ഡിസംബർ പിന്നേം വന്നു
പിന്നേം ഡിസംബർ ആയി എന്നു മാത്രമേ എനിക്കറിയൂ. പിന്നേം ഒരു പുതിയ കൊല്ലം വരുന്നുണ്ട് എന്നു മാത്രമേ എനിക്കറിയൂ. കഴിഞ്ഞുപോയ ജനുവരിക്കും ഇപ്പോ വന്ന ഡിസംബറിനും ഇടയിലുള്ള മാസങ്ങൾ എങ്ങോട്ടുപോയെന്ന് എനിക്കറിയില്ല. എന്തൊക്കെയോ ചെയ്യും എന്നു ഞാൻ നിങ്ങളോടൊക്കെ പറഞ്ഞത് ഓർമ്മയുണ്ട്. അതൊന്നും ചെയ്യാണ്ട് വേറെ എന്തൊക്കെയോ ചെയ്തുവെന്ന് എനിക്കറിയാം. അതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. അതുകൊണ്ട് ഇപ്പോപ്പറയാനുള്ളതു പറഞ്ഞിട്ടുപോകാം. പിന്നെപ്പറയാമെന്നുവെച്ച് പറയാൻ സമയം കിട്ടിയില്ലെങ്കിൽ, നിങ്ങൾക്കൊരു ചുക്കുമില്ലെങ്കിലും എനിക്കു വിഷമം ആകും.
അതുകൊണ്ട്, എന്റെ ബ്ലോഗ് വായിക്കുന്ന (ആരെങ്കിലും വായിക്കുന്നുണ്ടെങ്കിൽ) എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ! നവവത്സരാശംസകളും. ഇത്രേം പോരേ? ബാക്കിയിനിപ്പറയാൻ ജനുവരി ആവേണ്ടിവരും. :)
സാന്റാക്ലോസിനെ കാണുകയാണെങ്കിൽ എന്റെ വീട്ടിലേക്കും വരാൻ പറയണം. ഏയ്...സമ്മാനമൊന്നും വേണ്ടീട്ടല്ല. വെറുതെയൊന്നു കാണാനാ.
Labels: ഒന്നൂല്ല...