Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, August 13, 2010

പഞ്ചവത്സരകടം

“വണ്ണമില്ലാത്തതുകൊണ്ടാണോ മരുമോളെ പെണ്ണുകാണാൻ ആൾക്കാർ വരാത്തതെന്ന് ഒരു ചിന്തയായി.”

“എന്നിട്ടോ?”

“എന്നിട്ടെന്താ? കടമെടുത്ത് വണ്ണം കൂട്ടാനുള്ള മരുന്ന് വാങ്ങിക്കഴിപ്പിച്ചു.”

“ഇപ്പോ അന്വേഷണങ്ങളുണ്ടോ?”

“അന്വേഷണങ്ങളുടെ ഒരു ബഹളമായി. ആരുകണ്ടാലും ചോദിക്കും.

ഏത് റേഷൻ‌കടേന്നാ അരി മേടിക്കുന്നതെന്ന്.”

Labels:

Wednesday, August 11, 2010

പ്രണയഗാനം

ആതിരനിലാവുദിച്ചല്ലോ പ്രിയാ,
ഭൂമി ചിരിച്ചു തുടുത്തുവല്ലോ.
മനസ്സിൽ പ്രണയമഴ പൊഴിയുന്നനേരം,
അരികത്തു നീ വന്നണയുകില്ലേ.

നിൻ വിരല്‍പ്പൂക്കളെൻ വിരലിൽ തൊടുമ്പോൾ,
എൻ മനം ചെമ്പകപ്പൂവായ് വിടരും.
നിൻ കണ്ണിണയിലെൻ രൂപം നിറയുമ്പോൾ,
എൻ മനം പ്രണയത്താലൊന്നുലയും.

നീ വെറും കനവെന്നോർക്കാതിരിക്കുവാൻ,
നീ വെറും മിഥ്യയായ് മാറാതിരിക്കുവാൻ,
നിലാവിലൊരുമിച്ചു സ്വപ്നങ്ങൾ നെയ്യുവാൻ,
വന്നു ചേർന്നീടുക മടിയാതെ നീ.

Labels:

Monday, August 02, 2010

കാത്തിരിക്കുമ്പോൾ

കാത്തിരിക്കുന്നു, ഭൂമിയൊരു മഴയ്ക്കായ്,
കാത്തിരിക്കുന്നു ഞാൻ നിന്റെ മൊഴിയ്ക്കായ്.
പുറമേ നിശബ്ദം, ശാന്തമിരുവരും,
ഉള്ളിൽ തപിയ്ക്കുന്നു, വെന്തു ചിതറുന്നു.
മഴയെങ്ങുപോയീ, ഭൂമിയെയോർക്കാതെ,
പാവം തളർച്ചയിൽ കാതോർത്തിരിക്കുന്നു.
നീയെങ്ങുപോയീ ഒന്നുമേ മിണ്ടാതെ
എൻ മനം ചോദ്യങ്ങൾ കൊണ്ടുനിറയുന്നു.

Labels: