മടി
വെയിലുള്ളപ്പോൾ നടന്നുതളരാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെയിലത്തങ്ങനെ നടന്നുവെന്നാൽ
തലവേദനയാ ചങ്ങാതീ.
മഴയുള്ളപ്പോൾ നനഞ്ഞുനടക്കാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
മഴയും കൊണ്ട് നടന്നുവെന്നാൽ
പനി പിടിക്കും ചങ്ങാതീ.
പൂരപ്പറമ്പിൽ കറങ്ങിനടക്കാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെറുതേയങ്ങനെ കറങ്ങിനടന്നാൽ
വയ്യാതാവും ചങ്ങാതീ.
ഞാനൊരു ചൂടുകാപ്പി കുടിച്ച്
വെറുതെയിരിക്കും ചങ്ങാതീ
ഒന്നും ചെയ്യാൻ തോന്നുന്നില്ല
മടിയാണെനിക്കു ചങ്ങാതീ.
Labels: പാട്ട്
9 Comments:
അത്തരം മടിയന്മാര് / മടിയത്തികളും ഇത് വായിക്കില്ല.
അവര്‍ പറയാനിട താഴെ കൊടുക്കുന്നു.
"ബ്ലോഗു വായന എനിക്ക് വയ്യ ചങ്ങാതീ
വെറുതെ കമ്പ്യൂട്ടര്‍ നോക്കിയാല്‍
കണ്ണ് കഴയ്ക്കും ചങ്ങാതീ "
ഇങ്ങനെയൊന്നും പറയരുതെന്റെ
ചങ്ങാതിയാം ഗായത്രി
അഗ്രിഗേറ്ററിൽ പോസ്റ്റു വരുമ്പോൾ
വായിക്കണ്ടെ ചങ്ങാതീ
:)
വെയിലത്തു നടക്കാന്‍ മടിയാ... പക്ഷേ മഴയത്തു നടക്കാന്‍ ഇഷ്ടവും :)
nalla kavitha! madickathe iniyumezhutoo!!
സുകന്യ :) എനിക്കു മടിയുണ്ടോന്നൊരു സംശയം വന്നു.
കലാവല്ലഭൻ :)
nicelittlethings :)
ശ്രീ :) മഴയും വെയിലും പ്രശ്നമൊന്നുമില്ല. എന്നാലും നടക്കാൻ മടി.
സാന്റി :)
അയ്യേ!ആത്മേടെ അസുഖം (മടി)സൂജിക്കും അല്പം ഉണ്ട് അല്ലെ?!..:)
എന്റെ മനസ്സില്‍ കയറിയിരുന്നു വായിച്ചെഴുതി യതാണോ!!ഇതെല്ലാം തന്നെ എനീക്കും തോന്നുന്ന കാര്യങള് ,പരിഹാരമില്ലാത്ത,എല്ലാവരും ഉപദേശിക്കുന്ന ഒരു അവസ്ഥ,നന്നായിട്ടുണ്ട് സു
ആത്മേച്ചീ :) മടിച്ച് ഇരുന്നിട്ടെന്താ കാര്യം!
സപ്ന :)
Post a Comment
Subscribe to Post Comments [Atom]
<< Home