നിശ്ശബ്ദത
നിശ്ശബ്ദത ഒന്നിന്റേയും തുടക്കമല്ല.
ഒടുക്കവുമല്ല.
കാലത്തിന്റെ ഭാഗം മാത്രം.
ഇന്നലെ ഉണ്ടായിരുന്നു.
ഇന്ന് ഉണ്ട്.
നാളെയും ഉണ്ടായേക്കാം.
നിശ്ശബ്ദതയ്ക്ക് അര്‍ത്ഥം നല്‍കുന്നത് കേള്‍ക്കപ്പെടാതെ പോവുന്ന ശബ്ദങ്ങള്‍ ആവാം.
കേള്‍ക്കില്ലെന്ന് നടിക്കുന്നത് നിശ്ശബ്ദതയെ പഴിചാരാനാവാം.
നിലനില്‍ക്കില്ലെന്ന് അറിയുന്ന ശബ്ദങ്ങള്‍ സ്വയം പിന്മാറുന്നതാവാം നിശ്ശബ്ദത.
ശബ്ദങ്ങള്‍ ഒളിച്ചുകളി നടത്തുന്നതാവാം.
നിസ്സഹായതയുടെ കൈപിടിച്ച് നടക്കുന്നതും നിശ്ശബ്ദത ആവാം.
നിശ്ശബ്ദത ഒന്നിന്റേയും തുടക്കമല്ല.
എന്നാലും അതില്‍ നിന്ന് എന്തെങ്കിലും തുടങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.
നിശ്ശബ്ദത ഒടുക്കവുമല്ല.
പക്ഷെ ചിലതൊക്കെ എരിഞ്ഞൊടുങ്ങാനുള്ള അവസ്ഥയ്ക്ക് അത് കാരണമായേക്കാം.
കേള്‍ക്കേണ്ട ശബ്ദവും കേള്‍പ്പിക്കേണ്ട ശബ്ദങ്ങളും ഒന്നിനുമാവാതെ എവിടെനിന്നോ കേഴുന്നെന്ന് തോന്നുമ്പോള്‍, നിശ്ശബ്ദത സ്വയം നിന്ദയില്‍ മുഴുകുന്നു.
32 Comments:
നിശ്ശബ്ദതയ്ക്ക് ഒത്തിരി അര്‍ത്ഥങ്ങള്‍ ആവാം. :)
:-)
ഞായറാഴ്ചയും 1.30 ന്റെ പരിപാടിയിലും സുവിന്റെ നിശബ്ദതകണ്ടു. വ്യാഴാഴ്ച 3.30 പിഎംന് കൈരളി റ്റിവിയുടെ പീപ്പിള്‍ ചാനെല്‍ കാണാന്‍ മറക്കരുതെ. വിഷയം റബ്ബറാണെങ്കിലും അത് എല്ലാ കൃഷിക്കും ബാധകമാണ്.
നല്ല ചിന്തകള്‍ സുവേച്ചി.
വളരെ നല്ല പോസ്റ്റ് സൂ..നിശ്ശബ്ദതയ്ക്ക് എത്രയോ അര്‍ത്ഥങ്ങളാണു. വിഷ്ണുപ്രസാദിന്റെ നിശ്ശബ്ദതയെ കുറിച്ചുള്ള കവിതയും ഓര്‍മ്മവന്നു... അഭിനന്ദനങ്ങള്‍..
അസഹ്യമായ നിശബ്ദതയെ ഒരു മഴമുത്തിന്റെ ചിണുക്കത്താലെങ്കിലും തകര്‍ക്കുവാന്‍ നമുക്കാവട്ടെ.
നല്ല കവിത.
ഒരാളുടെ ശബ്ദങ്ങളെ മറ്റൊരാള്‍ തട്ടിയെടുക്കുമ്പോള്‍ .. എത്തേണ്ടിടത്ത് എത്താതെ പോവുന്നതും നിശബ്ദതയായി കൂട്ടുമോ ..?
ഇതാ വിഷ്ണുവില് തുടങ്ങി എന്നിലൂടെ സൂവില്‍ എത്തിയപ്പോഴേക്കും നിശബ്ദതക്ക് എന്തൊരു രൂപമാറ്റമാണ് എന്നായിരുന്നു ഇത് കണ്ടപ്പോ ഞാന്‍ ചിന്തിച്ചത്.
സൂ ഈയിടെയായിട്ട് ഫിലോസഫറായിരിക്കുന്നു ട്ടോ..
:)
ആകെമൊത്തം ടോട്ടലായി ഒരു നിശബ്ദത ഫീല്‍ ചെയ്യുന്നല്ലോ ‘നിശബ്ദത’യാകെ. അപ്പോളാണൊരു ഡൌട്ട്.. നിശ്ശബ്ദതയാണോ നിശബ്ദതയാണോ ശരി?
ബിന്ദു, സാരംഗി എന്നിവരൊഴികെ നിശബ്ദത എന്നാണ് കമന്റുകളിലും ഉപയോഗിച്ചിരിക്കുന്നത്. ഞാനെഴുതി വന്നപ്പോളും നിശബ്ദത എന്നാണ് എഴുതിയത്... നിശബ്ദമായിട്ടിരിക്കുന്നതാണോ നല്ലത്? :)
--
നിശ്ശബ്ദത എന്തൊക്കെയോ ആണ്... എന്നാല്‍ എന്തൊക്കെയോ അല്ല അല്ലേ...
സുചേച്ചീ... :)
“നിശ്ശബ്ദത ഒന്നിന്റേയും തുടക്കമല്ല.
എന്നാലും അതില്‍ നിന്ന് എന്തെങ്കിലും തുടങ്ങാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.“
ഈ നിശ്ശബ്ദതയും നല്ലതെന്തോ തുടങ്ങാനുള്ളതാണല്ലേ.
ചിലപ്പോഴൊക്കെ നിശബ്ദത ആശ്വാസം പകരും, അതു നല്ലതാണ്. മനസില്‍ കിടന്ന് വേണ്ടാത്തതെല്ലാം ചത്തുപൊയ്ക്കോളും.
വേഗം അടുത്ത പോസ്റ്റിടൂ, ഇവിടേയും കറിവേപ്പിലയിലും.
നിശബ്ദത ചിലപ്പോള്‍ നല്ലതാണ്. ചിലപ്പോള്‍ അത് വാചാലമാവുകയും ചെയ്യും. നിശബ്ദപ്രണയം പോലെ.
...
ശബ്ദത്തില്‍ നിന്ന് ശബ്ദത്തിലേക്കുള്ള ഇടവേളയെ അല്ലെ നിശബ്ദത എന്നു പറയുന്നത്. അപ്പോള്‍ ശബ്ദമില്ലെങ്കില്‍ നിശബ്ദതക്കും പ്രത്യേകതയൊന്നുമില്ല.
അല്ലെങ്കില്‍, നിശബ്ദമാണിവിടം അതില്‍ പുള്ളിപാവാടയിലെ കുത്തുകള്‍പോലെ അവിടെയിവിടെയായി ഓരോ ശബ്ദങ്ങള്‍... അത് ചിലപ്പോള്‍ ഭംഗിനല്കാം അല്ലെങ്കില്‍ തിരിച്ചുമാവാം.
ശാന്തം....പാവം...സുല്‍
നിശ്ശബ്ദതയുടെ ആരവം
നിശ്ശബ്ദ മാനസം
കിന്നരമണി തമ്പുരുമീട്ടി നിന്നെ വാഴ്ത്തുന്നു നിശ്ശബ്ദതെ.
ഒന്നു മിണ്ടാന്റിരിക്കോന്ന് പലവട്ടം നമുക്ക് കേള്‍ക്കേണ്ടി വരുന്നതും ഇതു കോണ്ട്
Silence is golden
silence kills
നിശബ്ദതയ്ക്കൊരു സ്മൈലി കണ്ടുപിടിച്ചു വരാം ...
:||
:\
:/
:]
qw_er_ty
ചാത്തനേറ്: ചാത്തനും നിശബ്ദസമരത്തിലാ. കഴിഞ്ഞ പോസ്റ്റിന്റെ മറുപടിയില്‍ ചാത്തനെ മാത്രം ഒഴിവാക്കിയതിന്റെ കാരണം അറിഞ്ഞിട്ടേ ഇനി qw_er_ty മാറ്റൂ
സൂ :)
"നിസ്സഹായതയുടെ കൈപിടിച്ച് നടക്കുന്നതും നിശ്ശബ്ദത ആവാം."
ചിലപ്പോള്‍ നിശബ്ദതയാണ് നല്ലെതെന്നു തോന്നാറുണ്ട്. അതുല്യയുടെ പ്രൊഫൈലില്‍ പറയുന്നപോലെ “ഒന്നു മിണ്ടാതിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍” എന്നു ആശിച്ചുപോകാറുണ്ട്. പക്ഷെ കഴിയാറില്ല.!
qw_er_ty
ബിന്ദൂ :) ആദ്യത്തെ കമന്റിന് നന്ദി.
ദൃശ്യന്‍ :)
ചന്ദ്രേട്ടാ :) നോക്കാം.
അപ്പൂ :)
സാരംഗീ :) നന്ദി.
ശിവപ്രസാദ്ജീ :)
ഇട്ടിമാളൂ :) കൂട്ടുമായിരിക്കും.
അനു :) ഞാന്‍ ഫിലോസഫര്‍ ആവില്ല. ബ്ലോഗില്‍ മാറാല വരേണ്ട എന്ന് വിചാരിച്ച് എന്തെങ്കിലും എഴുതുന്നതാണ്.
ഹരിക്കുട്ടാ :) രണ്ടും ആവാം എന്ന് എന്റെ അഭിപ്രായം.
ഇത്തിരിവെട്ടം :)
ശാലിനീ :) നിശ്ശബ്ദത തുടക്കമല്ല, എന്നാല്‍ ഒടുക്കവുമല്ല.
കൃഷ് :)
ആഷ :) എന്താ മൂന്ന് കുത്ത്. എനിക്കത് കൊള്ളാനുള്ള ശക്തിയില്ല.
സുല്‍ :)
ഗന്ധര്വ്വന്ജി :) ഈ ബ്ലോഗ് മറന്നു എന്ന് വിചാരിച്ചു. പിന്നെ വിചാരിച്ചു, എന്തെങ്കിലും വായിക്കാന്‍ ഉണ്ടെങ്കില്‍ അല്ലേ വരൂ എന്ന്.
കുസൃതിക്കുടുക്ക :) പ്രൊഫൈല്‍ ഫോട്ടോ മാറ്റി അല്ലേ? സ്മൈലി കണ്ടുപിടിച്ച് വരൂ.
കുട്ടിച്ചാത്താ :) കണ്ണ് കാണാതെയിരിക്കുമ്പോള്‍ അങ്ങനെ പല വിഡ്ഡിത്തങ്ങളും ചെയ്തെന്നു വരും. ഇപ്പോ പോയി നോക്കൂ.
നന്ദൂ :)
കൊള്ളാം. (നിശ്ശബ്ദത എന്തൊക്കെയായാലും അല്ലെങ്കിലും അതിനോളം വിലയില്ല ഒരു ശബ്ദത്തിനും.)
നവന് :)
നിസ്സഹായനും നിശ്ശബ്ദനാണ്.
(ഗതികേട് കൊണ്ട്)
പടിപ്പുര :) ആയിരിക്കും. ആയ്ക്കോട്ടെ.
qw_er_ty
സു
എന്തിനാണിങ്ങനെ ബോറഡിപ്പിക്കുന്നത് ആളുകളെ.ഒന്നു ചുരുക്കി എഴുതിക്കൂടെ, വെറുതെ എന്തിന് സമയം കളയിക്കണം ഇങ്ങനെയുള്ള പിച്ചും പേയും വായിച്ച്.(വിഷമിച്ചെങ്കില്‍ സോറി, പറയാതെ വയ്യ അതു കൊണ്ടാണ്)
ഹിഹിഹി വിനയാ, പത്തിരുപത് ആള്‍ക്കാര്‍ക്ക് ബോറടിച്ചില്ലല്ലോ. വിനയനല്ലേ ബോറടിച്ചുള്ളൂ. ഇനി പിച്ചും പേയും വായിക്കണ്ടാട്ടോ. വേറെ ഇഷ്ടം പോലെ ബ്ലോഗുകളും പോസ്റ്റുകളും ഉണ്ടല്ലോ. വായിക്കൂ.
അരവിന്ദന്റെ ചിദംബരത്തില്‍ കുറെ നേരത്തേക്ക് തികഞ്ഞ നിശബ്ദതയാണ്. അത് തീരുന്നത് ഒരു തോക്ക് പൊട്ടുന്ന ശബ്ദത്തോടെയാണ്.
“ഠോ”
തൃശ്ശൂര്‍ രാഗം തീയറ്ററില്‍ ഒരു രസികന്‍ ഈ ശബ്ദം കേട്ടയുടനെ ഒറ്റ നിലവിളി...
”എന്റമ്മേ.....”
അന്നവിടെയുണ്ടായ കൂട്ടച്ചിരി....എന്റമ്മേ...
മൂര്‍ത്തിക്ക് സ്വാഗതം :)
സുവേച്ചീ.. നനായിരിക്കുന്നു. പ്രത്യേകിച്ച്
"നിലനില്‍ക്കില്ലെന്ന് അറിയുന്ന ശബ്ദങ്ങള്‍ സ്വയം പിന്മാറുന്നതാവാം നിശ്ശബ്ദത.",
"നിസ്സഹായതയുടെ കൈപിടിച്ച് നടക്കുന്നതും നിശ്ശബ്ദത ആവാം.",
"നിശ്ശബ്ദതയ്ക്ക് അര്‍ത്ഥം നല്‍കുന്നത് കേള്‍ക്കപ്പെടാതെ പോവുന്ന ശബ്ദങ്ങള്‍ ആവാം."
തുടങ്ങിയവക്ക് വല്ലാത്തൊരു ആഴം തോന്നുന്നുണ്ട്..
നമ്മുടെ ഒരു സോള്‍മേറ്റ്, പ്രേം എഴുതുന്ന കവിതകളുടെ ഒരു ഛായ.. അതിന്റെ ഒരു അന്തരീക്ഷം... ഇഷ്ടായിട്ടോ..
പിന്നെ, ഒരു പിന്കുറിപ്പ്.. അവസാനത്തെ വരിയില്‍ അര്ഥതിന് ഒരു സങ്കീര്‍ണ്ണത...സത്യം പറഞാല്‍ അതെനിക്കു ദഹിച്ചില്ല... മനസ്സിലായില്ലെന്നു വിവക്ഷ!
സു
പൊക്കിപറയുകയാണെന്ന് വിചരിക്കരുത്.സുവിന് പ്രതിപക്ഷ ബഹുമാനം തീരെ കുറവാണ്.ഞാനൊന്നു വിമര്‍ശിച്ചു എന്ന് കരുതി ഇങ്ങനെ കെറുവ് പാടില്ല.എന്തെഴുതിയാലും നിങ്ങളെ പൊക്കി എഴുതുന്നവരുണ്ടാകും, അത് എല്ലാം പോസിറ്റീവ് ആണെന്ന് വിചരിക്കരുത്.
നിലാവത്തെ കോഴിയെ പോലെ ആവാതിര്ക്കൂ
പകലല്ല നിലാവ്...നിലാവ് വേറെ പകല്‍ വേറെ..
ഇതിനും ക്ഷോഭിക്കാതിരിക്കൂ.താങ്കള്‍ ഒരു പക്വമതിയാണെന്ന എന്റെ വിശ്വാസം അങ്ങനെ തന്നെ നില നില്ക്കട്ടെ.
അനിയന് കുട്ടിയ്ക്ക് സ്വാഗതം :) പോസ്റ്റ് ഇഷ്ടമായതില്‍ സന്തോഷം. കേള്‍ക്കാനും കേള്‍പ്പിക്കാനും ഉള്ള ശബ്ദങ്ങള്‍, അതിനു അവസരം കിട്ടാതെ, വിഷമിക്കുമ്പോള്‍, നിശ്ശബ്ദതയ്ക്ക് വിഷമം ആവുന്നു, സ്വയം നിന്ദ തോന്നുന്നു എന്നാണ് അര്‍ഥമാക്കിയത്.
ശബ്ദിക്കാന്‍ കഴിയാതെ നിശബ്ദയായി ഇരിക്കേണ്ടിവരുന്ന ചില അവസരങ്ങളില്‍,ഭ്രാന്തവുമാവാറുണ്ട് ഈ നിശബ്ദദ
സോന :)
qw_er_ty
Post a Comment
Subscribe to Post Comments [Atom]
<< Home