മടി
വെയിലുള്ളപ്പോൾ നടന്നുതളരാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെയിലത്തങ്ങനെ നടന്നുവെന്നാൽ
തലവേദനയാ ചങ്ങാതീ.
മഴയുള്ളപ്പോൾ നനഞ്ഞുനടക്കാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
മഴയും കൊണ്ട് നടന്നുവെന്നാൽ
പനി പിടിക്കും ചങ്ങാതീ.
പൂരപ്പറമ്പിൽ കറങ്ങിനടക്കാൻ
എനിയ്ക്കു വയ്യേ ചങ്ങാതീ
വെറുതേയങ്ങനെ കറങ്ങിനടന്നാൽ
വയ്യാതാവും ചങ്ങാതീ.
ഞാനൊരു ചൂടുകാപ്പി കുടിച്ച്
വെറുതെയിരിക്കും ചങ്ങാതീ
ഒന്നും ചെയ്യാൻ തോന്നുന്നില്ല
മടിയാണെനിക്കു ചങ്ങാതീ.
Labels: പാട്ട്

