മഴയാണ്
പ്രിയപ്പെട്ട കൂട്ടുകാരേ...(അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ;)),
നിങ്ങളു വിചാരിക്കുന്നുണ്ടാവും, ഞാനിങ്ങനെ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്നത്, ഞാൻ ചത്തിട്ടില്ലേന്നു തെളിയിക്കാനാണെന്ന്. സത്യത്തിൽ നിങ്ങൾക്കൊക്കെ എന്നെക്കുറിച്ച് ശരിയായ ധാരണയുള്ളത് അക്കാര്യത്തിൽ മാത്രമാണ്. ഹിഹിഹി. എല്ലാവർക്കും സുഖംതന്നെയല്ലേ. എനിക്കു സുഖംതന്നെ. അല്ലാന്നു ഞാൻ പറഞ്ഞാലും വിശ്വസിക്കുകയല്ലേ നിങ്ങൾക്കു മാർഗ്ഗമുള്ളൂ. ശരിക്കും എനിക്കു സുഖം തന്നെയാണ്. ഇവിടെ വിശേഷിച്ചൊന്നുമില്ല. നിങ്ങളുടെ അടുത്തും വിശേഷിച്ചൊന്നുമില്ലെന്നു കരുതുന്നു. ഇവിടെ മഴയാണ്. എവിടെ എന്നു ചോദിക്കരുത്.;) അവിടെയും മഴയെന്നു കരുതുന്നു. എനിക്ക് ഒരു വയസ്സു കൂടെ കൂടി. നിങ്ങൾക്കും കൂടിയിരിക്കുമെന്നു കരുതുന്നു.(അതിന്റെ ഭാവമൊന്നും നിങ്ങൾ കാണിക്കാത്തതുകൊണ്ടാണ് ഞാനും കാണിക്കാത്തത്). വണ്ണം കുറഞ്ഞോന്നായിരിക്കും നിങ്ങളുടെ മനസ്സിലുള്ള ചോദ്യം. അതു മാത്രം എന്നോടു ചോദിക്കരുത്. നിങ്ങൾക്കു വേറെ എന്തെങ്കിലും ചോദിച്ചൂടേന്നും ഞാൻ ചോദിക്കുന്നില്ല. കാരണം ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഒന്നും എനിക്കിപ്പോ സമയമില്ല. അപ്പോ ശരി. പിന്നെക്കാണാം. എല്ലാവരും സന്തോഷമായിട്ടും സുഖമായിട്ടും ഇരിക്കീൻ. എന്നെ കുറ്റം പറയാണ്ട്. :)
Labels: ഞാനിവിടേണ്ട്