Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 05, 2005

പുത്തൻ ചൊല്ലുകൾ

1) വട ചെന്ന് സാമ്പാറിൽ വീണാലും സാമ്പാർ ചെന്ന് വടയിൽ വീണാലും വടയ്ക്കാണു കേട്‌.

2) പൂച്ച ഷാമ്പൂ തേച്ചാൽ പോമറേനിയൻ ആവുമോ?

3) കക്കാൻ വരുന്ന കള്ളനോട്‌ കിന്നാരം പറയരുത്‌.

4) സമ്പത്ത്‌ കാലത്ത്‌ ഇൻഷുറൻസ്‌ പോളിസി എടുത്താൽ ചാവുന്ന കാലത്ത്‌ നല്ല ശവപ്പെട്ടിയിൽ കിടക്കാം.

30 Comments:

Blogger Kalesh Kumar said...

ഉഗ്രൻ സൂ.... ഇത്രയേ ഉള്ളോ സ്റ്റോക്ക്‌? ഈകൂട്ടത്തിൽ പെടുത്താൻ പറ്റുന്ന, പണ്ടെങ്ങോ കേട്ട 3-4 എണ്ണം ഇതാ:
കണ്ടക്ടറെ ടിക്കെറ്റ്‌ എഴുതാൻ പഠിപ്പിക്കരുത്‌.
എലിയെ മാന്താൻ പഠിപ്പിക്കരുത്‌.
പിടക്കോഴിയെ മുട്ടയിടാൻ പഠിപ്പിക്കരുത്‌.
കാളവണ്ടിയുടെ ടയറിന്‌ കാറ്റടിക്കരുത്‌.

Fri Aug 05, 09:40:00 pm IST  
Blogger Kalesh Kumar said...

സംഘഗാനം ഒറ്റയ്ക്ക്‌ പാടരുത്‌.
ഐസ്കട്ടയിൽ പെയിന്റടിക്കരുത്‌.

Fri Aug 05, 09:42:00 pm IST  
Blogger Sujith said...

കലേഷെ, സൌദി അറേബ്യയിൽ പെട്രോളു കയറ്റി അയക്കരുതേ!!

Sat Aug 06, 02:43:00 am IST  
Blogger സു | Su said...

കലേഷ് :) ഇനി കണ്ടുപിടിക്കണം. ആരെങ്കിലും എന്നെ ഓടിക്കും.

അനിൽ :) വെറും പുഞ്ചിരി മാത്രെ ഉള്ളൂ? എന്താ കളഞ്ഞുകിട്ടിയത്?

ജിതു :)

Sat Aug 06, 10:31:00 am IST  
Blogger ചില നേരത്ത്.. said...

:)

Sat Aug 06, 10:50:00 am IST  
Blogger aneel kumar said...

സു പറഞ്ഞപ്പോഴാണോർത്തത്, എന്തോ കളഞ്ഞു. അതൊട്ടുകിട്ടിയുമില്ല.
അതുകൊണ്ടാ പുഞ്ചിരിയ്ക്കപ്പുറം എത്ര ശ്രമിച്ചിട്ടും പോകുന്നില്ല. :(

Sat Aug 06, 11:03:00 am IST  
Anonymous Anonymous said...

lol..hahaha ...

Sat Aug 06, 12:09:00 pm IST  
Blogger സു | Su said...

ഇബ്രുവേ :)

അനിൽ :) കളഞ്ഞുപോയത് വേറെ ആർക്കേലും കിട്ടാഞ്ഞാൽ ഭാഗ്യം.

Gouriyeee,
ippo santhosham ayilleda? :)

Sat Aug 06, 06:08:00 pm IST  
Blogger സു | Su said...

hehehe
welcome!
Kiran :) thanks for coming here.

and u can call me anything tht u r comfortable to............

Sun Aug 07, 06:23:00 am IST  
Blogger Jiby said...

just too good!!!!!!!! ur posts leave a smile on my face.

Sun Aug 07, 09:44:00 am IST  
Anonymous Anonymous said...

ഏഷ്യാനെറ്റ്‌ കാരു മുന്‍ഷി അമ്മാവനു ഒരു പിന്‍ ഗാമിയെ തിരഞ്ഞോണ്ടിരിക്യാ....സൂ , കലേഷ്‌ , ജിതു ... നിങ്ങള്‍ക്കൊരു കൈ നോക്കി കൂടെ ??? :)

Sun Aug 07, 01:00:00 pm IST  
Blogger Kalesh Kumar said...

zing zing ആദ്യം ചില്ലുകൾ ശരിയാക്ക്‌. വരമൊഴി / "ക" - ഏതാണുപയോഗിക്കുന്നതെങ്കിലും അതിന്റെ ലേറ്റസ്റ്റ്‌ വെർഷൻ ഡൌൺലോഡ്‌ ചെയ്യ്‌! അല്ലേൽ ചില്ലുകൾ ചിൽ ചിൽ ആയി പോകും.

മുൻഷിക്ക്‌ വേണ്ടി ഞങ്ങൾ അപേക്ഷിക്കാം - പുതിയ ടീമിലേക്ക്‌ "മൊട്ടത്തലയൻ" കഥാപാത്രത്തിന്റെ പകരക്കാരനായി zingഉം കൂടിക്കോ :)

സൌഹൃദദിനാശംസകൾ!

Sun Aug 07, 01:45:00 pm IST  
Blogger സു | Su said...

jiby :) welcome. thanks for reading.

സിങ്,
ഞങ്ങൾ പുതിയതൊന്നു നിർമ്മിക്കാനാ പോകുന്നത്. എന്താ വല്ല പ്രശ്നവും ഉണ്ടോ?

കലേഷ് :)

Mon Aug 08, 10:08:00 am IST  
Anonymous Anonymous said...

അത്‌ അല്പം സസ്യേതരം തന്നെയായിപ്പോയി

Thu Sept 01, 10:39:00 am IST  
Blogger Kalesh Kumar said...

സൂ, ആ തറ തമാശ അങ്ങ് ഡിലീറ്റ് ചെയ്യ്.
ആനപ്പാപ്പാന്റെ ആനപ്പിണ്ടങ്ങൾ ഇടാനുള്ള സ്ഥലമല്ല ബൂലോഗം.അതിനുള്ള സ്ഥലങ്ങളിൽ പോയി ഇടട്ടെ!

Thu Sept 01, 12:31:00 pm IST  
Blogger സു | Su said...

mahout,
വന്നതിൻലും വായിച്ചതിലും നന്ദി . പക്ഷെ ഇത്തരം സസ്യേതരം എന്റെ ബ്ലോഗിലെ പോസ്റ്റിലോ കമന്റിലോ കാണാൻ ഞാൻ അഗ്രഹിക്കുന്നില്ല.

Thu Sept 01, 12:35:00 pm IST  
Blogger സു | Su said...

അജ്ഞാതാ :)
കലേഷ്, ഞാൻ ഇപ്പോ കണ്ടേയുള്ളൂ. മായ്ച്ചുകളയാം ഇല്ലേ? :(

Thu Sept 01, 12:37:00 pm IST  
Blogger പാപ്പാന്‍‌/mahout said...

ക്ഷമാപണം തറ എഴുതിയതില്‍ (പന്തിരു കൊല്ലം കുഴലിലിട്ടാലും നേരെയാകാത്ത ഒരു നായരാകുന്നു ഞാന്‍)

[വാല്‍ക്കഷ്ണം: എന്നാലും ആ തറ തമാശ മലയാളത്തില്‍ എഴുതാന്‍ ശ്രമിച്ചതിന്രെ ഫലമായി ഇപ്പോ കുറെയൊക്കെ മലയാളം ലിപി എഴുതാറായി]

Thu Sept 01, 04:41:00 pm IST  
Blogger പാപ്പാന്‍‌/mahout said...

I am not trying to defend my action (ie non-veg joke), but let me explain why I posted it: എനിക്കു വി കെ എന്‍ ഭയങ്കര ഇഷ്ടം. വി കെ എന്‍ തമാശകളും. Usually, whenever I post a joke, I apply the VKN test -- ie if it is something that can be published in a VKN book, then it gets the green light. This one passed the test, and that is why I posted it.

Next time onwards, I'll apply the Sukumar Azhikkode test :-)

കലേഷിന്‍റെ കമന്രിനോടു സാമ്യമുള്ള വേറൊരു ചൊല്ലു്:

അമ്മൂമ്മയെ മുള്‍കരയ്ക്കാന്‍ പഠിപ്പിക്കരുത്.

Thu Sept 01, 05:04:00 pm IST  
Blogger Kalesh Kumar said...

പ്രിയ പാപ്പാൻ നായരേ,
വീ.കേ. എൻ എഴുതിയ ഒരുമാതിരി ഏതാണ്ട് എല്ലാം വായിച്ചിട്ടുള്ളവനാ ഞാ‍ൻ എന്ന് അവകാശപ്പെട്ടുകൊണ്ട് തന്നെ പറയട്ടെ, ആ തമാശയെ ദയവ് ചെയ്ത് വി.കെ.എന്നിന്റെ ഹാസ്യവുമായി താരതംയപ്പെടുത്തരുത്.

മലയാളത്തിൽ ടൈപ്പ് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. ഒരു മലയാളം ബ്ലോഗ് തുടങ്ങിക്കൂടേ?

പി.എസ് : നായർക്കെന്താ കൊമ്പുണ്ടോ? :)

Thu Sept 01, 05:29:00 pm IST  
Blogger പാപ്പാന്‍‌/mahout said...

നമുക്കു വെടി നിർത്തൽ പ്രഖ്യാപിക്കാം. എന്റെ വിശ്വാസം എന്നെ രക്ഷിക്കട്ടെ :-) (കാവിലമ്മേ, ശക്തി തരൂ...) നിങ്ങൾക്കാർ‍ക്കെൻകിലും തറ എഴുതണം എന്നു തോന്നുമ്പോൾ എന്റെ ബ്ലോഗ് -- എന്താ സമ്മതിച്ചോ? :-)

മലയാളത്തിൽ ബ്ലോഗ് ചെയ്യാം എന്നുതന്നെ മനസ്സിലായതു ഇന്നലെ രാത്രിയാണ്. Miles to go before I can start blogging in Malayalam.

കൊമ്പു് -- no comments

Thu Sept 01, 05:47:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

എന്താ പുതുതായൊരു പാപ്പാൻ നമ്മുടെ കൂട്ടത്തിൽ വരുമ്പോൾ വെറുതെ ഒരു വാഗ്വാദം?

പാപ്പാൻ ഇത്തിരി സസ്യേതരം വിളമ്പിയെങ്കിലും ഒരു ദുരുദ്ദേശക്കാരനായി തോന്നിയില്ല.പോരാത്തതിന് തക്ക സമയത്തിനു തന്നെ സൂ വന്ന് മുറ്റമൊക്കെ അടിച്ചുതളിച്ച് വൃത്തിയാക്കുകയും ചെയ്തു.


പാപ്പാനാണെങ്കിൽ മാന്യമായി ക്ഷമാപണവും നടത്തി.

കലേഷ് വളരെ രസികത്തത്തോടെയാണ് കൊമ്പുള്ള നായരെ പതുക്കെ, വേദനിപ്പിക്കാതെ ഒന്നു കുത്തിയതെന്നും മനസ്സിലായി.

അതുകൊണ്ട് ഇനി നമുക്കെല്ലാവർക്കും കൂടി സന്തോഷമായി ഇവിടെ നിന്ന് പൂരം കാണാം.

ഇടയ്ക്ക് കുറേശ്ശെ മത്താപ്പും വെടിക്കെട്ടും പാണ്ടിമേളവും ആയ്ക്കോട്ടെ.

പാപ്പാൻ ഇനി മുതൽ ലക്ഷണമൊത്ത നല്ല നല്ല നാടൻ ആനകളെ എഴുന്നള്ളീച്ചുകൊണ്ടു വരുമെന്ന പ്രതീക്ഷയോടെ,

അമ്പലവാസി
(ഉത്സവക്കമ്മറ്റി മെമ്പ്ര് )

Thu Sept 01, 05:49:00 pm IST  
Blogger Kalesh Kumar said...

വെടി നിർത്തി പ്രിയ പാപ്പാനേ!
വെടിയൊന്നും അല്ലായിരുന്നെന്നേ! വെറും പൊട്ടാസ്! വിശ്വേട്ടൻ പറഞ്ഞത് സത്യമാ..

മലയാളത്തിൽ ബ്ലോഗാൻ യാതൊരു പാടുമില്ലന്നേ.. ഏറ്റവും വല്യ ഉദ്ദാഹരണം ഈ ഞാൻ ആണ്! മറ്റു മലയാളം ബ്ലോഗുകളുടെ നിലവാരത്തിലൊന്നും എന്റെ ബ്ലോഗ് എത്തില്ലന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. ആ ഞാൻ വരെ മലയാളത്തിൽ ബ്ലോഗുന്നു. അപ്പഴ് പിന്നെ എന്തുകൊണ്ട് ആയിക്കൂടാ? തീർച്ഛയായും ബ്ലോഗണം. അതും മലയാളത്തിൽ തന്നെ. ബൂലോഗ കൂട്ടായ്മയിലേക്ക് സ്വാഗതം.

വിശ്വേട്ടൻ പറഞ്ഞത് ആവർത്തിക്കുന്നു :
അതുകൊണ്ട് ഇനി നമുക്കെല്ലാവർക്കും കൂടി സന്തോഷമായി ഇവിടെ നിന്ന് പൂരം കാണാം.

ഇടയ്ക്ക് കുറേശ്ശെ മത്താപ്പും വെടിക്കെട്ടും പാണ്ടിമേളവും ആയ്ക്കോട്ടെ.

പാപ്പാൻ ഇനി മുതൽ ലക്ഷണമൊത്ത നല്ല നല്ല നാടൻ ആനകളെ എഴുന്നള്ളീച്ചുകൊണ്ടു വരുമെന്ന പ്രതീക്ഷയോടെ,
മറ്റൊരു അമ്പലവാസി (ഇച്ചിരി കൊമ്പുള്ളവൻ! :) )

P.S : സൂ... ഇതെല്ലാം “സൂ“ലോകത്തിലായതിനു കുഴപ്പമൊന്നുമില്ലല്ലോ ? എവിടെയായാലും എല്ലാം ഒരുപോലെ തന്നെയല്ലേ!

Thu Sept 01, 06:07:00 pm IST  
Blogger പാപ്പാന്‍‌/mahout said...

(Last post on this subject):

Paraphrasing a Mallu poet, “അറിഞതിൽ പാതി പറയാതെ പോയി, പറഞ്ഞതിൽ പാതി തറയായും പോയി."

അതാണു പ്രശ്നം -- മനസ്സിൽ തട്ടി ഞൻ എന്തെഴുതിയാലും അതു മിക്കവാറും ചവറ്റുകുട്ടയിൽ പോകും :-) "പകുതി ഹൃത്തിനാൽ വെറുക്കുമ്പോൾ നിങ്ങൾ പകുതി ഹൃത്തിനാൽ പൊറുത്തുകൊള്ളുക“.


എന്നാലും സങ്കതി കൊള്ളാം. I really enjoy this. മാമ്മോദീസയ്ക്കു നന്ദി.

Thu Sept 01, 06:25:00 pm IST  
Blogger viswaprabha വിശ്വപ്രഭ said...

സാരല്യ പാപ്പാനേ.

പൂരപ്പറമ്പിൽ ചെന്നാൽ ചിലപ്പോഴൊക്കെ ആനപ്പിണ്ടം ചവിട്ടേണ്ടി വരും.

വാസ്തവത്തിൽ ആ പറഞ്ഞതിൽ ഭയങ്കര സസ്യേതരം ഉണ്ടെന്നൊന്നും എനിക്കു തോന്നിയില്ല. മറഞ്ഞിരിക്കുന്ന ലൈംഗികതയും അശ്ലീലവും രണ്ടും രണ്ടാണ്. മാത്രമല്ല. നമ്മുടെ നാട്ടിലെ സ്യൂഡോ സദാചാരങ്ങൾക്കു നല്ലൊരു കുത്തുമാൺ മുൻപുതന്നെ കേട്ടിട്ടുള്ള ഈ ഹാസ്യവും.

പക്ഷെ ഇവിടെ ഞങ്ങളുടെയൊക്കെ പുന്നാരപ്പെങ്ങളായ സൂവിന്റെ വീട്ടുമുറ്റത്ത് കൊണ്ടിട്ടതുകൊണ്ടായിരിക്കാം അങ്ങനെയൊന്നുംകണ്ട് അത്ര പരിചയമില്ലാത്ത ആങ്ങളമാർ പല്ലിറുമ്മിയത്.

ചവറുകുട്ടകളിൽ പോകുമെന്നു പേടിച്ചുകൊണ്ട് ഒരിക്കലും എഴുതാതിരിക്കരുതേ! മാണിക്യങ്ങളുടെ ആയുസ്സിൽ ഒരു ദശ കുപ്പയിൽ കഴിയാൻ ജാതകവിധിയുണ്ട്.

അവസാന കമന്റ് എന്നു പറഞ്ഞതിനു പിന്നിലും ഇങ്ങനെ കോറിവരച്ചതിന് മാപ്പ്....

Thu Sept 01, 07:15:00 pm IST  
Blogger aneel kumar said...

പല ഇന്ററാക്റ്റീവ് ഇടങ്ങളിലെയും തർക്കവിതർക്കങ്ങൽ കണ്ടെങ്കിലും ഇങ്ങനെ പരിപക്വമായി അതു പരിഹരിക്കപ്പെട്ടുകാണുന്നത് ആദ്യം.
‘ബൂലോഗം
മൂത്തുവിളഞ്ഞ
മുതുനെല്ലിക്ക’

Thu Sept 01, 07:59:00 pm IST  
Blogger പാപ്പാന്‍‌/mahout said...

(വിശ്വാ, സമാനഹൃദയാ, താനെന്നെ വിടില്ല, ല്ലേ)

വാസ്തവത്തിൽ എനിക്കു പറ്റിയ തെറ്റ് എന്തെന്നോ? “സസ്യേതരം” എന്നെഴുതി ഒരു മുൻ‍വിധി ഉണ്ടാക്കിയത് :-) അതില്ലായിരുന്നെൻകിൽ സാധനം ബ്രാഹ്മണാൾ ശാപ്പാടു താൻ.

ചവറ്റുകുട്ട സ്വപ്നം കൺ‍ടു പേടിക്കാതിരിക്കാൻ തീർ‍ച്ചയായും ശ്രമിക്കും. തോറ്റിട്ടില്ല, തോറ്റിട്ടില്ല, ... :-)

ഇതെൻറെ ഭരതവാക്യം. (ഇതു തന്നെ എത്ര തവണ പറഞ്ഞു. സൂ-വിൻ‍റ്റെ ബ്ലോഗ് കുട്ടിച്ചോറാക്കി)

(കൂട്ടക്ഷരങ്ങൾ ഇതിൽ ശരിക്കും വഴങ്ങുന്നില്ലല്ലോ കൂട്ടരേ, എന്താ ഒരു വഴി?)

Thu Sept 01, 08:39:00 pm IST  
Blogger രാജ് said...

ഈ ആനക്കാരൻ നായര് ആള് കൊള്ളാംട്ടോ; പിന്മൊഴികളിലൂ‍ടെയുള്ള ഒരു പരക്കം പാച്ചിലിൽ സസ്യേതരം കാണുകയുണ്ടായെങ്കിലും “അവിവേക”മായെന്ന് തോന്നിയില്ല. എന്തായാലും സൂര്യഗായത്രി ഒരു തീരുമാനമെടുത്തതിനാൽ എന്റെ വഹ! പിന്മൊഴികളൊന്നും ആ വിഷയത്തിലില്ല.

അപ്പൊ നായരെ, ആനക്കാരന്റെ ബ്ലോഗെവിടെയെന്നാ പറഞ്ഞേ?

Fri Sept 02, 03:02:00 am IST  
Blogger Anu Saji said...

Ashane Kalari Padippikkallea

Sat Jun 02, 07:12:00 pm IST  
Blogger Anu Saji said...

Ashane Kalari Padippikkalle

Sat Jun 02, 07:13:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home