Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Monday, April 18, 2011

ഉറപ്പാണ്

കണ്ണാ...
കരിനീലവർണ്ണാ...
കള്ളച്ചിരിയുമായ് നിൽക്കുന്ന,
കാർവർണ്ണാ...

അഴൽ, കണ്ണീരായൊഴുകുമ്പോൾ,
സാന്ത്വനിപ്പിക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

ചിരിച്ചുല്ലസിയ്ക്കുമ്പോൾ,
കൂടെച്ചിരിയ്ക്കുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

തളർന്നു വീഴുമ്പോൾ,
താങ്ങായി മാറുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

കാലിടറീടുമ്പോൾ,
കൈയൊന്നു നീട്ടുവാൻ,
കണ്ണാ നീയെൻ അരികിൽ വരും.

ഗോക്കൾ തൻ പിന്നാലെയോടിത്തളരുമ്പോൾ,
വെണ്ണ കട്ടുണ്ടിട്ടു വയറുനിറയുമ്പോൾ,
കൂട്ടുകാരൊത്തു കളിച്ചുതളരുമ്പോൾ,
കണ്ണാ നീയെന്റെയരികിൽ വരും.

കണ്ണാ...
മഴമേഘവർണ്ണാ...

Labels:

3 Comments:

Blogger grkaviyoor said...

കണ്ണന്‍ കണ്മുന്നില്‍ വിലയാടുമ്പോള്‍ എന്തിനിത്ര ദുഃഖം
കളയു എല്ലാ ദുഃഖം രാധയോ ഗോപികളോ ആയി മാറും
നിന്‍ ഗാനം മനോഹരം ഭക്തി പ്രദം സായുജ്യ ദായകം
നിറയട്ടെ ഈ ബ്ലോഗിലാകെ ഇതുപോല്‍ മനോഹര ഈണം

Thu Apr 21, 06:31:00 pm IST  
Blogger സു | Su said...

ജീ. ആർ. കവിയൂർ :)

Fri Apr 22, 11:07:00 am IST  
Blogger Cv Thankappan said...

അക്ഷരതൃതീയയെപററിയുളളരചന
രസകരമായി,
അഭിനന്ദനങ്ങള്‍.
സി.വി.ടി.

Fri May 06, 08:14:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home