കണ്ണൻ
ഗോപികമാരോടെൻ കനവുകളോതി
കാളിന്ദി തീരത്തു നിന്നെ ഞാൻ തേടി.
വൃന്ദാവനത്തിലും കണ്ടില്ല നിന്നെ,
കടമ്പിന്റെ ചോട്ടിലും നീ വന്നതില്ല.
കണ്ടില്ല നിന്നെയെൻ കനവിലല്ലാതെ
മറന്നുവോയെന്നോർത്തു മനമൊന്നു വിങ്ങി.
പുലരിയിൽ കണിയ്ക്കായ് വിടർന്നൊരെൻ കണ്ണിൽ
ചിരി തൂകി നിൽക്കും നിൻ രൂപം തെളിഞ്ഞു.
കണ്ണാ, നീ വന്നെത്തി ഒടുവിലെൻ ചാരേ,
കണ്ണുനീരൊപ്പി ഞാൻ നിന്നെത്തൊഴുതു.
Labels: എനിക്കു തോന്നിയത്
7 Comments:
കാടാണ്, കാട്ടിൽ കടമ്പിന്റെ കൊമ്പത്തു
കാൽതൂക്കിയിട്ടിരിപ്പാണു രാധ
താഴെപ്പടിഞ്ഞിരിന്നേകാഗ്രമായതിൽ
കോലരക്കിൻചാറു ചേർപ്പു കണ്ണൻ!
പുലരിയിൽ കണിയ്ക്കായ് വിടർന്നൊരെൻ കണ്ണിൽ
ചിരി തൂകി നിൽക്കും നിൻ രൂപം തെളിഞ്ഞു.
അനോണി മലയാളി :) കോലും കുഴലും നിലത്തുവച്ചും, മയില്‍പ്പീലി ചായും നെറ്റി വേർപ്പണിഞ്ഞും, ചാരിയിക്കുമാ രാധ തൻ താമരത്താരൊത്ത പാദം കരത്തിലേന്തി, ഉജ്ജ്വലിക്കുന്ന ചുവപ്പുവർണ്ണം കൊണ്ടു ചിത്രം വരയ്ക്കുകയാണു കണ്ണൻ!
ആനന്ദബാഷ്പം നിറഞ്ഞ മിഴിയുമായ്, ഞാനതും നോക്കി മറഞ്ഞുനിൽക്കെ, പെട്ടെന്നു ഹർഷം പൊറാഞ്ഞു കടമ്പതാ, ഞെട്ടിയടിമുടി പൂത്തുപോയീ! :))
റാംജീ :)
നല്ല കവിത!
കമന്റില്‍ എഴുതിയിരിക്കുന്ന പദ്യം ഏതാണു സൂജീ?
ആത്മേച്ചീ :) അത് സുഗതകുമാരിട്ടീച്ചറുടെ കൃഷ്ണകവിതകളിൽ ഒന്നായ ഒരു വൃന്ദാവനരംഗം എന്ന കവിതയാണ്.
നന്ദി! :)
ആത്മേച്ചീ :) അനോണി മലയാളി അതിന്റെ ആദ്യവരികൾ എഴുതിയപ്പോൾ ബാക്കി കുറച്ച് ഞാനും എഴുതിയതാണ്.
Post a Comment
Subscribe to Post Comments [Atom]
<< Home