ആകാശം തന്നത്
ദുഃഖിച്ചിരുന്നപ്പോൾ,
ആകാശം മഴ തന്നു.
ആലിപ്പഴം പൊഴിഞ്ഞതൊക്കെ വാരിക്കൂട്ടി,
അതിന്റെ തണുപ്പിൽ ദുഃഖം മറന്നു.
വീണ്ടും വിഷമിച്ചപ്പോൾ,
ആകാശം മഴവില്ലു തന്നു.
അതിന്റെ നിറങ്ങളൊക്കെ മനസ്സിലിട്ട്
അതിലലിഞ്ഞുചേർന്നു.
വീണ്ടും നൊമ്പരമായപ്പോൾ,
ആകാശം ഇടിമിന്നൽ തന്നു.
അതിന്റെ ശബ്ദത്തിലും വെളിച്ചത്തിലും,
മനസ്സ് ഓടിനടന്നു.
വീണ്ടും നൊന്തപ്പോൾ,
ആകാശം സൂര്യനെ തന്നു.
സൂര്യന്റെ ചൂടിൽ വെന്ത്,
വേവുന്ന മനസ്സ് മറന്നു.
വീണ്ടും നോവായപ്പോൾ,
ആകാശം അമ്പിളിമാമനെ തന്നു.
അതിന്റെ വെളിച്ചത്തിൽ അലിഞ്ഞ്,
മനസ്സ്, നിലാവ് പോലെ മനോഹരമായി.
പിന്നെയും, മനസ്സ് പിടിതരാതെ ശാഠ്യം കാട്ടിയപ്പോൾ,
ആകാശമെന്നെ നക്ഷത്രമാക്കി കൂടെ കൂട്ടി.
അവിടെയിരുന്ന് ഞാനെന്നും ചിരിച്ചുകൊണ്ടിരുന്നു.
Labels: മനസ്സിൽ നിന്ന്
11 Comments:
ഇന്നത്തെ ദിവസം ഏതായാലും സു വിന്റെ കവിതയോടെ തുടക്കം കുറിച്ചു.
കൊള്ളാം.. സു..
നിന്റെ സ്നേഹം ആകാശത്തേക്കാള്‍ വീസ്തൃതമെങ്കില്‍ എന്റെ ഇഷ്ടം നക്ഷത്രം പോലെ അരികില്‍ വന്നേനെ...
പണ്ടൊരിക്കല്‍ അങ്ങനെ എഴുതിവെച്ചിരുന്നു നോട്ബുക്കീല്‍ :)
നന്നായി സൂ ഈ വരികള്‍
“കനവിന്റെ ഇതളായി നിന്നെപ്പടര്‍ത്തി നീ വിരിയിച്ചൊരാകാശമെങ്ങു വേറെ” എന്ന ഒ.എന്‍.വി.-യുടെ വരികള്‍ ഓര്‍മ്മ വന്നു.
നല്ല വരികള്‍ സൂ :-)
അയ്യോ അപ്പൊ സു ഭൂമിലൊന്നുമല്ലേ ?
-കവിത ഇഷ്ടമായിട്ടോ :)
നക്ഷത്രങ്ങളെന്നും ചിരിയ്ക്കുകയേ ഉള്ളൂ അല്ലേ..
അപ്പോളേറ്റവും അധികം സന്തോഷമുണ്ടാവൂന്നതും ആകാശത്തിലെ നക്ഷത്രങ്ങളാവുമ്പോള്‍ തന്നെ!
ഇഷ്ടമായി.
ആകാശത്തിരുന്ന് എഴുതുന്നത് കൊണ്ടായിരിക്കും കവിതക്ക് നല്ല തിളക്കം. നക്ഷത്ര തിളക്കം. മനോഹരമായിരിക്കുന്നു.
ചാന്ദ്രയാനക്കാര്‍ എത്ര ബുദ്ധിമുട്ടി :)
ഇനിയീ നക്ഷത്രങ്ങള്‍ വേണം വാക്കുകളെത്തരാന്‍!
“നക്ഷത്രമെന്നോടു ചോദിച്ചു, ഞാന്‍ തന്നൊ-
രക്ഷരമെന്തേ, നിനക്കു ബോധിച്ചുവോ?”
(പ്രൊഫ: മധുസൂദനന്‍ നായര്‍)
വാഗ്‌ജ്യോതി
സണ്ണിക്കുട്ടൻ :) തുടക്കം മോശമായില്ലല്ലോ അല്ലേ?
പ്രിയ :) എഴുതിവെച്ചത് എനിക്കിഷ്ടമായി.
ബിന്ദു :)
മുസാഫിർ :) ഭൂമിയിൽ അല്ലല്ലോ.
പി. ആർ :) നക്ഷത്രങ്ങളെപ്പോലെ എന്നും ചിരിക്കാൻ കഴിഞ്ഞെങ്കിൽ.
നരിക്കുന്നൻ :) അതു നക്ഷത്രത്തിളക്കം ആവും. അല്ലേ?
ജ്യോതിർമയി :)
അപ്പോൾ സു ചിരിക്കുകയാണ്. അതു മതി.
നല്ല വരികൾ. ആശംസകൾ
സു:) വളരെനാളുകള്‍ക്ക് ശേഷം സൂര്യഗായത്രിയില്‍ വരികയാണ്, അപ്പോള്‍ മാറ്റം ഭയങ്കരം.. കഥയെഴുതിയിരുന്ന സു ഇപ്പോള്‍ കവിതയിലേക്ക് മാറിയിരിക്കുന്നു. വളരെ നല്ലത്. ചന്ദ്രനും ചന്ദ്രായവുമൊക്കെ വിഷയങ്ങള്‍ ഇല്ലെ?
ഞാനും ഒരെണ്ണം എഴുതി. കുറിപ്പുകളില്‍ വിഷയം ഇതുതന്നെ..
നന്നായി. ഭാവുകങ്ങള്‍.
ലക്ഷ്മി :)
ശിശു :) തിരക്കിലായിരുന്നുവല്ലേ?
Post a Comment
Subscribe to Post Comments [Atom]
<< Home