പുതുവർഷമെത്തീ
പ്രതീക്ഷകൾ നിറച്ചൊരു ഭാണ്ഡവുമേന്തി,
പുതുവർഷമെത്തീ പടിവാതിലിൻ മുന്നിൽ.
തെല്ലകലെ മാറി ഇന്നലെ നിൽക്കുന്നു,
ഓടിയണയുവാൻ ഇന്ന് കുതിക്കുന്നു.
വെറുതേയിരിക്കുവാൻ സമയമില്ല,
ചെയ്യുവാനൊരുപാടു ജോലിയുണ്ട്.
അല്ലലില്ലാതെ ദൂരങ്ങൾ താണ്ടുവാൻ,
എല്ലാമറിയുന്ന ദൈവം തുണയ്ക്കണം.
ബ്ലോഗ് വായിക്കാനും അഭിപ്രായം പറയാനും, വിലപ്പെട്ട സമയത്തിൽ നിന്ന് കുറച്ചെടുത്ത് ചെലവാക്കുന്ന എല്ലാവർക്കും നന്ദി.
എല്ലാ കൂട്ടുകാർക്കും പുതുവത്സരാശംസകൾ!
Labels: പുതുവർഷം