Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, October 24, 2014

കുഞ്ഞോനേ...

പ്രിയപ്പെട്ട കുഞ്ഞോനേ...

കുറേ ആയല്ലോ ഒരു കത്തെയ്തീട്ട്, അതോണ്ട് ഒന്നെഴുതിയേക്കാമെന്നുവെച്ചെതൊന്നുമല്ല.  അവിടെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ, ഇവിടെ ഇതൊക്കെയാണു വിശേഷങ്ങൾ എന്നൊക്കെ കൊറേ ചോയ്ക്കാനും പറയാനും ഒന്നും ഇപ്പോ നേരം ല്ല. അതോണ്ട് കാട്ടിലേക്ക്, അല്ലല്ല, കാര്യത്തിലേക്ക് പോവാം. എന്റെ കൂട്ടുകാരീന്റെ ഭർത്താവിന്റെ സ്ഥാപനത്തിൽ ഒരു പൂജയുണ്ടായിരുന്നു. ദീപാവലി പ്രമാണിച്ച്. ഞങ്ങളേം വിളിച്ചു. അവളെനിക്ക് രാവിലെ മുറുക്കും മിക്സ്ചറും ലഡ്ഡൂം ഒക്കെ തന്നിരുന്നു. അതും വെട്ടിവിഴുങ്ങി, പൂജയ്ക്ക് വിളിക്കുമ്പോ പോവാണ്ടിരിക്കുന്നത് മോശമല്ലേന്നും വിചാരിച്ച് ഒരുങ്ങിക്കെട്ടി പോയി. സാരി കണ്ടുപിടിച്ചവരെയൊക്കെ എന്തേലും ഉടനെ ചെയ്യണം എന്നെനിക്ക് ഇത്തരം സന്ദർഭങ്ങളിൽ തോന്നാറുണ്ട്. പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. ഏയ്...എനിക്കൊന്നും പറ്റീല്ല. എനിക്കെന്തേലും പറ്റുന്നത് പതിവായതുകൊണ്ട് അങ്ങനെയൊക്കെ വിചാരിച്ചേക്കും. പക്ഷേ, കാര്യം എന്താന്നു വെച്ചാൽ ഞങ്ങളൊരു ഓട്ടോയിൽ കയറി. ഓട്ടോ കുതിച്ചുപാഞ്ഞു. ആ ഡ്രൈവറുടെ വിചാരം അയാളാണ് ഏറ്റവും സ്പീഡിൽ പോകേണ്ടത് എന്നായിരിക്കണം. പക്ഷെ, അയാളേം പിന്നിലാക്കിക്കൊണ്ട് ഒരു ബൈക്കുകാരൻ ചീറിപ്പാഞ്ഞു. അപ്പോഴാണ് കാണുന്നത്, അവന്റെ ബൈക്കിന്റെ സൈഡ് സ്റ്റാൻഡ്, സ്റ്റാൻഡിലിട്ടതുപോലെ നിലത്തേക്കു തന്നെയുണ്ട്. ഓട്ടോക്കാരൻ പറഞ്ഞു, അതു കുഴപ്പമാണല്ലോന്ന്. ബൈക്ക് ചീറിപ്പാഞ്ഞു, ഓട്ടോ അതിനുപിന്നാലെ ചീറിപ്പാഞ്ഞു. പാഞ്ഞുപാഞ്ഞ്  എവിടേം എത്തുന്ന ലക്ഷണമില്ല. ഇങ്ങനെ പോയാൽ എന്തായിരിക്കും സ്ഥിതി എന്നാലോചിച്ച് ഞങ്ങളും ഇരുന്നു. ബൈക്കിന്റെ സ്പീഡ് കുറഞ്ഞ് ഞങ്ങൾ അടുത്തെത്തുമ്പോഴേക്കും അവൻ വിട്ടുപിടിക്കും. അങ്ങനെ കുറേ പോയിപ്പോയി അവസാനം അവനു പോകേണ്ടത് വേറെ റോഡിലൂടെയും ഞങ്ങൾക്ക് വേറെ റോഡിലൂടെയും ആയിരുന്നു.  ഇനി കൊറേ പണീണ്ട്(തീറ്റയല്ല). അതോണ്ട് ബാക്കി പിന്നെപ്പറയാം. ഗുഡ്നൈറ്റ്... കുഞ്ഞോനേ...

Labels: