Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, May 04, 2008

ജീവിതവും മൈലാഞ്ചിയും ഹൃദയവും

ജീവിതം

സ്വന്തമായിക്കിട്ടിയ കവിത,
വായിക്കാം വായിക്കാമെന്നുവെച്ച്,
അക്ഷരത്തെറ്റില്‍ കണ്ണുടക്കി,
അവഗണിച്ചൊരു മൂലയ്ക്കിട്ട്,
തിരക്കൊഴിഞ്ഞൊടുവില്‍,
വായിക്കാനെടുത്തപ്പോള്‍,
മാഞ്ഞുപോവാന്‍ തുടങ്ങുന്നു,
തലക്കെട്ടൊന്ന് വായിച്ചു,
ജീവിതം!

മൈലാഞ്ചി

പച്ചിലകള്‍ പറിച്ചരച്ച്,
എന്നെ കുത്തിവേദനിപ്പിച്ച് ചോപ്പിക്കാതെ,
സ്വന്തം ദേഹത്തൊന്ന് പോറിവരച്ചാല്‍,
‍ചോപ്പ് നിറം വരില്ലേന്ന്
മൈലാഞ്ചി ചോദിച്ചു.

ഹൃദയം

നോവിട്ടുമൂടാന്‍
‍ഹൃദയത്തിലൊരു കുഴിയെടുത്തു.
ഇട്ടുമൂടി ഇട്ടുമൂടി,
ഹൃദയം ഭാരംകൊണ്ടു നിറഞ്ഞു.
താളം തെറ്റുമെന്നായപ്പോള്‍,
‍ഹൃദയമെടുത്ത് പുറത്തുവെച്ചു.
നോവുനിറഞ്ഞ ഹൃദയത്തെ നോക്കാതെ,
ഹൃദയശൂന്യയായ ഞാന്‍ നടന്നുപോയി.
അലിവാര്‍ന്നൊരു ഹൃദയം,
നോവിന്‍ കൂമ്പാരത്തിനിടയില്‍,
‍ഉപേക്ഷിക്കപ്പെട്ടതില്‍,
‍നൊന്തു പിടഞ്ഞുകൊണ്ടിരുന്നു.

Labels:

14 Comments:

Blogger വേണു venu said...

തിരക്കൊഴിഞ്ഞൊടുവില്‍,
വായിക്കാനെടുത്തപ്പോള്‍,
മാഞ്ഞുപോവാന്‍ തുടങ്ങുന്നു,
ജീവിതം.
സൂ, നല്ല വരികള്‍ ഇഷ്ടമയി.:)

Sun May 04, 09:20:00 pm IST  
Blogger ചന്ദ്രകാന്തം said...

മാഞ്ഞുതുടങ്ങിയ തലക്കെട്ട്‌........ആ നിര്‍‌വചനം ഏറെ ഇഷ്ടമായി..ട്ടൊ.

Sun May 04, 10:38:00 pm IST  
Blogger Azeez Manjiyil said...

സ്വന്തമായി കിട്ടിയത്‌ എന്ന തോന്നലാണ്‌ വായനയെ വൈകിപ്പിച്ചത്‌.സ്വന്തമായി എന്താണ്‌ ഈ മനുഷ്യനുള്ളത്‌.
കവിതപോലെ ജീവിതവും വരദാനമാണ്‌.
കൃത്യമായ താള ബോധത്തോടെ സമീപിക്കുക.കവിതയേയും ജീവിതത്തേയും

Mon May 05, 12:23:00 am IST  
Blogger Saha said...

നല്ല, അര്‍ത്ഥസമ്പുഷ്ടമായ വരികള്‍.

ജീവിതം അക്ഷരമാവട്ടെ, എന്നാശംസിക്കുന്നു.
* * *
പാവം മൈലാഞ്ചി, അല്ലേ?
* * *
വല്ലാത്ത ഒരു ഹൃദയശൂന്യത തന്നെ!

:)

Mon May 05, 02:08:00 am IST  
Blogger നന്ദു said...

സൂ :) ചിന്തിപ്പിക്കുന്ന വരികള്‍. ജീവിതവും, മൈലാഞ്ചിയും, ഹൃദയവും.. ഒന്നിനൊന്ന് ബന്ധപ്പെടുത്താവുന്ന പോലെ..

Mon May 05, 09:12:00 am IST  
Blogger അനംഗാരി said...

സൂ..മനോഹരം.
അബിനന്ദനങ്ങള്‍
പിന്നെ സൂവിന്റെ ഈ പകര്‍പ്പവകാശമുള്ള :)

Mon May 05, 09:39:00 am IST  
Blogger സാരംഗി said...

ഹൃദ്യം. മൈലാഞ്ചി കൂടുതല്‍ ഇഷ്ടപ്പെട്ടു സൂ.

Mon May 05, 10:07:00 am IST  
Blogger തറവാടി said...

മൈലാഞ്ചി , വളരെ നന്നായി.

Mon May 05, 11:16:00 am IST  
Blogger അപര്‍ണ്ണ said...

എല്ലാം ഇഷ്ടായി, ആദ്യത്തേത്‌ കൂടുതല്‍. :-)

Mon May 05, 08:17:00 pm IST  
Blogger സു | Su said...

വേണുവേട്ടാ :)

ചന്ദ്രകാന്തം :)

മഞ്ഞിയില്‍? :)

സഹ :)

നന്ദു :)

അനംഗാരി :)

സാരംഗീ :)

തറവാടി :)

അപര്‍ണ്ണ :)

വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി.

Tue May 06, 10:57:00 am IST  
Blogger വല്യമ്മായി said...

നല്ല ചിന്തകള്‍.

Tue May 06, 05:11:00 pm IST  
Blogger ചീര I Cheera said...

എഴുതിയത് ഇഷ്ടമായി സൂ..

ഓഫ്. യാത്രയിലായിരുന്നൂല്ലേ? :)

Tue May 06, 06:35:00 pm IST  
Blogger സു | Su said...

വല്യമ്മായി :)

പി. ആര്‍ :) യാത്രയെന്നൊന്നും പറയാനില്ല. പതിവുള്ള ചെറിയ യാത്ര. “യാത്രയ്ക്കിടയില്‍” എന്നതിലെ യാത്ര കുറച്ചുകാലം മുമ്പാണ്.

Wed May 07, 10:15:00 am IST  
Blogger ശ്രീ said...

നല്ല വരികള്‍, സൂവേച്ചീ. ആദ്യത്തേത് കൂടുതലിഷ്ടമായി.
:)

Tue May 20, 12:44:00 pm IST  

Post a Comment

Subscribe to Post Comments [Atom]

<< Home