ ആഗ്രഹങ്ങളേയും അഭിലാഷങ്ങളേയും അടക്കിനിര്‍ത്തി അവന്റെ മുന്നോട്ടുള്ള കുതിപ്പിനു കടിഞ്ഞാണിടുന്ന ഇത്തരം പോസ്റ്റുകള്‍ പോസ്റ്റുകള്‍ എന്തിനാണ് സു.
ഉള്ളതു കൊണ്ട് ഓണം പോലെ എന്ന പഴഞ്ചന്‍ മലയാളമനസ്സിന്റെ ഉള്ളിലിരുന്നാണ് ഇതെല്ലാം പറയുന്നതെന്നറിയാം. ഇത്തരം കാഴ്ചപ്പാട് തന്നെയല്ലെ നമ്മുടെ വികസനത്തിനും വിലങ്ങുതടിയായി നില്കുന്നതെന്നിടക്കു ഓര്‍ത്തു പോകാറുണ്ട്.
എഴുത്തും ചിന്തയും എല്ലാം കൊള്ളാം. മനുഷ്യന് സമാധാനമാണല്ലോ വേണ്ടത് മറ്റെന്തിനേക്കാളുമുപരി.
-സുല്‍
നിങ്ങള്‍: യാഹൂ എന്റെ പാചകക്കുറിപ്പുകള്‍ കോപ്പിയടിച്ചു.
ഞാന്‍: ???
:) (ഞാന്‍ ഓടി...)
--
കൊള്ളാം ..... നന്നായിരിക്കുന്നു.... നല്ല ചിന്തകള്‍...
സൂ:)ശുഭാപ്തിവിശ്വാസം ആണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് .നല്ല കുറിപ്പുകള്‍
സു
നന്ദി, അതി ഗംഭീരമായിരിക്കുന്നു.
This comment has been removed by the author.
നിങ്ങള്‍ : അടുത്ത വീട്ടിലേക്ക് വന്ന പോസ്റ്റ്മാന് ലവളെ നോക്കി പുഞ്ചിരിച്ചു.
ഞാന്‍ : പോസ്റ്റ്മാന് ലവളെ നോക്കി പുഞ്ചിരിക്കാനെങ്കിലും സാധിക്കുന്നു. എന്നെ ആ പ്രദേശത്തേക്കു പോലും അടുപ്പിക്കുന്നില്ല.
നിങ്ങള്‍ : കാലത്തുമുതല്‍ ഞാനൊരു ചായപോലും കുടിക്കാതെ ജോലി ചെയ്യുന്നു.
ഞാന്‍ : എന്നും കോസ്റ്റാകാഫി കുടിക്കാനാ എന്റെ ദുര്‍വ്വിധി.
ഇത്ര്യൊക്കേ എന്നെക്കൊണ്ടാവൂ.. ഞാനോടി..:)
സോറി. പറയാന്‍ മറന്നു. നല്ല ചിന്തകള്‍ ..
This comment has been removed by the author.
നാലാമത്തേത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു .
പക്ഷേ...
മകളെ തട്ടികൊണ്ടു പോയാലോ..?
:)
klസൂ,
ഒത്തിരി നേരമ്പോക്കും ഇത്തിരി ദര്‍ശനവും.നന്നായിരിക്കുന്നു.
സൂ കലക്കീ ട്ടോ
കൊള്ളാം സൂ ഇത്തിരി ചിരിയും ഒരൊത്തിരി ചിന്തയും .. ഇഷ്ടപ്പെട്ടു :)
എതിന്റെയും നല്ല വശം കാനുക എന്നതാണു എന്റെ പൊളിസി. പല വിഷമങലും മാറ്റി കിട്ടും. നല്ല പൊസ്റ്റ്.
:-)
(കട്: ഇട്ടിമാളു :-)
qw_er_ty
ഞാന്‍ :- കാജോളും കല്ല്യാണം കഴിച്ചു :(. ഇപ്പൊ കാണണമെങ്കില്‍ പരസ്യങ്ങള്‍ ശ്രദ്ധിക്കണം.
qw_er_ty
വിശ്വം :) ആദ്യം കമന്റ് വെച്ചതില്‍ സന്തോഷം.
പീലിക്കുട്ട്യമ്മൂ :) കുറേ ദിവസം കണ്ടില്ലല്ലോ.
ഇട്ടിമാളൂ :)
മനൂ :) എന്നെ സുല്‍ എന്നു വിളിക്കുന്നത് എപ്പോ നിര്‍ത്തും?
കൈതമുള്ളേ :)
വേണുജീ :) പോസ്റ്റ് വായിച്ച്, ഒരു പുഞ്ചിരി കിട്ടിയപോലെ തോന്നി എന്നറിഞ്ഞ് സന്തോഷമായി.
പട്ടേരി :) ഇവിടെ ബ്ലഡ് ബാങ്ക് വേണ്ടിവരും അല്ലേ? എന്തായാലും ബി പോസിറ്റീവ്.
സാന്ഡോസേ :) തുറന്നുപറഞ്ഞതില്‍ സന്തോഷം. ഇനി മുതല്‍ ശ്രദ്ധിച്ചോളാം. ഹിഹി.
ഇത്തിരിവെട്ടം :)
ശാലിനീ :) നല്ല കാര്യം. എപ്പോഴും പറ്റിയില്ലെങ്കിലും ഇടയ്ക്കൊക്കെ അങ്ങനെ ചിന്തിക്കുന്നത് ഗുണം തന്നെ.
ശിശൂ :) എനിക്കാവുന്നത് ഒരു കമന്റ് ഇടുകയാണ്. അത് ഞാന്‍ സന്തോഷത്തോടെ ചെയ്യാറുണ്ട്. ഇനി ശിശു പറഞ്ഞപോലെ ചെയ്യാനും എനിക്ക് വിരോധമില്ല. ഹിഹി.
ഗന്ധര്വ്വന് ജീ :) ചാര്‍ജ് ചെയ്യാന്‍ ഈ പോസ്റ്റ് മതിയെന്ന് പറഞ്ഞതില്‍ സന്തോഷം. എന്താ മെയിലില്‍ ഉള്ളത്.
രാജീവ് :) സ്വാഗതം. നന്ദി.
വര്‍ണ്ണം :)
ബഷീര്‍ :) ഞാന്‍ വരമൊഴിയാണ് ഉപയോഗിക്കുന്നത്. http://vfaq.blogspot.com/ ഇവിടെപ്പോയി നോക്കൂ. മനസ്സിലാക്കാം.
സുല്‍ :) ഇത്തരം കടിഞ്ഞാണുകള്‍ ചിലപ്പോള്‍ ആവശ്യമാണ് സുല്‍. എന്തിനേയും വെട്ടിപ്പിടിക്കാന്‍ പോകുന്നവര്‍ക്ക് അല്പമൊരു വീണ്ടുവിചാരം ആവശ്യമാണ്. ഉള്ളതുകൊണ്ട് ഓണം പോലെ എന്നത് തന്നെയാണ് ശരി. പലതും മറന്ന് നെട്ടോട്ടമോടുന്നതിനിടയില്‍, എന്തിന്? എന്നൊരു ചോദ്യത്തിനു മാത്രം ആണ് ഇതൊക്കെ.
ഹരീ :)
തക്കുടൂ :)
നന്ദൂ :)
വിനയന് :)
അപ്പൂ :)
കുട്ടന്മേനോന് :) കോസ്റ്റാകോഫി(?) അതെങ്കിലും ഉണ്ടല്ലോ.
മുംസി :)
ആഷ :)
മുസാഫിര്‍ :) കുറേ ദിവസം കണ്ടില്ലല്ലോ.
സതീശ് :)
നവന് :)
കുഞ്ഞന്‍സ്:)
പ്രദീപ് :) സ്വാഗതം. നല്ല പോളിസി.
ജ്യോതിര്‍മയീ :) (കടപ്പാട് ജ്യോതിര്‍മയി)
നൌഷര്‍ :) അതെ.
എല്ലാവര്ക്കും നന്ദി.
താരേ.... ഞാന്‍ രണ്ട് ദിവസം മുമ്പും കൂടെ വിചാരിച്ചേയുള്ളൂ, എവിടെപ്പോയി എന്ന്. സുഖം തന്നെയല്ലേ? :)
qw_er_ty
ഭാര്യ :- സീനൂന്റെ മോളെ കല്യാണത്തിനു പോകാന്‍ ഒരു പട്ടുസാരി വാങ്ങിത്തരോ?
ഞാന്‍ :- നിന്റെ ഉപ്പ കഴിഞ്ഞവര്‍ഷം എന്റെ അനിയന്റെ കല്യാണത്തിനു വാങ്ങിത്തന്ന പട്ടുസാരിയിലാ നിന്നെ കാണാനഴകും ഐശ്വര്യവും.
ഞാന്‍ :- കല്യാണത്തിനു പോകാന്‍ നീ എന്റെ ആ നീലക്കള്ളി ടി ഷര്‍ട്ടു തിരുമ്മി അയേണ്‍ ചെയ്തില്ലെ?
ഭാര്യ :- ഇന്നും ഇന്നലെയുമിട്ട ആ സ്റ്റോണ്‍ വാഷു ഷര്ട്ടിലാ നിങ്ങളെ കാണാന്‍ ചന്തവും ഗമയും.
അഭിഷേക് ബച്ചന്റെ ഭാഗ്യം നോക്കു..
വിവേക് ഒബ്റോയ് ആയില്ലല്ലൊ എന്നോര്‍ക്കു..:)(ഇവരു രണ്ടും സങ്കല്പ്പ സൃഷ്ടികള്‍ ആകുന്നു. ആരെങ്കിലുമായി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ യാദൃശ്ചികം മാത്രം! :))
qw_er_ty
കരീം മാഷേ :) അത് നന്നായി. ചക്കിക്കൊത്ത ചങ്കരന്.
ബിന്ദൂ :) ആ സല്മാന് ആയില്ലല്ലോന്ന് വിചാരിക്കുന്നതാവും നല്ലത്.
qw_er_ty
നല്ല പോസ്റ്റ് സൂ..പലപ്പോഴും നമ്മള് പോസിറ്റീവ് ആയി ചിന്തിക്കാറില്ല..നെഗറ്റിവിനു വല്ലാത്ത ഒരു ശക്തിയാണെന്നു തോന്നാറുണ്ട്..
സാരംഗീ :) ശ്രമിക്കാഞ്ഞിട്ടാവും. എന്നാലും നെഗറ്റീവ് കണ്ടുപിടിച്ച് അതിനുപിന്നാലെ പോകും.
qw_er_ty
ചില മാസികകളിലെ ഡോക്ടറോറ്റു ചോദിക്കാം പോലെ ഉണ്ടല്ലോ :)
പുഞ്ചിരി നല്‍കിയതിന് നന്ദി
മുല്ലപ്പൂ :)
qw_er_ty
:) ജേക്കബ്.
qw_er_ty
സുചേച്ചി..നല്ല പോസ്റ്റ്..കൊള്ളാം
സോന :) നന്ദി.
qw_er_ty
kollam suryagayathri....
jeevithathinte illaymakal maathram kaanane manushyanu samayamullooo.
enthu vannalum ee positive attitude valare nallathu
Post a Comment
Subscribe to Post Comments [Atom]
<< Home