പ്രണയം ------3
പ്രണയം കഞ്ഞിവെള്ളം പോലെയാണ്.
പഴകുംതോറും ഗുണം കൂടും. പക്ഷേ മണത്തറിയും.
പ്രണയം സൈൻ ചെയ്തു കിട്ടിയ ചെക്ക് പോലെയാണ്.
കൈയിൽ ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്. ഗുണമുണ്ടോന്ന് ചോദിച്ചാൽ അറിയില്ല.
പ്രണയം മെഗാസീരിയൽ പോലെയാണ്.
ഉണ്ടായാൽ ചിലർക്കു പൊല്ലാപ്പ്. ഇല്ലെങ്കിൽ ചിലർക്ക് പൊല്ലാപ്പ്.
പ്രണയം അവാർഡ് പടം പോലെയാണ്.
ശുഭം എന്നൊരു വാക്കു വരുന്നതു വരെ പലർക്കും ഒന്നും മനസ്സിലാകില്ല.
പ്രണയം പാട്ടാണ്.
കേട്ടത് മധുരം. കേൾക്കാത്തത് അതിമധുരം.
പ്രണയം പൊല്ലാപ്പാണ്.
ചിലർക്ക് താനേ വരും. ചിലർക്ക് അവർ തന്നെ എടുത്ത് തോളിലേറ്റും.
20 Comments:
രസിച്ചു.
പക്ഷേ അവസാനത്തെ മൂന്നുവരികളും, അതിലവസാനത്തേതായ് വന്ന മൂന്നു ‘ഹി’ കളും മനസിലായില്ല. അതുകാരണം ആ വരികൾ മാത്രം രസിച്ചില്ല.
എങ്കിലും പ്രണയം 4 ഉം വരട്ടെ.
പ്രണയം അണ്ഡകടാഹമാണ് : ആദിയും അന്ത്യവും അറിയില്ല!
:) കൊള്ളാം സൂ...
Gandharvante priyankaramanu pranayam, athu kondu thanne pranaya nairasyavum ere.
Gandharvanu 9 th standardil oraal autograph ezhuthiyathu engine:-"sneham oru chena aanengil pranayam athinte chorichilaanu". Gandharvanu ennum aa chenayodulla chorichil maariyittilla."
Engilum gandharvante saakshi pathram ethu:-"pranayam soorya gayathri aanu. ouchithyam,samayam, raagam, ekaagratha ennivayode cholliyal swarthakamaakum. Allengil vipareetha bhalam".
Su subject is very deep and it is always like an unexplored continent. Explore.
?????? onnum manasilayilya SU :( ..
പ്രണയം ഇടയ്ക്കുവച്ചു മുറിഞ്ഞു പോയിട്ടും തിരിഞ്ഞു നടക്കാനാവാത്ത പാലം പോലെയാണ്..
പ്രണയം=പണയം
ഇതിലേതാണ് സു-ന്റെ പ്രണയം. എന്റേത് ഇതൊന്നുമല്ല, ഒരു സമുദ്രം പോലെയാണ്. ചിലപ്പോള്‍ വലിയ തിരകളുമായി രൌദ്രഭാവം, ചിലപ്പോള്‍ ഒന്നുമറിയാത്തപോലെ ശാന്തം. ചിലപ്പോള്‍ അപ്പുറത്ത് കരയില്ലെന്നു തോന്നും, ചിലപ്പോള്‍ ചക്രവാളത്തിലെ സൂര്യനെ കണ്ട് ആശ്വാസം.. അങ്ങനെയൊക്കെ മാറിയും മറിഞ്ഞും.
ഹാ, പിന്നെ ഞാന്‍ കൂറേ ചക്കച്ചുളകള് വറുത്തു വെച്ചിട്ടുണ്ട് എന്റെ ബ്ലോഗി-ല്‍, വന്നെടുത്തോളു.
Su:-
Request from Gandharvan>
Pray for P.Leela & Indira Gandhi
Both were ladies and expended the life in auspecious way.
One ruled music and the death was an ascending tune of shehnai.
Other a brave fighter and died fighting a cause and death was alarming.
We have to retribute.
Gandharvan is outside the fence and so this will not be there in the comments
ള്‍, ല്‍, ന്, ര്‍, തുടങ്ങിയ അക്ഷരങ്ങള്‍
അതേ പടി കാണിക്കാത്തതെന്തേ?
അതോ എന്റെ ബ്രൌസറിന്റെ കുഴപ്പമാണൊ?
i see them as ൻ or like that. have seen the same
in several malayalam blogs.
what do you use to type in?
try another font or try Baraha (something similar to Varamozhi editor)
കുമാർ :)അവസാനത്തെ മൂന്നു വരികൾ എടുത്തുകളഞ്ഞു. പോരേ. ഇനി പ്രണയം തുടരും.
കലേഷ് :)
തുളസി :) അതെ അതെ.
gauriiiiiii :) saaramilla.
അജ്ഞാതാ :) അതൊക്കെ ശരി തന്നെ. പക്ഷെ ആ പേര് ഇങ്ങോട്ട് വെച്ചേ. കാണട്ടെ.
റോക്സി :) എന്റെ പ്രണയം കാലൻ ആണ്. അത് എന്നേം കൊണ്ടേ പോവൂ.
ചില്ലക്ഷരങ്ങൾ ശരിക്കു കാണാൻ AnjaliOldLipi പുതിയ വെർഷൻ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് സെറ്റിങ്ങ്സിൽ Malayalathinu, preferred font ആയി അതു സെലക്റ്റ് ചെയ്യുക. മിക്കവാറും ശരിയാവും. ലിങ്ക് ഈ ബ്ലോഗിൽ മേലെ ഉണ്ട്. ( ഇപ്പറഞ്ഞതൊന്നും ശരിയല്ലെങ്കിൽ ആരെങ്കിലും പറഞ്ഞുതരും :) )
അനിൽ :) പ്രണയം പണയം ആണോ?
ഗന്ധർവാ :( ഇവരെപ്പറ്റിയൊന്നും ഓർക്കാൻ കഴിഞ്ഞില്ല. കുളിമുറിക്കു മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നക്ഷത്രമെണ്ണി. കാലൊടിഞ്ഞു എന്നു പറയാൻ പറ്റില്ല. കാലു പിണങ്ങി എന്ന് പറയാം.അതിന്റെ ഒരു വേദനയിൽ മുഴുകി ഇരിക്കുകയാണ്. വേദന ശമിച്ചാൽ പോസ്റ്റ് വരും. :(
വിൻഡോസ് 98 ആണെങ്കിൽ ചില്ലുകൾ വായിക്കാൻ കഴിയില്ല. അതാണെന്റെ ഗതി.
പ്രണയം തലവേദനയും വിക്സു ഗുളികയും കൂടിയാകുന്നു.. ഞാനും തുടങ്ങി മലയാളത്തിൽ കസർത്ത്.
പാരിനെക്കാളും പരപ്പാർന്നതാ,ണാഴി-
നീരിനേക്കാളുമഗാധമത്രേ,
വാനിനേക്കാളുമുയർന്നതാണീമല-
യോരത്തു പൂക്കൾ നിറഞ്ഞു തൂങ്ങും
ചില്ല കറുത്ത കുറിഞ്ഞിമരങ്ങളിൽ-
ച്ചെന്നു തേനീച്ചകൾ മൂളിമൂളി
കൂടുകൾക്കുള്ളിൽ പെരുന്തേൻ നിറയ്ക്കുന്ന
നാടിന്റെ നാഥനിലെന്റെ രാഗം
hey, i also have the same probleമ് as that of rocksea | റോക്സി. എനിക്ക് rocksea | റോക്സി എഴുതിയ ചില്ലുകൽ വായിക്കൻ പറ്റുന്നുണ്ട്.ഏത് ഫോണ്ടാ അത്?
haa Su, athu thanne problem. I was using another font instead of AnjaliOldLipi as default. Now I can see ള്‍, ല്‍, ന്, ര്‍, everywhere ;)
ചന്ദ്രേട്ടൻ :)
കണ്ണൻ :) & റോക്സി :) ഇപ്പോ ശരിയായോ?
അചിന്ത്യ :)
Su:- Gandharvane thiranjathu kondalle vazhuki veenathu.
Enthu cheyyam Gandharvanu amanushikangalaya sakthi vendennu thonnunnu. Athukondalle gandharvane pidikkan nokkiyapol vazhuki veenathu.
Vegam Sukhapedatte. Bloginu suvinte presence athyavasyam.
KD :) കസർത്ത് കണ്ടു.
ഗന്ധർവാ :) ഒന്നു പ്രത്യക്ഷപ്പെടും എന്നു കരുതി വീണതാ . അതു വെയ്സ്റ്റ് ആയി.
"Peruthishttaayiiii!!"
:o)
PR!TZ :) hmmmmm.......
Post a Comment
Subscribe to Post Comments [Atom]
<< Home