Suryagayatri സൂര്യഗായത്രി

This blog is in Malayalam language. To view, please install any Malayalam Unicode font. Eg. AnjaliOldLipi. ബ്ലോഗ് തുടങ്ങാൻ ഇതു നോക്കൂ

Friday, July 04, 2025

ദൈവം ചിലപ്പോ ഉറങ്ങും

അതായത് 2025 ആയല്ലോ. അതുകൊണ്ട് 2024 ൽ കാശ്മീരിൽ പോയ കാര്യം പറഞ്ഞാൽ ഇതൊക്കെ ഇവിടെയെന്തിനിപ്പോ പറയുന്നു എന്ന് പോയ കാര്യം അറിയാത്തവരും (പോയെന്ന് വിശ്വസിക്കാത്തവരും എന്നായിരിക്കും ശരി😉) ഇതൊക്കെ അന്നന്നേരം വാട്സാപ്പ് സ്റ്റാറ്റസ്സിലിട്ട് വെറുപ്പിച്ചതല്ലേന്ന് കോണ്ടാക്ടിലുള്ളവരും ചോയ്ക്കും. എന്നാലും ഒരു ആചാരത്തിനു് പറയുകയാണ്. പോയി. ദില്ലി, പഞ്ചാബ്, കാശ്മീർ. ഒരു പത്തുപതിന്നാല് ദിവസം. ബന്ധുക്കളായ വല്യവരും കുട്ടികളും ഒക്കെയായിട്ട് ഒരു പത്തുപതിനഞ്ചുപേർ. നല്ല യാത്രയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. കാരണം ഞങ്ങൾക്ക് വേണ്ടപോലെ ടിക്കറ്റൊക്കെ എടുത്ത് ഞങ്ങൾക്ക് വേണ്ടപോലെ താമസസൗകര്യമൊക്കെ ഏർപ്പാടാക്കി ഞങ്ങൾ പോയതാണ്. ട്രാവൽ ഏജൻസി വഴിയല്ല. ഹോ! അവിടുത്തെ മഞ്ഞ്! 😁 

അതൊക്കെപ്പോട്ടെ. കഴിഞ്ഞ മാസം കൊട്ടിയൂർ തൊഴാൻ പോയ കാര്യം പറയാം. ഒരു ബസ് ആളുകളുണ്ടായിരുന്നു.  വഴിയിലുള്ള അമ്പലങ്ങളിലും പോയി. 

പിന്നെ കഴിഞ്ഞയാഴ്ച ഒരു ദിവസം പെട്ടെന്ന് തീരുമാനിച്ച് കാസർകോട് കാണാൻ പോയി.  നാത്തൂനും മോനും ഞാനും ഏട്ടൻ്റെ മോളും. അതും അടിപൊളി ആയിരുന്നു.

ഇനി യാത്രകൾ തീരുമാനിച്ച് വെച്ചിട്ടുണ്ട്. കുടുംബത്തിലെ ഉദ്യോഗസ്ഥകൾ ലീവെടുക്കില്ല. അതാണ് പ്രധാന പ്രശ്നം. 

സിനിമ കാണലും വായനേം നല്ല ഉഷാറായി നടക്കുന്നുണ്ട്.

എൻ്റെ കോണ്ടാക്ടിലുള്ള, ഇവിടെനിന്നു കിട്ടിയ കൂട്ടുകാർക്ക്  നന്ദി. നിങ്ങളുടെ തിരക്കുകൾക്കിടയിലും എന്നെ കൂടെക്കൂട്ടുന്നതിന്.  💖

അപ്പോ ശരി. ദോശയുണ്ടാക്കണം. ഇനീം കാണാം. കാണണേ.


അപ്പോ വെൽക്കം ബാക്ക് സു! 😉 (ഹോ! പിന്നേം തുടങ്ങിയോ?)

Labels: