വെളിച്ചം
ദൈവം കൊളുത്തും വിളക്കാണു സൂര്യൻ,
വിളിക്കാതെയണയും സുഹൃത്താണു സൂര്യൻ,
ഭൂമിക്കു കിട്ടിയ വരമാണു സൂര്യൻ.
ഭൂമിക്കു മുഴുവൻ വെളിച്ചമേകാൻ,
ഒരു കുഞ്ഞുപൊട്ടായ് ഉദിച്ചുനിൽക്കും,
പിന്നെജ്ജ്വലിച്ചു തിളങ്ങിനിൽക്കും,
അതുകഴിഞ്ഞാലോ മറഞ്ഞുനില്ക്കും.
ഒരു നാളിൽ വന്നില്ല സൂര്യനെങ്കിൽ
ഭൂമിയിരുട്ടിൽ കിടന്നുഴറും.
എന്നുമാദീപം കൊളുത്തിവയ്ക്കും
ദൈവത്തിനെന്നും നാം നന്ദിയോതാം.
പതിവായി സൂര്യൻ വരുന്നപോലെ
ദുഃഖത്തിനിരുളിൽ നാം നിന്നിടുമ്പോൾ
ദൈവമോ സൗഖ്യത്തിൻ വെട്ടം തരും.
എന്നും ഭൂമിയിലിരുളാവില്ലതുപോലെ-
യെന്നും മനുഷ്യർക്ക് ദുഃഖമില്ല.
Labels: മനസ്സിൽ നിന്ന്
17 Comments:
This comment has been removed by the author.
എനിക്കും സൂര്യനെപ്പോലെ ആകണം...
വിശ്വം ജി :) നന്നായി, കവിത എന്നു പറഞ്ഞാൽ അവിവേകം ആവുമോ? കവിത്വം കളഞ്ഞുപോവുന്നതെങ്ങനെ?
ശിവ :) ആവുമല്ലോ ശ്രമിച്ചാൽ.
മനസ്സില്‍ നിന്നു പകര്‍ത്തിയതല്ലേ...
എനിക്കിഷ്ടായി... എനിക്ക് ഈ കവിത മനസ്സില്ലാകുകയും ചെയ്തു :)
സൂചേച്ചിക്കു വൈകിയ ഓണാശംസകള്‍ :)
- മഞ്ഞുത്തുള്ളി
വളരെ വളരെ നല്ല കവിത!
നന്നായി സൂ
വിശ്വപ്രഭയുടെ കവിത അസ്സലായി!
This comment has been removed by the author.
This comment has been removed by the author.
ഒരു നാളിൽ വന്നില്ല സൂര്യനെങ്കിൽ!!!
ചിന്തിക്കേണ്ട വിശയം തന്നെ. ഒരു ദിവസം സൂര്യനുദിച്ചില്ലയെങ്കിൽ എന്തായിരിക്കും അവസ്ഥ്?
നല്ല കവിതയാ ചേച്ചീ...
:)
ടെസി :) ഓണാശംസയ്ക്ക് നന്ദി. സുഖമായിരിക്കുന്നുവെന്ന് കരുതുന്നു.
പ്രിയ ഉണ്ണികൃഷ്ണൻ :) നന്ദി.
ആത്മ :) അതെയോ?
നരിക്കുന്നൻ :) ചിന്തിക്കണം.
ശ്രീനാഥ് :)
“ഒരു നാളിൽ വന്നില്ല സൂര്യനെങ്കിൽ
ഭൂമിയിരുട്ടിൽ കിടന്നുഴറും...”
നല്ല വരികള്‍ ചേച്ചീ
ഇമ്പമുള്ള കവിത. നന്നായിരിക്കുന്നു.
ശ്രീ :)
വർണ്ണമേഘങ്ങൾ :) കുറേക്കാലത്തിനുശേഷമാണല്ലോ കാണുന്നത്. സന്തോഷമുണ്ട്.
:)
രാവിലെ ഒരു നല്ല കവിത വായിച്ച രസം....സൂ
തോന്നലുകൾ :)
സപ്ന :)
Post a Comment
Subscribe to Post Comments [Atom]
<< Home