Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Sunday, January 30, 2005

പാവം യക്ഷി

യക്ഷി സുന്ദരിയായ യുവതി ആയിട്ടു വഴിപോക്കന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.
യക്ഷി : കൈയില്‍ ചുണ്ണാമ്പുണ്ടോ?
വഴിപോക്കന്‍ : ഇല്ല .മൊബൈല്‍ ഫോണ്‍ മാത്രമേ ഉള്ളു.
യക്ഷി : വീടു എവിടെയാണു?
വഴിപോക്കന്‍ : അതൊന്നും പറയാന്‍ സൌകര്യമില്ല.
യക്ഷിക്കു ദേഷ്യം വന്നു .ഭീകരരൂപത്തില്‍ പ്രത്യക്ഷപ്പെട്ടു.
വഴിപോക്കന്‍ യക്ഷിയെ നോക്കിയിട്ടു പുഛത്തില്‍ : പേടിപ്പിക്കാതെ പോ പെങ്ങളേ. ഇതിലും വലിയ രൂപങ്ങളെ എന്നും പേപ്പറിലും ടിവിയിലും കാണുന്നതാണു. ഇതേയ്‌ കേരളം ആണു. തടി കേടാവണ്ടെങ്കില്‍ വേഗ്ഗം സ്ഥലം വിട്ടോ. യക്ഷി ഇളിഭ്യ ആയിട്ടു പാലമരത്തിലേക്കു തിരിച്ചു പോയി.

Friday, January 28, 2005

നൊമ്പരം

തലവേദന. തല വെട്ടിപ്പൊളിക്കുന്ന വേദന. ഇന്നലെ എന്ന ദിവസം അങ്ങിനെ കടന്നു പോയി. അമ്മ എന്ന വാക്കിന്റെ നന്‍മ ചവിട്ടിത്തകര്‍ത്തു കടന്നു പോയ യുവചാപല്യത്തിനോടുള്ള എന്റെ മനസ്സിന്റെ പ്രതികരണം. എന്തായാലും ഇഷ്ടഗാനങ്ങളില്‍ ഒന്നു കേള്‍പ്പിച്ചു കൊണ്ടു മനസ്സിനെ ഇണക്കിയെടുത്തു. കരുമാടിക്കുട്ടന്‍ എന്ന സിനിമയിലെ പാട്ട് "ഇന്നലെകള്‍ ഇന്നലെകള്‍ നാളെയില്‍ പോയ്‌ മറയും, "കണ്ണൂനീരും വേദനയും പുഞ്ചിരിയായ്‌ നിറയും."

Labels:

Thursday, January 27, 2005

എന്റെ മോളുവിനു

സ്നേഹം എന്നതു ഒരു വാക്കു മാത്രം ആണൂ എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങള്‍ ഇന്നലെ കടന്നു പോയി.
അതു പലപ്പോഴും സംഭവിക്കുന്ന ഒരു തിരിച്ചറിവു ആണെങ്കിലും ഇന്നലെ അതു ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .
എല്ലാവരും മറ്റുള്ളവരെ മറന്നാണോ ജീവിക്കുന്നതു?
ഒരു മനസ്സു വേദനിപ്പിച്ചിട്ടു എന്തു നേടി എന്നു ചിന്തിക്കാന്‍ നോക്കാറുണ്ടോ ആരെങ്കിലും ?
നീ ആരെയാണു വേദനിപ്പിച്ചതു എന്നു നീ തിരിച്ചറിയുന്ന ഒരു ദിവസം വരുമ്പോള്‍ നിന്റെ മനസ്സു വേദനിക്കരുതേ എന്നാണൂ മോളൂ..................... എന്റെ പ്രാര്‍ഥന .
നിന്റെ ജീവിതം എന്നും നീ വിചാരിക്കുന്നതു പോലെ തന്നെ ആവട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു

Monday, January 24, 2005

അഭിമന്യു.

അമ്മയായിന്നെന്റെ കൂട്ടുകാരി,
അഛനായിന്നെന്റെ കൂട്ടുകാരന്‍,
ഈ ഭൂമിയിലേക്കു വന്നുപിറന്നൊരാ,
പൊന്‍മണിമുത്തിനെ ഞാന്‍ എന്നു കാണും?
ഇന്നു എന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു ദിവസം ആണ്. അഭിമന്യു എന്നു ഞാന്‍ വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ആ കുഞ്ഞുവാവ സന്തോഷങ്ങളും ദു:ഖങ്ങളും ആശകളും നിരാശകളും നിറഞ്ഞ ഈ ഭൂമിയിലേക്കു അല്‍പം മുന്‍പാണു വന്നത്. "നീയെന്നുവരുമെന്നോര്‍ത്തുകൊണ്ടു ദൂരെ ദൂരെയൊരമ്മ" എന്ന പാട്ടിനൊരവസാനമായി അവന്‍ വന്നു. എന്റെ അഭിമന്യു. എന്റെ മാത്രം! അല്ല അവനെ സ്നേഹിക്കാന്‍ മാത്രം മനസ്സുള്ള എല്ലാവരുടേയും !!!

Labels: ,

Sunday, January 23, 2005

Kisna-the film.

§KæÜ 'µßØíÈ" µIá. Ȉ ËßÜߢ ¦ÏßøáKá. Éæf ×Þøâ¶í ¶ÞX ©IÞÏßøáK߈ ®æKÞøá µáÝM¢ ÎÞdÄçÎ ©IÞÏßøáKáUá. ÙßÙßÙß. ®LÞÏÞÜᢠȈ ²øá ËßÜߢ ¦ÏßøáKá. µßØíÈ µÞæÄùàçÈÞ¿á ÉùÏáKá R®æa µV΢ ¦ÏßøáKá ÈßæK øfßAáµ ®KÄí. ¥Äá ¾ÞX æºÏñá. §Èß ÜfíÎßçÏÞæ¿ÞJá ¼àÕßAáµ ®KÄá ®æa ÇV΢ ¦Ãá. ¥ÄÞÃßÈß ¾ÞX æºç‡IÄáR. ®ˆÞÕVAᢠ§ÄáçÉÞæÜ ØbL¢ ÇVÎÕᢠµVÎÕᢠÄßøß‚ùßÏÞX µÝßEßøáæKCßW!!!


(Thanks Drunkenwind)

Tuesday, January 18, 2005

തെറ്റിയ കണക്ക്

കാലൻ പോത്തും കയറുമായി വിഷണ്ണനായി തിരിച്ചുവന്നു.

ചിത്രഗുപ്തൻ: എന്താ പ്രഭോ നമ്മുടെ കണക്കു തെറ്റിയോ?

കാലൻ: അവസാനമായിട്ടു വെള്ളം കൊടുക്കാൻ ഡോക്ടർ എല്ലാരോടും പറഞ്ഞു.

ചിത്രഗുപ്തൻ: അതിനെന്താ? കൊടുത്തുകഴിഞ്ഞില്ലേ എല്ലാരും?

കാലൻ: അയാൾ മിനറൽ വാട്ടർ കുടിക്കാൻ കൂട്ടാക്കുന്നില്ല. കിണറിൽ നിന്നും കോരിയെടുത്ത വെള്ളം വേണമത്രേ. കിണറും തപ്പി പോയിരിക്കുകയാണു വീട്ടുകാർ.

ചിത്രഗുപ്തൻ: എല്ലാരും ഇങ്ങനെ തുടങ്ങിയാൽ?

കാലന് ഉത്തരം ഇല്ല പറയാൻ.

Monday, January 17, 2005

കഥയെഴുത്ത്‌-- തുടക്കവും ഒടുക്കവും.

കഥയൊന്നു എഴുതി മലയാളസാഹിത്യ സാമ്രാജ്യത്തിലേക്കു ഉരുണ്ടുവീണുകളയാം എന്നു തോന്നിത്തുടങ്ങിയിട്ടു കാലം കുറെ ആയി. പക്ഷെ കഥക്കു പറ്റിയൊരു കഥ വേണ്ടേ? എന്തെഴുതണം? എങ്ങിനെ എഴുതണം? അവളുടെ കണ്ണിലേക്കു നോക്കിയപ്പോള്‍ അവളുടെ ലോകം മുഴുവന്‍ അവനാണെന്നു അവനു തോന്നി എന്ന മട്ടിലുള്ള റൊമാന്റിക്‌ കഥ വേണോ അതോ മനസ്സിന്റെ അന്തരാളങ്ങളില്‍ നിന്നു എന്നൊക്കെപ്പറഞ്ഞുള്ള തുടക്കവും ഒടുക്കവും മനസ്സിലാകാത്ത ആധുനിക കഥ വേണോ? സാദാ റൊമാന്റിക്‌ കഥ ആണെങ്കില്‍ വായനക്കാര്‍ അതിനു നൂറു കുറ്റവും കുറവും കണ്ടുപിടിക്കും. പിന്നെ എഴുതുന്ന എനിക്കു പോലും രണ്ടാമതു വായിച്ചാല്‍ മനസ്സിലാവാത്ത കഥ എഴുതിയാലോ? അതു ശരിയാവുമോ? മനസ്സു ഇതൊക്കെ ആലോചിച്ചു സര്‍ക്കാര്‍ ഓഫീസില്‍ കാര്യം നടത്താന്‍ പോയ സാധാരണക്കാരനെപ്പോലെ ഓടുകയാണ്. അത്യന്താധുനിക കഥ ആണെങ്കില്‍ ആള്‍ക്കാര്‍ അതിനെ വേഗം അംഗീകരിക്കും. കാരണം ആ കഥ മനസ്സിലായില്ല എന്നു പറയാന്‍ ഒരു മാതിരിപ്പെട്ട ബുദ്ധിജീവികളൊന്നും ധൈര്യം കാണിക്കില്ല. ചിലപ്പോള്‍ അവാര്‍ഡ്‌ പോലും കിട്ടിയെന്നിരിക്കും. ഓ.. കഥ എഴുതുന്നതിനു മുന്‍പു അവാര്‍ഡിനെപ്പറ്റി ചിന്തിക്കുന്നതു തന്നെ ഒരു കഥ ഇല്ലായ്മയല്ലേ? ഇനിയിപ്പൊ കഥ എങ്ങിനേ ഉള്ളതു വേണമെന്നു ആലോചിച്ചു തീരുമാനിച്ചാല്‍ പോലും പിന്നെയും കുറെ കടം കഥകള്‍ ഉണ്ട്‌ ബാക്കി. അതായതു കഥാപാത്രങ്ങളുടെ പേരു, അവരുടെ ജോലി, സ്വഭാവം എന്നിവയൊക്കെ. കഥ എഴുതിക്കഴിഞ്ഞു വായനക്കാര്‍ അതിനെ ഒരു കഥ ആയി അംഗീകരിച്ചു കഴിയുമ്പോളാകും പുള്ളിക്കാരന്റെ അഥവാ പുള്ളിക്കാരിയുടെ വരവ്‌. ഈ 'കാരന്‍' അഥവാ 'കാരി' ആരാണെന്നു നിങ്ങള്‍ സംശയിച്ചേക്കും അല്ലേ? ഒരു സംശയവും വേണ്ട, എന്റെ കഥയിലെ കഥാപാത്രങ്ങള്‍ തന്നെ. "ഇതു എന്റെ കഥയാണു, എന്നാലും എന്നെക്കുറിച്ചു എഴുതാന്‍ നിനക്കിത്ര ധൈര്യം വന്നല്ലൊ" എന്നൊക്കെപ്പറഞ്ഞു ഓരോ കഥാപാത്രവും വീട്ടുവാതില്‍ക്കല്‍ വന്നാലോ? അവരുടെ പേരു, സ്ഥലം, ജോലി തുടങ്ങിയവക്കൊന്നും ഒരു മാറ്റവും ഉണ്ടാകില്ല. പക്ഷെ,സ്വഭാവം മാത്രം കഥ എഴുതിയ എനിക്കുപോലും മനസ്സിലാകാത്ത തരത്തില്‍ മാറ്റം വന്നിരിക്കും. അതായതു ഈശ്വരന്‍ അനുഗ്രഹിച്ചു നിലനിര്‍ത്തിപ്പോരുന്ന എന്റെ തടി കേടാകുമെന്നര്‍ഥം. അതുകൊണ്ടു തല്‍ക്കാലം എന്റെ കഥയിലെ കഥാപാത്രങ്ങള്‍ പൂച്ച, പശു, ആട്‌, ഉറുമ്പ്‌, എരുമ, സിംഹം, പുലി തുടങ്ങിയ, പാവങ്ങളും അല്ലാത്തതും ആയ മൃഗങ്ങളും, ജീവികളും മതി എന്നു ഞാന്‍ ഉറച്ച തീരുമാനം എടുത്തു. മൃഗങ്ങള്‍ ഇനി വായിക്കുമോ എന്തോ? ഉണ്ടാവില്ല. ഇനി കഥാപാത്രങ്ങളുടെ പേരു എനിക്കിഷ്ടം പോലെ ഇടാമല്ലോ ഓ......, ഇല്ല, അതും ഒരു കുഴപ്പം പിടിച്ച പണി തന്നെയാണ്‌. അതായതു മോഹന്‍ലാല്‍ ആനയെ ജയസൂര്യ ഉറുമ്പു കടിച്ചു, നവ്യപ്പൂച്ചയെ കാവ്യപ്പശു തൊഴിച്ചു എന്നൊക്കെ എഴുതിയാല്‍ എന്റെ ഗതി എന്താകും? ഞാന്‍ പിന്നെ പരേതാത്മാക്കള്‍ക്കു വേണ്ടി സ്വര്‍ഗ്ഗത്തിലോ നരകത്തിലോ ഇരുന്നു കഥ എഴുതേണ്ടി വരും. ഇതൊക്കെ ആലോചിച്ചാല്‍ മലയാള സാഹിത്യത്തെ ദൂരെ നിന്നു എത്തിവെലിഞ്ഞു നോക്കുന്നതായിരിക്കും എനിക്കു നല്ലതു അല്ലേ?

Labels:

Thursday, January 06, 2005

ഒരു ഗോവ യാത്ര

ഈ പ്രാവശ്യവും നമ്മള്‍ ഗോവയിലേക്കാണു പോകുന്നത്‌ എന്നു കേട്ടപ്പോള്‍ സന്തോഷം തോന്നി. എവിടേക്കായാലും യാത്ര എനിക്ക്‌ ഇഷ്ടമുള്ള ഒരു കാര്യമാണ്‌. ഗോവയാണെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലവും.രാവിലെ തന്നെ പുറപ്പെട്ടു, കൂട്ടുകാരുടെ കൂടെ. ഗോവയില്‍ എത്തുന്നതുവരെ പാട്ടും തമാശകളും ആയി അങ്ങനെ സമയം പോക്കി. ഗോവയില്‍ എത്തിയിട്ട്‌ ആദ്യം തന്നെ മങ്കേഷി ടെമ്പിളിലേക്കാണു പോയത്‌. റോഡിന്‌ ഇരുവശവും പൂക്കളും പഴങ്ങളും വില്‍ക്കുന്ന സ്ത്രീകള്‍ നിരയായി ഇരിപ്പുണ്ട്‌. പിന്നെ ഇരുവശത്തും കടകള്‍. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പലതരത്തിലുള്ള വസ്തുക്കള്‍ വില്‍ക്കാന്‍ വെച്ചിട്ടുണ്ട്‌. അമ്പലത്തിലേക്കുള്ള പടികള്‍ കയറി. ചെരിപ്പ്‌ അഴിച്ചുവെച്ചു നിലത്തു കാല്‍ വെച്ചപ്പോള്‍ നല്ലചൂട്‌! എന്നാലും അമ്പലത്തിന്റെ ഉള്ളിലേക്ക്‌ കയറിയപ്പോള്‍ നല്ല ആശ്വാസം. അവിടെ പ്രാര്‍ത്ഥിച്ചു പുറത്തിറങ്ങി. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്കിലാണ്‌. വീണ്ടും പുറപ്പെട്ടു. ഫുഡ്‌ കഴിച്ച്‌ മിരാമാര്‍ ബീച്ചിലേക്കു പോയി. അവിടേയും റോഡിനിരുവശത്തും കടകള്‍. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നതുകൊണ്ട്‌ നല്ല തിരക്കായിരുന്നു അവിടെയൊക്കെ. അന്നു ബീച്ചില്‍ ഷാന്‍ എന്ന ഗായകന്റെ പാട്ട്‌ ആയിരുന്നു ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള പരിപാടി. രാത്രി ആവാറായതുകൊണ്ടും തിരകള്‍ക്കു ശക്തി കൂടുതല്‍ ആയതുകൊണ്ടും വെള്ളത്തിലേക്കു കൂടുതല്‍ ദൂരം പോകാന്‍ അവിടെയുള്ള ഗാര്‍ഡുകള്‍ അനുവദിച്ചില്ല. എന്നാലും പറ്റുന്നത്ര വെള്ളത്തില്‍ ഇറങ്ങി. അതുകഴിഞ്ഞു പത്തു മണി വരെ ഷാനിന്റെ പാട്ടു കേട്ടു. അങ്ങോട്ടുമിങ്ങോട്ടുമനങ്ങാന്‍ പോലും പറ്റാത്തത്ര തിരക്കായിരുന്നു. അതു കഴിഞ്ഞു പിന്നെയും ഒരു മണിക്കൂര്‍ വേണ്ടീവന്നു വാഹനം ഒന്നു പുറപ്പെട്ടു കിട്ടാന്‍. ഫുഡ്‌ ബീച്ചിലെ കടകളില്‍ നിന്നു തന്നെ കഴിച്ചു. പിന്നെ താമസിക്കാന്‍ ഏര്‍പ്പാടു ചെയ്ത സ്ഥലത്തുപോയി സുഖമായി ഉറങ്ങി. അതിരാവിലെ തന്നെ എല്ലാരും റെഡി ആയി. ചര്‍ച്ചിലേക്ക്‌. സെന്റ്‌ ഫ്രാന്‍സീസ്‌ ചര്‍ച്ച്‌. അതിന്റെ എതിര്‍വശത്തുള്ള റോഡില്‍ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ നിരയായി ജനങ്ങള്‍ നില്‍ക്കുന്നു. സെന്റ്‌ ഫ്രാന്‍സീസിന്റെ എംബാം ചെയ്ത ശരീരം കാണാനുള്ള തിരക്ക്‌. സമയം ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അവിടെ നിന്നില്ല. ചര്‍ച്ചിന്റെ അകത്തു കയറി നോക്കി വന്നു. പിന്നെ പുറത്തുള്ള കടകളില്‍ ഒക്കെ കണ്ണോടിച്ചു നടന്നു. പല പ്രാവശ്യം വന്നിട്ടുള്ളതിനാല്‍ ആര്‍ക്കും സ്ഥലങ്ങള്‍ കണ്ടു നടക്കാന്‍ താല്‍പര്യമില്ല. ബീച്ചിലേക്കു പോവാം എന്നായി. അങ്ങനെ കലാന്‍ഗുട്ടി ബീച്ചില്‍. മൂന്നു മണിക്കൂര്‍ അവിടെ വെള്ളത്തില്‍. പോവാന്‍ പറ്റുന്നത്ര ദൂരം എല്ലാരും ഇറങ്ങി. എനിക്ക്‌ അവിടെനിന്നു കയറിപ്പോവാനേ തോന്നാറില്ല. ബോട്ടില്‍ പോവാന്‍ ടൈം ആയപ്പോള്‍ കയറിപ്പോരേണ്ടിവന്നു. പിന്നെ അലങ്കരിച്ച ബോട്ടില്‍ ഒരു മണിക്കൂര്‍ യാത്ര. ഡാന്‍സ്‌ പാട്ട്‌ ഒക്കെ ആയിട്ട്‌. ബോട്ടില്‍ പാട്ടുകാരന്‍ മൈക്‌ ടെസ്റ്റിംഗ്‌ വണ്‍ ടൂ വണ്‍ ടൂ എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാരും കൂടെ ത്രീ എന്നു എല്ലാ പ്രാവശ്യവും പറഞ്ഞു ചിരിച്ചു. രസകരമയ ആ ജലയാത്ര കഴിഞ്ഞ്‌ എല്ലാവരും ഫുഡ്‌ കഴിച്ചു സ്വന്തം നാട്ടിലേക്കു പുറപ്പെട്ടു. മടുപ്പിക്കാത്ത ഗോവയിലേക്ക്‌ ഇനിയും വരാം എന്നുള്ള പ്രതീക്ഷയോടെ. ഗോവയില്‍ ഇനിയും അമ്പലങ്ങളും ബീച്ചുകളും ഒക്കെയുണ്ടായിരുന്നു. പക്ഷേ സമയം ഇല്ലാത്തതിനാല്‍ ഞങ്ങളുടെ യാത്ര കുറച്ചു സമയം മാത്രമായി ചുരുങ്ങി. ഇനി പോകുമ്പോള്‍ എല്ലായിടത്തും പോകണമെന്നു മനസ്സില്‍ ഉറപ്പിച്ചുകൊണ്ട്‌ തല്‍ക്കാലം മതിയാക്കുന്നു. ഇനി അടുത്ത ഗോവാ യാത്ര വരേക്കും............

Monday, January 03, 2005

ബാങ്കിലേക്കു ഒരു യാത്ര.

ബാങ്കില്‍ ഒന്നു പോകണം. ചേട്ടന്‍ തരുന്ന പോക്കറ്റ്‌ മണി അവിടെ നിക്ഷേപിച്ചില്ലെങ്കില്‍ തന്ന് രണ്ട്‌ ദിവസം കഴിയുന്നതിനു മുന്‍പു തന്നെ തിരിച്ചു ചോദിക്കും. എപ്പോഴും സംഭവിക്കുന്നതു അതാണ്. ആവര്‍ത്തനവിരസത ഒഴിവാക്കണമല്ലോ. പിന്നെ ബാങ്കിന്റെ നിക്ഷേപസമാഹരണ യജ്ഞത്തില്‍ കുറച്ചു അര്‍പ്പിക്കാന്‍ കഴിഞ്ഞു എന്നൊരു നിര്‍വൃതിയും ഉണ്ടാവുമല്ലൊ എന്നു കരുതി. ഒരുങ്ങി ഇറങ്ങി. വലിയ പൂട്ടു കണ്ടു അതു പൊളിച്ചു അകത്തു കടന്നു വിഡ്ഡിയായേക്കാവുന്ന കള്ളന്‍മാരെ പുച്ഛിച്ചു മനസ്സു ചിരിച്ചു. റോഡില്‍ എത്തി. മുന്നിലുള്ള ചായക്കടക്കാരന്‍ ഒന്നു നോക്കി. എങ്ങോട്ടാ എന്നൊരു ഭാവം ആ മുഖത്തില്ല. കാരണം, കൊഞ്ചന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെ തുള്ളിയാല്‍ മൈക്രൊവേവില്‍ എന്നതു എന്നെക്കുറിച്ചാണെന്നു അദ്ദേഹത്തിനു അറിയാം. കാല്‍ നീട്ടിവെലിച്ചു നടന്നു. ചെരുപ്പു കമ്പനിക്കാര്‍ക്കും ജീവിക്കേണ്ടേ? ഓട്ടോക്കാരന്‍ പയ്യന്‍ ഒന്നു കണ്ട ഭാവം കാണിച്ചു. വേള്‍ഡ്‌ പിശുക്കിക്കുള്ള നമ്പര്‍ വണ്‍ അവാര്‍ഡ്‌ വാങ്ങാന്‍ പോവുമ്പോളെങ്കിലും ചേച്ചി എന്റെ ഓട്ടോയില്‍ 5 മിനുട്ടെങ്കിലും കയറണേ എന്നൊരു ഭാവം ആ മുഖത്ത്. "നിനക്കൊന്നുമറിയില്ല മോനേ കാരണം നീ കുട്ടിയാണ്" എന്ന ലാലേട്ടന്‍ ഡയലോഗ് മനസ്സില്‍ ഓര്‍ത്തു ഞാനും ഒന്നു കണ്ട ഭാവം കാണിച്ചു. കുറച്ചു നടന്നപ്പോള്‍ കുറച്ചു അകലെയുള്ള വീട്ടിലെ ചേച്ചി എതിരേ വരുന്നു. ലാക്മെ, റെവലോണ്‍, മേബിലൈന്‍, വാട്ടിക, നിവിയ, ആയുര്‍ എന്നൊക്കെയുള്ള രാഷ്ട്രവും അന്താരാഷ്ട്രവും ആയ സൌന്ദര്യവര്‍ധക വസ്തു ഉത്പാദന കമ്പനികളുടെ ഉയര്‍ച്ചയില്‍ താന്‍ വഹിക്കുന്ന പങ്കിനെപ്പറ്റി ചേച്ചി ബോധവതിയല്ലാത്തതു ആ കമ്പനികളുടെ ഭാഗ്യം. നിന്നോടു സംസാരിക്കുന്ന നേരത്തു പുതിയൊരു കോസ്മെറ്റിക്‌ ട്രൈ ചെയ്തുനോക്കാം എന്ന ഭാവത്തില്‍ ചേച്ചി എനിക്കൊരു പുഞ്ചിരി സമ്മാനിച്ചു. ഞാന്‍ ധന്യയായി, പ്രിയയായി, പ്രീതിയായി. ഇനിയും എന്തേലും ആകാന്‍ നിന്നാല്‍ ബാങ്ക്‌ അടച്ചു ജോലിക്കാര്‍ വീട്ടില്‍ പോകും. അതുകൊണ്ടു അങ്ങോട്ടും ഒരു പുഞ്ചിരി സമ്മാനിച്ചു. അതിനു ചിലവൊന്നും ഇല്ലല്ലൊ. പിന്നെയും നടത്തം. അല്ല!!!!!! !ഇതാരു?????? വീര്‍സാറായുടെ പോസ്റ്ററില്‍ ഷാറുഖ്‌. കൈ പിടിച്ചിരിക്കുന്നതു പ്രീതി സിന്റയുടെ ആണെങ്കിലും നോക്കുന്നതു എന്നെയാണല്ലോ. മനസ്സില്‍ ഒരു കുളിര്‍മ. ഞാന്‍ ഇവിടെ വിലസാന്‍ തുടങ്ങിയിട്ടു കുറെ നാളായല്ലൊ കാണാന്‍ ഇല്ലല്ലോ എന്നു ഷാരുഖ്‌ ചോദിക്കുന്നതു പോലെ തോന്നി. 15‌-‌ാം തീയ്യതി കഴിഞ്ഞാല്‍ പോക്കറ്റ്‌ പൂജ്യമാവുന്ന ഒരു പാവം സര്‍ക്കാരുദ്യോഗസ്ഥന്റെ പാവമല്ലാത്ത ഭാര്യയല്ലേ ഞാന്‍ എന്നു ഞാനും അങ്ങോട്ടു മൌനമായി പറഞ്ഞു. ഇനി എല്ലാ ഫിലിംസും 15നു മുന്‍പു ടാക്കീസില്‍ എത്തിയാല്‍ ഞാന്‍ വരാം എന്നു ഉറപ്പു നല്‍കി. ഗൌരിയോടുള്ള അസൂയയില്‍ മനസ്സ് ആഫ്റ്റര്‍ഷേവ്‌ ലോഷന്‍ ഒഴിച്ച മുറിവു പോലെ നീറി. 'എവരി വൈഫ്‌ ഹാസ്‌ ഹേര്‍ ഓണ്‍ ഡേ' എന്നോര്‍ത്തപ്പോള്‍ നീറ്റല്‍ കുറച്ചു കുറഞ്ഞു. വീണ്ടും മുന്നോട്ടു. ബാങ്കില്‍ എത്തി. ഓ.... ഇനി നീ നിന്റെ പൈസ ഇവിടെ അടച്ചിട്ടു വേണമല്ലോ ഞങ്ങള്‍ക്കു സാലറി വാങ്ങാന്‍ എന്നൊരു ഭാവം കൌണ്ടറില്‍ ഉള്ള ലേഡിയുടെ മുഖത്ത്‌. അതിനെ അവഗണിച്ചു പൈസ അടച്ചു. വീട്ടിലേക്കു തിരിച്ചു നടന്നു .

Sunday, January 02, 2005

2004-ലെ അവസാനദിനം.

2004-ലെ അവസാനദിനം. ഒരു ഡിസംബര്‍ 31കൂടെ എത്തിയിരിക്കുന്നു. പുതിയ സന്തോഷങ്ങളേയും പുത്തന്‍ കാര്യങ്ങളേയും കുറിച്ചു ഓര്‍ക്കാനുള്ള ദിവസം. ഒരിക്കല്‍ പോലും നടക്കാത്ത കാര്യങ്ങളേയും ഒരിക്കലും നടപ്പാക്കില്ലെന്നു ഉറപ്പിച്ചു കൊണ്ടു തന്നെ എടുക്കാന്‍ തീരുമാനിക്കുന്ന പ്രതിജ്ഞകളേയും കുറിച്ചോര്‍ക്കാന്‍ ഒരു ദിവസം. പതിവുപോലെ ആഘോഷങ്ങള്‍ക്കു ക്ഷണിച്ചുകൊണ്ടുള്ള ഫോണ്‍വിളികള്‍. ആഘോഷിക്കാന്‍ പറ്റുമോ? സന്തോഷിക്കാന്‍ പറ്റുമോ? "എന്‍ പുള്ളയെ കാണവേ ഇല്ലയേ" എന്നു ആര്‍ത്തലച്ചു തലക്കടിച്ചു കരയുന്ന അമ്മമാര്‍, പിഞ്ചുപൈതലിന്റെ മരവിച്ച ശരീരം കെട്ടിപ്പിടിച്ചു കരയുന്ന മാതാപിതാക്കള്‍. വീട്‌ എന്നതു ഒരു ഓര്‍മ മാത്രം ആയിത്തീര്‍ന്നു നിസ്സഹായരായി ഇരിക്കുന്ന മനുഷ്യക്കോലങ്ങള്‍. ഇന്നലെ വരെ ചിരിച്ചും കളിച്ചും കരഞ്ഞും ആഘോഷിച്ചും ഉല്ലസിച്ചും ഇണങ്ങിയും പിണങ്ങിയും നടന്ന കൂട്ടുകാര്‍ ഇന്നു ഉണ്ടോ ഇല്ലയോ എന്നു പോലും അറിയാതെ വിറങ്ങലിച്ചിരിക്കുന്നവര്‍. ഞങ്ങള്‍ക്കു ഇന്നു 2 കഷണം ബ്രെഡ്‌-ഉം ഒരു ഗ്ലാസ്‌ ചായയും മാത്രമായിരുന്നു ഭക്ഷണം എന്നു വിഷമത്തോടെ പറയുന്നവര്‍. ഇവരെയൊക്കെ കണ്ടിട്ടു ഫ്രൈഡ്‌ റൈസും-ഉം ഫ്രൂട്ട്‌ സലാഡ്‌-ഉം കഴിക്കാന്‍ പറ്റുമോ? കഴിക്കാതിരുന്നിട്ടും കാര്യമില്ലെന്നു അറിയാം എന്നാലും........ അല്ല, ഇതൊക്കെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, അതുവരെയുള്ള ജീവിതം ആഘോഷിച്ചു കൂടെ എന്നു ഓര്‍ത്തു നിസ്സംഗയായി ആഘോഷിക്കാന്‍ പോകണോ? എന്തായാലും 2004 ഡിസംബര്‍ 31 നു ഒരു സന്തോഷം ഇല്ല. പേപ്പര്‍ വായിക്കാന്‍ പറ്റുന്നില്ല, ടി.വി. നോക്കാന്‍ പറ്റുന്നില്ല, ആരൊടെങ്കിലും മിണ്ടാമെന്നു വെച്ചാല്‍ എല്ലാര്‍ക്കും പറയാനുള്ളതു സൂനാമിയെ കുറിച്ചു മാത്രം. എന്തായാലും ആഘോഷങ്ങള്‍ക്കു പോകുന്നില്ലാന്നു വെച്ചു. എല്ലാരോടും നോ പറഞ്ഞു ഒഴിഞ്ഞു. പതിവു പോലെ 12 മണിക്കുള്ള ഫോണ്‍ വിളി എത്തി . വേനല്‍ചൂടിലെ ഇളം കാറ്റുപോലെ. സന്തോഷം. ശരിക്കുമോര്‍ത്താല്‍ എല്ലാ മനുഷ്യരും നിസ്സാരന്‍മാരും നിസ്സഹായരും ആണു. എന്നിട്ടും ചിലരെന്താ ചിരിച്ചു കാണിക്കുന്നതു പോലും കണ്ടില്ലെന്നു നടിക്കുന്നതു? നിസ്സാര കാര്യങ്ങള്‍ക്ക്‌ പോലും തെറ്റിദ്ധരിച്ചു പിണങ്ങുന്നത്‌? ആവോ? അറിയില്ല. ചിന്തിക്കാം. സ്വന്തം കാര്യങ്ങള്‍ ഓര്‍ത്തോര്‍ത്തിരിക്കുമ്പോള്‍ മറ്റുള്ളവരെക്കുറിച്ചോര്‍ക്കാന്‍ ഒരു നിമിഷമെങ്കിലും നീക്കി വെക്കാം. സഹായിക്കാന്‍ പറ്റില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാം. എല്ലാവരും ഇങ്ങിനെയൊക്കെ ചിന്തിച്ചാല്‍ ഈ ഭൂമി മൊത്തം ദൈവത്തിന്റെ സ്വന്തം ആകില്ലേ? ആവുമായിരിക്കും. അപ്പോ പിന്നെ ദൈവം സ്വന്തം ഭൂമി നശിപ്പിക്കുമോ? ഇല്ലായിരിക്കാം. എന്തായാലും പുതുവര്‍ഷത്തില്‍ എല്ലാര്‍ക്കും അല്‍പമെങ്കിലും സുഖവും സന്തോഷവും നല്‍കണേയെന്നു പ്രാര്‍ഥിച്ചുകൊണ്ടു .....................തല്‍ക്കാലം നിര്‍ത്താം.